രണ്ടര മണിക്കൂർ ചാർജിംഗ് സമയത്തിൽ അമേരിക്കൻ ക്രോസ്-കൺട്രി റൺ റെക്കോർഡ് സ്ഥാപിച്ച് Porche Taycan
അമേരിക്കയിലുടനീളം ക്രോസ്-കൺട്രി റൺ നടത്താൻ ഒരു ഇലക്ട്രിക് കാർ എടുത്ത ഏറ്റവും ഫാസ്റ്റസ്റ്റ് ചാർജിംഗ് സമയത്തിനുള്ള ഒരു പുതിയ ലോക റെക്കോർഡ് രചിക്കപ്പെട്ടിരിക്കുകയാണ്.

പ്രശസ്ത ഓട്ടോമോട്ടീവ് ഫിഗറായ വെയിൻ ഗെർഡെസ് ഓടിച്ച പോർഷ ടെയ്‌കാനാണ് ലോസ് ഏഞ്ചൽസിനും ന്യൂയോർക്കിനുമിടയിൽ 2,834.5 മൈൽ (3,837.5 കിലോമീറ്റർ) ദൂരം പിന്നിട്ടത്, അതിന് വെറും രണ്ട് മണിക്കൂർ, 26 മിനിറ്റ്, 48 സെക്കൻഡ് ചാർജിംഗ് സമയമാണ് വാഹനം എടുത്തത്.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഒരു വലിയ രാജ്യമാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ കടൽത്തീരത്തുള്ള ലോസ് ഏഞ്ചൽസ്, യുഎസ്എയുടെ കിഴക്കൻ കടൽത്തീരത്തുള്ള ന്യൂയോർക്കിൽ നിന്ന് ഏകദേശം 4,000 കിലോമീറ്റർ അകലെയാണ്. രണ്ട് നഗരങ്ങൾക്കിടയിൽ ക്രോസ്-കൺട്രി ഓട്ടത്തിനായി നിരവധി ലോക റെക്കോർഡുകൾ നേടാൻ പലരും ശ്രമിച്ചിട്ടുണ്ട്.

നിലവിലുള്ള ഏറ്റവും ജനപ്രിയമായ റെക്കോർഡ്, വലിയ ദൂരം ക്ലോക്ക് ചെയ്യാൻ ഒരു കാർ എടുക്കുന്ന ഏറ്റവും വേഗതയേറിയ സമയമാണ്. ആളുകൾ ഇപ്പോഴും ആ റെക്കോർഡ് തകർക്കാൻ ശ്രമിക്കുമ്പോൾ, ഇലക്ട്രിക് കാറുകളുടെ വരവോടെ, ഒരു പുതിയ തരം ലോക റെക്കോർഡ് ഉയർന്നുവന്നിരിക്കുന്നു - ഒരു ഇലക്ട്രിക് വാഹനത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കടക്കാൻ എടുക്കുന്ന ഏറ്റവും കുറഞ്ഞ ചാർജിംഗ് സമയം.

ഈ ലോക റെക്കോർഡ് സ്വഭാവമനുസരിച്ച് വളരെ മത്സരാധിഷ്ഠിതമാണ്, അവ വീണ്ടും വീണ്ടും തകർക്കപ്പെടും. ഇവിടെ പരിഗണിക്കേണ്ട ഒന്നിലധികം വശങ്ങളുണ്ട്. കാറിന് യഥാർത്ഥത്തിൽ എത്ര വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയും? വഴിയിൽ ആവശ്യത്തിന് ഫാസ്റ്റ് ചാർജറുകൾ ഉണ്ടോ? അവസാനമായി, ഒരു ചാർജിൽ കാർ എത്ര ദൂരം സഞ്ചരിക്കും?

