'ഭാവിയുടെ നേര്‍ക്കാഴ്ച'; പുതിയ ഇവി കാറിന്റെ ടീസര്‍ പുറത്തിറക്കി ഓല ഇലക്ട്രിക്
ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ പുതുപുത്തന്‍ സാങ്കേതികവിദ്യയും നവീനമായ ഉല്‍പന്നങ്ങളുമായി വിപണി പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. മഹീന്ദ്രയെ ഉദാഹരണമായി എടുത്താന്‍ മികച്ച റേഞ്ച് അവകാശപ്പെടുന്ന XUV400 കഴിഞ്ഞ ദിവസം അവര്‍ അനാവരണം ചെയ്തു.

ഓല ഇലക്ട്രിക്കും ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി മോഡലുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ലോക ഇലക്ട്രിക് വാഹന ദിനത്തോടനുബന്ധിച്ച് കമ്പനി പുതിയ EV കാറിന്റെ ടീസര്‍ പുറത്തിറക്കി. കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇവി സ്‌കൂട്ടറുകളുടെ വിജയകരമായ ലോഞ്ചിന് ശേഷം, ഇലക്ട്രിക് കാര്‍ മോഡലിന്റെ അവതരണത്തിന് ഒരുങ്ങുന്ന ഓല, പുതിയ ഇവി കാറിനെക്കുറിച്ചുള്ള നിരവധി പുതിയ വിവരങ്ങള്‍ ടീസറുകളിലൂടെ പങ്കിടുന്നു.

കാര്‍ നിര്‍മാണത്തിന്റെ പിന്നിലുള്ള പ്രക്രിയയാണ് വിഡിയോയില്‍ കാണിക്കുന്നത്. ഓല ഇലക്ട്രിക്കിന്റെ ആദ്യ ഇലക്ട്രിക് കാര്‍ 2024ല്‍ ലോഞ്ച് ചെയ്യുമെന്നാണ് സൂചന. ലോക ഇലക്ട്രിക് വാഹന ദിനത്തില്‍ പ്രത്യേകമായി പുതിയ ഇലക്ട്രിക് കാറിന്റെ നിര്‍മാണ പതിപ്പ് വികസിപ്പിക്കുന്ന പ്രക്രിയ അടങ്ങുന്ന ടീസറാണ് പങ്കിട്ടിരിക്കുന്നത്. കൂടാതെ പുതിയ കാര്‍ ആഭ്യന്തര വിപണിയില്‍ നിര്‍മ്മിക്കുന്ന ഒരു പ്രത്യേക മോഡല്‍ കൂടിയാണ്.

'EndICEAage അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ഈ ലോക ഇവി ദിനം, ഭാവിയുടെ ഒരു നേര്‍ക്കാഴ്ച പങ്കിടുന്നു. 2024 വിദൂരമല്ല' ഈ കുറിപ്പിന്റെ കൂടെയാണ് അഗര്‍വാള്‍ പുതിയ ഇവി കാറിന്റെ ടീസര്‍ പുറത്തുവിട്ടത്.

പുതിയ ഇലക്ട്രിക് കാറിന്റെ രൂപകല്‍പ്പനയും പ്രധാന സാങ്കേതിക സവിശേഷതകളും പൂര്‍ണമായി വെളിപ്പെടുത്താത്ത ഓല ഇലക്ട്രിക് ടീസറിലൂടെ ബാറ്ററി ശ്രേണിയും ചില പ്രധാന വിവരങ്ങളും മാത്രം പങ്കിട്ടു. 2024 ഓടെ പുതിയ ഇലക്ട്രിക് കാര്‍ മോഡല്‍ അവതരിപ്പിക്കാനാണ് പദ്ധതി. ഇലക്ട്രിക് കാറിന്റെ ഡിസൈന്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിലൂടെ മിന്നിമായിച്ച ശേഷം ക്ലേമോഡലിലാണ് ദൃശ്യമാക്കുന്നത്. ഇത് കാറിന്റെ പുറംഭാഗത്തിന്റെ ഡിസൈന്‍ അന്തിമ ഘട്ടത്തില്‍ എത്തിയെന്നാണ് സൂചിപ്പിക്കുന്നത്.

