Nissan Qashqai മൈല്‍ഡ് ഹൈബ്രിഡിന് ഗ്രീന്‍ ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത് 2.5 സ്റ്റാര്‍

ഇന്ത്യയില്‍ കോംപാക്ട് എസ്‌യുവികളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്താണ് നിസാന്‍ അടുത്തിടെ മൂന്ന് ഹൈബ്രിഡ് എസ്‌യുവികള്‍ അവതരിപ്പിച്ചത്. X-ട്രെയില്‍, കാഷ്‌കായ്, ജൂക്ക് എന്നീ മോഡലുകളാണ് നിസാന്‍ ഇന്ത്യക്ക് പരിചയപ്പെടുത്തിയത്.

Nissan Qashqai മൈല്‍ഡ് ഹൈബ്രിഡിന് ഗ്രീന്‍ ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത് 2.5 സ്റ്റാര്‍

പുതിയ വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റിംഗും കമ്പനി നടത്തുന്നുണ്ട്. ഇപ്പോള്‍ നിസാന്‍ കാഷ്‌കായിയുടെ ഗ്രീന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിന്റെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഗ്രീന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 2.5 സ്റ്റാര്‍ റേറ്റിംഗാണ് നിസാന്‍ കാഷ്‌കായി നേടിയതെന്നാണ് വിവരം.

Nissan Qashqai മൈല്‍ഡ് ഹൈബ്രിഡിന് ഗ്രീന്‍ ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത് 2.5 സ്റ്റാര്‍

ഇതുകൂടാതെ, ഈ എസ്‌യുവിക്ക് ക്ലീന്‍ എയര്‍ ഇന്‍ഡെക്‌സില്‍ 7 പോയിന്റുകള്‍ നേടാന്‍ കഴിഞ്ഞു. എനര്‍ജി എഫിഷ്യന്‍സി ഇന്‍ഡക്സില്‍ 3.9 പോയിന്റും ഹരിതഗൃഹ വാതക സൂചികയില്‍ 2.1 പോയിന്റുമാണ് നിസാന്‍ കാഷ്‌കായ് റേറ്റുചെയ്തിരിക്കുന്നത്. ഈ മൊത്തം പോയിന്റുകളെല്ലാം 10-ലാണ് നല്‍കിയിരിക്കുന്നത്.

Nissan Qashqai മൈല്‍ഡ് ഹൈബ്രിഡിന് ഗ്രീന്‍ ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത് 2.5 സ്റ്റാര്‍

കാഷ്‌കായിയു െമൈല്‍ഡ് ഹൈബ്രിഡ് പതിപ്പാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. 0.12 kWh മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ച 1.3-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ച നിസാന്‍ കാഷ്‌കായിയിലാണ് ഗ്രീന്‍ എന്‍സിഎപി ടെസ്റ്റ് നടത്തിയത്. ഈ എസ്‌യുവി അടുത്ത വര്‍ഷം ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Nissan Qashqai മൈല്‍ഡ് ഹൈബ്രിഡിന് ഗ്രീന്‍ ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത് 2.5 സ്റ്റാര്‍

ഈ കാര്‍ നന്നായി പ്രവര്‍ത്തിക്കുന്ന മലിനീകരണ നിയന്ത്രണ സംവിധാനം പ്രകടമാക്കുന്നു. അത് നിലവില്‍ അനിയന്ത്രിതമായ NH3 ഉദ്വമനം മെച്ചപ്പെടുത്താന്‍ ശേഷിയുള്ളതാണ്. എന്നിരുന്നാലും മറ്റ് എസ്‌യുവികളെപ്പോലെ കാഷ്‌കായ് ഹൈവേയിലൂടെ വേഗതയില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നതായി ഗീന്‍ എന്‍സിഎപി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

Nissan Qashqai മൈല്‍ഡ് ഹൈബ്രിഡിന് ഗ്രീന്‍ ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത് 2.5 സ്റ്റാര്‍

'ഈ എസ്‌യുവി യഥാര്‍ത്ഥ റോഡ് സാഹചര്യത്തില്‍ നടത്തിയ ടെസ്റ്റില്‍ 100 കിലോമീറ്റര്‍ ദൂരത്തിന് 6.7 ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നു. എന്നിരുന്നാലും, പെട്രോള്‍ എസ്‌യുവിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ കണക്ക് മികച്ചതാണ്. ഉപഭോഗവും ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ കാഷ്‌കായ്ക്ക് 2.5 ഗ്രീന്‍ സ്റ്റാര്‍ നല്‍കുന്നു. മൊത്തത്തിലുള്ള ഇന്‍ഡെക്‌സ് 4.3 ആണ്'-ഗ്രീന്‍ എന്‍സിഎപി വ്യക്തമാക്കി.

