കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

ഇന്ത്യയിൻ വിപണിയിൽ കഴിഞ്ഞ കുറച്ച് കാലമായി എസ്‌യുവികളാണ് വിപണി അടക്കി വാഴുന്നത്. അതിനാൽ തന്നെ മിക്കവാറും എല്ലാ നിർമ്മാതാക്കളും തങ്ങളുടെ വാഹന നിരയിൽ ഒരു എസ്‌യുവി എങ്കിലും അവതരിപ്പിച്ചിട്ടുണ്ട്.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

മൈക്രോ എസ്‌യുവികൾ മുതൽ ഫുൾസൈസ് എസ്‌യുവികൾ വരെ നിരവധി സബ് വിഭാഗങ്ങൾ തന്നെ ഇന്ന് എസ്‌യുവി സെഗമെന്റിനുണ്ട്. പല നിർമ്മാതാക്കളേയും ഇന്ന് വിപണിയിൽ പിടിച്ച് നിർത്തുന്നത് ഈ എസ്‌യുവി മോലുകളാണ്. അത്തരത്തിലൊരു മോഡലാണ് നിസാൻ മാഗ്നൈറ്റ്. നിലവിൽ അഞ്ച് സീറ്റർ ഓപ്ഷനുമായിട്ടാണ് വാഹനം എത്തുന്നത്.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

എന്നാൽ മാഗ്‌നൈറ്റിന്റെ ഏഴ് സീറ്റർ പതിപ്പ് നിസാന്റെ അണിയറയിൽ ഒരുങ്ങുന്നതായി പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ, നിസാൻ റെനോ ട്രൈബർ റീബാഡ് ചെയ്യാൻ ആഗ്രഹിച്ചിരുന്നു.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

എന്നാൽ വാഹനങ്ങൾ റീബാഡ് ചെയ്യുന്നതിൽ റെനോയുടെയും നിസാന്റെയും മോഡലുകൾ പിൽകാലങ്ങളിൽ വിജയിച്ചില്ല. അതിനാൽ, നിസാൻ ഒരു പുതിയ പ്രൊഡക്ട് വികസിപ്പിക്കാൻ തീരുമാനിച്ചു, പക്ഷേ ഇതിന് കൂടുതൽ വികസന ചെലവ് ആവശ്യമാണ്.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

നിസാൻ വാഹനത്തിന്റെ ഘടനയിലോ രൂപകല്പനയിലോ ഒരു മാറ്റവും വരുത്തില്ല. അതിനാൽ, മാഗ്നൈറ്റിന്റെ ബൂട്ടിൽ ഒരു അധിക ബെഞ്ച് സീറ്റ് മാത്രമാവും ഏഴ് സീറ്റർ പതിപ്പിൽ സ്ഥാപിക്കുക. ബൂട്ടിനെ കൂടുതൽ ഉപയോഗയോഗ്യമാക്കുന്ന തരത്തിൽ മടക്കാൻ കഴിയുന്ന തരത്തിലാവും അവതരിപ്പിക്കുക. 60:40 സ്പ്ലിറ്റ് സീറ്റുകളുള്ള രണ്ടാമത്തെ വരി മടക്കിവെച്ചാവും മൂന്നാം നിരയിലേക്കുള്ള പ്രവേശനം സജ്ജീകരിക്കുക.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

ഒരു സബ് കോം‌പാക്ട് എസ്‌യുവിയിൽ അധിക മൂന്നാം നിര സീറ്റ് ഘടിപ്പിക്കാൻ വാഹന നിർമ്മാതാക്കൾ തീരുമാനിക്കുന്നത് ഇതാദ്യമല്ല. സോനെറ്റ് ഉപയോഗിച്ച് കിയ ഇത് ഇതിനകം ചെയ്തിട്ടുണ്ട്, ബ്രാൻഡ് ഈ മോഡൽ ഇന്തോനേഷ്യയിൽ വിൽക്കുന്നു.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

നിസാനിൽ നിന്ന് വ്യത്യസ്തമായി, മൂന്നാം നിര സീറ്റുകൾ ഉൾക്കൊള്ളുന്നതിനായി കിയ സോനെറ്റിന്റെ നീളം വർധിപ്പിച്ചിരുന്നു. എന്നാൽ സോനെറ്റും മാഗ്‌നൈറ്റും ഇപ്പോഴും സബ് കോംപാക്ട് എസ്‌യുവികളാണ്, അതിനാൽ തന്നെ മൂന്നാം നിരയിലുള്ള സീറ്റുകൾക്ക് ശരിയായ ഇടമില്ല.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

