ചുവപ്പണിഞ്ഞ് Magnite; പുത്തൻ റെഡ് എഡിഷനുമായി Nissan

നിസാൻ മോട്ടോർ ഇന്ത്യ മാഗ്‌നൈറ്റിൻ്റെ റെഡ് എഡിഷൻ്റെ ബുക്കിംഗ് ആരംഭിച്ചു. ജൂലൈ 18 ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. നിസാൻ മാഗ്‌നൈറ്റിൻ്റെ ഇന്ത്യയിലെ വിജയം ആഘോഷിക്കുന്നതിന് വേണ്ടിയാണ് കമ്പനി പുത്തൻ കളർ ഓപ്ഷൻ അവതരിപ്പിക്കുന്നത്.

ചുവപ്പണിഞ്ഞ് Magnite; പുത്തൻ റെഡ് എഡീഷനുമായി Nissan

ഒരു ലക്ഷത്തിലധികം ബുക്കിങ്ങുകളും 50,000 ഡെലിവറികളുമായി ബ്രാൻഡ് വിപണിയിൽ വലിയ വിജയമായി കൊണ്ടിരിക്കുകയാണ് നിസാൻ മാഗ്‌നൈറ്റ്. മാഗ്‌നൈറ്റ് എസ്‌യുവിയുടെ ഏറ്റവും ജനപ്രിയ വേരിയൻ്റായ XV അടിസ്ഥാനമാക്കിയാണ് കമ്പനി പുത്തൻ എഡീഷൻ ഇറക്കിയിരിക്കുന്നത്.

ചുവപ്പണിഞ്ഞ് Magnite; പുത്തൻ റെഡ് എഡീഷനുമായി Nissan

ഫ്രണ്ട് ഗ്രിൽ, ഫ്രണ്ട് ബമ്പർ ക്ലാഡിംഗ്, വീൽ ആർച്ച്, ബോഡി സൈഡ് ക്ലാഡിംഗ് എന്നിവ ഉൾക്കൊള്ളുന്ന ചുവന്ന ആക്‌സന്റ് ഉൾപ്പെടെ മെച്ചപ്പെടുത്തിയ ഡിസൈൻ നിസ്സാൻ മാഗ്നൈറ്റ് റെഡ് എഡിഷന് ലഭിക്കുന്നു. ബോൾഡ് ബോഡി ഗ്രാഫിക്സ്, ടെയിൽ ഡോർ ഗാർണിഷ്, എൽഇഡി സ്‌കഫ് പ്ലേറ്റ്, ഒരു പ്രമുഖ റെഡ് എഡിഷൻ നിർദ്ദിഷ്ട ബാഡ്ജ് എന്നിവ പ്രധാന ഡിസൈൻ കൂട്ടിച്ചേർക്കലുകളിൽ ഉൾപ്പെടുന്നു.

ചുവപ്പണിഞ്ഞ് Magnite; പുത്തൻ റെഡ് എഡീഷനുമായി Nissan

ക്യാബിനിനുള്ളിൽ, വയർലെസ് ചാർജറും ആംബിയന്റ് മൂഡ് ലൈറ്റിംഗും ഉൾപ്പെടെയുള്ള അധിക സവിശേഷതകളോടെ മാഗ്നൈറ്റ് റെഡ് എഡിഷനും നവീകരിച്ചിരിക്കുന്നു. നിസ്സാൻ മാഗ്‌നൈറ്റ് റെഡ് എഡിഷൻ മിക്ക XV വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, അതായത്, വൈഫൈ കണക്റ്റിവിറ്റിയുള്ള 8.0-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം.

ചുവപ്പണിഞ്ഞ് Magnite; പുത്തൻ റെഡ് എഡീഷനുമായി Nissan

അത് പൊലെ തന്നെ 7.0-ഇഞ്ച് ഫുൾ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, LED DRL-കൾ, R16 ഡയമണ്ട് കട്ട് അലോയ് വീലുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട് തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുന്നത്. /സ്റ്റോപ്പ്, LED ഫോഗ് ലാമ്പ്, വെഹിക്കിൾ ഡൈനാമിക്സ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയവ.

