ഇതിനൊരു അന്ത്യമില്ലേ...2023 ജനുവരി മുതല്‍ Maruti Suzuki കാറുകള്‍ക്ക് വില കൂടും

അടുത്ത കാലത്തായി ഇന്ത്യന്‍ കാര്‍ വിപണിയില്‍ നിരവധി വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്ന നിരയില്‍ വില വര്‍ധനവ് നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും വില കൂട്ടുകയാണ്. അടുത്ത വര്‍ഷം ജനുവരി മുതലാണ് മാരുതി വില വര്‍ധനവ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

ചെലവ് വര്‍ധിച്ചതിന്റെ ആഘാതം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി വില വര്‍ധിപ്പിക്കാന്‍ പോകുന്നത്. രാജ്യത്ത് മൊത്തത്തിലുള്ള വിലക്കയറ്റവും പണപ്പെരുപ്പവുമെല്ലാം വാഹന വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. മോഡലുകള്‍ക്കനുസരിച്ച് വില വര്‍ധനവിന് മാറ്റം വരുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി, നിരവധി ഇന്‍പുട്ട് ചെലവുകള്‍ വര്‍ദ്ധിച്ചതിനാല്‍ കമ്പനിയുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാതെ നിര്‍വാഹമില്ലെന്നാണ് കമ്പനി പറയുന്നത്. ചെലവ് കുറക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും ഇപ്പോള്‍ വിലക്കയറ്റത്തിന്റെ ഫലം കുറച്ചെങ്കിലും ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടതായി വന്നുവെന്നും മാരുതി സുസുക്കി പറഞ്ഞു.

ഇതിനൊരു അന്ത്യമില്ലേ...2023 ജനുവരി മുതല്‍ Maruti Suzuki കാറുകള്‍ക്ക് വില കൂടും

ബ്രാന്‍ഡുകള്‍, ബോഡി ടൈപ്പ്, വില എന്നിങ്ങനെ ഏത് എടുത്ത് നോക്കിയാലും കഴിഞ്ഞ കുറച്ച് നാളുകളായി വിപണിയില്‍ കാറിന് നല്ല ആവശ്യകതയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പര്‍ച്ചേസ് ചെലവുകളും സ്ഥിരമായ വര്‍ദ്ധനവ് കാണുന്നുണ്ട്. മാരുതി സുസുക്കി അതിന്റെ വിവിധ മോഡലുകളില്‍ ഈ വര്‍ഷം നിരവധി തവണ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു. പിന്നാലെ മറ്റ് കമ്പനികളും ഇതേ പാത പിന്തുടര്‍ന്നു. ഉദാഹരണത്തിന്, ടാറ്റ മോട്ടോര്‍സ് ഈ വര്‍ഷം നാല് തവണയാണ് തങ്ങളുടെ വര്‍ദ്ധനവ് പ്രഖ്യാപിച്ചത്.

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ അവരുടെ ക്രെറ്റ, വെന്യു, i20, ഗ്രാന്‍ഡ് i10 നിയോസ് എന്നിവയുടെ വില സെപ്റ്റംബറില്‍ വര്‍ധിപ്പിച്ചു. ഔഡി, മെര്‍സിഡീസ് ബെന്‍സ് തുടങ്ങിയ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ പോലും സമീപകാലത്ത് വില വര്‍ദ്ധന പ്രഖ്യാപിച്ചപ്പോള്‍ കിയ മോട്ടോര്‍സ് അതിന്റെ കാരെന്‍സ് എംപിവിയുടെ വില 50,000 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. വിലക്കയറ്റം ആളുകള്‍ വാഹനം വാങ്ങുന്നതിനെ ഒരു പരിധിവരെ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും മിക്ക വാഹന നിര്‍മാതാക്കള്‍ക്കും ശക്തമായ ഓര്‍ഡര്‍ ബാങ്ക് റിപ്പോര്‍ട്ടുചെയ്യുന്നു.

