ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി Pravaig; ലോഞ്ച് തീയതി വെളിപ്പെടുത്തി

ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നെയാണ് ഇലക്ട്രിക് കാര്‍ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതായി പ്രവൈഗ് ഡൈനാമിക്സ് പ്രഖ്യാപിക്കുന്നത്. അതേവര്‍ഷം തന്നെ ഡിസംബര്‍ മാസത്തില്‍ എക്സ്റ്റന്‍ഷന്‍ എന്നൊരു ഇലക്ട്രിക് സെഡാനെയും കമ്പനി വെളിപ്പെടുത്തി.

ഇലക്ട്രിക് എസ് യുവി അവതരിപ്പിക്കാനൊരുങ്ങി Pravaig; ലോഞ്ച് തീയതി വെളിപ്പെടുത്തി

നിലവില്‍ വിപണിയിലെ ശക്തരായ ഹ്യുണ്ടായി കോന, എംജി ZS ഇവി, ടാറ്റ നെക്സോണ്‍ തുടങ്ങിയ മോഡലുകള്‍ക്ക് ശക്തനായ എതിരാളിയായിരിക്കും പുതിയ എക്സ്റ്റന്‍ഷന്‍ ഇലക്ട്രിക് സെഡാനെന്ന് കമ്പനി അവകാശപ്പെടുകയും ചെയ്തു. ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു വാഹനത്തിന്റെ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍.

ഇലക്ട്രിക് എസ് യുവി അവതരിപ്പിക്കാനൊരുങ്ങി Pravaig; ലോഞ്ച് തീയതി വെളിപ്പെടുത്തി

അധികം വൈകാതെ തന്നെ മറ്റൊരു ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രവൈഗ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2022 നവംബര്‍ 25-ന് ഈ മോഡലിനെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇലക്ട്രിക് എസ് യുവി അവതരിപ്പിക്കാനൊരുങ്ങി Pravaig; ലോഞ്ച് തീയതി വെളിപ്പെടുത്തി

വാഹനത്തിന്റെ അവതരണത്തിന്റെ ഭാഗമായി കമ്പനി പുറത്തിറക്കിയ ടീസറുകളില്‍ വാഹനം കൂടുതല്‍ നിര്‍മ്മാണത്തിന് തയ്യാറാണെന്ന് തോന്നുന്നുവെന്ന് വേണം പറയാന്‍. സ്റ്റൈലിംഗ് കൂടുതല്‍ പക്വമായ അനുഭവം നല്‍കുന്നു, കൂടാതെ ഡിസൈന്‍ വളരെ ചുരുങ്ങിയതാണ്, അരികുകളാല്‍ ആധിപത്യം പുലര്‍ത്തുന്നതായി തോന്നുകയും ചെയ്യുന്നു.

ഇലക്ട്രിക് എസ് യുവി അവതരിപ്പിക്കാനൊരുങ്ങി Pravaig; ലോഞ്ച് തീയതി വെളിപ്പെടുത്തി

പ്രൊഫൈലില്‍, ഇലക്ട്രിക് എസ്‌യുവിക്ക് കുത്തനെയുള്ള ഫ്രണ്ട്, റിയര്‍ വിന്‍ഡ്സ്‌ക്രീന്‍, ഫ്‌ലേര്‍ഡ് ഫ്രണ്ട് ഫെന്‍ഡറുകള്‍ എന്നിവയുണ്ട്. ഒരു ഇരട്ട സണ്‍റൂഫും കാണാം. പിന്‍ഭാഗത്ത്, ടെയില്‍-ലൈറ്റുകള്‍ നീണ്ടുകിടക്കുന്നു, അതിന് മുകളില്‍ ഒരു നല്ല ചുവന്ന എല്‍ഇഡി സ്ട്രിപ്പും കാണാവുന്നതാണ്.

ഇലക്ട്രിക് എസ് യുവി അവതരിപ്പിക്കാനൊരുങ്ങി Pravaig; ലോഞ്ച് തീയതി വെളിപ്പെടുത്തി

ഇലക്ട്രിക് എസ്‌യുവിക്ക് പൂര്‍ണ ചാര്‍ജില്‍ 500 കിലോമീറ്ററിന് മുകളിലുള്ള റേഞ്ചും 200 കിലോമീറ്ററിലധികം വേഗതയും ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയും ഉണ്ടാകുമെന്ന് പ്രവൈഗ് പറയുന്നു. PM 2.5 എയര്‍ ഫില്‍ട്രേഷന്‍ സിസ്റ്റം, ഫ്രഞ്ച് കമ്പനിയായ ഡെവിയാലെറ്റില്‍ നിന്നുള്ള പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയൊക്കെയാണ് പ്രതീക്ഷിക്കാവുന്ന മറ്റ് സവിശേഷതകള്‍.

ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി Pravaig; ലോഞ്ച് തീയതി വെളിപ്പെടുത്തി

തങ്ങളുടെ ഉല്‍പ്പന്നത്തിന് 5-സ്റ്റാര്‍ ക്രാഷ് റേറ്റിംഗ് ലഭിക്കുമെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ കൂടുതലൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. വാഹനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ പ്രവൈഗ് വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി Pravaig; ലോഞ്ച് തീയതി വെളിപ്പെടുത്തി

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എട്ട് വര്‍ഷം പഴക്കമുള്ള സ്റ്റാര്‍ട്ടപ്പ് തങ്ങളുടെ ആദ്യ കാറിനായി ഇതിനകം 1,000 യൂണിറ്റുകളുടെ ബുക്കിംഗ് സ്ഥിരീകരിച്ചതായി അവകാശപ്പെടുന്നു.

ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി Pravaig; ലോഞ്ച് തീയതി വെളിപ്പെടുത്തി

ലോഞ്ച് സമയത്ത് കാറിന്റെ വിലയും പേരും വെളിപ്പെടുത്തും, വരാനിരിക്കുന്ന വാങ്ങുന്നവര്‍ക്കായി വാഹനം സ്വകാര്യ വില്‍പ്പനയ്ക്കായി തുറന്നതിനുശേഷം ഡെലിവറിക്കായുള്ള കാത്തിരിപ്പ് കാലയളവ് 12-14 മാസങ്ങള്‍ വരെ ഉയരുമെന്നുമാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി Pravaig; ലോഞ്ച് തീയതി വെളിപ്പെടുത്തി

നവംബര്‍ അവസാനത്തോടെ കമ്പനി ആദ്യ ഉല്‍പ്പന്നം പുറത്തിറക്കും, എവിടെയും കാണാത്ത നിരവധി സാങ്കേതികവിദ്യകളും സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യും. ബാറ്ററികളെയും വിതരണക്കാരെയും സംബന്ധിച്ചിടത്തോളം ഒരുപാട് സ്വദേശിവല്‍ക്കരണം ഉണ്ടാകും.

ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി Pravaig; ലോഞ്ച് തീയതി വെളിപ്പെടുത്തി

ബാറ്ററി ബിസിനസില്‍ നിന്നുള്ള വരുമാനവും ചില അന്താരാഷ്ട്ര നിക്ഷേപകരില്‍ നിന്നുള്ള ഫണ്ടിംഗും ആദ്യ മോഡലിനായി സജ്ജീകരിച്ച ഉല്‍പ്പാദന ശേഷി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കമ്പനിയെ സഹായിച്ചിട്ടുണ്ടെങ്കിലും, ഭാവി വിപുലീകരണത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് അധിക നിക്ഷേപകരുമായി പങ്കാളിത്തം പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി Pravaig; ലോഞ്ച് തീയതി വെളിപ്പെടുത്തി

'ധനസമാഹരണത്തിനായി തങ്ങള്‍ നിക്ഷേപകരുമായി നിര്‍ണായകമായ ചര്‍ച്ചകളിലാണ്, പക്ഷേ അത് തങ്ങളുടെ വിപുലീകരണ പദ്ധതികള്‍ക്കാണ്. 2027-ഓടെ പ്രതിവര്‍ഷം 1 ദശലക്ഷം യൂണിറ്റ് ശേഷി കൈവരിക്കാന്‍ തങ്ങള്‍ പദ്ധതിയിടുന്നു,

ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി Pravaig; ലോഞ്ച് തീയതി വെളിപ്പെടുത്തി

ഇതിന് 4-5 വര്‍ഷത്തിനുള്ളില്‍ 4 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമാണ്. പ്ലാന്റിനായി ഞങ്ങള്‍ കുറച്ച് സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ച ചെയ്യുന്നുവെന്നാണ് കമ്പനി വക്താവ് അറിയിച്ചത്. ബെംഗളൂരുവില്‍ സ്ഥിതി ചെയ്യുന്ന ഇതിന്റെ നിലവിലെ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 2,500 ആണെന്ന് കമ്പനി അവകാശപ്പെടുന്നു.

Article Published On: Sunday, October 16, 2022, 9:00 [IST]
English summary
Pravaig unveil made in india electric suv on november 25 with 500 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X