ആവശ്യമുള്ള രൂപം നല്‍കാന്‍ റോബോട്ടിക് സാങ്കേതികവിദ്യായുടെ സഹായത്തോടെയാണ് കളിമണ്‍ മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രില്ലിന് തൊട്ടുമുകളില്‍ മുന്‍വശത്ത് ഒരു ഓല ബാഡ്ജ് ഉണ്ട്. വീഡിയോയില്‍ കാണുന്ന കാര്‍ ഒരു സെഡാന്‍ പോലെ പ്രത്യക്ഷപ്പെടുന്നു. അതിന് കൂപ്പെ പോലെ സ്ലോപ്പിങ് റൂഫ് ഡിസൈന്‍ ലഭിച്ചേക്കാം. ഓല കാറിന്റെ പ്രൊഡക്ഷന്‍ പതിപ്പ് മുഴുവന്‍ ഗ്ലാസ് റൂഫില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം ഓഗസ്റ്റ് 15 ന് ഓല ഇലക്ട്രിക് തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചിരുന്നു. മറ്റ് പല കാര്യങ്ങളെയും പോലെ, ഇപ്പോള്‍ ഒല കാറിന്റെ പ്ലാറ്റ്ഫോമോ ഡ്രൈവ് ട്രെയിനോ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല
ഇന്ത്യന്‍ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് യൂറോപ്യന്‍ കാറുകളുടെ രൂപകല്‍പനയില്‍ പുതിയ ഇവി കാര്‍ അവതരിപ്പിക്കുമെന്നാണ് സൂചന. പുതിയ കാര്‍ ഫുള്‍ ചാര്‍ജില്‍ കുറഞ്ഞത് 500 കിലോമീറ്റര്‍ റേഞ്ച് ് വാഗ്ദാനം ചെയ്യുന്നു.

ഇതുകൂടാതെ, വെറും 4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതിലൂടെ പുതിയ കാറിന് സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് തുല്യമായ പ്രകടനം കാഴ്ചവെക്കാനാകും. സംഗതി സത്യമായാല്‍ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് കാറായി ഇത് മാറും.

കൂടാതെ പുതിയ കാര്‍ മോഡലിനായി കമ്പനി അതിന്റെ ഇന്‍-ഹൗസ് ബാറ്ററി സൗകര്യം ഒരുക്കുകയാണ്.
ഇന്‍-ഹൗസ് ബാറ്ററി സൗകര്യത്തോടെ, EV കാറിന്റെ വില കുറക്കാനാകും. കൂടാതെ വില, ഡിസൈന്‍, സവിശേഷതകള്‍ എന്നിവ എല്ലാ വിഭാഗം ഉപഭോക്താക്കളെയും ആകര്‍ഷിക്കാന്‍ സഹായിക്കും.

ഉയര്‍ന്ന മൈലേജ് പ്രചോദിതമായ ബാറ്ററി പാക്കിന് പുറമെ, പൂര്‍ണ്ണമായി പൊതിഞ്ഞ ഗ്ലാസ് റൂഫ്, സ്പോര്‍ട്ടി ഡിസൈന്‍, 0.21 ന്റെ എയറോഡൈനാമിക് ഡ്രാഗ് കോഫിഫിഷ്യന്റ് എന്നിങ്ങനെ നിരവധി പ്രീമിയം സവിശേഷതകളോടെയാണ് പുതിയ കാര്‍ വരുന്നത്. മികച്ച പ്രകടനത്തോടെ മൈലേജ് നിലനിര്‍ത്താന്‍ സഹായിക്കുന്ന കിയ EV6 മോഡലിനേക്കാള്‍ എയറോഡൈനാമിക് കോഫിഷ്യന്റ് വര്‍ദ്ധിപ്പിക്കും.

നിലവില്‍ വിപണിയില്‍ ഇവി വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പുതിയ ഇവി വാഹനങ്ങള്‍ നിരത്തിലെത്താന്‍ ഒരുങ്ങുകയാണ്. ഓല ഇലക്ട്രിക് കമ്പനിയും പുതിയ പ്ലാറ്റ്ഫോമിലൂടെ പുതിയ ഇവി കാര്‍ ഒരുക്കുകയാണ്.

