ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് നിര്‍മാതാക്കളായ റെനോ. ക്വിഡ്, ട്രൈബര്‍, ഡസ്റ്റര്‍, കൈഗര്‍ എന്നിവയുടെ എല്ലാ വകഭേദങ്ങളിലും 2022 ഫെബ്രുവരിയില്‍ ഓഫറുകള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

മോഡലും വേരിയന്റും സംസ്ഥാനവും അനുസരിച്ച് ഈ മാസം പരമാവധി 1.3 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫെബ്രുവരി 1 നും ഫെബ്രുവരി 28 നും ഇടയില്‍ നടത്തുന്ന വാങ്ങലുകള്‍ക്ക് മാത്രമാകും ഓഫറുകള്‍ ലഭ്യമാകുക. മോഡലുകള്‍ തിരിച്ചുള്ള ഓഫറുകള്‍ ഇങ്ങനെ.

ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

റെനോ ക്വിഡ് ഓഫറുകള്‍

35,000 രൂപ വരെയുള്ള പരമാവധി ആനുകൂല്യങ്ങളോടെയാണ് ക്വിഡ് വാഗ്ദാനം ചെയ്യുന്നത്. 2021-ലും 2022-ലും നിര്‍മ്മിച്ച മോഡലുകള്‍ക്കും ഒരേ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

r.e.li.v.e സ്‌ക്രാപ്പേജ് പ്രോഗ്രാമിന് കീഴില്‍ 10,000 രൂപ വരെ അധിക കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ക്വിഡിന്റെ 2022 ഫെബ്രുവരി ഓഫര്‍ ബ്രേക്ക്-അപ്പ് പരിശോധിച്ചാല്‍, തിരഞ്ഞെടുത്ത വേരിയന്റുകളില്‍ 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാണ്.

ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ഇതിന് എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നു. 0.8 ലിറ്റര്‍ പതിപ്പിന് 10,000 രൂപയും, 1.0 ലിറ്റര്‍ പതിപ്പിന് 15,000 രൂപയും. ഇതുകൂടാതെ, 37,000 രൂപയുടെ ലോയല്‍റ്റി ബോണസും എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കില്‍ ലഭ്യമാണ്.

Renault Kwid Offers
Standard Offers Benefits
Cash Discount Up to ₹10,000
Exchange Bonus Up to ₹15,000 (On 1.0L)

Up to ₹10,000 (On 0.8L

Corporate / Rural Discounts Up to ₹10,000 / ₹5,000
Total Savings * Up to ₹35,000
Alternative Offers
Loyalty Benefits Up to ₹37,000
Exchange Benefit under R.E.L.I.V.E. scrappage program Up to ₹10,000
ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ക്വിഡ് വാഗ്ദാനം ചെയ്യുന്നത്. 1.0-ലിറ്റര്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് AMT ഓട്ടോമാറ്റിക് തിരഞ്ഞെടുക്കാന്‍ വാഗ്ദാനം ചെയ്യുന്നു. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന്റെ വില 4.24 ലക്ഷം മുതല്‍ 5.70 ലക്ഷം രൂപ വരെയാണ്.

ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

റെനോ ട്രൈബര്‍ ഓഫറുകള്‍

ട്രൈബര്‍ ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 2021, 2022 മോഡല്‍ ഇയര്‍ വാഹനങ്ങള്‍ക്കും ഇതേ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. r.e.li.v.e സ്‌ക്രാപ്പേജ് പ്രോഗ്രാമിന് കീഴില്‍ 10,000 രൂപ വരെ അധിക കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

വാഹനത്തിനൊപ്പം 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും, 20,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസും, കോപ്പറേറ്റിവ്, റൂറല്‍ ഡിസ്‌കൗണ്ടുകളായി യഥാക്രമം, 10,000, 5,000 രൂപയും ഫെബ്രുവരിയില്‍ നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ലോയല്‍റ്റി ബോണസായി 44,000 രൂപയും ലഭിക്കും.

