കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യയിൽ സാന്നിധ്യമുറപ്പിച്ച് ഒരു ദശാബ്ദത്തിനുള്ളിൽ 8,00,000 ഉപഭോക്താക്കളെന്ന പുതിയ നാഴികക്കല്ല് പിന്നിട്ടു.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ലോകോത്തര ടെക്‌നോളജി സെന്റർ, അത്യാധുനിക നിർമ്മാണ സൗകര്യം, ലോജിസ്റ്റിക്‌സ്, ഡിസൈൻ സെന്റർ എന്നിവയുടെ സജ്ജീകരണങ്ങൾ ഉൾപ്പെടെ രാജ്യത്ത് കാര്യമായ പുരോഗതി കൈവരിച്ചതായി കമ്പനി അവകാശപ്പെടുന്നു.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

ഇന്ത്യയിൽ എട്ട് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്‌റാം മാമില്ലപ്പള്ളി പറഞ്ഞു.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

ഇതൊരു അസാധാരണ യാത്രയാണ്, തങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും, ഡീലർമാർക്കും, വിതരണക്കാർക്കും, ജീവനക്കാർക്കും, മാനുഫാക്ചറിംഗ് & എഞ്ചിനീയറിംഗ് ടീമുകൾക്കും ബ്രാൻഡിനോടുള്ള അവരുടെ അപാരമായ പിന്തുണക്കും വിശ്വാസത്തിനും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, തങ്ങൾ ഇന്ത്യയിൽ ശക്തമായ അടിത്തറ സ്ഥാപിച്ചു. ശക്തമായ ഒരു പ്രൊഡക്ട് തന്ത്രത്തോടൊപ്പം, റെനോ അതിന്റെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ബ്രാൻഡ് ഓണർഷിപ്പ് എക്സ്പീരിയൻസ് പ്രദാനം ചെയ്യുന്നതിനായി എല്ലാ പ്രധാന ബിസിനസ്സ് തലങ്ങളിലും തന്ത്രപരമായ നടപടികൾ തുടർച്ചയായി നടപ്പിലാക്കുന്നു. ഇവയെല്ലാം റെനോയുടെ ഇന്ത്യയിലെ വളർച്ചയുടെ കഥയാണ് എന്ന് വെങ്കട്ട്റാം കൂട്ടിച്ചേർത്തു.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

നേട്ടങ്ങളെക്കുറിച്ച് പറയുമ്പോൾ, വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങൾക്കിടയിലും, 2021 -ൽ ശക്തമായ വോളിയം ഡ്രൈവറുകളിൽ ഒന്നായി കൈഗർ കോംപാക്ട് എസ്‌യുവി ഉയർന്നുവന്നതായി കമ്പനി പ്രസ്താവിച്ചു.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

മറുവശത്ത്, ഇന്ത്യൻ വിപണിയിലേക്കുള്ള റെനോയുടെ എൻട്രി ലെവൽ മോഡലായ ക്വിഡ് അടുത്തിടെ നാല് ലക്ഷം വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടു. അതേസമയം ട്രൈബറിന് ഗ്ലോബൽ NCAP -ൽ നിന്ന് ഫോർ സ്റ്റാർ റേറ്റിംഗും ലഭിച്ചു.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

കൂടാതെ, മേക്ക് ഇൻ ഇന്ത്യ സംരംഭത്തിൽ കമ്പനി സജീവ പങ്കാളിയുമാണ്. അതോടൊപ്പം ഏറ്റവും മികച്ച അഞ്ച് ആഗോള വിപണികളിൽ ഒന്നാണ് ഇന്ത്യയെന്നും റെനോ അവകാശപ്പെടുന്നു.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 150 -ലധികം ഫെസിലിറ്റികളും 530 സെയിൽസ് ഔട്ട്‌ലെറ്റുകളും 530 -ലധികം സർവീസ് ടച്ച് പോയിന്റുകളും തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർത്തതായി റെനോ അഭിമാനിക്കുന്നു.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

