Pravaig Defy ഇലക്ട്രിക് എസ്‌യുവി; അറിഞ്ഞിരിക്കേണ്ട സവിശേഷതകളും ഹൈലൈറ്റുകളും

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ട്-അപ്പ് പ്രവൈഗ് അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ഇലക്ട്രിക് കാര്‍ നിരത്തുകളില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. ലോഞ്ചിനൊപ്പം തന്നെ കമ്പനി അതിന്റെ വിലകളും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ പ്രവൈഗ് ഡെഫി ഇലക്ട്രിക് എസ്‌യുവി 39.50 ലക്ഷം രൂപ എക്സ്ഷോറൂം പ്രാരംഭ വിലയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വളരെയധികം സവിശേഷതകളും പ്രത്യേകകളുമായിട്ടാണ് ഇലക്ട്രിക് കാറിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഡിസൈന്‍ ആദ്യ കാഴ്ചയില്‍ റേഞ്ച് റോവര്‍ എസ്‌യുവികളോട് സാമ്യമുള്ളതെന്ന് വേണമെങ്കില്‍ പറയാം. ഇത്തരത്തില്‍ നിരവധി സവിശേഷതകളോടും പ്രത്യേകതകളോടുമാണ് പ്രവൈഗില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് വാഹനമായ ഡെഫി വിപണിയില്‍ എത്തുന്നത്. ഇതിന്റെ സവിശേഷതകളും ഹൈലൈറ്റുകളുമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

പ്രവൈഗ് ഡെഫി: ഡിസൈനും നിറങ്ങളും

പ്രവൈഗ് ഡെഫി സമൂലമായി കാണപ്പെടുന്നു, നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മറ്റേതൊരു ഇവി പോലെയല്ല. ഇത് ചില റേഞ്ച് റോവര്‍ കാറുകളോടും പ്രവൈഗ് എക്സ്റ്റിന്‍ക്ഷന്‍ Mk1 കണ്‍സെപ്റ്റ് സെഡാനോടും സാമ്യമുള്ളതാണെങ്കിലും, മൊത്തത്തിലുള്ള ഡിസൈന്‍ വളരെ ഷാര്‍പ്പായിട്ടുള്ളതാണ്. കൂടാതെ ഇതിന് എല്ലാ എല്‍ഇഡി ലൈറ്റിംഗും വലിയ ഡോറുകളും മറ്റും ലഭിക്കുന്നു. ആന്റി ഫ്‌ലാഷ് വൈറ്റ്, ബോര്‍ഡോ, ഹാല്‍ഡി യെല്ലോ, സിയാച്ചിന്‍ ബ്ലൂ, ലിഥിയം, മൂണ്‍ ഗ്രേ, അബ്സലൂട്ട് സീറോ, ഗ്രീന്‍, എംപറര്‍ പര്‍പ്പിള്‍ എന്നിങ്ങനെ ഒമ്പത് കളര്‍ ഷേഡുകളിലാണ് പ്രവൈഗ് ഡെഫി വാഗ്ദാനം ചെയ്യുന്നത്.

പ്രവൈഗ് ഡെഫി: റേഞ്ച് & പെര്‍ഫോമെന്‍സ്

പുതിയ പ്രവൈഗ് ഡെഫി ഇലക്ട്രിക് എസ്‌യുവിയില്‍ 90 kWh ബാറ്ററി പായ്ക്ക് ഉണ്ട്, ഇതിന് ഇരട്ട ഇലക്ട്രിക് മോട്ടോര്‍ സെറ്റ്-അപ്പ് ലഭിക്കുന്നു. ഈ ഇലക്ട്രിക് എസ്‌യുവി 402 bhp കരുത്തും 620 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു. ഇത് 4.9 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത വാഗ്ദാനം ചെയ്യുമെന്നും അവകാശപ്പെടുന്നു. കമ്പനി പറയുന്നതനുസരിച്ച്, ഡെഫി ഇലക്ട്രിക് എസ്‌യുവി 30 മിനിറ്റിനുള്ളില്‍ 0 മുതല്‍ 80 ശതമാനം വരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും.

