2022 Mahindra Scorpio -യുടെ എക്സ്റ്റീരിയർ ഡിസൈൻ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ
വരാനിരിക്കുന്ന 2022 സ്കോർപ്പിയോയുടെ പുതിയ ടീസർ ഈ ആഴ്ച ആദ്യം മഹീന്ദ്ര പുറത്തിറക്കിയിരുന്നു. ഇപ്പോൾ, എസ്‌യുവിയുടെ ആദ്യ ചിത്രങ്ങൾ പ്രൊഡക്ഷൻ പ്ലാന്റിൽ നിന്ന് ലീക്ക് ചെയ്തിരിക്കുകയാണ്.

വൈറ്റ് നിറത്തിലുള്ള പുതിയ 2022 മഹീന്ദ്ര സ്കോർപിയോയുടെ ആദ്യ യൂണിറ്റ് പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി. മുൻവശത്ത്, ഒരു പുതിയ വെർട്ടിക്കൽ സ്ലാറ്റ് ഗ്രില്ല്, പഴയ ഓവൽ മഹീന്ദ്ര ലോഗോയ്ക്ക് പകരം പുതിയ ലോഗോ, C- ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ ഫോഗ് ലാമ്പുകൾ തുടങ്ങി നിരവധി ഘടകങ്ങൾ നമുക്ക് കാണാൻ കഴിയും.

ഡബിൾ ബാരൽ ഹെഡ്‌ലൈറ്റ് ഡിസൈനിൽ ക്രോം ഹൈലൈറ്റുകൾ നൽകിയിരിക്കുന്നു. ഹൈ ബീമിന് റിഫ്ലക്ടർ യൂണിറ്റ് നൽകി കൊണ്ട് ലോ ബീമിന് മാത്രമേ പ്രൊജക്ടർ സജ്ജീകരണം ലഭ്യമാക്കിയിട്ടുള്ളൂ.

വശത്ത് നിന്ന്, പുതിയ സ്കോർപിയോയ്ക്ക് C-പില്ലറിൽ നിന്ന് D-പില്ലറിലൂടെ ഉയർന്ന് പിന്നിലേക്ക് ഒഴുകുന്ന ഒരു ചെറിയ ക്രോം ബെൽറ്റ്ലൈൻ ലഭിക്കുന്നു. വീതിയേറിയതും ഹൈ പ്രൊഫൈലുള്ളതുമായ റബ്ബറിനൊപ്പം 18 ഇഞ്ച് വലുപ്പമുള്ള പുതിയ വീലുകളും ഇതിന് ലഭിക്കുന്നു.

വശത്തുള്ള ബോഡി ക്ലാഡിംഗിന് സിൽവർ ഇൻസെർട്ടുകൾ ലഭിക്കും. XUV700 -ൽ ഫ്ലഷ് രൂപകല്പന ചെയ്ത ഹാൻഡിലുകളിൽ നിന്ന് വ്യത്യസ്തമായി പരമ്പരാഗത ഡോർ ഹാൻഡിലുകളും ഇതിന് ലഭിക്കുന്നു.

പിൻഭാഗത്ത്, പുതിയ സ്കോർപിയോയ്ക്ക് പുനർരൂപകൽപ്പന ചെയ്ത സൈഡ്-ഹിഞ്ച്ഡ് ടെയിൽഗേറ്റ് ലഭിക്കും. മുൻ സ്കോർപിയോയിൽ നിന്ന് വ്യത്യസ്തമായി പിൻ ബമ്പർ പരന്നതാണ്.

ഇതിന് ബമ്പറിന്റെ ഇരുവശത്തും രണ്ട് റിവേഴ്സ് ലൈറ്റുകളും അവ രണ്ടിനെയും ബന്ധിപ്പിക്കുന്ന ഒരു ക്രോം സ്ട്രിപ്പും ലഭിക്കുന്നു. സൈഡ് ക്ലാഡിംഗ് ഇൻസേർട്ട് പോലെ സിൽവർ നിറത്തിൽ ഫിനിഷ് ചെയ്ത ഒരു ഫോക്സ് സ്കിഡ് പ്ലേറ്റും പിൻഭാഗത്തുണ്ട്.

