യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗുമായി റേഞ്ച് റോവറും റേഞ്ച് റോവര്‍ സ്പോര്‍ട്ടും
ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഗ്രൂപ്പിന്റെ ആഗോള എസ്‌യുവികളാണ് റേഞ്ച് റോവറും റേഞ്ച് റോവര്‍ സ്പോര്‍ട്ടും. ഈ രണ്ട് എസ്‌യുവികളും അവയുടെ ആഡംബര ആകര്‍ഷണത്തിനും ഓഫ്-റോഡ് കഴിവുകള്‍ക്കും വളരെ ജനപ്രിയമാണ്.

യൂറോ NCAP നടത്തിയ ഏറ്റവും പുതിയ സുരക്ഷാ ക്രാഷ് ടെസ്റ്റില്‍ റേഞ്ച് റോവറിനും റേഞ്ച് സ്പോര്‍ട്ടിനും പരമാവധി 5-സ്റ്റാര്‍ റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്. ഈ എസ്‌യുവികള്‍ ഇതുവരെ ലക്ഷ്വറി, കംഫര്‍ട്ട്, ഓഫ് റോഡിംഗ് എന്നിവയുമായി ബന്ധപ്പെട്ടിരുന്നു, എന്നാല്‍ ഇപ്പോള്‍ 5-സ്റ്റാര്‍ യൂറോ NCAP സുരക്ഷാ റേറ്റിംഗിനൊപ്പം അവ സുരക്ഷയുടെ പര്യായമായി മാറുകയും ചെയ്തിരിക്കുന്നുവെന്ന് വേണം പറയാന്‍.

റേഞ്ച് റോവര്‍ ഇവോക്ക് 2011-ല്‍ 5-സ്റ്റാര്‍ യൂറോ NCAP റേറ്റിംഗും നേടിയിരുന്നു. റേഞ്ച് റോവറും റേഞ്ച് റോവര്‍ സ്പോര്‍ട്ടും ഈ എസ്‌യുവികള്‍ക്ക് ശക്തമായ അടിത്തറയായി വര്‍ത്തിക്കുന്ന ഒരു പുതിയ മിക്‌സഡ്-മെറ്റല്‍, ഫ്‌ലെക്സിബിള്‍ മോഡുലാര്‍ ലോഞ്ചിറ്റിയൂഡിനല്‍ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ എസ്‌യുവികളെ കൂടുതല്‍ സുരക്ഷിതമാക്കുന്ന ഡ്രൈവര്‍ സഹായ സാങ്കേതികവിദ്യകളും അവയില്‍ സജ്ജീകരിച്ചിരിക്കുന്നു.

പുതിയ റേഞ്ച് റോവര്‍ നാല്, അഞ്ച്, ഏഴ് സീറ്റിംഗ് ലേഔട്ടുകളില്‍ ലഭ്യമാണ്, മുന്‍ഗാമിയേക്കാള്‍ 50 ശതമാനം വരെ കാഠിന്യമേറിയതാണെന്ന് കമ്പനി പറയുന്നു. മറുവശത്ത്, റേഞ്ച് റോവര്‍ സ്പോര്‍ട്ടിന് അതിന്റെ മുന്‍ഗാമിയേക്കാള്‍ 35 ശതമാനം കാഠിന്യമുണ്ട്.

ഏറ്റവും പുതിയ യൂറോ NCAP ടെസ്റ്റുകളില്‍ റേഞ്ച് റോവര്‍ കുട്ടികളുടെ സുരക്ഷയ്ക്കായി 87 ശതമാനവും ദുര്‍ബലരായ റോഡ് ഉപയോക്താക്കള്‍ക്ക് 72 ശതമാനവും സ്‌കോര്‍ ചെയ്തു. റേഞ്ച് റോവര്‍ സ്പോര്‍ട് മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി 85 ശതമാനം സ്‌കോര്‍ ചെയ്തു. കൂടാതെ, സുരക്ഷാ സഹായത്തിനായി രണ്ട് എസ്‌യുവികളും 82 ശതമാനം സ്‌കോര്‍ ചെയ്തു.

''ഈ മികച്ച യൂറോ NCAP ഫലങ്ങള്‍, സുരക്ഷ സംയോജിപ്പിച്ച വാഹനങ്ങളുടെ രൂപകല്‍പ്പന, എഞ്ചിനീയറിംഗ്, നിര്‍മ്മാണം എന്നിവയിലെ കഠിനാധ്വാനത്തിന്റെയും വൈദഗ്ധ്യത്തിന്റെയും നേരിട്ടുള്ള ഫലമാണെന്ന് ജാഗ്വര്‍ ലാന്‍ഡ് റോവറിനെ പ്രതിനിധീകരിച്ച്, പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മുള്ളര്‍ അഭിപ്രായപ്പെട്ടു.

മിക്സഡ് മെറ്റല്‍ MLA-ഫ്ലെക്സ് ബോഡി ആര്‍ക്കിടെക്ചര്‍ ഈ എസ്‌യുവികളുടെ ശക്തമായ അടിത്തറയായി വര്‍ത്തിക്കുന്നുവെന്നും സജീവമായ സുരക്ഷാ സംവിധാനങ്ങളുമായി സംയോജിപ്പിക്കുമ്പോള്‍, യാത്രക്കാര്‍ക്കും റോഡ് ഉപയോക്താക്കള്‍ക്കും പരമാവധി സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), 3D സറൗണ്ട് ക്യാമറ, ക്ലിയര്‍സൈറ്റ് ഗ്രൗണ്ട് വ്യൂ, ഡ്രൈവര്‍ കണ്ടീഷന്‍ റെസ്പോണ്‍സ്, പ്രീ-എംപ്റ്റീവ് സസ്പെന്‍ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് അസിസ്റ്റ് തുടങ്ങിയ ഡ്രൈവര്‍ അസിസ്റ്റ് സാങ്കേതികവിദ്യകള്‍ റേഞ്ച് റോവറും റേഞ്ച് റോവര്‍ സ്പോര്‍ട്ടും ഉള്‍ക്കൊള്ളുന്നു.

അതേസമയം ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് നവീകരണങ്ങളോടെ റേഞ്ച് റോവറിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. നവീകരണങ്ങളോടെ എത്തുന്ന പുതിയ പതിപ്പിന്റെ പ്രാരംഭ പതിപ്പിന് 2.38 കോടി രൂപയും ഉയര്‍ന്ന വേരിയന്റിന് 3.43 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

അധികം വൈകാതെ തന്നെ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ പുതിയ ആവര്‍ത്തനവും കമ്പനി വിപണിയില്‍ എത്തിക്കും. 2023 ആവര്‍ത്തനത്തിന്റെ വില ഇതിനോടകം തന്നെ കമ്പനി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 1.63 കോടി രൂപ മുതലാകും വാഹനത്തിന് എക്‌സ്‌ഷോറൂം വില ആരംഭിക്കുക. 2024-ഓടെ സ്‌പോര്‍ട്ട് മോഡലിന് ഒരു ഓള്‍-ഇലക്ട്രിക് പതിപ്പും കമ്പനി ഓഫര്‍ ചെയ്യും.


Click it and Unblock the Notifications








