Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

റെനോ ഇന്ത്യ അടുത്തിടെ തങ്ങളുടെ ട്രൈബറിന്റെ 1 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് പുതിയൊരു നാഴികക്കല്ല് പിന്നിട്ടതായി വ്യക്തമാക്കിയിരുന്നു. കണക്കുകളെ സംബന്ധിച്ചിടത്തോളം, നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന യൂറോപ്യന്‍ കാര്‍ ബ്രാന്‍ഡാണ് റെനോ.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

എല്ലാ മേഖലകളില്‍ നിന്നും മത്സരം വര്‍ധിച്ചതോടെ, രാജ്യത്തിനായുള്ള അടുത്ത തലമുറ ഉല്‍പ്പന്നങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ റെനോ ഇപ്പോള്‍ ശ്രമിക്കുന്നുവെന്ന് വേണം പറയാന്‍. റെനോയുടെ മുന്‍കാല ബെസ്റ്റ് സെല്ലറായ ഡസ്റ്ററിന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

ഡസ്റ്ററിനെ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ വിപണിയിലേക്ക് പുതിയ പദ്ധതികള്‍ സജ്ജമാക്കുകയാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ. പുതിയൊരു എസ്‌യുവിയെ രാജ്യത്ത് അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

ഇതിന്റെ ഭാഗമായി അര്‍ക്കാന എന്ന് പേരിട്ടിരിക്കുന്ന ഒരു മോഡലിന്റെ പരീക്ഷണയോട്ടം കമ്പനി രാജ്യത്ത് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവരികയും ചെയ്തിരുന്നു.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

അര്‍ക്കാന, റഷ്യ പോലെയുള്ള ഒന്നിലധികം അന്താരാഷ്ട്ര വിപണികളില്‍ വില്‍ക്കുന്ന റെനോയുടെ എസ്‌യുവി-കൂപ്പെകളില്‍ ഒന്നാണ്. ഈ മോഡല്‍ B0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ഇന്ത്യ-സ്‌പെക്ക് റെനോ ക്യാപ്ചര്‍, ഡസ്റ്റര്‍ പോലുള്ള മോഡലുകള്‍ക്കും കമ്പനി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം തന്നെയാണ്.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

പോയ വര്‍ഷം, 2021 നവംബറില്‍, റെനോ ഇന്ത്യ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അര്‍ക്കാന എസ്‌യുവിയുടെ ഒരു ടീസര്‍ ചിത്രം പങ്കുവെച്ചിരുന്നു. ഇന്ത്യയില്‍ ഡസ്റ്ററിന് പകരമായി അര്‍ക്കാനയെ അവതരിപ്പിക്കാന്‍ റെനോ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യങ്ങള്‍ അന്ന് മുതല്‍ തന്നെ വാഹന വിപണിയില്‍ ഉയരുകും ചെയ്തിരുന്നു.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

എന്നാല്‍ പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇക്കാര്യം ഏറെക്കുറെ ഉറപ്പിക്കുന്നതാണെന്ന് വേണം പറയാന്‍. മോഡല്‍ അല്ലെങ്കില്‍ അതിന്റെ ചില ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അനുയോജ്യമാണോ എന്ന് പരിശോധിക്കാന്‍ റെനോ ചില പ്രാരംഭ പരിശോധനകള്‍ നടത്താന്‍ ശ്രമിക്കുന്നത്.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, സമാനമായ കാരണങ്ങളാല്‍, രാജ്യത്ത് ഒരു കോലിയോസ് യൂണിറ്റ് റെനോ പരീക്ഷിക്കുന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അര്‍ക്കാനയെ കുറിച്ച് പറയുകയാണെങ്കില്‍, മോഡല്‍ 2018-ല്‍ കണ്‍സെപ്റ്റ് രൂപത്തില്‍ അരങ്ങേറ്റം കുറിച്ചു. ഡിസൈനില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താതെ, 2019-ല്‍ റെനോ റഷ്യന്‍ വിപണിയില്‍ അര്‍ക്കാന അവതരിപ്പിച്ചു. പിന്നീട്, ഉല്‍പ്പന്നം കൊറിയ, യുകെ തുടങ്ങിയ മറ്റ് വിപണികളില്‍ അവതരിപ്പിച്ചു.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

അളവുകളുടെ കാര്യത്തില്‍, അര്‍ക്കാനയുടെ നീളം 4,545 mm, വീതി 1,820 mm, ഉയരം 1,565 mm. 2,721 mm വീല്‍ബേസിലുമാണ് എത്തുന്നത്. ഇത് AWD പതിപ്പിന് 205 മില്ലീമീറ്ററും ഫ്രണ്ട് വീല്‍ ഡ്രൈവ് പതിപ്പിന് 208 മില്ലീമീറ്ററും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

