Nissan, Datsun മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 2022 ഏപ്രിലില്‍ കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചു
രാജ്യത്ത് വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതിന് പിന്നാലെ രംഗത്തെത്തിയിരിക്കുകയാണ് നിസാനും അതിന്റെ സഹോദര കമ്പനിയായ ഡാറ്റ്സനും.

ഇരുബ്രാന്‍ഡുകളും തങ്ങളുടെ വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച ചില ഓഫറുകളും ആനുകൂല്യങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ഡീലുകളോടെ, രണ്ട് ബ്രാന്‍ഡുകളും അവരുടെ സംയോജിത വില്‍പ്പന സംഖ്യകള്‍ കൂടുതല്‍ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങള്‍ ഒരു പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയിടുകയും മികച്ച ഓഫറുകളും ആനുകൂല്യങ്ങളുമാണ് നോക്കുന്നതെങ്കില്‍, ഇവയൊന്ന് പരിശോധിക്കുക. നിസാന്‍-ഡാറ്റസന്‍ ജോയിന്റ് ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ഡാറ്റസന്‍ റെഡി ഗോ.

ഈ മോഡലിന് 2022 മര്‍ച്ച് മാസത്തില്‍ ചില ആകര്‍ഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് വാഹനത്തിനൊപ്പം കമ്പനി നല്‍കിയിരിക്കുന്നത്. മാത്രമല്ല, 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസിനൊപ്പം 5,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും വാഹനത്തില്‍ ലഭ്യമാണ്.

രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനോടെയാണ് ഈ മോഡലിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. ഇതില്‍ 0.8 ലിറ്റര്‍ യൂണിറ്റ് 54 bhp കരുത്തും 72 Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍, വലിയ 1.0 ലിറ്റര്‍ എഞ്ചിന്‍ 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കും.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമ്പോള്‍ 1.0 ലിറ്റര്‍ എഞ്ചിനില്‍ 5 സ്പീഡ് AMT-യും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇനി എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ഡാറ്റ്സന്‍ ഗോയിലേക്ക് വന്നാല്‍, 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഈ മാസം വാഹനത്തില്‍ ലഭ്യമാണ്.

ബാന്‍ഡിന്റെ എംപിവി ഓഫറായ ഡാറ്റ്‌സന്‍ ഗോ പ്ലസിലും കമ്പനി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമാണ് ഏപ്രില്‍ മാസം വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് ഗോ പ്ലസില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ യൂണിറ്റ് 67 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും CVT യൂണിറ്റും ഈ മോഡലിനൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.

നിസാന്റെ ലൈനപ്പിലേക്ക് വന്നാല്‍, വിപണിയിലെ മറ്റൊരു മോഡലാണ് കിക്‌സ്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് കിക്‌സ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നത്. ഈ മോഡലിന് എഞ്ചിന്‍ തിരിച്ചാണ് ഇപ്പോള്‍ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇതില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ പതിപ്പിന് 19,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മാസം ഓഫറില്‍ ഓണ്‍ലൈന്‍ ബുക്കിംഗില്‍ 2,000 രൂപയുടെ ഓഫറും ലഭ്യമാണ്. എന്നാല്‍ ഈ ഓഫറില്‍ കോര്‍പ്പറേറ്റ് കിഴിവോ എക്‌സ്‌ചേഞ്ച് ബോണസോ കമ്പനി വാഗ്ദാനം ചെയ്യുന്നില്ലെന്ന് വേണം പറയാന്‍.

നിസാന്‍ കിക്സിന്റെ 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ പതിപ്പിന് 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഈ മാസം ലഭ്യമാണ്. ഓണ്‍ലൈന്‍ ബുക്കിംഗില്‍ 5,000 രൂപയും വാഗ്ദാനം ചെയ്യുന്നു. എസ്‌യുവിയുടെ 1.5 ലിറ്റര്‍ പതിപ്പിന് സമാനമായി, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടോ എക്സ്ചേഞ്ച് ബോണസോ ലഭ്യമല്ല.

നിസാന്റെ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായ മാഗ്നൈറ്റിന് ഈ മാസം ഔദ്യോഗിക ഓഫറുകളോ, ആനുകൂല്യങ്ങളോ നിലവില്‍ ലഭ്യമല്ല. പ്രതിമാസ വില്‍പ്പനയില്‍ ബ്രാന്‍ഡിന്റെ നെടുതൂണാണ് ഇന്ന് മാഗ്നൈറ്റ്. മികച്ച വില്‍പ്പനയാണ് മോഡലിന് പ്രതിമാസം ലഭിക്കുന്നതും.

ഏകദേശം 50,000 യൂണിറ്റുകള്‍ നിര്‍മിക്കുകയും, ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ വാരിക്കൂട്ടി മുന്നേറുകയുമാണ് മാഗ്നൈറ്റ്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനാണ് വാഹനത്തിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ആദ്യത്തേത് 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 3 സിലിണ്ടര്‍ യൂണിറ്റാണ്. ഇത് 72 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

മറ്റൊന്ന് 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റാണ്. ഈ യൂണിറ്റ് 100 bhp കരുത്തും 160 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ശ്രേണിയിലുടനീളം സ്റ്റാന്‍ഡേര്‍ഡ് ആണ്. എന്നിരുന്നാലും, ടര്‍ബോ പെട്രോള്‍ വേരിയന്റിന് CVT ട്രാന്‍സ്മിഷന്റെ ഒരു ഓപ്ഷനും ലഭ്യമാണ്.


Click it and Unblock the Notifications








