വമ്പന്‍ പദ്ധതികളുമായി Ola; നോട്ടമിട്ടിരിക്കുന്നത് ഇലക്ട്രിക് കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍

വാണിജ്യ വാഹന രംഗത്തേക്ക് പ്രവേശിക്കാന്‍ ഒരുങ്ങി ഓല ഇലക്ട്രിക്. ഈ സെഗ്മെന്റിലേക്ക് കൂടി പ്രവേശിക്കുന്നതോടെ ഓട്ടോമോട്ടീവ് ഭീമന്‍മാരായ ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയെ നേരിടുമെന്ന് കമ്പനി പ്രഖ്യാപിക്കുകയും ചെയ്തു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് നിലവില്‍ ട്രിയോ സോറിനൊപ്പം ത്രീ വീല്‍ ഇലക്ട്രിക് കാര്‍ഗോ വിപണിയിലെ പ്രബലമായ നിര്‍മാതാക്കള്‍.

മെയ് മാസത്തില്‍ ടാറ്റ മോട്ടോര്‍സ്, എയ്സ് ഇവിയുടെ ലോഞ്ച് പ്രഖ്യാപിച്ചു, ഇതിന്റെ ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓല ഇലക്ട്രിക്കിനെ സംബന്ധിച്ചിടത്തോളം, അടുത്ത വര്‍ഷത്തോടെ ത്രീ-വീലര്‍, ഫോര്‍ വീലര്‍ eSCV-കളില്‍ തങ്ങളുടെ ആമുഖ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. 3.5 ടണ്ണില്‍ കൂടുതല്‍ ഭാരം ഇല്ലാത്ത വാഹനങ്ങളാണ് eSCV വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അവ സാധാരണയായി ഇ-കൊമേഴ്സ് വിഭാഗത്തിലും ലാസ്റ്റ്-മൈല്‍ ഡെലിവറികള്‍ക്കുമായിട്ടാണ് ഉപയോഗിക്കുന്നത്.

വമ്പന്‍ പദ്ധതികളുമായി Ola; നോട്ടമിട്ടിരിക്കുന്നത് ഇലക്ട്രിക് കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍

കൂടാതെ 1-3 ടണ്‍ വാഹനങ്ങള്‍ക്കിടയിലുള്ള വിഭാഗമാണ് eSCV-യുടെ ശക്തമായ സ്‌പെയ്‌സെന്ന് ഓല ഡബ് ചെയ്യുന്നു. സര്‍ക്കാരിന്റെ ഫെയിം 2 സ്‌കീമിന് കീഴിലുള്ള സബ്സിഡികള്‍ക്കും eSCV യോഗ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓല ഇലക്ട്രിക്കിന്റെ ഇലക്ട്രിക് ത്രീ-വീലര്‍ ലോഞ്ച് ചെയ്യുന്നതോടെ, ബ്രാന്‍ഡ് ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഗ്രീവ്‌സ് കോട്ടണ്‍ എന്നിവയുമായി പ്രധാനമായും മത്സരിക്കും. പിന്നീട്, ബ്രാന്‍ഡ് ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ വിഭാഗത്തിലേക്കും കടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

റൈഡ്-ഷെയറിംഗ് ഇലക്ട്രിഫിക്കേഷന്‍ ഡ്രൈവില്‍ വമ്പിച്ച വൈദ്യുതീകരണ ഡ്രൈവിലേക്ക് പോകാനുള്ള പദ്ധതികളാണ് ഓല ഇലക്ട്രിക്, ത്രീ-വീലര്‍ സെഗ്മെന്റിലേക്ക് പ്രവേശിക്കാനുള്ള അതിന്റെ തീരുമാനത്തിന് ഭാഗികമായി പ്രേരിപ്പിച്ചത്. ത്രീ-വീലര്‍ റൈഡ്-ഷെയറിംഗ് ബിസിനസില്‍ കമ്പനി ഇതിനകം തന്നെ ഒരു വലിയ ബ്രാന്‍ഡാണ്. കൂടാതെ ഓല ഡ്രൈവര്‍മാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിര്‍മ്മിക്കാനും പദ്ധതിയിടുന്നു. മറുവശത്ത്, ടാറ്റ എയ്സ് ഇവി അതിന്റെ ഫ്‌ലീറ്റ് ഉടമകളുമായി വിപുലമായ ട്രയല്‍ റണ്‍ നടത്തി വരികയാണ്.

നിര്‍മ്മാതാവ് അവരുടെ പരിസരത്ത് ചാര്‍ജിംഗ് ഇക്കോസിസ്റ്റം വികസിപ്പിക്കുകയും ചെയ്യുന്നു. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ബിഗ് ബാസ്‌ക്കറ്റ് എന്നിവയ്ക്കൊപ്പം ഡല്‍ഹി, പുനെ, മുംബൈ എന്നിവിടങ്ങളില്‍ 39,000 വാഹനങ്ങള്‍ വിതരണം ചെയ്യും. ടാറ്റ മോട്ടോര്‍സ് ഇതിനായുള്ള ധാരണാപത്രങ്ങളില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. ആകര്‍ഷകമായ മാര്‍ജിനുകള്‍ നല്‍കുന്ന eSCV-കളിലും eLCVകളിലും കാര്യമായ വിപണി എങ്ങനെയുണ്ടെന്ന് ഓല മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ലഭ്യമായ നിരവധി ICE ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമല്ല.

ഓല ഇലക്ട്രിക് ഉല്‍പ്പന്നം റീ-എന്‍ജിനീയറിംഗ് ചെയ്യുകയും മൂല്യത്തിനൊപ്പം ഡിസൈന്‍-ബാലന്‍സിംഗ് ചെലവ് കൊണ്ടുവരികയും ചെയ്യും. ഇതിനകം തന്നെ ഇലക്ട്രിക് വിഭാഗത്തില്‍ ഓല ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിപണിയില്‍ എത്തിയ കാലം മുതല്‍ തന്നെ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വില്‍പ്പനയില്‍ കാര്യമായ നേട്ടം ബ്രാന്‍ഡിനായി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നേടിക്കൊടുക്കുകയും ചെയ്യുന്നു. അധികം വൈകാതെ തന്നെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലും തങ്ങളുടെ മോഡലിനെ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഓലയില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 2023-ന്റെ തുടക്കത്തില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ നിലവില്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഓല S1, S1 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളായിരുന്നു കമ്പനി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഈ രണ്ട് മോഡലുകള്‍ക്കും വില കൂടുതലാണെന്ന് മനസ്സിലാക്കിയതിന് പിന്നാലെയാണ് വില കുറഞ്ഞ ഓല S1 എയര്‍ എന്ന പേരില്‍ ഒരു മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

84,999 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. 2.5 kWh ഹബ്-മൗണ്ടഡ് ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്തേകുന്നത്. 4.5 kW പീക്ക് പവറും ഇത് സൃഷ്ടിക്കുന്നു. 4.3 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന സ്‌കൂട്ടര്‍ 9.8 സെക്കന്‍ഡിനുള്ളില്‍ 0-60 കിലോമീറ്റര്‍ വേഗതയും കൈവരിക്കുന്നു. 4 മണിക്കൂറും 30 മിനിറ്റും വേണം ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍. 85 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. സ്‌പോര്‍ട്‌സ് മോഡില്‍ അത് 101 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുകയും ചെയ്യുന്നു.

Article Published On: Monday, December 19, 2022, 19:00 [IST]
English summary
Ola electric announced will enter the commercial ev segment by next year details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X