Micra -ക്ക് പുതിയ ഇലക്ട്രിക് പിൻമുറക്കാരനെ വെളിപ്പെടുത്തി Nissan; ആദ്യ ടീസർ പുറത്ത്

യോക്കോഹാമ ആസ്ഥാനമായുള്ള ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ, തങ്ങളുടെ അത്ര വിജയിക്കാത്ത മോഡലായ നിസാൻ മൈക്രയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു. ഒരു ICE മോഡലിന് പകരം ഒരു പ്യുവർ ഇലക്ട്രിക് മോഡലാവും മൈക്രയുടെ പകരക്കാരനായി എത്തുക.

Micra -ക്ക് പുതിയ ഇലക്ട്രിക് പിൻമുറക്കാരനെ വെളിപ്പെടുത്തി Nissan; ആദ്യ ടീസർ പുറത്ത്

വരാനിരിക്കുന്ന ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ആദ്യ ടീസറും ഇപ്പോൾ നിർമ്മാതാക്കൾ പുറത്തിറക്കി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന ഇവി ഹാച്ച്ബാക്ക് CMF-BEV എന്ന പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, അത് റെനോ-നിസാൻ-മിത്സുബിഷി അലയൻസ് സഹകരിച്ച് വികസിപ്പിച്ചെടുക്കും. ഈ പ്ലാറ്റ്‌ഫോം റെനോ 5 ഇവിക്കും അടിവരയിടും.

Micra -ക്ക് പുതിയ ഇലക്ട്രിക് പിൻമുറക്കാരനെ വെളിപ്പെടുത്തി Nissan; ആദ്യ ടീസർ പുറത്ത്

ഈയിടെ, റെനോ, നിസാൻ, മിത്സുബിഷി എന്നീ നിർമ്മാതാക്കൾ തങ്ങളുടെ 23 ബില്യൺ യൂറോ നിക്ഷേപം പ്രഖ്യാപിച്ച് ഒരു പുതിയ സഖ്യം രൂപീകരിക്കുന്നതായി അറിയിച്ചിരുന്നു.

Micra -ക്ക് പുതിയ ഇലക്ട്രിക് പിൻമുറക്കാരനെ വെളിപ്പെടുത്തി Nissan; ആദ്യ ടീസർ പുറത്ത്

പുതിയ ഇലക്‌ട്രിഫൈഡ് പ്ലാറ്റ്‌ഫോമുകളുടെ വികസനത്തിനായി ഈ സഖ്യം പ്രവർത്തിക്കും എന്ന് വ്യക്തമാക്കിയിരുന്നു, ഇത് പങ്കെടുക്കുന്ന ബ്രാൻഡുകൾ പുറത്തിറക്കുന്ന വിവിധ പുതിയ ഇവി ഉൽപ്പന്നങ്ങളുടെ അടിസ്ഥാനമായി മാറും. അടുത്ത തലമുറ നിസാൻ മൈക്രയ്ക്ക് അടിസ്ഥാനമാകുന്ന CMF-BEV പ്ലാറ്റ്‌ഫോം ഇതിന് കീഴിൽ ഒരുങ്ങുന്ന ഒന്നായിരിക്കും.

Micra -ക്ക് പുതിയ ഇലക്ട്രിക് പിൻമുറക്കാരനെ വെളിപ്പെടുത്തി Nissan; ആദ്യ ടീസർ പുറത്ത്

നിലവിൽ, മൈക്ര റീപ്ലേസ്‌മെന്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല, എന്നാൽ നിസാൻ കാണിക്കുന്ന ടീസറിൽ നിന്ന്, ഒരു വലിയ റൗണ്ട് ഡേടൈം റണ്ണിംഗ് എൽഇഡി ഡിആർഎൽ ഉള്ള ഒരു ചെറിയ സിറ്റി സിപ്പർ ഹാച്ച്ബാക്ക് നമുക്ക് കാണാൻ കഴിയും.

Micra -ക്ക് പുതിയ ഇലക്ട്രിക് പിൻമുറക്കാരനെ വെളിപ്പെടുത്തി Nissan; ആദ്യ ടീസർ പുറത്ത്

അതോടൊപ്പം നിസാന്റെ ഇല്യുമിനേറ്റഡ് ലോഗോയും നമ്മുടെ ശ്രദ്ധയിൽ പെടും, എന്നാൽ വാഹനത്തിന്റെ പേര് പോലും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.

Micra -ക്ക് പുതിയ ഇലക്ട്രിക് പിൻമുറക്കാരനെ വെളിപ്പെടുത്തി Nissan; ആദ്യ ടീസർ പുറത്ത്

വരാനിരിക്കുന്ന മോഡൽ നിസാന്റെ എൻട്രി ലെവൽ മോഡൽ എന്ന നിലയിൽ അതിന്റെ സ്ഥാനം നിലനിർത്തും. ജാപ്പനീസ് ബ്രാൻഡിന്റെ ഡിസൈനർമാർ ഇതിന് ഒരു അർബൻ രൂപകല്പന നൽകും. എന്നിരുന്നാലും, വാഹനത്തിന്റെ എഞ്ചിനീയറിംഗും നിർമ്മാണവും അലയൻസ് പങ്കാളിത്തമുള്ള ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയുടെ ഫ്രാൻസിലെ ഇലക്‌ട്രിസിറ്റി പ്ലാന്റിൽ നടത്തും.

