EV-കള്‍ അടുത്ത വര്‍ഷം പെട്രോള്‍ കാറുകളുടെ വിലയില്‍ ലഭ്യമാകുമെന്ന് നിതിന്‍ ഗഡ്കരി

പെട്രോള്‍ ഡീസല്‍ വില റോക്കറ്റ് പോലെ കുതിക്കുന്ന ഇക്കാലത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരമേറുകയാണ്. എന്നാല്‍ അവയുടെ താങ്ങാനാവാത്ത വിലയാണ് ജനങ്ങളെ പിന്നോട്ടടിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ സ്ഥിതിയില്‍ മാറ്റം വരുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത്.

EV-കള്‍ അടുത്ത വര്‍ഷം പെട്രോള്‍ കാറുകളുടെ വിലയില്‍ ലഭ്യമാകുമെന്ന് നിതിന്‍ ഗഡ്കരി

ഇലക്ട്രിക് വാഹനങ്ങള്‍ അടുത്ത വര്‍ഷം പെട്രോള്‍ വാഹനങ്ങള്‍ പോലെ താങ്ങാവുന്ന വിലയില്‍ ലഭ്യമാകുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. നവംബര്‍ ഒന്നിന് രാജ്യത്തുടനീളമുള്ള ബസുകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി ഇക്കാര്യം പറഞ്ഞത്.

EV-കള്‍ അടുത്ത വര്‍ഷം പെട്രോള്‍ കാറുകളുടെ വിലയില്‍ ലഭ്യമാകുമെന്ന് നിതിന്‍ ഗഡ്കരി

എല്ലാ വാഹന വിഭാഗങ്ങളിലുമായി ഇന്ത്യയില്‍ വിറ്റഴിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 800% വര്‍ദ്ധിച്ചതായി ഗഡ്കരി പറഞ്ഞു. ഇന്ത്യയില്‍ 2022-ല്‍ ഏകദേശം 17 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

EV-കള്‍ അടുത്ത വര്‍ഷം പെട്രോള്‍ കാറുകളുടെ വിലയില്‍ ലഭ്യമാകുമെന്ന് നിതിന്‍ ഗഡ്കരി

ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെയും വിലയില്‍ കുറവ് പ്രതീക്ഷിക്കുന്നതായും

ഇറക്കുമതിക്കു പകരം, പണത്തിനൊത്ത മൂല്യം ഉറപ്പാക്കുന്നതും മലിനീകരണ വിമുക്തവുമായ പ്രാദേശിക നിര്‍മാണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

EV-കള്‍ അടുത്ത വര്‍ഷം പെട്രോള്‍ കാറുകളുടെ വിലയില്‍ ലഭ്യമാകുമെന്ന് നിതിന്‍ ഗഡ്കരി

ഇന്ത്യയില്‍ ഏകദേശം 1.5 ലക്ഷം ട്രാന്‍സ്‌പോര്‍ട്ട് ബസുകളുണ്ട്. അതില്‍ 93 ശതമാനവും ഡീസല്‍ ഉപയോഗിച്ചാണ് ഓടുന്നത്. ഇതില്‍ പലതും കാലഹരണപ്പെട്ടതും സര്‍വീസിന് അനുയോജ്യമല്ലാത്തതുമാണ്. സീറോ എമിഷന്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഈ ബസുകളെല്ലാം ഇലക്ട്രിക് ബസുകളാക്കി മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

EV-കള്‍ അടുത്ത വര്‍ഷം പെട്രോള്‍ കാറുകളുടെ വിലയില്‍ ലഭ്യമാകുമെന്ന് നിതിന്‍ ഗഡ്കരി

സമീപഭാവിയില്‍ തന്നെ ഹൈഡ്രജന്‍ കാറുകള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ഹൈഡ്രജന്‍, ബ്രൗണ്‍ ഹൈഡ്രജന്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നീ മൂന്ന് പ്രക്രിയകളാണ് നിലവില്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ബ്ലാക്ക് ഹൈഡ്രജന്‍ സൃഷ്ടിക്കുന്നതിന് കല്‍ക്കരി ആവശ്യമാണ്. ബ്രൗണ്‍ ഹൈഡ്രജന്‍ സൃഷ്ടിക്കാന്‍ പെട്രോളും ഗ്രീന്‍ ഹൈഡ്രജന്‍ സൃഷ്ടിക്കാന്‍ വെള്ളവും ആവശ്യമാണ്.

