Renault വാഹനങ്ങള്‍ വാങ്ങാന്‍ പറ്റിയ സമയം ഇതാണ്!; ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു

2022 ഡിസംബറിലേക്ക് ചുവടുവെച്ചതോടെ, വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍ രംഗത്തെത്തി തുടങ്ങിയിരിക്കുകയാണ്. റെനോ തങ്ങളുടെ മോഡലുകള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകള്‍, കോര്‍പ്പറേറ്റ്/റൂറല്‍ ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, മറ്റ് ചില ആനുകൂല്യങ്ങള്‍ എന്നിവ പ്രഖ്യാപിച്ചിരിക്കുകയാണ്. 2022 അവസാനം വരെ ഈ ആനുകൂല്യങ്ങള്‍ സാധുതയുള്ളതാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ക്വിഡ്

2015-ലാണ് റെനോ ക്വിഡ് ആദ്യമായി പുറത്തിറക്കിയത്, ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ എന്‍ട്രി ലെവല്‍ സെഗ്മെന്റിന്റെ ഭാഗമാണ് ഈ കാര്‍, മാരുതി സുസുക്കി ആള്‍ട്ടോയുടെ എതിരാളിയായിട്ടായിരുന്നു വാഹനത്തിന്റെ എന്‍ട്രി. റെനോ ക്വിഡിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 2019 ഒക്ടോബറില്‍ ഇന്ത്യയിലെത്തി, പുതിയ ഗ്രില്ലും പുതിയ വീലുകളും ഉള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് എന്‍ഡ് വാഹനത്തിലേക്ക് കൊണ്ടുവരാനും കമ്പനിക്ക് സാധിച്ചു. അടുത്തിടെയാണ് ഏറ്റവും പുതിയ 2022 ആവര്‍ത്തനം കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

Renault വാഹനങ്ങള്‍ വാങ്ങാന്‍ പറ്റിയ സമയം ഇതാണ്!; ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു

2022 ഡിസംബര്‍ മാസത്തില്‍ വാഹനത്തിന് 45,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ നിങ്ങള്‍ക്ക് 10,000 രൂപ വരെ ക്യാഷ് കിഴിവ് ലഭിക്കും. ബേസ്-സ്‌പെക്ക് RXE ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി നല്‍കുന്നുണ്ട്. മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് 10,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവും ലഭിക്കും. റെനോ അതിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കില്‍ 10,000 രൂപ വരെയുള്ള സ്‌ക്രാപ്പേജ് ആനുകൂല്യങ്ങളും ഈ ഡിസംബര്‍ മാസത്തില്‍ വാഗ്ദാനം ചെയ്യുന്നു.

4.64 ലക്ഷം മുതല്‍ 5.99 ലക്ഷം വരെയാണ് നിവലില്‍ ക്വിഡിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് റെനോ ക്വിഡ് വാഗ്ദാനം ചെയ്യുന്നത്. 53 bhp കരുത്തും 72 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 799 സിസി യൂണിറ്റാണ് രണ്ട് എഞ്ചിനുകളിലും ചെറുത്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 999 സിസി എഞ്ചിന്‍ 67 bhp കരുത്തും 91 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് AMT ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ട്രൈബര്‍

