പിന്നോട്ടില്ലെന്ന് Nissan; Magnite, Kicks മോഡലുകള്‍ക്ക് ഇയര്‍-എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു

പല കാര്‍ നിര്‍മാതാക്കളും അവരുടെ മിക്ക മോഡലുകളും ഡിസംബറില്‍ വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ച് ഇതിനകം തന്നെ രംഗത്തെത്തി കഴിഞ്ഞു. ഇയര്‍ എന്‍ഡ് ഓഫറുകളായി വലിയ വലിയ ആനുകൂല്യങ്ങളാണ് നിര്‍മാതാക്കള്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍, നിസാന്‍ അതിന്റെ എസ്‌യുവി ശ്രേണിയില്‍ മാഗ്നൈറ്റിനും കിക്‌സിനും ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

കിക്ക്‌സിന് പരമാവധി 61,000 രൂപ വരെ കിഴിവുകളാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് കിക്ക്സില്‍ രണ്ട് ഡിസ്‌കൗണ്ട് കോമ്പോകള്‍ തിരഞ്ഞെടുക്കാം. അതേസമയം 46,400 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് നിസാന്‍ മാഗ്നൈറ്റ് വാഗ്ദാനം ചെയ്യുന്നത്. മാഗ്നൈറ്റിന്റെ ചില വകഭേദങ്ങള്‍ക്ക് സൗജന്യ ആക്സസറികളും ക്യാഷ് ഡിസ്‌കൗണ്ടും കമ്പനി ഈ മാസം വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ ഓഫറുകളും 2022 അവസാനം വരെ സാധുവാണെന്നും കമ്പനി അറിയിച്ചു. മോഡല്‍ തിരിച്ചുള്ള ഓഫര്‍ വിവരങ്ങളാണ് ഇനി ചുവടെ നല്‍കുന്നത്.

പിന്നോട്ടില്ലെന്ന് Nissan; Magnite, Kicks മോഡലുകള്‍ക്ക് ഇയര്‍-എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു

മാഗ്നൈറ്റ്

നിസാന്റെ വിപണിയിലെ ജനപ്രീയ മോഡലുകളില്‍ ഒന്നാണ് മാഗ്നൈറ്റ്. വിപണിയില്‍ ബ്രാന്‍ഡിന് പുതുജീവന്‍ സമ്മാനിച്ച മോഡല്‍ കൂടിയാണ്. പ്രതിമാസ വില്‍പ്പനയില്‍ വലിയ സ്വീകാര്യതയാണ് വാഹനത്തിന് ലഭിക്കുന്നത്. വിപണിയില്‍ ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ബ്രെസ്, മഹീന്ദ്ര XUV300, റെനോ കൈഗര്‍, ഹ്യുണ്ടായി വെന്യു പോലുള്ള മോഡലുകള്‍ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്. പോയ മാസങ്ങളിലെപ്പോലെ തന്നെ ഈ മാസവും മികച്ച വില്‍പ്പന നേടുന്നതിന് കൈ നിറയെ ആനുകൂല്യങ്ങളാണ് മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

2022 ഡിസംബര്‍ മാസത്തില്‍ മൊത്തം 46,400 രൂപയുടെ ആനുകൂല്യങ്ങളാണ് വാഹനത്തില്‍ ലഭിക്കുന്നത്. ഇതില്‍ 6,400 രൂപയുടെ രണ്ട് വര്‍ഷത്തെ സര്‍വീസ് മെയിന്റസ് പാക്കേജും, 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും, 10,000 രൂപയുടെ ഫ്രീ ആക്‌സസറീസ് അല്ലെങ്കില്‍ ക്യാഷ് ഡിസ്‌കൗണ്ടും ലഭ്യമാണ്. 10,000 രൂപയുടെ കോപ്പറേറ്റ് ഡിസ്‌കൗണ്ടും, 5,000 രൂപയുടെ ലോയല്‍റ്റി ബോണസും ഈ മാസം വാഹനത്തിനൊപ്പം ലഭ്യമാണ്. ഇത്തരത്തില്‍ മൊത്തം 46,400 രൂപയുടെ ആനുകൂല്യങ്ങള്‍ ഈ വാഹനത്തില്‍ ലഭ്യമാകും.

മുകളില്‍ സൂചിപ്പിച്ച എല്ലാ ആനുകൂല്യങ്ങളും, സൗജന്യ ആക്സസറികള്‍ അല്ലെങ്കില്‍ ക്യാഷ് ഡിസ്‌കൗണ്ട് എന്നിവയ്ക്കായി ലാഭിക്കുക, അടിസ്ഥാന-സ്‌പെക്ക് XE ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ബാധകമാണ്. ഉപഭോക്താക്കള്‍ക്ക് ഒന്നുകില്‍ സൗജന്യ ആക്സസറികള്‍ തിരഞ്ഞെടുക്കാം അല്ലെങ്കില്‍ മാഗ്നൈറ്റിന്റെ മിഡ്-സ്‌പെക്ക് XV എക്സിക്യൂട്ടീവ്, റെഡ് എഡിഷന്‍, ടര്‍ബോ വേരിയന്റുകളില്‍ ക്യാഷ് ഡിസ്‌കൗണ്ട് എന്നിവ തിരഞ്ഞെടുക്കാം. നിസാന്‍ അതിന്റെ സബ്-ഫോര്‍-മീറ്റര്‍ എസ്‌യുവി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് 6.99 ശതമാനം പലിശ നിരക്കും നല്‍കുന്നുണ്ട് (XE ട്രിമ്മിന് ബാധകമല്ല).

