വെറും വാക്കല്ലെന്നേ...!! രാജ്യത്തെ ഏറ്റവും സ്പോർട്ടി ഇലക്ട്രിക് കാർ നിർമ്മിക്കും എന്ന് Ola CEO

ഇലക്‌ട്രിക് സ്‌കൂട്ടറുമായി വാർത്തകളിൽ ഇടംപിടിച്ച ശേഷം ഓല ഇപ്പോൾ പുത്തൻ ഇലക്‌ട്രിക് കാറിന്റെ പണിപ്പുരയിലാണ്. ഈ വാഹനത്തെക്കുറിച്ചുള്ള ഒട്ടനവധി ഊഹാപോഹങ്ങൾ കാരണം എല്ലാവരും വളരെ ആകാംഷയിലാണ്.

വെറും വാക്കല്ലെന്നേ...!! രാജ്യത്തെ ഏറ്റവും സ്പോർട്ടി ഇലക്ട്രിക് കാർ നിർമ്മിക്കും എന്ന് Ola CEO

ബ്രാൻഡിൽ നിന്ന് വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ പുതിയ വീഡിയോ ടീസർ ഓലയുടെ സിഇഒ ഭവിഷ് അഗർവാൾ പങ്കിട്ടു, ഇത് ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും സ്‌പോർട്ടി കാറായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

വെറും വാക്കല്ലെന്നേ...!! രാജ്യത്തെ ഏറ്റവും സ്പോർട്ടി ഇലക്ട്രിക് കാർ നിർമ്മിക്കും എന്ന് Ola CEO

വിശദാംശങ്ങളൊന്നും പങ്കുവെക്കാതെ സിഇഒ ഭവിഷ് അഗർവാൾ പുതിയ ഓല ഇലക്ട്രിക് കാറിന്റെ ടീസർ പുറത്തിറക്കി. ടീസർ വീഡിയോയിൽ വരാനിരിക്കുന്ന വാഹനത്തിന്റെ നോച്ച്ബാക്ക് ഡിസൈൻ കാണിക്കുന്ന സിലൗറ്റ് മാത്രം കാണിക്കുന്നു.

വെറും വാക്കല്ലെന്നേ...!! രാജ്യത്തെ ഏറ്റവും സ്പോർട്ടി ഇലക്ട്രിക് കാർ നിർമ്മിക്കും എന്ന് Ola CEO

അണിയറയിൽ ഒരുങ്ങുന്ന വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഓല ഇലക്ട്രിക് ഇതുവരെ പങ്കുവെച്ചിട്ടില്ലെങ്കിലും അടുത്ത വർഷം ഇത് വിപണിയിലെത്താൻ സാധ്യതയുണ്ട്. ഇതൊരു സെഡാൻ മോഡലായിരിക്കും, ഓല ഇലക്ട്രിക് വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഓഗസ്റ്റ് 15 -ന് പങ്കിടും.

വെറും വാക്കല്ലെന്നേ...!! രാജ്യത്തെ ഏറ്റവും സ്പോർട്ടി ഇലക്ട്രിക് കാർ നിർമ്മിക്കും എന്ന് Ola CEO

ഓല ഇലക്ട്രിക് കാറിന്റെ മുൻ ടീസർ ചിത്രങ്ങൾ ലൈറ്റ് സ്ട്രൈപ്പ് പോലെ സ്ഥാപിച്ചിരിക്കുന്ന കണ്ടിന്വസ് (തുടർച്ചയായ) എൽഇഡി ലൈറ്റുകൾ കാണിക്കുന്നു. കാർ പൂർണമായും ഇന്ത്യയിൽ തന്നെ നിർമിക്കാനാണ് ഓലയുടെ പദ്ധതി. ഓല ഇലക്‌ട്രിക് കാർ വിപണിയിൽ എത്തുമ്പോഴേക്കും, ഇന്ത്യയിൽ ഒരു സ്റ്റാർട്ടപ്പിൽ നിന്ന് വരുന്ന ആദ്യത്തെ ഇലക്ട്രിക് കാർ എന്ന പട്ടം കരസ്ഥമാക്കും.

വെറും വാക്കല്ലെന്നേ...!! രാജ്യത്തെ ഏറ്റവും സ്പോർട്ടി ഇലക്ട്രിക് കാർ നിർമ്മിക്കും എന്ന് Ola CEO

ബെംഗളൂരുവിൽ ഏറ്റവും വലിയ ബാറ്ററി ഇന്നൊവേഷൻ സെന്റർ (BIC) സ്ഥാപിക്കുന്നതിനായി കമ്പനി 500 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഭവിഷ് അഗർവാൾ തിങ്കളാഴ്ച പറഞ്ഞു.