അതോടൊപ്പം തന്നെ ചില വാഹനങ്ങൾ 10-80 ശതമാനം വേഗത്തിലാണ് ചാർജ് ചെയ്യുന്നത്. അതിനാൽ, ഇത് പരമാവധി ചാർജ് ചെയ്യാനും അതിൽ നിന്ന് കൂടുതൽ ശ്രേണി നേടാനും അധിക സമയം ചെലവഴിക്കുന്നത് മൂല്യവത്താണോ? അതോ ഒരാൾ 80 ശതമാനം വരെ ചാർജ് ചെയ്ത് യാത്ര പുറപ്പെടുമോ? ഈ ലോക റെക്കോർഡ് ശ്രമം ആസൂത്രണം ചെയ്യുമ്പോൾ വെയിൻ ഗെർഡെസിന്റെ മനസ്സിൽ ഓടിയെത്തിയ ചോദ്യങ്ങളായിരിക്കാം ഇതെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

എല്ലാം വളരെ കൃത്യതയോടെ ആസൂത്രണം ചെയ്തിരുന്നതായി അന്തിമ ഫലം എന്ന നിലയിൽ കിട്ടിയ ലോക റെക്കോർഡ് കാണിക്കുന്നു. ലോകത്തിലെ ഏറ്റവും നൂതനവും വേഗതയേറിയതുമായ ഇലക്ട്രിക് കാറുകളിലൊന്നായ പോർഷ ടെയ്‌കാൻ ആയിരുന്നു ഈ നേട്ടത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ട്രിക് കാർ. എന്നിരുന്നാലും, ഈ നേട്ടം കാറിന്റെ വേഗതയേക്കാൾ എത്ര വേഗത്തിൽ ബാറ്ററിക്ക് ചാർജ്ജ് കൈവരിക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചാണ്.

പെർഫോമൻസ് ബാറ്ററി പ്ലസ് പാക്കും പ്രീമിയം പാക്കുമുള്ള സ്റ്റാൻഡേർഡ് മോഡലാണ് റെക്കോർഡിനായി ഉപയോഗിച്ച 2021 ടെയ്‌കാൻ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ പോർഷ ടെയ്‌കാൻ ഒറ്റ ചാർജിൽ 484 കിലോമീറ്റർ വരെ സഞ്ചരിക്കും.

800 -വോൾട്ട് ചാർജിംഗ് സ്റ്റേഷനിൽ, പോർഷ ടെയ്‌കാൻ വെറും 22.5 മിനിറ്റിനുള്ളിൽ 5 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. ഇതാണ് ടെയ്‌കാനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്, വെയിൻ ഗെർഡെസ് ലോക റെക്കോർഡ് സ്വന്തമാക്കിയത് ഇങ്ങനെയാണ്.

7 മണിക്കൂറും 10 മിനിറ്റും 1 സെക്കൻഡും ആയിരുന്നു പോർഷയുടെ ബെഞ്ച്മാർക്ക് സമയമായ മുൻ ലോക റെക്കോർഡ്. എന്നാൽ 2 മണിക്കൂർ, 26 മിനിറ്റ്, 48 സെക്കൻഡ് ചാർജിംഗ് സമയം കൊണ്ട് പോർഷ ആ റെക്കോർഡ് തിരുത്തിക്കുറിച്ചു.

റെക്കോർഡ് നേടുന്നതിനുള്ള ആവശ്യകതകളുടെ ഭാഗമായി, പോർഷ നടത്തിയ ഓരോ ചാർജിംഗ് സ്റ്റോപ്പും സ്വതന്ത്ര സാക്ഷികളുടെ സഹായത്തോടെ രേഖപ്പെടുത്തി. കൂടാതെ, പോർഷ ഓടിക്കുന്ന ഓരോ മൈലും വീഡിയോയിലും റെക്കോർഡുചെയ്‌തു.

ഫാസ്റ്റ് ചാർജറുകൾ പരമാവധി ഉപയോഗപ്പെടുത്തുന്ന തരത്തിൽ റൂട്ട് പ്ലോട്ട് ചെയ്യാൻ ഇലക്ട്രിഫൈ അമേരിക്ക ആപ്പ് ഉപയോഗിച്ചു. ഇത്രയും മാർജിനിൽ പുതിയ മാനദണ്ഡം സജ്ജമാക്കിയതിൽ താൻ അഭിമാനിക്കുന്നു എന്നും സത്യസന്ധമായി താൻ അല്പം ആശ്ചര്യപ്പെടുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ടെയ്‌കാൻ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചു.


Click it and Unblock the Notifications








