വരാനിരിക്കുന്ന അപ്പ്ഡേറ്റഡ് 2022 Maruti Brezza കോംപാക്ട് എസ്‌യുവിയ്ക്ക് എന്ത് വില പ്രതീക്ഷിക്കാം?

പുതിയ തലമുറ വിറ്റാര ബ്രെസ കോംപാക്ട് എസ്‌യുവി ജൂൺ 30 -ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി തയ്യാറെടുക്കുകയാണ്. എസ്‌യുവിയുടെ പുതിയ മോഡൽ കൂടുതൽ ഇന്ധനക്ഷമതയുള്ള എഞ്ചിനിനൊപ്പം ഗണ്യമായി മെച്ചപ്പെടുത്തിയ ഡിസൈനും ഇന്റീരിയറും നൽകും.

വരാനിരിക്കുന്ന അപ്പ്ഡേറ്റഡ് 2022 Maruti Brezza കോംപാക്ട് എസ്‌യുവിയ്ക്ക് എന്ത് വില പ്രതീക്ഷിക്കാം?

അടുത്ത തലമുറ മോഡൽ ലൈനപ്പ് 'വിറ്റാര' എന്ന പ്രിഫിക്‌സ് ഒഴിവാക്കും, കോംപാക്ട് എസ്‌യുവി ഇനിമുതൽ മാരുതി ബ്രെസ എന്നാവും അറിയപ്പെടുന്നത്. കരുത്തിനായി, പുതിയ എർട്ടിഗയിൽ നിന്ന് കടമെടുത്ത പുതിയ 1.5 ലിറ്റർ, നാല് സിലിണ്ടർ K15C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് 2022 മാരുതി ബ്രെസ ഉപയോഗിക്കുന്നത്.

വരാനിരിക്കുന്ന അപ്പ്ഡേറ്റഡ് 2022 Maruti Brezza കോംപാക്ട് എസ്‌യുവിയ്ക്ക് എന്ത് വില പ്രതീക്ഷിക്കാം?

കാലഹരണപ്പെട്ട നാല് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിന് പകരമായി ഒരു പുതിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ഇതിലും ഉണ്ടാലും. അപ്‌ഡേറ്റ് ചെയ്ത എർട്ടിഗയിൽ നാം കണ്ട അതേ യൂണിറ്റാവും ഇത്.

വരാനിരിക്കുന്ന അപ്പ്ഡേറ്റഡ് 2022 Maruti Brezza കോംപാക്ട് എസ്‌യുവിയ്ക്ക് എന്ത് വില പ്രതീക്ഷിക്കാം?

അഞ്ച് സ്പീഡ് മാനുവൽ വാഹവത്തിൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി തുടരും. ജനറേഷൻ മാറ്റത്തിനൊപ്പം, ഗ്രീൻ ഷേഡ് ഉൾപ്പെടെയുള്ള പുതിയ എക്സ്റ്റേണൽ കളർ സ്കീമുകൾ ബ്രെസയ്ക്ക് ലഭിക്കും.

വരാനിരിക്കുന്ന അപ്പ്ഡേറ്റഡ് 2022 Maruti Brezza കോംപാക്ട് എസ്‌യുവിയ്ക്ക് എന്ത് വില പ്രതീക്ഷിക്കാം?

പുതിയ 2022 മാരുതി ബ്രെസയുടെ ബോഡിഷെൽ ചില കാര്യമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. വാഹനത്തിന്റെ സുരക്ഷാ ഘടകം മെച്ചപ്പെടുത്തുന്നതിന്, ഇന്തോ ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ട്രൈ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയർബാഗുകൾ എന്നിവ വാഗ്ദാനം ചെയ്തേക്കാം.

വരാനിരിക്കുന്ന അപ്പ്ഡേറ്റഡ് 2022 Maruti Brezza കോംപാക്ട് എസ്‌യുവിയ്ക്ക് എന്ത് വില പ്രതീക്ഷിക്കാം?