വരാനിരിക്കുന്ന ഓല ഇലക്ട്രിക് കാറിനെക്കുറിച്ച് നിങ്ങള്‍ ആവേശഭരിതരാണെങ്കില്‍ അത് ഒരു വിലകൂടിയ കാറായിരിക്കുമെന്ന കാര്യം കൂടി നിങ്ങള്‍ അറിഞ്ഞിരിക്കണം. തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിന്റെ വില 40 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാകുമെന്ന് ഓല സിഇഒ തന്നെ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന ഓല കാര്‍ 2024-ല്‍ ലോഞ്ച് ചെയ്യുമെങ്കിലും അവതരിക്കുന്ന കൃത്യമായ മാസം നിലവില്‍ അറിവായിട്ടില്ല. ബംഗളൂരുവിനടുത്തുള്ള ഓലയുടെ ഫ്യൂച്ചര്‍ ഫാക്ടറിയിലായിരിക്കും ഇത് നിര്‍മ്മിക്കുക. നിലവില്‍ ഓല S1, ഓല S1 Pro ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത് ഇതേ ഫാക്ടറിയിലാണ്.

2030 ആകുമ്പോഴേക്കും രാജ്യത്തെ നിരത്തുകളില്‍ 50% ഇലക്ട്രിക് വാഹനങ്ങള്‍ ആവണമെന്നാണ് അധികൃതര്‍ പദ്ധതിയിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനപ്രകാരം പ്രമുഖ വാഹന നിര്‍മ്മാണ കമ്പനികള്‍ ഇവി നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

നിരവധി പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ ഇതിനകം വിപണിയിലെത്തി. കൂടാതെ ഓല അതിന്റെ പുതിയ എസ് സീരീസ് ഇവി സ്‌കൂട്ടറുകളും പുറത്തിറക്കി. ഡെലിവെറി തുടങ്ങിയ കൈയ്യില്‍ ഒതുങ്ങുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന് വലിയ ഡിമാന്‍ഡ് ആണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ സെല്‍ നിര്‍മ്മാണ പ്ലാന്റും കമ്പനി സ്ഥാപിക്കുന്നു. കൂടാതെ ഓല ബാറ്ററി ഇന്നൊവേഷന്‍ സെന്റര്‍ വഴി രാജ്യത്തെ ലിഥിയം-അയണ്‍ ബാറ്ററി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഇലക്ട്രിഫിക്കേഷന്റെ ലോക ഭൂപടത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുകയും സ്വയം ഒരു ലോകോത്തര കമ്പനിയാക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഓല സ്ഥാപക ചെയര്‍മാന്‍ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. പുതിയ കാറുകള്‍ വാണിജ്യ ഉപയോഗത്തിനും വ്യക്തിഗത ഉപയോഗത്തിനും പ്രത്യേക പ്ലാറ്റ്‌ഫോം തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പുതുതായി നിര്‍മ്മിച്ച ഓല ബാറ്ററി ഇന്നൊവേഷന്‍ സെന്റര്‍ നിരവധി പുതിയ സാങ്കേതികവിദ്യ പ്രചോദിത സൗകര്യങ്ങളോടെ ബാറ്ററി സെല്ലുകളുടെ ഉത്പാദനം ആരംഭിക്കുന്നു. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്കായി ബാറ്ററി സെല്ലുകള്‍ വികസിപ്പിക്കുന്ന കമ്പനി ഉടന്‍ തന്നെ കാറുകളുടെ ബാറ്ററി സെല്ലുകളുടെ ഉത്പാദനം ആരംഭിക്കും.മികച്ച ഡിസൈന്‍, മികച്ച റേഞ്ച്, ബജറ്റ് വില എന്നിവ വഴി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഓല ഭാവിയില്‍ കൂടുതല്‍ മെഗാ പ്രോജക്ടുകളുമായി വാഹന നിര്‍മാണ മേഖലയില്‍ മുന്നിലെത്താനാണ് ശ്രമിക്കുന്നത്.


Click it and Unblock the Notifications