കൂടാതെ, രാജ്യത്തുടനീളം 250 -ലധികം വർക്ക്ഷോപ്പ് ഓൺ വീൽസും (WOW) WOWLite ലൊക്കേഷനുകളും വാഗ്ദാനം ചെയ്യുന്നതായി കമ്പനി അവകാശപ്പെടുന്നു.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

നിലവിൽ ക്വിഡ് ഹാച്ച്, കൈഗർ കോംപാക്ട് എസ്‌യുവി, ട്രൈബർ എംപിവി എന്നിവയാണ് രാജ്യത്ത് ബ്രാൻഡിന് മികച്ച വിൽപ്പന കാഴ്ച്ചവെക്കുന്ന ജനപ്രിയ മോഡലുകൾ.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

രാജ്യത്തെ ഫ്രഞ്ച് കാർ നിർമ്മാതാക്കളുടെ എൻട്രി ലെവൽ മോഡലായ ക്വിഡ് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിച്ചാണ് വാഗ്ദാനം ചെയ്യുന്നത്. 800 സിസി ത്രീ സിലിണ്ടർ പെട്രോൾ യൂണിറ്റ് 54 bhp പരമാവധി കരുത്തും 72 Nm torque സൃഷ്ടിക്കുന്നു. 1.0 ലിറ്റർ പെട്രോൾ യൂണിറ്റിന്റെ രൂപത്തിൽ വരുന്ന അടുത്ത എഞ്ചിൻ 67 bhp കരുത്തും 90 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

രണ്ട് എഞ്ചിനുകളും ഒരു സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് ഇണചേരുന്നു, 1.0 ലിറ്റർ യൂണിറ്റിൽ ഓപ്ഷണൽ AMT ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

B-സെഗ്മെന്റ് കൈഗർ കോംപാക്ട് എസ്‌യുവി റെനോ ക്വിഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫ്രഞ്ച് വാഹന നിർമാതാക്കളുടെ, ഇന്ത്യൻ എഞ്ചിനീയറിംഗ് ടീമുകളാണ് കൈഗർ മോഡൽ വികസിപ്പിച്ചെടുത്തത്.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

മെക്കാനിക്കലി രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ കോംപാക്ട് എസ്‌യുവി ലഭ്യമാണ്. 1.0 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ 70 bhp പരമാവധി കരുത്തും 96 Nm torque ഉം പുറപ്പെടുവിക്കും. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അഞ്ച് സ്പീഡ് AMT ഓപ്ഷൻ എന്നിവയുമായി ലഭ്യമാണ്.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ എഞ്ചിൻ 97 bhp കരുത്തും 160 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ടർബോ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവലിലും അഞ്ച് സ്പീഡ് CVT ഓപ്ഷനിലും കമ്പനി വാഗ്ദാനം ചെയ്യുന്നു.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഏഴ് സീറ്റർ മോഡലുകളിലൊന്നാണ് റെനോ ട്രൈബർ. 1.0-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, ഇന്‍ലൈന്‍-ത്രീ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

കുറിയ്ക്കപ്പെടേണ്ട നേട്ടം! ഇന്ത്യയിൽ എട്ട് ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട് Renault

ഈ യൂണിറ്റ് 72 bhp പരമാവധി കരുത്തും 96 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ അഞ്ച് സ്പീഡ് AMT യൂണിറ്റ് എന്നിവയ്ക്കൊപ്പമാണ് ഈ മോട്ടോർ ജോടിയാക്കിയിരിക്കുന്നത്. വാഹനത്തിന്റെ ടർബോ പെട്രോൾ പതിപ്പും റെനോ താമസിയാതെ തന്നെ വിപണിയിൽ എത്തിക്കും.

Article Published On: Wednesday, February 9, 2022, 14:03 [IST]
English summary
Renault achieves a milestone of attaining 8 lakhs customers in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X