പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

2022-ന്റെ തുടക്കത്തില്‍ തന്നെ പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് നിര്‍മാതാക്കളായ റെനോ. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഒരു ലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടതായി ഫ്രഞ്ച് നിര്‍മാതാക്കള്‍ അറിയിച്ചു.

പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

SAARC, ഏഷ്യാ പസഫിക്, ഇന്ത്യന്‍ ഓഷ്യാനിക് മേഖല, ദക്ഷിണാഫ്രിക്ക, കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ 14 അന്താരാഷ്ട്ര വിപണികളിലേക്ക് വാഹന നിര്‍മാതാവ് മോഡലുകള്‍ കയറ്റുമതി ചെയ്യുന്നു. ഇന്ത്യയില്‍ നിര്‍മ്മിച്ച റെനോ ഓഫറുകളില്‍ ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

മൂന്ന് മോഡലുകളുടെ ആഗോള ഉല്‍പ്പാദന കേന്ദ്രമായ ഒറഗഡം ആസ്ഥാനമായുള്ള അതിന്റെ ഗ്രൂപ്പ് പങ്കാളിയായ നിസാനുമായി സഹകരിച്ചാണ് റെനോ ഓഫറുകള്‍ നിര്‍മ്മിക്കുന്നത്. 2012-ല്‍ ഡസ്റ്ററിലൂടെയാണ് റെനോ ഇന്ത്യയില്‍ നിന്ന് കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

'ഇന്ത്യ, റെനോ ഗ്രൂപ്പിന് വളരെ പ്രധാനപ്പെട്ട വിപണിയാണ്, തങ്ങള്‍ എല്ലായ്പ്പോഴും കഴിവുകള്‍ കെട്ടിപ്പടുക്കുന്നതിലും 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭത്തെ പിന്തുണയ്ക്കുന്നതിലും യോജിച്ച ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നാണ് ഈ നാഴികക്കല്ല് കൈവരിച്ചതിനെക്കുറിച്ച് സംസാരിച്ച റെനോ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്‌റാം മാമില്ലപ്പള്ളി പറഞ്ഞത്.

പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

ഈ 1 ലക്ഷം കയറ്റുമതി നാഴികക്കല്ല് ഒരു സുപ്രധാന നേട്ടമാണ്, കാരണം ഇത് തങ്ങളുടെ ഉല്‍പ്പന്ന ശ്രദ്ധയുടെ തെളിവാണ്, ഇത് നിരന്തരമായ നവീകരണത്തിലും ഉപഭോക്തൃ ആവശ്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവിലും തങ്ങളുടെ വൈദഗ്ധ്യം ഉള്‍ക്കൊള്ളുന്നു.

പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

കൂടാതെ തങ്ങളുടെ ഉല്പന്നങ്ങള്‍ ഗുണനിലവാരത്തിലും എഞ്ചിനീയറിംഗിലും സാങ്കേതികവിദ്യയിലും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും വെങ്കട്റാം മാമില്ലപ്പള്ളി അഭിപ്രായപ്പെട്ടു.

പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

'തങ്ങളുടെ വിപുലീകരണ തന്ത്രം ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയിലുടനീളം വളര്‍ച്ചയുടെ ആക്കം കൂട്ടുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ അന്താരാഷ്ട്ര വിപണികളില്‍ ജനപ്രിയവും അഭിലാഷവുമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് തുടരുമെന്നും വെങ്കട്റാം മാമില്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

കയറ്റുമതി ചെയ്യുന്ന ഈ മൂന്ന് മോഡലുകളും റെനോ ഇന്ത്യയുടെ ജനപ്രിയ വില്‍പ്പനക്കാരാണ്. റെനോ ക്വിഡ് ഒരു സെഗ്മെന്റ് നിര്‍വചിക്കുന്ന ഉല്‍പ്പന്നമായി മാറി, അതേസമയം റെനോ ട്രൈബര്‍ സമര്‍ത്ഥമായി രൂപകല്‍പ്പന ചെയ്ത മള്‍ട്ടി-സീറ്റര്‍ ആണ്.

പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

കാര്‍ നിര്‍മാതാക്കളുടെ ഏറ്റവും പുതിയ ഓഫറാണ് റെനോ കൈഗര്‍, ഇത് മത്സരാധിഷ്ഠിത വിലയുള്ള സബ്-കോംപാക്ട് എസ്‌യുവിയാണ്. നേപ്പാള്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികളില്‍ കൈഗറിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വാഹന നിര്‍മാതാക്കള്‍ അറിയിച്ചു.

പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക്, ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോയിലുള്ള റെനോ ക്വിഡ്, വളരെക്കാലമായി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നു. ഇപ്പോള്‍ ഈ കാറിന്റെ 4,00,000 യൂണിറ്റുകളുടെ വില്‍പ്പന നടന്നതായി റെനോ ഇന്ത്യ അറിയിച്ചിരുന്നു. 2015-ലാണ് റെനോ ക്വിഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

കോംപാക്ട് എസ്‌യുവി-ഇഷ് ഡിസൈനും താങ്ങാനാവുന്ന വിലയും കാരണം ഹാച്ച്ബാക്ക് വൈകാതെ തന്നെ വിപണിയില്‍ ജനപ്രീയമാവുകയും ചെയ്തു. 2019 ഒക്ടോബറില്‍ കാറിന്റെ ആദ്യ മിഡ്-ലൈഫ് അപ്ഡേറ്റ് കമ്പനി അവതരിപ്പിച്ചു.

പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

അതിനുശേഷം കമ്പനി 2020 ജനുവരിയില്‍ റെനോ ക്വിഡിനെ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് അപ്ഡേറ്റ് ചെയ്തു. അടുത്തിടെ, കാര്‍ നിര്‍മാതാവ് ക്വിഡ് മോഡല്‍ ലൈനപ്പില്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി ഡ്യുവല്‍ എയര്‍ബാഗുകളും വാഗ്ദാനം ചെയ്യാന്‍ തുടങ്ങി.

പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

കുറച്ച് മോഡലുകള്‍ മാത്രമാണ് കമ്പനി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നതെങ്കിലും മികച്ച പ്രകടനമാണ് ഈ മോഡലുകള്‍ കാഴ്ചവെയ്ക്കുന്നത്. റെനോയുടെ ഡിസംബറിലെ കാര്‍ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍, കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ട്രൈബര്‍.

പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

തൊട്ടുപിന്നാലെ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഓഫറായ കൈഗര്‍, ക്വിഡ്, ഡസ്റ്റര്‍ എന്നിവയും ഉണ്ട്. കമ്പനിയുടെ മോഡലുകളുടെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ പോയ മാസം 37 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോയ വര്‍ഷം ഡിസംബര്‍ മാസത്തില്‍ 9,800 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ച സ്ഥാനത്ത് കഴിഞ്ഞ മാസം 6,130 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.

പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

കമ്പനിയുടെ ജനപ്രിയ എംപിവി ട്രൈബര്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്താണ്, ഡിസംബര്‍ മാസത്തില്‍ 2,901 യൂണിറ്റുകളാണ് നിര്‍മാതാക്കള്‍ വിറ്റത്. ഇത് കഴിഞ്ഞ വര്‍ഷത്തെ 4,971 യൂണിറ്റുകളേക്കാള്‍ 42 ശതമാനം കുറവാണ്. അതേ സമയം, ഈ എംപിവിയുടെ 1,843 യൂണിറ്റുകള്‍ നവംബര്‍ മാസത്തില്‍ വിറ്റു. പ്രതിമാസ വില്‍പ്പനയില്‍ 57 ശതമാനം വര്‍ധന രേഖപ്പെടുത്തി.

പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കം; കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Renault

അടുത്തകാലത്തായി ട്രൈബറിലും കൃത്യമായ സമയങ്ങളില്‍ കമ്പനി അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കുന്നത് കാണാന്‍ സാധിക്കും. ഒരു പരിധിവരെ ഇത് വില്‍പ്പനയെ സഹായിക്കുന്നുവെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault achieved 1 lakh unit export milestone find here all details
Story first published: Thursday, January 13, 2022, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X