2.2 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് പുതിയ സ്കോർപിയോയ്ക്ക് കരുത്തേകുന്നത്. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുമായി ബന്ധിപ്പിച്ചേക്കാം. വരാനിരിക്കുന്ന സ്കോർപിയോയുടെ പവർ ഔട്ട്പുട്ടിനെക്കുറിച്ച് ഇന്റർനെറ്റിൽ ധാരാളം ഊഹാപോഹങ്ങൾ പരക്കുന്നുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ ടീസർ ബിഗ് ഡാഡി സ്കോർപ്പിയോയെ ഫാസ്റ്റ് & സ്ലോ മോഷനിൽ വെളിപ്പെടുത്തുന്നു. സ്‌പൈഡ് ചിത്രങ്ങളിൽ നേരത്തെ കണ്ട ടെസ്റ്റ് വാഹനത്തിൽ കാണുന്ന 130 bhp കണക്ക് അടിസ്ഥാന മോഡലുകൾക്ക് മാത്രമേ ബാധകമാകൂ എന്ന് ഇത് നമുക്ക് സൂചന നൽകുന്നു.

ഉയർന്ന വേരിയന്റുകൾക്ക് 153 bhp അല്ലെങ്കിൽ 183 bhp കരുത്ത് ലഭിച്ചേക്കാം, ഇതേ എഞ്ചിൻ നൽകുന്ന XUV700 -ൽ നമ്മൾ കണ്ടതുപോലെ. സ്കോർപിയോയുടെ പെട്രോൾ വേരിയന്റിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല.

ടീസറിൽ പ്രതിഫലിക്കുന്നത് പോലെ ഫ്യൂച്ചറിസ്റ്റിക്, ഹൈടെക് ഫീച്ചറുകൾ കാറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, തേർഡ് റോ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ എന്നിവയും മറ്റും ഇതിൽ ഉൾപ്പെടുന്നു.

ലെയിൻ കീപ്പ് അസിസ്റ്റ്, ആക്റ്റീവ് ക്രൂയിസ് കൺട്രോൾ, എമർജൻസി ബ്രേക്കിംഗ് സിസ്റ്റം എന്നിവയുൾപ്പെടെ ചില അല്ലെങ്കിൽ എല്ലാ ADAS ഫീച്ചറുകളും XUV700 -ൽ നിന്ന് പുതിയ സ്കോർപിയോയ്ക്ക് ലഭിക്കും.

സുരക്ഷയുടെ കാര്യത്തിൽ, മഹീന്ദ്ര വരാനിരിക്കുന്ന സ്കോർപിയോയിൽ ആറ് അല്ലെങ്കിൽ ഏഴ് എയർബാഗുകൾ, ABS, EBD, ESP, TCS, ഹിൽ ഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, TPMS എന്നിവയും മറ്റും സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അർബൻ ജംഗിളിനേയും യഥാർത്ഥ കാടിനെയും നേരിടാൻ കഴിയുന്ന ഒരു ലാഡർ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും മഹീന്ദ്ര സ്കോർപിയോ. 2022 മോഡൽ പുതിയ സ്കോർപിയോയ്ക്ക് എവിടെയും പോകാനുള്ള കഴിവ് വർധിപ്പിക്കുന്നതിന് തെരഞ്ഞെടുത്ത വേരിയന്റുകളിൽ 4X4 സിസ്റ്റവും ലഭിക്കും.

2022 സ്കോർപിയോ ഇന്ത്യയിൽ നിലവിൽ വിൽപ്പനയിലുള്ള മറ്റ് D-സെഗ്‌മെന്റ് എസ്‌യുവികളായ അൽകസാർ, ഹാരിയർ, സഫാരി, ഹെക്ടർ, ഹെക്ടർ പ്ലസ്, മഹീന്ദ്രയുടെ സ്വന്തം XUV700 എന്നിവയുമായി മത്സരിക്കും.

എന്നാൽ സ്കോർപിയോയ്ക്ക് അനുകൂലമായി പ്രവർത്തിക്കുന്ന പ്രധാന വ്യത്യസ്‌ത ഘടകം, ലാഡർ ഫ്രെയിം ഷാസിയുടെ പരുഷതയും 4X4 സിസ്റ്റത്തിന്റെ സൗകര്യവും ഒരു പാക്കേജിൽ ഒരുമിച്ച് പ്രദാനം ചെയ്യുന്ന ഒരേയൊരു എസ്‌യുവി ഇതായിരിക്കും എന്നതാണ്.

ബിഗ് ഡാഡി സ്കോർപിയോയുടെ വിലകൾ മഹീന്ദ്ര ഉടൻ വെളിപ്പെടുത്തും. മറ്റ് മഹീന്ദ്ര ഉൽപ്പന്നങ്ങളുടെ പ്രാരംഭ വിലകൾക്കൊപ്പം കാണുന്നത് പോലെ ഇതിന് വളരെ അഗ്രസ്സീവായ വില നൽകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സ്കോർപിയോയുടെ എക്സ്-ഷോറൂം വില ഏകദേശം 12.5 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ചേക്കാം.
Source: Instagram


Click it and Unblock the Notifications








