Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

മാഗ്നൈറ്റ് എന്നൊരു ഒറ്റ മോഡലിലൂടെ രാജ്യത്ത് പുതുജീവന്‍ നേടിയെടുത്തൊരു ബ്രാന്‍ഡാണ് നിസാന്‍. കമ്പനിയുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ചൊരു മോഡലാണ് കിക്‌സ്. വളരെ പ്രതീക്ഷയോടെ കമ്പനി ഒരു വാഹനം കൂടിയായിരുന്നു കിക്‌സ്.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

എന്നാല്‍ വിപണിയില്‍ കാര്യമായ സംഭാവന നല്‍കാന്‍ മോഡലിന് ആയില്ലെന്ന് പറയുന്നതാകും ശരി. ഓരോ മാസവും വാഹനം വിറ്റഴിക്കുന്നതിനായി കൈ നിറയെ ഓഫറുകളും ആനുകൂല്യങ്ങളുമാണ് കമ്പനി എസ്‌യുവിയില്‍ അവതരിപ്പിക്കുന്നത്. അത്തരത്തില്‍ വീണ്ടും ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

കിക്‌സ് എസ്‌യുവിക്കായി നിസാന്‍ ഇന്ത്യ അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഒരു ലക്ഷം രൂപ വരെ പ്രത്യേക ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

ഈ ആനുകൂല്യങ്ങള്‍ എക്‌സ്‌ചേഞ്ച്, ക്യാഷ് ഡിസ്‌കൗണ്ടുകള്‍, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ രൂപത്തിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഈ സ്‌കീമിന്റെ സാധുത 2022 മാര്‍ച്ച് 31 വരെയോ സ്റ്റോക്കുകള്‍ ലഭ്യമാകുന്നത് വരെയോ മാത്രമാണെന്നും കമ്പനി അറിയിച്ചു.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

രണ്ട് പെട്രോള്‍ പവര്‍ട്രെയിനുകളാണ് നിസാന്‍ കിക്‌സിന് കരുത്തേകുന്നത് - 1.3 ലിറ്റര്‍ ടര്‍ബോ പെട്രോളും 1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോറും. ഇതില്‍ 1.3 ലിറ്റര്‍ പതിപ്പില്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 70,000 രൂപ എക്സ്ചേഞ്ച് ബോണസും സഹിതം ഈ മാസം വാങ്ങാം.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസ് 5,000 രൂപയായി കമ്പനി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം 10,000 രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും വാഹനത്തിനൊപ്പം ലഭിക്കും. എസ്‌യുവിക്ക് 7.99 ശതമാനത്തിന്റെ പ്രത്യേക പലിശയും നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് യൂണിറ്റിലേക്ക് വരുമ്പോള്‍, എസ്‌യുവിക്ക് 8,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. ഡീലര്‍ഷിപ്പില്‍ നിന്ന് 2,000 രൂപയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസും തിരഞ്ഞെടുക്കാം.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

എല്ലാ ഓഫറുകളും 2022 മാര്‍ച്ച് 31 വരെ മാത്രമാണ് ബാധകമായിട്ടുള്ളത്. അവ വേരിയന്റുകളിലും ലൊക്കേഷനുകളിലും വ്യത്യാസപ്പെടാമെന്നും കമ്പനി പറയുന്നു. NIC പ്രാപ്തമാക്കിയ ഡീലര്‍ഷിപ്പുകളില്‍ മാത്രമേ എക്‌സ്‌ചേഞ്ച് ആനുകൂല്യം ലഭിക്കൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

നിലവില്‍ ഈ മോഡലിന് 9.49 ലക്ഷം രൂപ മുതല്‍ ഉയര്‍ന്ന പതിപ്പിന് 14.90 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മഹീന്ദ്ര XUV700 എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിനുകളാണ് കിക്സിന് കരുത്ത് നല്‍കുന്നത്.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

ഇതില്‍ ആദ്യത്തെ 1.3 ലിറ്റര്‍ യൂണിറ്റ് 154 bhp കരുത്തും 254 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുമ്പോള്‍ രണ്ടാമത്തെ 1.5 ലിറ്റര്‍ യൂണിറ്റ് 105 bhp കരുത്തും 142 Nm പരമാവധി ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

