അണിയറയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും; ഇലക്ട്രിക് കാറിന്റെ ടീസര്‍ പങ്കുവെച്ച് Ola

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക് തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ ഇന്റീരിയറിന്റെ ടീസര്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. മോട്ടോര്‍സൈക്കിളുകളുടെ ലോകത്തേക്ക് കടക്കാനുള്ള തങ്ങളുടെ പദ്ധതികളും ഓല ഇലക്ട്രിക്ക് ഇതിനൊപ്പം തന്നെ വെളിപ്പെടുത്തി.

അണിയറയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും; ഇലക്ട്രിക് കാറിന്റെ ടീസര്‍ പങ്കുവെച്ച് Ola

പുതിയ S1 എയര്‍ സ്‌കൂട്ടറിനായുള്ള ലോഞ്ച് ഇവന്റിന്റെ അവസാനത്തിലാണ് ഓല ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രിക് കാറിന്റെ കാര്യം നേരത്തെ തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നു, എന്നാല്‍ ഇലക്ട്രിക് ബൈക്കുകളും ബ്രാന്‍ഡില്‍ നിന്ന് വിപണിയില്‍ എത്തുന്നുവെന്നതാണ് മറ്റൊരു ഹൈലൈറ്റ്.

അണിയറയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും; ഇലക്ട്രിക് കാറിന്റെ ടീസര്‍ പങ്കുവെച്ച് Ola

കാറിന്റെ ഹെഡ്‌ലൈറ്റുകളുടെയും പൂര്‍ണ്ണ വീതിയുള്ള ഡിആര്‍എല്ലിന്റെയും രൂപത്തില്‍ ഓല മുമ്പ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഏറ്റവും പുതിയ ടീസര്‍ ചിത്രങ്ങളിലും കാണാന്‍ സാധിക്കും. എന്നാല്‍ ഓല ഇലക്ട്രിക് കാറിന്റെ മുന്‍ ടീസറുകളില്‍ നിന്ന് വ്യത്യസ്തമായി, ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇവിയുടെ ഇന്റീരിയറിന്റെ പ്രിവ്യൂം കാണിക്കുന്നുണ്ട്.

അണിയറയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും; ഇലക്ട്രിക് കാറിന്റെ ടീസര്‍ പങ്കുവെച്ച് Ola

ടീസറില്‍ ഇലക്ട്രിക് കാറിന്റെ ഡാഷ്ബോര്‍ഡിന്റെ സിലൗറ്റും മധ്യഭാഗത്ത് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായുള്ള ഡിസ്പ്ലേയും സ്റ്റിയറിംഗ് വീലിന് പിന്നില്‍ നല്‍കിയിരിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായി പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്‌ക്രീനും കാണാന്‍ സാധിക്കും.

അണിയറയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും; ഇലക്ട്രിക് കാറിന്റെ ടീസര്‍ പങ്കുവെച്ച് Ola

ഓല ഇലക്ട്രിക് കാറിന്റെ സ്റ്റിയറിംഗ് വീല്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ തീം പിന്തുടരുന്നു, ഇത് 2024-ല്‍ എത്തുമ്പോള്‍ ഒരു സ്പോര്‍ട്ടി ഓഫറായി സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അണിയറയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും; ഇലക്ട്രിക് കാറിന്റെ ടീസര്‍ പങ്കുവെച്ച് Ola

സ്‌കോര്‍ഡ്-ഓഫ് സ്റ്റിയറിംഗ് വീല്‍ ഒരു സ്പോര്‍ട്സ് കാറിലും ഫീച്ചറുകളും ഇടംപിടിക്കും. ഓരോ വശത്തും കപ്പാസിറ്റീവ് ടച്ച് ബട്ടണുകളായി കാണപ്പെടുന്ന നിരവധി ഡിസ്പ്ലേകള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള കണ്‍ട്രോളറുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അണിയറയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും; ഇലക്ട്രിക് കാറിന്റെ ടീസര്‍ പങ്കുവെച്ച് Ola

ഓല ഇലക്ട്രിക്, ബെംഗളൂരുവിനടുത്തുള്ള ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിര്‍മ്മിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇലക്ട്രിക് സ്പോര്‍ട്സ് കാറിന്റെ മറ്റ് വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അണിയറയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും; ഇലക്ട്രിക് കാറിന്റെ ടീസര്‍ പങ്കുവെച്ച് Ola

ഇലക്ട്രിക് ഫോര്‍-ഡോര്‍ സ്പോര്‍ട്സ് കാര്‍ 4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ ദൂരപരിധി നല്‍കുമെന്നും ഓല അവകാശപ്പെടുന്നു. ഓല ഇലക്ട്രിക് ഫോര്‍-ഡോര്‍ സ്പോര്‍ട്സ് കാറില്‍ ഒരു ഫുള്‍ ഗ്ലാസ് റൂഫും ഉണ്ടായിരിക്കും.

അണിയറയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും; ഇലക്ട്രിക് കാറിന്റെ ടീസര്‍ പങ്കുവെച്ച് Ola

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ലോകത്തേക്ക് കടക്കാന്‍ കമ്പനി ഒരുങ്ങുന്നതായി ഒ്ാല അറിയിച്ചു. 2023-ല്‍ ഹോളി ആഘോഷവേളയില്‍ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്രഖ്യാപിക്കുമെന്ന് ഓല ഇലക്ട്രിക്കിന്റെ സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ ഒന്നിലധികം മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാക്കാനാണ് ഓല പദ്ധതിയിടുന്നത്.

അണിയറയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും; ഇലക്ട്രിക് കാറിന്റെ ടീസര്‍ പങ്കുവെച്ച് Ola

നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിലവാരം പുലര്‍ത്തുന്നില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ മേഖലയില്‍ ഇത് വന്‍തുക ഉയര്‍ത്തുമെന്ന് ഓല പറയുന്നു.

അണിയറയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും; ഇലക്ട്രിക് കാറിന്റെ ടീസര്‍ പങ്കുവെച്ച് Ola

വര്‍ഷാവസാനം നേപ്പാളിലെ S1 സ്‌കൂട്ടര്‍ നിരയില്‍ തുടങ്ങി അന്താരാഷ്ട്ര വിപണികളിലേക്ക് കടക്കാനുള്ള പദ്ധതികളും ഓല ഇലക്ട്രിക് പ്രഖ്യാപിച്ചു. 2023-ല്‍ ലാറ്റിനമേരിക്കയിലും യൂറോപ്പിലും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എത്തിക്കാനാണ് ഓലയുടെ പദ്ധതി.

അണിയറയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും; ഇലക്ട്രിക് കാറിന്റെ ടീസര്‍ പങ്കുവെച്ച് Ola

ഭാവിയിലേക്കുള്ള ഓല ഇലക്ട്രിക്കിന്റെ പദ്ധതികള്‍ക്ക് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്ഥാപനത്തിന് അതിന്റെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയുമെങ്കില്‍ വാഹന വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നത് കാണാന്‍ കഴിയും. അതിവേഗം വളരുന്ന ഇലക്ട്രിക് വിപണിക്കൊപ്പം അതിവേഗം വളരാനാണ് കമ്പനിയും ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Saturday, October 22, 2022, 19:01 [IST]
English summary
Ola planning to launch electric motorcycles coming next year electric car interior teased
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X