വില സ്വൽപ്പംകുറയ്ക്കാം കേട്ടോ; മെഴ്സിഡീസിനോട് നിതിൽ ഗഡ്ഗരിയുടെ അഭ്യർത്ഥന

കൂടുതൽ കാറുകൾ പ്രാദേശികമായി നിർമ്മിക്കണമെന്ന് ജർമ്മൻ പ്രീമിയം കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിനോട് കേന്ദ്ര മന്ത്രി നിതിൽ ഗഡ്ഗരിയുടെ അഭ്യർത്ഥന. നിലവിലെ വിലയിൽ തനിക്ക് പോലും ബെൻസിന്‍റെ ആഡംബര കാർ താങ്ങാൻ കഴിയില്ലെന്ന് ഗഡ്‍കരി

വില സ്വൽപ്പംകുറയ്ക്കാം കേട്ടോ; മെഴ്സിഡീസിനോട് നിതിൽ ഗഡ്ഗരിയുടെ അഭ്യർത്ഥന

പ്രാദേശിക നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ഇന്ത്യയിലെ കൂടുതൽ ഇടത്തരം ആളുകൾക്ക് ബെൻസിന്‍റെ വില താങ്ങാൻ കഴിയും എന്നാണ് അദ്ദേഹം പറഞ്ഞത്. പൂനെയിലെ ചക്കൻ നിർമ്മാണ കേന്ദ്രത്തിൽ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിലെ ആദ്യത്തെ പ്രാദേശികമായി അസംബിൾ ചെയ്‍ത ഇക്യുഎസ് 580 4മാറ്റിക്ക് ഇവി പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വില സ്വൽപ്പംകുറയ്ക്കാം കേട്ടോ; മെഴ്സിഡീസിനോട് നിതിൽ ഗഡ്ഗരിയുടെ അഭ്യർത്ഥന

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ വിപണിയുണ്ടെന്ന് ഗഡ്കരി പറഞ്ഞു. "നിങ്ങൾ ഉൽപ്പാദനം വർദ്ധിപ്പിക്കുക.. എങ്കിൽ മാത്രമേ ചെലവ് കുറയ്ക്കാൻ കഴിയൂ.. ഞങ്ങൾ ഇടത്തരക്കാരാണ്.. എനിക്ക് പോലും നിങ്ങളുടെ കാർ വാങ്ങാൻ കഴിയില്ല.." കേന്ദ്ര മന്ത്രി വ്യക്തമാക്കി.

വില സ്വൽപ്പംകുറയ്ക്കാം കേട്ടോ; മെഴ്സിഡീസിനോട് നിതിൽ ഗഡ്ഗരിയുടെ അഭ്യർത്ഥന

രാജ്യത്ത് എക്‌സ്‌പ്രസ് ഹൈവേകൾ വരുന്നതോടെ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയ്ക്ക് ഈ കാറുകൾക്ക് മികച്ച വിപണി ലഭിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. 1.55 കോടി രൂപയാണ് ഗഡ്‍കരി പുറത്തിറക്കിയ പുതിയ ബെൻസ് ഇലക്ട്രിക് കാറിന്റെ വില.

വില സ്വൽപ്പംകുറയ്ക്കാം കേട്ടോ; മെഴ്സിഡീസിനോട് നിതിൽ ഗഡ്ഗരിയുടെ അഭ്യർത്ഥന

2020 ഒക്ടോബറിൽ പൂർണ്ണമായും ഇറക്കുമതി ചെയ്ത യൂണിറ്റായി ഓൾ-ഇലക്‌ട്രിക് എസ്‌യുവി EQS 580 പുറത്തിറക്കിക്കൊണ്ടായിരുന്നു മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ അതിന്റെ ഇലക്‌ട്രോ-മൊബിലിറ്റി ഡ്രൈവ് ആരംഭിച്ചത്. 1.07 കോടി രൂപ ആയിരുന്നു ഈ മോഡലിന്‍റെ വില.

വില സ്വൽപ്പംകുറയ്ക്കാം കേട്ടോ; മെഴ്സിഡീസിനോട് നിതിൽ ഗഡ്ഗരിയുടെ അഭ്യർത്ഥന

മെർസിഡീസ് EQS 580 -ൽ 107.8 kWh ബാറ്ററി പായ്ക്കുണ്ട്, അത് ഓരോ ആക്സിലിലും ഒന്ന് എന്ന നിലയിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകൾക്ക് കരുത്ത് നൽകുന്നു. ഈ രണ്ട് മോട്ടോറുകളുടെയും സംയോജിത ഔട്ട്പുട്ട് 516 bhp പവറും, 855 Nm torque ഉം ആണ്. ഇത് EQS 580 -യെ 100 കിലോമീറ്റർ വേഗത 4.3 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ സഹായിക്കുന്നു. മണിക്കൂറിൽ 210 കിലോമീറ്ററാണ് ഇലക്ട്രിക് സെഡാന്റെ പരമാവധി വേഗത.