നിസാന്‍ മാഗ്നൈറ്റ് ഇന്ത്യയില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. രണ്ട് പെട്രോള്‍ ഡ്രൈവ്ട്രെയിനുകള്‍ക്കിടയിലുള്ള ഓപ്ഷനുമായാണ് നിസാന്‍ മാഗ്നൈറ്റ് വരുന്നത്, ആദ്യത്തേത് 1.0 ലിറ്റര്‍ 3 സിലിണ്ടര്‍, 72 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാണ്. അതേസമയം മറ്റൊന്ന് 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റാണ്. ഈ എഞ്ചിന്‍ 100 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ്.

5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ശ്രേണിയിലുടനീളം സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാകും. എന്നിരുന്നാലും, ടര്‍ബോ പെട്രോള്‍ വേരിയന്റിന് CVT ട്രാന്‍സ്മിഷന്റെ ഒരു ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. XE, XL, XV, XV പ്രീമിയം എന്നിങ്ങനെ നാല് ട്രീം ലെവലുകളില്‍ വാഹനം ലഭ്യമാണ്. നിസാന്‍ മാഗ്‌നൈറ്റിന്റെ പ്രാരംഭ പതിപ്പിന് നിലവില്‍ 5.97 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ഉയര്‍ന്ന പതിപ്പിന് 10.79 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ബുക്കിംഗ് ഇതിനോടകം തന്നെ ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കിക്‌സ്

ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള മറ്റൊരു എസ്‌യുവി മോഡലാണ് കിക്‌സ്. വളരെ പ്രതീക്ഷകളോടെ കമ്പനി നിരത്തുകളില്‍ എത്തിച്ച മോഡലായിരുന്നു കിക്‌സ്. എന്നാല്‍ കമ്പനിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ വാഹനത്തിന് സാധിച്ചില്ല. വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവരാണ് കിക്‌സിന്റെ പ്രധാന എതിരാളികള്‍. വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി കിക്‌സിലും ഈ മാസം 61,000 രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

ഓഫറുകള്‍ പരിശോധിച്ചാല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് ബുക്കിംഗ് ബൗണ്‍സായി 2,000 രൂപ ലഭിക്കുന്നു. 19,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും, 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും, 10,000 രൂപയുടെ കോപ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പടെ 61,000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുന്നത്. അതോടൊപ്പം തന്നെ നിങ്ങള്‍ താമസിക്കുന്ന രാജ്യത്തിന്റെ പ്രദേശത്തെ ആശ്രയിച്ച് നിസാന്‍ കിക്‌സ് ഓഫര്‍ വ്യത്യാസപ്പെടുന്നു, അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള ഡീലര്‍ഷിപ്പിനെ സമീപിക്കാനും കമ്പനി വ്യക്തമാക്കുന്നു. മുകളില്‍ സൂചിപ്പിച്ച എക്സ്ചേഞ്ച് ബോണസ് കിക്‌സിന്റെ ടര്‍ബോ വേരിയന്റുകളില്‍ മാത്രമേ ബാധകമാകൂ.

നിങ്ങള്‍ നോണ്‍-ടര്‍ബോ വേരിയന്റുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എക്‌സ്‌ചേഞ്ച് ബോണസ് 18,000 രൂപയായി കുറയുന്നു. എസ്‌യുവിയുടെ ടര്‍ബോ ട്രിമ്മുകളില്‍ നിസാന്‍ 19,000 രൂപ വരെ ക്യാഷ് കിഴിവ് വാഗ്ദാനം ചെയ്യുന്നു, അതേ കിഴിവ് ടര്‍ബോ ഇതര വേരിയന്റുകള്‍ക്ക് 18,000 രൂപ വരെയാണ്. മാഗ്നൈറ്റ് പോലെ, കിക്‌സ് വാങ്ങുന്നവര്‍ക്കും 6.99 ശതമാനം പ്രത്യേക പലിശ നിരക്ക് നല്‍കുന്നുണ്ട്.

വടക്കന്‍ മേഖലയില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒന്നുകില്‍ ഈ ഓഫറുകള്‍ തിരഞ്ഞെടുക്കാം അല്ലെങ്കില്‍ ഒരു സര്‍വീസ് മെയിന്റനന്‍സ് പാക്കേജിനായി ക്യാഷ് ഡിസ്‌കൗണ്ട് സ്വാപ്പ് ചെയ്യാം (ടര്‍ബോ ട്രിമ്മുകളില്‍ രണ്ട് വര്‍ഷവും ടര്‍ബോ അല്ലാത്ത വേരിയന്റുകളില്‍ മൂന്ന് വര്‍ഷവും) കൂടാതെ മൂന്ന് വര്‍ഷത്തെ വിപുലീകൃത വാറന്റി പോലും. ഈ വാങ്ങുന്നവര്‍ക്കുള്ള കോര്‍പ്പറേറ്റ് കിഴിവ് 10,000 രൂപ വരെ മാത്രമായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan announced magnite and kicks suvs get year end savings of up to rs 61 000 december 2022
Story first published: Monday, December 12, 2022, 14:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X