Renault Triber Offers
Standard Offers 2021 Benefits 2022 Benefits
Cash Discount Up to ₹10,000 (Except RXE) Up to ₹10,000
Exchange Bonus Up to ₹20,000 Up to ₹20,000
Corporate / Rural Discounts Up to ₹10,000 / ₹5,000 Up to ₹10,000 / ₹5,000
Total Savings * Up to ₹40,000 Up to ₹40,000
Alternative Offers
Loyalty Benefits Up to ₹44,000 Up to ₹44,000
Exchange Benefit under R.E.L.I.V.E. scrappage program Up to ₹10,000 Up to ₹10,000
ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് AMT ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്ന 1.0-ലിറ്റര്‍ എഞ്ചിനാണ് ട്രൈബറിന് കരുത്തേകുന്നത്. 7-സീറ്റര്‍ കോംപാക്ട്-എംപിവിയുടെ വില 5.69 ലക്ഷം മുതല്‍ 8.25 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം (ഡല്‍ഹി) വില.

ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

റെനോ കൈഗര്‍ ഓഫറുകള്‍

2022 ഫെബ്രുവരിയില്‍ കൈഗറിന്, 55,000 രൂപ വരെ ആനുകൂല്യങ്ങള്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. തങ്ങളുടെ പഴയ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ r.e.li.v.e സ്‌ക്രാപ്പേജ് പ്രോഗ്രാമിന് കീഴില്‍ 10,000 രൂപ അധിക കിഴിവ് വാഗ്ദാനം ചെയ്യുന്നു.

ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

റെനോ കൈഗറിനെ സംബന്ധിച്ചിടത്തോളം, 55,000 രൂപ വിലയുള്ള ലോയല്‍റ്റി ആനുകൂല്യങ്ങള്‍ക്കൊപ്പം, 10,000 രൂപയുടെ കോര്‍പ്പറേറ്റിവ് ഡിസ്‌കൗണ്ടും, 5,000 രൂപയുടെ റൂറല്‍ ഡിസ്‌കൗണ്ടും മാത്രമേ ഇതില്‍ ലഭ്യമാകൂ.

Renault Kiger Offers
Offers Benefits
Loyalty Benefits Up to ₹55,000
Corporate / Rural Discounts Up to ₹10,000 / ₹5,000
Total Savings Up to ₹65,000
ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റ് എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് കൈഗര്‍ വാഗ്ദാനം ചെയ്യുന്നത്. രണ്ട് എഞ്ചിനുകളും 5-സ്പീഡ് മാനുവല്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ 5-സ്പീഡ് AMT-നൊപ്പം ലഭിക്കും, അതേസമയം ടര്‍ബോ-പെട്രോളിന് CVT ഓട്ടോമാറ്റിക് ലഭിക്കുന്നു.

ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും താങ്ങാനാവുന്ന കോംപാക്ട് എസ്‌യുവിയാണ് കൈഗര്‍. 5.79 ലക്ഷം മുതല്‍ 10.22 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

റെനോ ഡസ്റ്റര്‍ ഓഫറുകള്‍

ബ്രാന്‍ഡ് മുന്‍നിര എസ്‌യുവിയായ ഡസ്റ്ററില്‍ പരമാവധി 1.30 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്റ്റാന്‍ഡേര്‍ഡ് ഓഫറുകളെക്കാള്‍ ഉപഭോക്താക്കള്‍ക്ക് r.e.li.v.e സ്‌ക്രാപ്പേജ് പ്രോഗ്രാമിന് കീഴില്‍ 10,000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ബോണസിന് അര്‍ഹതയുണ്ട്.

ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

RXZ 1.5 ലിറ്റര്‍ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും 50,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, പരമാവധി 50,000 രൂപ വരെ മൂല്യമുള്ള ലോയല്‍റ്റി ആനുകൂല്യങ്ങള്‍ക്കൊപ്പമാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

Renault Duster Offers
Standard Offers Benefits
Cash Discount Up to ₹50,000 (Except RXZ 1.5-litre)
Exchange Bonus Up to ₹50,000
Corporate / Rural Discounts Up to ₹30,000 / ₹15,000
Total Savings * Up to ₹1.30 lakh
Alternative Offers
Loyalty Benefits Up to ₹1.10 lakh
Exchange Benefit under R.E.L.I.V.E. scrappage program Up to ₹10,000
ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ്, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റ് എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഡസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്. 1.5 നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ടര്‍ബോ-പെട്രോളിന് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT ഓട്ടോമാറ്റിക് തിരഞ്ഞെടുക്കാം. വിപണിയില്‍ മോഡലിന്റെ പ്രാരംഭ പതിപ്പിന് 9.86 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 14.25 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Sunday, February 6, 2022, 11:00 [IST]
English summary
Renault announced discount and offers on all models in february 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X