നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

2019 മുതല്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നൊരു മേഖലയാണ് ഇന്ത്യന്‍ വാഹന വിപണി. അക്കാലത്ത് മാന്ദ്യം വിപണിയെ പ്രതികൂലമായി ബാധിച്ചെങ്കില്‍ 2020 ബിഎസ് പരിവര്‍ത്തനവും, 2021 കൊവിഡ് പ്രതിസന്ധിയും ഈ വിപണിയെ വിടാതെ പിന്തുടരുകയാണ്.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

രാജ്യം 2022-ലേക്ക് കടന്നപ്പോഴും കാര്യങ്ങള്‍ അത്ര എളുപ്പമുള്ളതല്ലെന്ന് തന്നെ വേണം പറയാന്‍. 2021-ല്‍ വാഹന വിപണി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും, കെവിഡ്-19 ന്റെ രണ്ടാം തരംഗവും സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമവും കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചയെ തടസ്സപ്പെടുത്തിയെന്ന് വേണം പറയാന്‍.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

2021-ന്റെ അവസാന പകുതിയില്‍ സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം നേരിട്ടു, ഇത് കാര്‍ നിര്‍മാതാക്കള്‍ ഉല്‍പ്പാദന പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചതിനാല്‍ വില്‍പ്പന മാന്ദ്യത്തിലേക്ക് നയിച്ചു. ആഗോള ചിപ്പ് പ്രതിസന്ധി കഴിഞ്ഞ മാസവും നിലനിന്നിരുന്നു, ഇത് ഡിസംബറില്‍ ഇന്ത്യയിലെ വാഹന വില്‍പ്പനയെ ബാധിക്കുകയും ചെയ്തു.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷനുകളുടെ (FADA) കണക്കനുസരിച്ച്, 2020 ഡിസംബറിനെ അപേക്ഷിച്ച് 2021 ഡിസംബറില്‍ ഇന്ത്യയിലെ വാഹന വില്‍പ്പന 16.05 ശതമാനമാണ് ഇടിഞ്ഞത്. 2020 ഡിസംബറിലെ 18,56,869 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം ഡീലര്‍മാര്‍ മൊത്തം 15,58,756 വാഹനങ്ങള്‍ മാത്രമാണ് വിറ്റത്.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

ഇന്ത്യയില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന 10.91 ശതമാനം കുറഞ്ഞു, 2020 ഡിസംബറിലെ 2,74,605 യൂണിറ്റില്‍ നിന്ന് 2021 ഡിസംബറില്‍ 2,44,639 യൂണിറ്റായി കുറഞ്ഞു. ഡിമാന്‍ഡ് ശക്തമായി തുടരുന്നുണ്ടെങ്കിലും സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമമാണ് വില്‍പ്പനയിലെ ഈ ഇടിവിന് പ്രധാന കാരണം.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

എന്നിരുന്നാലും, കൊവിഡ്-19 ന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കാരണം ഇന്ത്യയില്‍ ഇരുചക്രവാഹന വില്‍പ്പനയ്ക്കുള്ള ആവശ്യം മെച്ചപ്പെട്ടിട്ടില്ലെന്നും ഡീലര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. 2020 ഡിസംബറിലെ 14,33,334 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം ഇന്ത്യയില്‍ മൊത്തം 11,48,732 ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് വിറ്റത്.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ 19.86 ശതമാനം വില്‍പ്പന ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ പുനരുജ്ജീവനവും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളും കാരണം 2022 ജനുവരിയില്‍ ഇരുചക്രവാഹന വില്‍പ്പനയ്ക്കുള്ള ആവശ്യം കൂടുതല്‍ ബാധിക്കപ്പെടുമെന്ന് FADA ആശങ്കപ്പെടുന്നു.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

'സാധാരണയായി ഡിസംബര്‍ മാസത്തെ ഉയര്‍ന്ന വില്‍പ്പന മാസമായി കാണുന്നു, അവിടെ OEM-കള്‍ വര്‍ഷത്തിലെ മാറ്റം കാരണം ഇന്‍വെന്ററി ക്ലിയര്‍ ചെയ്യുന്നതിന് മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. എന്നിരുന്നാലും റീട്ടെയില്‍ എന്ന നിലയില്‍ ഇത്തവണ അത് അങ്ങനെയായിരുന്നില്ലെന്നാണ് FADA പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞത്.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

വില്‍പന നിരാശാജനകമായി തുടരുന്നു, അങ്ങനെ മോശം കലണ്ടര്‍ വര്‍ഷത്തെയാണ് നിര്‍മാതാക്കള്‍ അഭിമുഖീകരിച്ചത്. സെമി-കണ്ടക്ടര്‍ ക്ഷാമം ഇപ്പോഴും തുടരുന്നു, വലിയ ബുക്കിംഗുകള്‍ ഉണ്ടായിരുന്നിട്ടും പാസഞ്ചര്‍ വാഹന വില്‍പ്പന, ഡിസംബറില്‍ ചുവപ്പ് നിറത്തില്‍ ക്ലോസ് ചെയ്തു. എന്നിരുന്നാലും ഡീലര്‍മാര്‍ വാഹന വിതരണത്തില്‍ നേരിയ അനായാസത കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