കൂടാതെ രാജ്യത്തെ പല ജനപ്രിയ മോഡലുകള്‍ക്കും ഇപ്പോഴും ഒരു മാസം മുതല്‍ 18 മാസം വരെ നീളുന്ന കാത്തിരിപ്പ് കാലയളവുണ്ട്. സെമി കണ്ടക്ടര്‍ ചിപ്പിന്റെ ക്ഷാമം ഇപ്പോള്‍ ലഘൂകരിച്ചുകൊണ്ടിരിക്കുന്നതും കൂടാതെ കോവിഡ് -19 മഹാമാരിക്ക് ശേഷം ഫോര്‍വീലറുകള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയുമാണ് ഡിമാന്‍ഡ് ഇത്രകണ്ട് കൂടാന്‍ പ്രധാനമായും കാരണമായത്. ആള്‍ട്ടോ ഹാച്ച്ബാക്ക് മുതല്‍ അടുത്ത കാലത്തായി വിപണിയില്‍ ഇറക്കി ഹിറ്റായ ഗ്രാന്‍ഡ് വിറ്റാര എസ്‌യുവി വരെ നിരവധി മോഡലുകളാണ് മാരുതി സുസുക്കി രാജ്യത്ത് വില്‍ക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നവംബറിലെ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നത്. 2022 നവംബറില്‍ മാരുതി സുസുക്കി മൊത്തം 1,59,044 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇത് 2021 നവംബറിലെ 139,184 യൂണിറ്റുകളേക്കാള്‍ 14.26% കൂടുതലാണ്. ആഭ്യന്തര വില്‍പ്പന നോക്കിയാല്‍ മാരുതി കഴിഞ്ഞ മാസം 1,35,055 യൂണിറ്റുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇത് 113,017 യൂണിറ്റ് ആയിരുന്നു. ആള്‍ട്ടോ, S-പ്രെസോ തുടങ്ങിയ മിനി സെഗ്മെന്റില്‍ 18,251 കാറുകളാണ് കമ്പനി കഴിഞ്ഞ മാസം വിറ്റത്.

2021 നവംബറില്‍ ഇത് 17,473 യൂണിറ്റായിരുന്നു. ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ ആര്‍ എന്നിവ ഉള്‍പ്പെടുന്ന കോംപാക്ട് സെഗ്മെന്റില്‍ മൊത്തം 72,844 യൂണിറ്റുകള്‍ വിറ്റു. സിയാസ് മാത്രം 1554 യൂണിറ്റുകള്‍ വിറ്റഴിച്ചു. ബ്രെസ, എര്‍ട്ടിഗ, S-ക്രോസ്, XL6, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ യൂട്ടിലിറ്റി കാര്‍ സെഗ്‌മെന്റില്‍ മാരുതി മൊത്തം 32,563 കാറുകള്‍ വിറ്റു. മാരുതി സുസുക്കി 2022 നവംബറില്‍ 19,378 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.

എന്നാൽ കയറ്റുമതി കണക്കില്‍ ഇടിവാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കയറ്റുമതി ചെയ്ത 21,393 യൂണിറ്റുകളെ അപേക്ഷിച്ച് മാരുതി സുസുക്കി ഈ വർഷം 7.73% ഇടിവാണ് രേഖപ്പെടുത്തിയത്. ഇലക്ട്രോണിക് വാഹനങ്ങളുടെ അഭാവം മാരുതിയുടെ വില്‍പ്പനയില്‍ പ്രതിഫലിക്കുന്നുണ്ട്. വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി മാരുതി സുസുക്കി പറയുന്നു, എങ്കിലും മോഡൽ നിരയിൽ അടിക്കടിയുള്ള ഈ വില വര്‍ധനവ് ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം.

Most Read Articles

Malayalam
English summary
Price hike for maruti suzuki passenger vehicles from january 2023 price shall vary across models
Story first published: Friday, December 2, 2022, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X