2022 ജൂലൈ മാസത്തില്‍ മോഡലുകളില്‍ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് Renault
തങ്ങളുടെ നിരയിലെ ക്വിഡ്, കൈഗര്‍, ട്രൈബര്‍ എന്നിവയ്ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിര്‍മാതാക്കളായ റെനോ. 2022 ജൂലൈ മാസത്തില്‍ 94,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

നിലവില്‍ രാജ്യത്ത് മൂന്ന് മോഡലുകളാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഈ മൂന്ന് മോഡലുകളുടെയും വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ജൂലൈ മാസത്തില്‍ ഓരോ മോഡലുകളിലും വാഗ്ദാനം ചെയ്യുന്ന ഓഫറുകളാണ് താഴെ തന്നിരിക്കുന്നത്.

ക്വിഡ് - 82,000 രൂപ വരെ ആനുകൂല്യം
റെനോയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കാണ് ക്വിഡ്. മാരുതി സുസുക്കി ആള്‍ട്ടോ, എസ്-പ്രസോ എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്.

റെനോ ക്വിഡ് ഹാച്ച്ബാക്കില്‍ ഈ മാസം 82,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും 37,000 രൂപയുടെ ലോയല്‍റ്റി ആനുകൂല്യങ്ങളും 10,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടെ 77,000 രൂപ വരെ ആനുകൂല്യത്തോടെയാണ് ക്വിഡിന്റെ നിലവിലെ മോഡല്‍ ഇയര്‍ പതിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നത്.

വില്‍ക്കപ്പെടാത്ത 2021 സ്റ്റോക്കുകള്‍ക്ക് 5,000 മൂല്യമുള്ള അധിക ക്യാഷ് ആനുകൂല്യങ്ങള്‍ ചേര്‍ത്ത് മൊത്തം 82,000 രൂപയാണ് ക്വിഡിലെ ഈ മാസത്തെ ആനുകൂല്യം. ക്വിഡിന്റെ എല്ലാ പതിപ്പുകളിലും ഓഫര്‍ സാധുവാണ് - (0.8, 1.0 ലിറ്റര്‍).

കൈഗര്‍ - 75,000 രൂപ വരെ ആനുകൂല്യം
ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു എന്നിവര്‍ അരങ്ങുവാഴുന്ന കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ റെനോയുടെ കുന്തമുനയാണ് കൈഗര്‍.

ജൂലൈയില്‍, റെനോ അതിന്റെ 4-മീറ്റര്‍ എസ്‌യുവിക്ക് 75,000 രൂപയുടെ ഡിസ്‌കൗണ്ട് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 55,000 രൂപയുടെ പ്രത്യേക ലോയല്‍റ്റി ആനുകൂല്യവും 10,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവുകളും r.e.li.v.e സ്‌ക്രാപ്പേജ് പ്രോഗ്രാമിന് കീഴില്‍ 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഈ ഓഫറുകളില്‍ ഉള്‍പ്പെടുന്നു.

ട്രൈബര്‍ - 94,000 രൂപ വരെ ആനുകൂല്യം
റെനോ ട്രൈബര്‍ എംപിവി ഈ മാസം 94,000 രൂപ വരെ കിഴിവോടെ വാഗ്ദാനം ചെയ്യുന്നു. എംപിവി സെഗ്മെന്റില്‍ ബ്രാന്‍ഡിന്റെ ജനപ്രീയ മോഡലാണ് ട്രൈബര്‍.

കൈഗറിനെപ്പോലെ, റെനോയുടെ 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ എഞ്ചിനിലാണ് ട്രൈബറും വാഗ്ദാനം ചെയ്യുന്നത്, എന്നിരുന്നാലും, എംപിവിയില്‍, എഞ്ചിന്‍ നാച്ചുറലി ആസ്പിരേറ്റഡ് രൂപത്തിലാണ് വാഗ്ദാനം ചെയ്യുന്നത്.

ജൂലൈയില്‍, റെനോ ട്രൈബറിന്റെ പതിവ് പതിപ്പുകള്‍ 40,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും 44,000 രൂപയുടെ ലോയല്‍റ്റി ആനുകൂല്യങ്ങളും 10,000 രൂപ മൂല്യമുള്ള r.e.li.v.e സ്‌ക്രാപ്പേജ് പ്രോഗ്രാമിന് കീഴില്‍ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

എന്നിരുന്നാലും, ട്രൈബറിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, സാധാരണ ട്രൈബറിനൊപ്പം നല്‍കുന്ന ക്യാഷ് ഡിസ്‌കൗണ്ടുകള്‍ ലഭിക്കുന്നില്ല, അവര്‍ക്ക് 54,000 രൂപയുടെ ആനുകൂല്യം മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയുടെ 2022 ജൂലൈയിലെ ഓഫറുകള്‍ ഒരു പുതിയ കാറിനായി തിരയുന്നവരെ ബ്രാന്‍ഡിലേക്ക് അടുപ്പിക്കാന്‍ പോന്നതാണെന്ന് വേണം പറയാന്‍. കൂടുതല്‍ ആളുകള്‍ എത്തുന്നതുവഴി ഈ മാസത്തെ വില്‍പ്പന വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലൂമാണ് കമ്പനി.


Click it and Unblock the Notifications