രാജ്യം വീണ്ടും കൊവിഡ് -19 മഹാമാരിയുടെ മറ്റൊരു തരംഗത്തെ അഭിമുഖീകരിക്കുന്നതിനാല്‍, ഇത് സമീപകാലത്ത് വാഹന വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുമെും FADA പറയുന്നു. പോയ വര്‍ഷത്തെ ഉത്സവ സീസണും വിപണയെ സംബന്ധിച്ചിടത്തോളം മോശം വര്‍ഷമായിരുന്നു.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

ചിപ്പ് പ്രതിസന്ധി OEM-കളില്‍ ഉടനീളമുള്ള വാഹനങ്ങളുടെ ഉല്‍പ്പാദനത്തെ ബാധിച്ചു, അങ്ങനെ ഡീലര്‍മാര്‍ക്കുള്ള അയക്കലിനെ ബാധിക്കുകയും അതിന്റെ ഭാഗമായി വില്‍പ്പന കുറയുകയുമാണ് ഉണ്ടായത്. പോയ വര്‍ഷം ഉത്സവകാലത്ത് പാസഞ്ചര്‍ വാഹനങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും ട്രാക്ടറുകളുടെയും ചില്ലറ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ ഇടിവുണ്ടായതായും FADA നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

FADA സമാഹരിച്ച കണക്കുകള്‍ പ്രകാരം, 2020 ലെ 25,56,335 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ സെഗ്മെന്റുകളിലുടനീളമുള്ള വ്യവസായത്തിലെ മൊത്തം റീട്ടെയില്‍ വില്‍പ്പന 2021 ഉത്സവ കാലയളവില്‍ 20,90,893 യൂണിറ്റായി കുറഞ്ഞിരുന്നു.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

അതേസമയം ഇലക്ട്രിക് വാഹന വിപണിയില്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ് സംഭവിക്കുന്നതെന്ന് വേണം പറയാന്‍. 2021 ഡിസംബറില്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ വന്‍ വളര്‍ച്ചയാണ് നിര്‍മാതാക്കള്‍ക്ക് കാണാന്‍ സാധിച്ചത്.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

2021 ഡിസംബറില്‍ 240 ശതമാനം വളര്‍ച്ചയാണെന്നും ഇലക്ട്രിക് വാഹന രജിസ്‌ട്രേഷന്‍ ഒരു മാസത്തിനുള്ളില്‍ 50,000 യൂണിറ്റുകള്‍ കടന്നെന്നും JMK റിസര്‍ച്ച് ആന്‍ഡ് അനലിറ്റിക്സിന്റെ റിപ്പോര്‍ട്ട് പറയുന്നു. 2021 ഡിസംബറിലെ മൊത്തത്തിലുള്ള ഇവി വില്‍പ്പന 50,866 യൂണിറ്റുകളായിരുന്നു.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

2020 ഡിസംബറില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് 240 ശതമാനം വര്‍ധനവാണ് ഈ വില്‍പ്പന കണക്കുകള്‍ കാണിക്കുന്നത്. കൂടാതെ, 2021 നവംബറിനെ അപേക്ഷിച്ച് ഇത് 21 ശതമാനം പ്രതിമാസ (MoM) വളര്‍ച്ചയും രേഖപ്പെടുത്തി.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

2020 ഡിസംബറില്‍ ഇന്ത്യയില്‍ ഉടനീളം മൊത്തം 14,978 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 42,055 ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയില്‍ ഉടനീളം രജിസ്റ്റര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നടുവൊടിഞ്ഞ് വാഹന വിപണി; 2021 ഡിസംബറില്‍ 16 ശതമാനം ഇടിവെന്ന് FADA

2021 ഡിസംബറിലെ ഇവി രജിസ്‌ട്രേഷനുകള്‍ ഇലക്ട്രിക് ടൂ വീലറുകളും പാസഞ്ചര്‍ ത്രീ വീലറുകളും വഴിയാണ് നടന്നതെന്ന് പഠനം അവകാശപ്പെടുന്നു, ഈ മാസത്തെ മൊത്തം ഇവി രജിസ്‌ട്രേഷന്റെ 90.3 ശതമാനവും ഇവയാണ്. മൊത്തം ഇവി രജിസ്‌ട്രേഷനില്‍ 48.6 ശതമാനം സംഭാവന ചെയ്തത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ മാത്രമാണ്. ഇലക്ട്രിക് കാറുകള്‍ അഞ്ച് ശതമാനവും ഇലക്ട്രിക് കാര്‍ഗോ ത്രീ വീലറുകള്‍ 4.3 ശതമാനവും സംഭാവന നല്‍കി. വരും മാസങ്ങളിലും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഗണ്യമായി ഉയരുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Passenger vehicle sales declined by 16 per cent in december 2021 says fada
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X