താരതമ്യപ്പെടുത്തുമ്പോള്‍, ഇത് ഇന്ത്യ-സ്‌പെക്ക് ഡസ്റ്റര്‍ അല്ലെങ്കില്‍ ക്യാപ്ചര്‍, ജീപ്പ് കോമ്പസ് എന്നിവയേക്കാള്‍ നീളമുള്ളതും ടാറ്റ ഹാരിയര്‍ അല്ലെങ്കില്‍ എംജി ഹെക്ടറിനേക്കാള്‍ ചെറുതുമാണ്.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

വീതിയുടെ കാര്യത്തില്‍, ഇത് കോമ്പസ് അല്ലെങ്കില്‍ ഡസ്റ്റര്‍ പോലുള്ള മോഡലുകളുമായി താരതമ്യപ്പെടുത്താവുന്നതാണ്, എന്നിരുന്നാലും കൂപ്പെ പോലുള്ള സ്‌റ്റൈലിംഗ് കാരണം ഉയരം വളരെ കുറവാണ്.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

മുന്‍വശത്തെ ഡിആര്‍എല്ലുകളും സ്‌റ്റൈലിഷ് ടെയില്‍-ലാമ്പുകളുമാണ് ഇതിന്റെ ബാഹ്യ രൂപകല്‍പ്പനയുടെ പ്രധാന ഹൈലൈറ്റുകള്‍. അതിന്റെ പിന്‍ഭാഗം വ്യക്തമായി വേറിട്ടുനില്‍ക്കുകയും കാറിന്റെ അഭികാമ്യ ഘടകം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് വേണം പറയാന്‍.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

മൈല്‍ഡ് ഹൈബ്രിഡ്, ഇ-ടെക് ഹൈബ്രിഡ് ടെക്-പാക്കുകള്‍ ഉള്‍പ്പെടെ, അന്താരാഷ്ട്ര വിപണികള്‍ക്ക് അര്‍ക്കാനയില്‍ ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ലഭിക്കുന്നുണ്ട്. മിക്കപ്പോഴും, അര്‍ക്കാന 1.3 ലിറ്റര്‍ പെട്രോള്‍ മോട്ടോറിനൊപ്പം വില്‍ക്കുകയും ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് കമ്പനി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

കൈഗര്‍, ക്വിഡ്, ട്രൈബര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് റെനോ ഇന്ത്യയുടെ നിലവിലെ ലൈനപ്പ്. നിലവിലെ തലമുറ ഡസ്റ്റര്‍ നിര്‍ത്തലാക്കുന്നതോടെ, പുതിയ തലമുറ ഡസ്റ്ററോ പകരക്കാരനോ കൊണ്ടുവരാന്‍ റെനോ പദ്ധതികളൊരുക്കുകയാണ്.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

അര്‍ക്കാന കൊണ്ടുവരാന്‍ പദ്ധതിയിടുകയാണെങ്കില്‍, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV700-ന്റെ 5 സീറ്റര്‍ പതിപ്പുകള്‍ എന്നിവയ്ക്ക് ഇത് ഒരു എതിരാളിയായിരിക്കും. ഏകദേശം 12-20 ലക്ഷം രൂപയായിരിക്കും പ്രതീക്ഷിക്കാവുന്ന വില.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

2012 ജൂലൈയില്‍ ആദ്യത്തെ യൂണിറ്റ് പുറത്തിറങ്ങി ഏകദേശം 10 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് റെനോ ഇന്ത്യ, ഡസ്റ്റര്‍ എസ്‌യുവിയുടെ ഉത്പാദനം നിര്‍ത്തുന്നത്. ഉല്‍പ്പാദനത്തിന്റെ ആദ്യ വര്‍ഷത്തില്‍ 40,000 യൂണിറ്റുകള്‍ വരെ കമ്പനി വിറ്റഴിച്ചിരുന്നു. ഹ്യുണ്ടായി ക്രെറ്റയെപ്പോലുള്ള എതിരാളികളോടൊപ്പം മോണോകോക്ക് മിഡ്സൈസ് എസ്‌യുവി സെഗ്മെന്റിന് തുടക്കമിട്ട മോഡലുകൂടിയാണ് ഡസ്റ്റര്‍.

Duster-ന് പകരക്കാരനാകാന്‍ Arkana; പരീക്ഷണയോട്ടം ആരംഭിച്ച് Renault

ശ്രേണിയില്‍ എതിരാളികള്‍ ശക്തരായിട്ടും കാര്യമായ പരിഷ്‌ക്കാരങ്ങളൊന്നും നടപ്പിലാക്കാതെ പോയതോടെ ആധുനിക എതിരാളികള്‍ക്കിടയില്‍ നിറംമങ്ങിപോയതാണ് ഡസ്റ്ററിന്റെ പതനത്തിലെ പ്രധാന കാരണം.

More from DriveSpark

Article Published On: Tuesday, February 22, 2022, 16:06 [IST]
English summary
Renault arkana spied testing in india all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X