ഇത് പരിഹരിക്കാൻ, നിസാൻ രണ്ടാം നിര സീറ്റുകൾ ഒരു സ്ലൈഡിംഗ് മെക്കാനിസത്തോടെ സജ്ജീകരിക്കും. രണ്ടാമത്തെയും മൂന്നാമത്തെയും നിരയുടെ ലെഗ്റൂം മാറ്റാൻ ഇത് സഹായിക്കും. അതിനാൽ, മൂന്നാം നിരയിലുള്ളവർക്ക് കൂടുതൽ ലെഗ്‌റൂം ആവശ്യമുള്ളപ്പോൾ, രണ്ടാം നിര സീറ്റുകൾ മുന്നോട്ട് സ്ലൈഡ് ചെയ്യാം, ആരും ഉപയോഗിക്കാത്തപ്പോൾ, രണ്ടാം നിര പിന്നിലേക്ക് സ്ലൈഡ് ചെയ്യാം, ഇത് രണ്ടാം നിരയിലുള്ളവർക്ക് കൂടുതൽ ലെഗ്‌റൂം ഓപ്പൺ ചെയ്യും.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

നിസാന് ഇന്ത്യൻ വിപണിയിൽ വൻ വിജയമാണ് മാഗ്നൈറ്റ് നേടിയത്. ഇതിന് വളരെ അഗ്രസ്സീവ് വിലയും ബ്രാൻഡ് നിശ്ചയിച്ചിട്ടുണ്ട്. ട്രൈബർ നന്നായി ഇന്ത്യൻ വിപണിയിൽ പ്രവർത്തിക്കുന്നു, പക്ഷേ നിലവിലെ ട്രെൻഡ് അനുസരിച്ച് ആളുകൾ എംപിവിക്ക് പകരം ഒരു കോംപാക്റ്റ് എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നു.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

അതിനാൽ, നിസാൻ മാഗ്‌നൈറ്റ് ഏഴ് സീറ്ററിന് ട്രൈബറിൽ നിന്ന് സ്വയം വേറിട്ടുനിൽക്കാൻ കഴിയും. അടിസ്ഥാനപരമായി ഇത് 5 + 2 സീറ്റർ ആയിരിക്കും, ഇവിടെ വാഹനം പ്രാഥമികമായി അഞ്ച് സീറ്റുള്ള വാഹനമാണ്, എന്നാൽ ആവശ്യമെങ്കിൽ രണ്ട് പേർക്ക് അധികമായി ഇരിക്കാനും കഴിയും.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

മൂന്നാം നിര കുട്ടികൾക്ക് മാത്രമായിരിക്കും നല്ലത്. മൂന്നാം നിര സീറ്റുകൾ വല്ലപ്പോഴും ഉപയോഗിക്കേണ്ടിവരുന്ന ആളുകൾക്ക് ഏഴ് സീറ്റർ മാഗ്നൈറ്റ് നല്ലൊരു ഓപ്ഷനാണ്.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

മാഗ്‌നൈറ്റ് ഏഴ് സീറ്ററിൽ കൂടുതൽ ശക്തമായ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ നിസാൻ ഉപയോഗിക്കും, ഇത് നിലവിൽ മാഗ്‌നൈറ്റിലും റെനോ കൈഗറിലും ഡ്യൂട്ടി ചെയ്യുന്നു. എഞ്ചിൻ 100 bhp പരമാവധി കരുത്തും 160 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സോ CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനോ ആയിരിക്കും വാഹനത്തിൽ വരുന്ന ഗിയർബോക്സ് ഓപ്ഷനുകൾ. CVT ട്രാൻസ്മിഷൻ തെരഞ്ഞെടുക്കുകയാണെങ്കിൽ torque ഔട്ട്പുട്ട് 152 Nm ആയി കുറയും.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, മാഗ്നൈറ്റ് ഏഴ് സീറ്ററിന് നേരിട്ടുള്ള എതിരാളികൾ ഉണ്ടാകില്ല. ഇപ്പോൾ, ഏഴ് സീറ്റർ കോൺഫിഗറേഷനോട് കൂടിയ കോംപാക്ട് എസ്‌യുവികളൊന്നും ലഭ്യമല്ല. എന്നിരുന്നാലും, മാഗ്നൈറ്റ് ഏഴ് സീറ്റർ റെനോ ട്രൈബർ, മാരുതി സുസുക്കി XL6, മാരുതി സുസുക്കി എർട്ടിഗ എന്നിവയ്‌ക്കെതിരെ മത്സരിക്കും.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

ചില വകഭേദങ്ങൾക്കൊപ്പം മാത്രം ഏഴ് സീറ്റർ പതിപ്പ് നിസാൻ വാഗ്ദാനം ചെയ്തേക്കാം. വാഹനത്തിന്റെ ഫീച്ചർ ലിസ്റ്റും അഞ്ച് സീറ്റർ മാഗ്നൈറ്റിൽ നിന്ന് അതേപടി മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ Magnite -ന്റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനൊരുങ്ങി Nissan

അതിനാൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും ഇതിലുണ്ടാകും.

More from DriveSpark

Article Published On: Wednesday, March 16, 2022, 8:30 [IST]
English summary
Nissan might launch 7 seater version of magnite sub compact suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X