ചുവപ്പണിഞ്ഞ് Magnite; പുത്തൻ റെഡ് എഡീഷനുമായി Nissan

മാഗ്‌നൈറ്റ് XV MT റെഡ് എഡിഷൻ, മാഗ്‌നൈറ്റ് ടർബോ XV MT റെഡ് എഡിഷൻ, മാഗ്‌നൈറ്റ് ടർബോ XV CVT റെഡ് എഡിഷൻ എന്നിങ്ങനെ 3 വേരിയന്റുകളിലാണ് ലഭിക്കുന്നത്. സബ്-കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ എത്തുന്ന മോഡലിന് 5.59 ലക്ഷം രൂപ മുതല്‍ 9.74 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് എസ്‌യുവി വരുന്നത് - 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് മോട്ടോറും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റുമാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.

ചുവപ്പണിഞ്ഞ് Magnite; പുത്തൻ റെഡ് എഡീഷനുമായി Nissan

നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് ഏകദേശം 71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, രണ്ടാമത്തേത് 99 bhp കരുത്തും 160 Nm torque ഉം സൃഷ്ടിക്കും. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

ചുവപ്പണിഞ്ഞ് Magnite; പുത്തൻ റെഡ് എഡീഷനുമായി Nissan

അതേസമയം ടര്‍ബോ പെട്രോള്‍ യൂണിറ്റിന് ഓപ്ഷണല്‍ CVT ഓട്ടോമാറ്റിക് യൂണിറ്റും ഉണ്ട്. CVT വേരിയന്റ് 152 Nm ല്‍ അല്പം കുറഞ്ഞ ടോര്‍ക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് വേണം പറയാന്‍.

ചുവപ്പണിഞ്ഞ് Magnite; പുത്തൻ റെഡ് എഡീഷനുമായി Nissan

കഴിഞ്ഞ ദിവസം മാഗ്‌നൈറ്റിൻ്റെ വേരിയൻ്റുകളും ഫീച്ചേഴ്സും കമ്പനി വെട്ടിക്കുറച്ചിരുന്നു. എല്ലാ വാഹന നിർമാതാക്കളെയും വേട്ടയാടുന്ന ആഗോള ചിപ്പ് ക്ഷാമമാണ് ഈ വെട്ടിക്കുറയ്ക്കലിന് കാരണം. കോംപാക്‌ട് എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകൾ ഇപ്പോൾ തെരഞ്ഞെടുത്ത ഫീച്ചറുകൾ ഒഴിവാക്കിയാണ് നിരത്തിലേക്ക് എത്തുന്നത്.

ചുവപ്പണിഞ്ഞ് Magnite; പുത്തൻ റെഡ് എഡീഷനുമായി Nissan

ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, റെനോ കിഗർ, കിയ സോനെറ്റ് തുടങ്ങിയ വമ്പന്മാരാണ് നിസാൻ മാഗ്‌നൈറ്റിൻ്റെ എതിരാളികൾ.

ചുവപ്പണിഞ്ഞ് Magnite; പുത്തൻ റെഡ് എഡീഷനുമായി Nissan

കമ്പനിയുടെ നെക്സ്റ്റ് ട്രാൻസ്ഫോർമേഷൻ പ്ലാനിന് കീഴിൽ പുറത്തിറക്കിയ ആദ്യത്തെ ആഗോള ഉൽപ്പന്നമാണ് മാഗ്നൈറ്റ് എന്നതും ശ്രദ്ധേയമാണ്. 2022 ജൂണിലെ നിസാൻ ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ വിൽപ്പന 3,515 യൂണിറ്റുകളായിരുന്നു. 2021 ജൂണിനെ അപേക്ഷിച്ച് 0.3 ശതമാനം വളർച്ചയാണ് കമ്പനി നേടിയെടുത്തത്.

ചുവപ്പണിഞ്ഞ് Magnite; പുത്തൻ റെഡ് എഡീഷനുമായി Nissan

എന്തായാലും ബിഗ്, ബോൾഡ്, ബ്യൂട്ടിഫുൾ എസ്‌യുവി മാഗ്‌നൈറ്റ്, ഇന്ത്യൻ വിപണിയിൽ നിസാന്റെ ആഗോള എസ്‌യുവി പൈതൃകത്തിന്റെ മൂല്യത്തിന് ഉയർത്തുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല, യുവാക്കൾക്കും മുതിർന്നവർക്കും അതുല്യമായ ഡ്രൈവിംഗ് അനുഭവങ്ങൾ നിസാൻ മാഗ്‌നൈറ്റ് റെഡ് എഡിഷൻ സൃഷ്ടിക്കുമെന്ന് തന്നെയാണ് വിശ്വാസം

More from DriveSpark

Article Published On: Friday, July 8, 2022, 13:52 [IST]
English summary
Nissan introduce new red edition magnite
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X