എന്നിരുന്നാലും, ഈ സവിശേഷതകൾ ടോപ്പ് എൻഡ് ട്രിമ്മുകൾക്കായി നീക്കിവച്ചേക്കാം. പുതിയ സുരക്ഷാ ഫിറ്റ്‌മെന്റുകൾ കൂടാതെ, ബ്രെസയ്ക്ക് ഡ്യുവൽ-ഡയൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ് അപ്പ് ഡിസ്‌പ്ലേ (HUD), ന്യൂ-ജെൻ ടെലിമാറ്റിക്‌സ്, റിയർ എസി വെന്റുകൾ, സൺറൂഫ്, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, 360 ഡിഗ്രി ക്യാമറ എന്നിവ ലഭിക്കും. കോംപാക്ട് എസ്‌യുവിയുടെ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമായി വന്നേക്കാം.

വരാനിരിക്കുന്ന അപ്പ്ഡേറ്റഡ് 2022 Maruti Brezza കോംപാക്ട് എസ്‌യുവിയ്ക്ക് എന്ത് വില പ്രതീക്ഷിക്കാം?

പുറംഭാഗത്ത്, 2022 ബ്രെസയിൽ പൂർണ്ണമായും പുതിയ ഗ്രില്ല്, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുക്കിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ, ഡ്യുവൽ-ടോൺ ഷേഡുകളിൽ പുതുതായി രൂപകൽപ്പന ചെയ്ത 16 ഇഞ്ച് അലോയി വീലുകൾ, പുനർരൂപകൽപ്പന ചെയ്ത ടെയിൽലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു.

വരാനിരിക്കുന്ന അപ്പ്ഡേറ്റഡ് 2022 Maruti Brezza കോംപാക്ട് എസ്‌യുവിയ്ക്ക് എന്ത് വില പ്രതീക്ഷിക്കാം?

സമഗ്രമായ എക്സ്റ്റീരിയർ, ഇന്റീരിയർ അപ്‌ഗ്രേഡുകളും പുതിയ എഞ്ചിനും ഉപയോഗിച്ച്, മാരുതി ബ്രെസ 2022 മോഡൽ വർഷം മാന്യമായ ഒരു വില വർധനവിന് സാക്ഷ്യം വഹിച്ചേക്കാം.

വരാനിരിക്കുന്ന അപ്പ്ഡേറ്റഡ് 2022 Maruti Brezza കോംപാക്ട് എസ്‌യുവിയ്ക്ക് എന്ത് വില പ്രതീക്ഷിക്കാം?

നിലവിൽ, അതിന്റെ ബേസ് വേരിയൻറ് 7.84 ലക്ഷത്തിന് ലഭ്യമാണ്, റേഞ്ച്-ടോപ്പിംഗ് മോഡലിന് 11.49 ലക്ഷം രൂപയാണ് എക്സ്-ഷോറൂം. പുതിയ തലമുറ പതിപ്പ് 8.0 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വില പരിധിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന അപ്പ്ഡേറ്റഡ് 2022 Maruti Brezza കോംപാക്ട് എസ്‌യുവിയ്ക്ക് എന്ത് വില പ്രതീക്ഷിക്കാം?

വരാനിരിക്കുന്ന 2022 മാരുതി ബ്രെസയെക്കുറിച്ച് ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായം:

അപ്പ്ഡേറ്റ് ചെയ്ത പുതുതലമുറ മോഡൽ വിൽപ്പനയ്ക്ക് എത്തുന്നതോടെ മാരുതി ബ്രെസയ്ക്ക് വിപണിയിൽ അതിന്റെ പൊസിഷൻ കൂടുതൽ സ്റ്റേബിളാക്കാൻ കഴിയും എന്ന് ഞങ്ങൾ കരുതുന്നു. കൂടുതൽ ഫീച്ചറുകളും മെച്ചപ്പെടുത്തിയ സേഫ്റ്റി സംവിധാനങ്ങളും വാഹനത്തിന്റെ ജനപ്രീതി അടുത്ത ലെവലിലേക്ക് എത്തിക്കും എന്നത് നിസംശയം പറയാനാവും. ടൊയോട്ടയും തങ്ങളുടെ റീബാഡ്ജ്ഡ് ബ്രെസയുടെ അപ്പ്ഡേറ്റഡ് പതിപ്പ് ഉടൻ തന്നെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനും കാര്യമായ അപ്പ്ഡേറ്റും അതോടൊപ്പം ഒരു വില വർധനയും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Saturday, June 18, 2022, 16:37 [IST]
English summary
Price expectations for upcoming 2022 updated maruti brezza suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X