Micra -ക്ക് പുതിയ ഇലക്ട്രിക് പിൻമുറക്കാരനെ വെളിപ്പെടുത്തി Nissan; ആദ്യ ടീസർ പുറത്ത്

ഈ പുതിയ മോഡൽ നിസാൻ രൂപകൽപ്പന ചെയ്യുകയും തങ്ങളുടെ പുതിയ കോമൺ പ്ലാറ്റ്ഫോം ഉപയോഗിച്ച് റെനോ എഞ്ചിനീയറിംഗ് ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും എന്ന് പ്രഖ്യാപന വേളയിൽ നിസാൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി ഗുപ്ത അറിയിച്ചു. ഇത് തങ്ങളുടെ അലയൻസ് അസറ്റുകളുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Micra -ക്ക് പുതിയ ഇലക്ട്രിക് പിൻമുറക്കാരനെ വെളിപ്പെടുത്തി Nissan; ആദ്യ ടീസർ പുറത്ത്

സഖ്യത്തിന്റെ 'സ്മാർട്ട് ഡിഫറൻഷ്യേഷൻ' സമീപനത്തിന്റെ മികച്ച ഉദാഹരണമാണിത്. തങ്ങളുടെ ഐതിഹാസികമായ മൈക്രയെ മാറ്റി സ്ഥാപിക്കുന്ന, ഈ പുതിയ മോഡൽ യൂറോപ്പിലെ തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ ആവേശം നൽകുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ഗുപ്ത വ്യക്തമാക്കി.

Micra -ക്ക് പുതിയ ഇലക്ട്രിക് പിൻമുറക്കാരനെ വെളിപ്പെടുത്തി Nissan; ആദ്യ ടീസർ പുറത്ത്

അലയൻസ് പറയുന്നതനുസരിച്ച്, CMF-BEV 2024 -ൽ ലോഞ്ച് ചെയ്യപ്പെടും, ഏകദേശം 400 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുന്ന ഒരു വലിയ ബാറ്ററി പാക്കിന് ഇടം നൽകുന്നതിന് ഇത് പര്യാപ്തമായിരിക്കും.

Micra -ക്ക് പുതിയ ഇലക്ട്രിക് പിൻമുറക്കാരനെ വെളിപ്പെടുത്തി Nissan; ആദ്യ ടീസർ പുറത്ത്

കൂടാതെ, നിസാൻ, റെനോ, ആൽപൈൻ തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് പ്രതിവർഷം 2,50,000 വാഹനങ്ങളുടെ വിൽപ്പനയ്ക്കുള്ള അടിത്തറയായി ഈ പ്ലാറ്റ്ഫോം മാറുമെന്നും അലയൻസ് പ്രഖ്യാപിച്ചു.

Micra -ക്ക് പുതിയ ഇലക്ട്രിക് പിൻമുറക്കാരനെ വെളിപ്പെടുത്തി Nissan; ആദ്യ ടീസർ പുറത്ത്

ഈ പുതിയ പ്ലാറ്റ്‌ഫോം റെനോ സോയും നിസാൻ ലീഫും ഉപയോഗിക്കുന്ന നിലവിലെ പ്ലാറ്റ്‌ഫോമിന് പകരമാകുമെന്നും ചെലവ് ഏകദേശം 33 ശതമാനം കുറയ്ക്കാനും വൈദ്യുതി ഉപഭോഗം 10 ശതമാനം കുറയ്ക്കാനും കഴിയുമെന്നും മെർജ്ഡ് അസോസിയേഷൻ സ്ഥിരീകരിച്ചു.

Micra -ക്ക് പുതിയ ഇലക്ട്രിക് പിൻമുറക്കാരനെ വെളിപ്പെടുത്തി Nissan; ആദ്യ ടീസർ പുറത്ത്

കൂടാതെ, ലയനം CMF-BEV കൂടാതെ മൊത്തം നാല് പ്ലാറ്റ്‌ഫോമുകൾ അവതരിപ്പിക്കും, അത്തരത്തിൽ നിർമ്മിക്കുന്ന പ്ലാറ്റ്‌ഫോമുകളിലൊന്ന് വാനുകൾക്ക് മാത്രമായിരിക്കും.

Micra -ക്ക് പുതിയ ഇലക്ട്രിക് പിൻമുറക്കാരനെ വെളിപ്പെടുത്തി Nissan; ആദ്യ ടീസർ പുറത്ത്

അടുത്തത് ജാപ്പനീസ് ശൈലിയിലുള്ള മൈക്രോ കെയ് കാറുകൾക്കും ഡാസിയ സ്പ്രിംഗ് സിറ്റി കാർ പെലുള്ളവ ഒരുങ്ങുന്ന ബജറ്റ് CMF-AEV പ്ലാറ്റ്‌ഫോമും ആയിരിക്കും. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ പുറത്തിറക്കുന്ന ഈ അഞ്ച് പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കി മൊത്തം 35 പുതിയ കാറുകൾ ഉണ്ടാകുമെന്നും സഖ്യം പ്രഖ്യാപിച്ചു.

More from DriveSpark

Article Published On: Monday, January 31, 2022, 11:10 [IST]
English summary
Nissan teases all new electric successor of micra hatch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X