EV-കള്‍ അടുത്ത വര്‍ഷം പെട്രോള്‍ കാറുകളുടെ വിലയില്‍ ലഭ്യമാകുമെന്ന് നിതിന്‍ ഗഡ്കരി

പെട്രോള്‍, ഡീസല്‍ വിലകള്‍ കൂടുന്നത് രാജ്യത്ത് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഡീസല്‍ വില വര്‍ധനവ് വിലക്കയറ്റത്തിന് കാരണമാകുന്നതിനാല്‍ ജനങ്ങള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുകയാണ്. അതിനാല്‍ തന്നെ പരമ്പരാഗത ഇന്ധനങ്ങള്‍ക്കു പകരം ഗ്രീന്‍ ഹൈഡ്രജന്‍, വൈദ്യുതി, എഥനോള്‍, മെഥനോള്‍, ജൈവ ഡീസല്‍, ജൈവ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി), ജൈവ സമര്‍ദിത പ്രകൃതി വാതകം (സിഎന്‍ജി) തുടങ്ങിയ ബദല്‍ ഇന്ധനങ്ങളിലേക്ക് ചുവട് മാറുന്നതാണ് പരിഹാരമെന്നും മന്ത്രി വിശദീകരിച്ചു.

EV-കള്‍ അടുത്ത വര്‍ഷം പെട്രോള്‍ കാറുകളുടെ വിലയില്‍ ലഭ്യമാകുമെന്ന് നിതിന്‍ ഗഡ്കരി

രാജ്യത്ത് വിനോദസഞ്ചാര മേഖലയുടെ വികാസത്തിനായി ഡബിള്‍ ഡെക്കര്‍ ബസുകളുടെ എണ്ണം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ എസി ഡബിള്‍ ഡക്കര്‍ ബസുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് ഒരു ഓട്ടോ അവാര്‍ഡ് പരിപാടിയില്‍ സംസാരിക്കവെ നിതിന്‍ ഗഡ്കരി പറഞ്ഞു.

EV-കള്‍ അടുത്ത വര്‍ഷം പെട്രോള്‍ കാറുകളുടെ വിലയില്‍ ലഭ്യമാകുമെന്ന് നിതിന്‍ ഗഡ്കരി

നാഗ്പൂരില്‍ നിന്ന് പൂനെയിലേക്കുള്ള യാത്ര സമയം എട്ട് മണിക്കൂറായി കുറക്കുമെന്ന് കേന്ദ്രമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നാഗ്പൂര്‍-മുംബൈ സമൃദ്ധി മഹാമാര്‍ഗിനെ പുതിയ പദ്ധതിയായ പൂനെ-ഛത്രപതി സംഭാജിനഗര്‍ (ഔറംഗബാദ്) ആക്സസ് കണ്‍ട്രോള്‍ ഗ്രീന്‍ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കും. ഇത് നാഗ്പൂരില്‍ നിന്ന് പൂനെയിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കും.

EV-കള്‍ അടുത്ത വര്‍ഷം പെട്രോള്‍ കാറുകളുടെ വിലയില്‍ ലഭ്യമാകുമെന്ന് നിതിന്‍ ഗഡ്കരി

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍എച്ച്എഐ) പുതിയ അലൈന്‍മെന്റോടെയാണ് ഈ റോഡ് നിര്‍മ്മാണത്തിനായി ഏറ്റെടുക്കുകയെന്ന് ഗഡ്കരി ട്വീറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. നാഗ്പൂരില്‍ നിന്ന് പൂനെയിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ നിലവില്‍ 14 മണിക്കൂര്‍ എടുക്കും.

Article Published On: Friday, November 4, 2022, 10:51 [IST]
English summary
Nitin gadkari says electric vehicles will become as affordable as petrol vehicles next year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X