വെറും വാക്കല്ലെന്നേ...!! രാജ്യത്തെ ഏറ്റവും സ്പോർട്ടി ഇലക്ട്രിക് കാർ നിർമ്മിക്കും എന്ന് Ola CEO

പുതിയ BIC ബെംഗളൂരുവിൽ സ്ഥാപിക്കുമെന്നും 165 -ലധികം അതുല്യവും അത്യാധുനികവുമായ ലബോറട്ടറി ഉപകരണങ്ങളുള്ള ഏഷ്യയിലെ ഏറ്റവും നൂതനമായ സെൽ ഗവേഷണ വികസന (R & D) സൗകര്യങ്ങളിലൊന്നായി ഇത് മാറുമെന്നും സിഇഒ പറഞ്ഞു. ഈ സെന്ററിലെ ഉപകരണങ്ങൾ ഒരു സെല്ലിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നതാവും.

വെറും വാക്കല്ലെന്നേ...!! രാജ്യത്തെ ഏറ്റവും സ്പോർട്ടി ഇലക്ട്രിക് കാർ നിർമ്മിക്കും എന്ന് Ola CEO

BIC ആഗോള തലത്തിൽ നിന്നുള്ള മികച്ച പ്രതിഭകളെ നിയമിക്കുകയും 500 -ലധികം എഞ്ചിനീയർമാരെയും PhD -കളെയും നിയമിക്കുകയും ചെയ്യും.

വെറും വാക്കല്ലെന്നേ...!! രാജ്യത്തെ ഏറ്റവും സ്പോർട്ടി ഇലക്ട്രിക് കാർ നിർമ്മിക്കും എന്ന് Ola CEO

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഭവിഷ് അഗർവാൾ ഒരു ലിഥിയം-അയൺ സെല്ലിന്റെ ഒരു ചിത്രം പങ്കിട്ടിരുന്നു. ബ്രാൻഡിന്റെ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ലിഥിയം-അയൺ ബാറ്ററി സെല്ലാണിതെന്ന് സിഇഒ പറഞ്ഞു. എന്നിരുന്നാലും, പുതിയ ഉൽപ്പന്നത്തിന്റെ വിശദാംശങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

വെറും വാക്കല്ലെന്നേ...!! രാജ്യത്തെ ഏറ്റവും സ്പോർട്ടി ഇലക്ട്രിക് കാർ നിർമ്മിക്കും എന്ന് Ola CEO

വേഗതയും നവീനതയും സ്കെയിൽ ചെയ്യാൻ നമ്മുടെ സ്വന്തം സാങ്കേതിക വിദ്യ എങ്ങനെ മെച്ചപ്പെടുത്തണം എന്നതിനെക്കുറിച്ച് മാത്രമാണ് ഭവിഷ് സംസാരിച്ചത്. പൈപ്പ് ലൈനിൽ കൂടുതൽ ഉൽപ്പന്നങ്ങൾ ഉണ്ടെന്നും അദ്ദേഹം സൂചന നൽകി.

വെറും വാക്കല്ലെന്നേ...!! രാജ്യത്തെ ഏറ്റവും സ്പോർട്ടി ഇലക്ട്രിക് കാർ നിർമ്മിക്കും എന്ന് Ola CEO

മറ്റ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളെ പോലെ ഓലയും ഇന്ത്യയിലേക്ക് ലിഥിയം-അയൺ ബാറ്ററികൾ ഇറക്കുമതി ചെയ്യുന്നു. എന്നിരുന്നാലും, ഭാവിയിൽ പല ഇന്ത്യൻ കമ്പനികളും മെയ്ഡ്-ഇൻ-ഇന്ത്യ ബാറ്ററി സെല്ലുകളിൽ പ്രവർത്തിക്കുമെന്നതിനാൽ ഭാവിയിൽ ഇത് മാറിയേക്കാം.

വെറും വാക്കല്ലെന്നേ...!! രാജ്യത്തെ ഏറ്റവും സ്പോർട്ടി ഇലക്ട്രിക് കാർ നിർമ്മിക്കും എന്ന് Ola CEO

സാങ്കേതിക തകരാറുകൾ മൂലവും ഇലക്ട്രിക് സ്കൂട്ടർ അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പൂനെയിലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓല S1 പ്രോയ്ക്കും തീപിടിച്ചിരുന്നു. ഓലയെ കൂടാതെ നിരവധി ഇലക്ട്രിക് സ്കൂട്ടറുകൾക്ക് അടുത്തിടെ തീപിടുത്തം ഉണ്ടായിട്ടുണ്ട്.

വെറും വാക്കല്ലെന്നേ...!! രാജ്യത്തെ ഏറ്റവും സ്പോർട്ടി ഇലക്ട്രിക് കാർ നിർമ്മിക്കും എന്ന് Ola CEO

ഇത്തരം സംഭവങ്ങൾ വർധിച്ചതിനാൽ, സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ അന്വേഷണത്തിന് പോലും ഉത്തരവിട്ടു. തീപിടിത്തത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ DRDO -യുടെ വിഭാഗം ഔദ്യോഗികമായി സംഭവങ്ങളെക്കുറിച്ച് നിലവിൽ അന്വേഷിക്കുകയാണ്.

More from DriveSpark

Article Published On: Wednesday, July 20, 2022, 8:30 [IST]
English summary
Ola ceo claims to build coutrys sportiest electric car details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X