വില സ്വൽപ്പംകുറയ്ക്കാം കേട്ടോ; മെഴ്സിഡീസിനോട് നിതിൽ ഗഡ്ഗരിയുടെ അഭ്യർത്ഥന

മെർസിഡീസ് EQS 580 -യുടെ വമ്പൻ ബാറ്ററി പായ്ക്ക്, ഒരൊറ്റ ചാർജിൽ 676 കിലോമീറ്റർ എന്ന WLTP സർട്ടിഫൈഡ് റേഞ്ച് നൽകുന്നു, ഇലക്ട്രിക് സെഡാന്റെ ഡ്രാഗ് കോഫിഫിഷ്യന്റ് 0.20 ആണ്, ഇത് ലോകത്തിൽ നലവിലുള്ള ഒരു പ്രൊഡക്ഷൻ കാറിൽ ഏറ്റവും താഴ്ന്നതാണ്. മെർസിഡീസ് EQS -ന്റെ ബാറ്ററി പാക്ക് 200 kW വരെ വേഗതയിൽ DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 200 kW DC ഫാസ്റ്റ് ചാർജറിലേക്ക് പ്ലഗ് ഇൻ ചെയ്യുമ്പോൾ, EQS അതിന്റെ ബാറ്ററി പാക്ക് 10 മുതൽ 80 ശതമാനം വരെ 31 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യും.

വില സ്വൽപ്പംകുറയ്ക്കാം കേട്ടോ; മെഴ്സിഡീസിനോട് നിതിൽ ഗഡ്ഗരിയുടെ അഭ്യർത്ഥന

വീട്ടിലെ 7.4 kW AC ചാർജിംഗ് ബോക്സിൽ പ്ലഗ് ചെയ്യുമ്പോൾ EQS -ന്റെ വലിയ ബാറ്ററി പായ്ക്ക് 10 മുതൽ 100 ​​ശതമാനം വരെ ചാർജ് കൈവരിക്കാൻ 15 മണിക്കൂറും 30 മിനിറ്റും എടുക്കും. വേഗത്തിൽ ചാർജ് ചെയ്യുന്ന 11 kW AC ബോക്സിലേക്ക് കണക്റ്റ് ചെയ്യുമ്പോൾ ചാർജിംദ് സമയം 10 ​​മണിക്കൂറായി കുറയുന്നു. EVA എന്ന് വിളിക്കപ്പെടുന്ന കാർ നിർമ്മാതാക്കളുടെ ബെസ്‌പോക്ക് വലിയ EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള EQ ഇലക്ട്രിക് സബ് ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ കാറാണ് മെർസിഡീസ് EQS സെഡാൻ. മെർസിഡീസ് EQS ഇലക്ട്രിക് സെഡാന് 5,216 mm നീളവും 1,926 mm വീതിയും 1,512 mm ഉയരവുമുണ്ട്. കൂടാതെ EQS -ന് 3,210 mm വീൽബേസും 2,585 കിലോഗ്രാം ഭാരവുമുണ്ട്.

വില സ്വൽപ്പംകുറയ്ക്കാം കേട്ടോ; മെഴ്സിഡീസിനോട് നിതിൽ ഗഡ്ഗരിയുടെ അഭ്യർത്ഥന

മെർസിഡീസ് EQS -ന് മുന്നിൽ ഫോർ-ലിങ്ക് സസ്‌പെൻഷൻ സജ്ജീകരണവും പിന്നിൽ ഒരു മൾട്ടി-ലിങ്ക് ക്രമീകരണവും ഉണ്ട്, ഇതിന് S-ക്ലാസിൽ കണ്ടെത്തിയ സെറ്റപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് മെർസിഡീസ് അവകാശപ്പെടുന്നു. അഡാപ്റ്റീവ് എയർ സസ്‌പെൻഷനാണ് മെർസിഡീസ് EQS -ന്റെ സവിശേഷത. ഈ എയർ സസ്‌പെൻഷൻ സജ്ജീകരണം ഇക്കോ, കംഫർട്ട്, സ്‌പോർട്ട്, ഇൻഡിവിജ്വൽ എന്നിങ്ങനെ ഏത് ഡ്രൈവിംഗ് മോഡാണോ ഉപയോഗിക്കുന്നത്, അതിനെ ആശ്രയിച്ച് സെറ്റിംഗുകൾ സ്വയമേവ ക്രമീകരിക്കും. വേഗത മണിക്കൂറിൽ 120 കിലോമീറ്ററിൽ കൂടുതലാകുമ്പോൾ EQS അതിന്റെ റൈഡ് ഹൈറ്റ് ഓട്ടോമാറ്റിക്കായി കുറയ്ക്കും എന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Monday, October 3, 2022, 19:11 [IST]
English summary
Nitin gadkary talks abouth the tall cost of mercedes benz
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X