പ്രവൈഗ് ഡെഫി: അളവുകള്‍ & സേഫ്റ്റി

പ്രവൈഗ് ഡെഫി സ്‌പെസിഫിക്കേഷനുകള്‍ പരിശോധിച്ചാല്‍, ഇതിന് 4,940 mm നീളമാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതോടൊപ്പം തന്നെ വീതി 1,940 mm ആണ്. ഉയരം 1,650 mm ലഭിക്കുമ്പോള്‍, വീല്‍ബേസ് 3,030 mm ആണ്. ബൂട്ട് സ്‌പേസ് 600 ലിറ്ററും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയുടെ കാര്യത്തില്‍, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഫോര്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, EBD ഉള്ള എബിഎസ്, ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങി എല്ലാ ആധുനിക സുരക്ഷാ ഫീച്ചറുകളും പ്രവൈഗ് ഡിഫൈ ഇലക്ട്രിക് എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

പ്രവൈഗ് ഡെഫി: പ്ലാറ്റ്ഫോമും സവിശേഷതകളും

കമ്പനിയുടെ സമര്‍പ്പിത സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രവൈഗ് ഡെഫി ഇലക്ട്രിക് എസ്‌യുവി ഒരുങ്ങുന്നത്. ഇത് അടിസ്ഥാനപരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്, ക്യാബിനിനുള്ളില്‍ കൂടുതല്‍ ഇടം നല്‍കുന്നതിനായി ബാറ്ററി എസ്‌യുവിയുടെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്നു. ഫീച്ചറുകളുടെ കാര്യത്തില്‍, 5G കണക്റ്റിവിറ്റിയുള്ള 15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, OTA അപ്ഡേറ്റുകള്‍, ഒന്നിലധികം സുരക്ഷാ സവിശേഷതകള്‍ മുതലായവ വാഹനത്തിന് ലഭിക്കുന്നു.

പ്രവൈഗ് ഡെഫി: വിലയും എതിരാളികളും

39.50 ലക്ഷം രൂപ എക്സ്ഷോറൂം പ്രാരംഭ വിലയിലാണ് പുതിയ പ്രവൈഗ് ഡെഫി ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 51,000 രൂപ ടോക്കണ്‍ തുകയ്ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇതിനുള്ള പ്രീ-ബുക്കിംഗ് ഓണ്‍ലൈനായി നിര്‍മാതാക്കള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 2023-ന്റെ മൂന്നാം പാദത്തില്‍ ഇതിന്റെ ഡെലിവറികള്‍ ആരംഭിക്കുമൊണ് പ്രതീക്ഷിക്കുന്നത്. BYD അറ്റോ 3, വേള്‍വോ XC40 റീചാര്‍ജ് മുതലായവരാണ് ഡെഫി ഇലക്ട്രിക്കിന്റെ വിപണിയിലെ എതിരാളികള്‍.

ഡീലര്‍ഷിപ്പുകളെക്കുറിച്ചോ സര്‍വീസ് കേന്ദ്രങ്ങളെക്കുറിച്ചോ പ്രവൈഗ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതുതായി പുറത്തിറക്കിയ ഡെഫി ഇലക്ട്രിക് എസ്‌യുവിക്ക് രാജ്യത്തുടനീളമുള്ള 34,000 പിന്‍ കോഡുകളില്‍ അടിയന്തര റോഡ് സൈഡ് അസിസ്റ്റന്‍സിനൊപ്പം സേവനം നല്‍കാമെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്നു. കൂടാതെ, ഡെഫി എസ്‌യുവിയില്‍ പ്രവൈഗ് 1 വര്‍ഷത്തെ കോംപ്ലിമെന്ററി സര്‍വിസും നല്‍കുന്നുണ്ട്.

Most Read Articles

Malayalam
English summary
Pravaig defy electric suv top highlights and details explained in malayalam
Story first published: Tuesday, November 29, 2022, 14:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X