2019-ലാണ് ആദ്യമായി എംപിവി സെഗ്മെന്റിനെ ഇളക്കിമറിച്ച് ടൈബര്‍ എത്തുന്നത്. കുറഞ്ഞ വിലയില്‍ വാഹനം അവതരിപ്പിച്ചതോടെ വിപണിയില്‍ പെട്ടെന്ന് തന്നെ ജനപ്രീയമായി മാറാനും വാഹനത്തിന് സാധിച്ചു. സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനോടെയാണ് റെനോ ട്രൈബറിനെ വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എംപിവിക്ക് കരുത്തേകുന്നത്. ഇത് 6250 rpm-ല്‍ പരമാവധി 71 bhp കരുത്തും 3500 rpm-ല്‍ 96 Nm torque ഉം ഉത്പാദിപ്പിക്കും. എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി സ്റ്റാന്‍ഡേര്‍ഡായി ഘടിപ്പിച്ചിരിക്കുന്നു, ടോപ്പ് ട്രിമ്മുകളില്‍ ഓപ്ഷണല്‍ AMT-യും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ഡിസംബര്‍ മാസത്തില്‍ വാഹനത്തിലും കമ്പനി ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. മൊത്തം 60,000 രൂപയുടെ ആനുകൂല്യങ്ങളാണ് വാഹനത്തില്‍ ലഭിക്കുന്നത്. ഇതില്‍ 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുമ്പോള്‍, 25,000 രൂപ വരെയുള്ള ഏറ്റവും ഉയര്‍ന്ന എക്സ്ചേഞ്ച് ബോണസും ഇതിന് ലഭിക്കുന്നു. നിങ്ങള്‍ക്ക് 10,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല, കാര്‍ നിര്‍മ്മാതാവ് അതിന്റെ സ്‌ക്രാപ്പേജ് പ്രോഗ്രാമിന് കീഴില്‍ 10,000 രൂപ വരെ കിഴിവ് നല്‍കുന്നു. ട്രൈബറിന്റെ വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, 5.92 ലക്ഷം മുതല്‍ 8.51 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

കൈഗര്‍

ബ്രാന്‍ഡ് നിരയില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മോഡലുകളില്‍ ഒന്നാണ് കൈഗര്‍. കൈഗറിന്റെ വരവ് വാഹനത്തിന്റെ വില്‍പ്പന കണക്കുകള്‍ തന്നെ ഗണ്യമായി ഉയര്‍ത്തുകയും ചെയ്തു. നിലവില്‍ രാജ്യത്ത് വലിയ മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി സെഗ്മെന്റിലാണ് കൈഗര്‍ എത്തിയിരിക്കുന്നത്. എതിരാളികളെ അപേക്ഷിച്ച് ചെറിയ വില തന്നെയാണ് വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ്. 2022 ഡിസംബര്‍ മാസത്തിലും കൈഗറിലും കൈ നിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റെനോ ഇപ്പോള്‍.

ഈ മാസത്തില്‍ മൊത്തം 45,000 രൂപയുടെ ആനുകൂല്യമാണ് കൈഗറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ ഡിസംബറില്‍ കിഗറിന് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുന്നില്ല. ബേസ്-സ്‌പെക്ക് RXE ഒഴികെ എല്ലാ വേരിയന്റുകള്‍ക്കും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും, 10,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവും നിങ്ങള്‍ക്ക് ലഭിക്കും. മാത്രമല്ല, ഏകദേശം 10,000 രൂപ വിലമതിക്കുന്ന രണ്ട് വര്‍ഷത്തെ വിപുലീകൃത വാറന്റിയോടെയാണ് റെനോ ഓഫര്‍ ചെയ്യുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഏറ്റവും പുതിയ 2022 മോഡല്‍ കമ്പനി അവതരിപ്പിക്കുന്നത്. 5.99 ലക്ഷം മുതല്‍ 10.62 ലക്ഷം രൂപ വരെയാണ് കൈഗറിന്റെ എക്‌സ്‌ഷോറൂം വില.

റെനോ കൈഗര്‍ അതിന്റെ രണ്ട് ത്രീ സിലിണ്ടര്‍ 1.0 ലിറ്റര്‍ എഞ്ചിനുകളിലാണ് വാഗ്ദാനം ചെയ്യുന്നത് (ഒന്ന് നാച്ചുറലി ആസ്പിറേറ്റഡ്, മറ്റൊന്ന് ടര്‍ബോചാര്‍ജ്ജ്). കൈഗറിലെ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ 71 bhp കരുത്തും 96 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്സ് എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു. 1.0 ലിറ്റര്‍ എഞ്ചിന്റെ ടര്‍ബോചാര്‍ജ്ഡ് പതിപ്പും റെനോ കൈഗറിന്റെ സവിശേഷതയാണ്. ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 99 bhp കരുത്തും 160 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒരു CVT ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault announced year end offers for kwid triber and kiger
Story first published: Friday, December 2, 2022, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X