അതേസമയം നിസാന്റെ 2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ വേണ്ടത്ര കാര്യമായ പുരോഗതി ഇല്ലായിരുന്നുവെന്ന് വേണം പറയാന്‍. വാര്‍ഷിക വില്‍പ്പനയില്‍ ഏകദേശം 40 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

പ്രതീക്ഷിച്ചതുപോലെ, നിസാന്‍ മാഗ്‌നൈറ്റ് വില്‍പ്പന ചാര്‍ട്ടില്‍ ഒന്നാമതാണ്. എന്നിരുന്നാലും, വില്‍പ്പന ഏകദേശം 3,000 യൂണിറ്റുകളില്‍ നിന്ന് 2,059 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 932 യൂണിറ്റാണ്. ഇതോടെ 31.16 ശതമാനം ഇടിവും രേഖപ്പെടുത്തി. കഴിഞ്ഞ മാസത്തെ നിസാന്‍, ഡാറ്റ്സണ്‍ വില്‍പ്പനയുടെ 84 ശതമാനവും ഈ വാഹനമാണ് നേടിയതെന്ന് വേണം പറയാന്‍.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

ഡാറ്റ്സന്‍ റെഡി-ഗോ വില്‍പ്പന 889 യൂണിറ്റില്‍ നിന്ന് 239 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 650 യൂണിറ്റായി. പ്രതിവര്‍ഷം 73.12 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിസാന്‍ കിക്സിന്റെ വില്‍പ്പന 263 യൂണിറ്റില്‍ നിന്ന് 158 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം ഏകദേശം 40 ശതമാനം ഇടിഞ്ഞ് 105 യൂണിറ്റായി.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

ഗോ പ്ലസ്, ഗോ എന്നിവയുടെ ഒരു യൂണിറ്റ് പോലും നിരത്തിലെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പ്, രണ്ട് കാറുകളുടെയും വില്‍പ്പന 101 യൂണിറ്റായിരുന്നു. മൊത്തം വില്‍പ്പന 4,244 യൂണിറ്റില്‍ നിന്ന് 2,456 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 42.13 ശതമാനം ഇടിഞ്ഞ് 1,788 യൂണിറ്റായി.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

നിസാന്‍, ഡാറ്റ്‌സന്‍ എന്നിവയുടെ പ്രതിമാസ വില്‍പ്പന സമാന രീതിയില്‍ ഇടിഞ്ഞു. മാഗ്‌നൈറ്റ് വില്‍പ്പന 3,827 യൂണിറ്റില്‍ നിന്ന് 1,768 യൂണിറ്റായി കുറഞ്ഞു. വില്‍പ്പനയില്‍ 46.20 ശതമാനം ഇടിവുണ്ടായി. നിസാന്‍ റെഡി-ഗോ വില്‍പ്പന 273 യൂണിറ്റില്‍ നിന്ന് 34 യൂണിറ്റുകളുടെ വോളിയം നഷ്ടത്തില്‍ 12.45 ശതമാനം ഇടിഞ്ഞു.

Kicks സ്വന്തമാക്കാന്‍ സുവര്‍ണാവസരം; 1 ലക്ഷം രൂപയുടെ ഓഫറുമായി Nissan

നിസാന്‍ കിക്സിന്റെ വില്‍പ്പന 150 യൂണിറ്റില്‍ നിന്ന് 5.33 ശതമാനം വളര്‍ച്ചയില്‍ നേരിയ തോതില്‍ മെച്ചപ്പെട്ടുവെന്നും കമ്പനി പറയുന്നു. ബ്രാന്‍ഡിന്റെ മൊത്തം വില്‍പ്പന 4,250 യൂണിറ്റില്‍ നിന്ന് 1,800 യൂണിറ്റുകളുടെ വോളിയം നഷ്ടത്തില്‍ കുറഞ്ഞു. വില്‍പ്പനയില്‍ 42.21 ശതമാനം ഇടിവ് രേഖപ്പെടുത്തി.

More from DriveSpark

Article Published On: Tuesday, March 22, 2022, 15:14 [IST]
English summary
Nissan announced up to 1 lakh discounts and benefits for kicks suv in march 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X