Nissan Qashqai മൈല്‍ഡ് ഹൈബ്രിഡിന് ഗ്രീന്‍ ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത് 2.5 സ്റ്റാര്‍

ഗ്രീന്‍ എന്‍സിഎപി പ്രകാരം നിസാന്‍ കാഷകായ് അതിന്റെ മലിനീകരണം കുറയ്ക്കുന്നതിന് അനുയോജ്യമാണ്. എല്ലാ ലാബ്, റോഡ് ടെസ്റ്റുകളിലും ഈ എസ്‌യുവി ശരാശരിക്ക് മുകളില്‍ സ്‌കോര്‍ ചെയ്യുന്നു.

Nissan Qashqai മൈല്‍ഡ് ഹൈബ്രിഡിന് ഗ്രീന്‍ ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത് 2.5 സ്റ്റാര്‍

മറ്റ് പെട്രോള്‍ പവര്‍ട്രെയിനുകളെപ്പോലെ അനിയന്ത്രിതമായ NH3 (അമോണിയ) ഉദ്വമനം ഈ വാഹനത്തിന് ഒരു വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ ഇത് മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. തുറന്ന റോഡില്‍ നടത്തിയ പരിശോധനയില്‍ ലബോറട്ടറി പരിശോധനകളുടെ ഫലങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Nissan Qashqai മൈല്‍ഡ് ഹൈബ്രിഡിന് ഗ്രീന്‍ ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത് 2.5 സ്റ്റാര്‍

കാഷ്‌കായിയിലെ 12V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം ഉപഭോഗ കണക്കുകള്‍ മെച്ചപ്പെടുത്തുന്നതിന് പരിമിതമായ സാധ്യതകള്‍ മാത്രമേ നല്‍കുന്നുള്ളൂ. ലാബ് ടെസ്റ്റുകളിലും യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തിലും ഏകദേശം 100 കിലോമീറ്ററിന് 6.5 ലിറ്റര്‍ ആവശ്യമാണ്.

Nissan Qashqai മൈല്‍ഡ് ഹൈബ്രിഡിന് ഗ്രീന്‍ ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത് 2.5 സ്റ്റാര്‍

ഹൈവേ ടെസ്റ്റില്‍ 2 ലിറ്റര്‍ അധികമായി ഉപയോഗിക്കുന്നു. അപ്പോള്‍ 100 കിലോമീറ്ററിന് 8.71 ലിറ്ററാകുന്നു. വാഹനം ഒരു എസ്‌യുവി ബോഡി അണിയുന്നത് കാരണം ഈ വര്‍ദ്ധനവ് ഒട്ടും അപ്രതീക്ഷിതമല്ല. ഉയര്‍ന്ന വേഗതയിലെ എയറോഡൈനാമിക്‌സുമായി ഇത് ഭാഗികമായി ബന്ധപ്പെട്ടിരിക്കുന്നു.

Nissan Qashqai മൈല്‍ഡ് ഹൈബ്രിഡിന് ഗ്രീന്‍ ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത് 2.5 സ്റ്റാര്‍

നിസാന്‍ കാഷ്‌കായ് അന്താരാഷ്ട്ര വിപണിയില്‍ വളരെ ജനപ്രിയമാണ്. X-ട്രെയിലിനേക്കാള്‍ അല്‍പ്പം ചെറുതും ആഗോളതലത്തില്‍ ജീപ്പ് കോമ്പസിന്റെയും ഹ്യുണ്ടായി ടക്സണിനും എതിരാളിയുമാണ് ഈ 5 സീറ്റര്‍ എസ്‌യുവി. X-ട്രെയിലിനെ അടിസ്ഥാനപ്പെടുത്തി മൂന്നാം തലമുറ കാഷ്‌കായിയും ടര്‍ബോ-പെട്രോള്‍, മൈല്‍ഡ്‌ഹൈബ്രിഡ്, E-പവര്‍ വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു.

Nissan Qashqai മൈല്‍ഡ് ഹൈബ്രിഡിന് ഗ്രീന്‍ ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത് 2.5 സ്റ്റാര്‍

മൈല്‍ഡ്-ഹൈബ്രിഡ് വേരിയന്റിന് 156 bhp പവര്‍ ഉത്പാദിപ്പിക്കുന്ന നിസാന്‍ കിക്ക്സില്‍ നിന്നുള്ള 1.3 ലിറ്റര്‍ എഞ്ചിനാണ് ലഭിക്കുന്നത്. ഈ എഞ്ചിന്‍ ഒരു ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. 6-സ്പീഡ് മാനുവല്‍, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. എക്സ്-ട്രെയിലിന് സമാനമായ പെട്രോള്‍ എഞ്ചിനോടുകൂടിയ ഇലക്ട്രിക് പവര്‍ട്രെയിന്‍ ഇ-പവര്‍ വേരിയന്റില്‍ ഉപയോഗിക്കുന്നു. ഈ എഞ്ചിന്‍ 190 bhp കരുത്തും 330 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും.

More from DriveSpark

Article Published On: Saturday, October 29, 2022, 18:18 [IST]
English summary
Nissan qashqai mild hybrid scored 2 5 stars rating in crash tests conducted by green ncap
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X