വന്‍ താരമാകാന്‍ Bigster; Renault 7 സീറ്റര്‍ എസ്‌യുവി ഇന്ത്യയിലെത്തിയേക്കും

ഇന്ത്യന്‍ വാഹന വിപണിയില്‍ ആദ്യ വരവില്‍ ക്ലച്ചുപിടിക്കാതെ മടങ്ങിപ്പോയ ചില പ്രമുഖ നിര്‍മാതാക്കള്‍ രണ്ടാം വരവില്‍ പച്ചതൊട്ടിട്ടുണ്ട്. ഇതേ പാത പിന്തുടരാനുള്ള ശ്രമത്തിലാണ് റെനോയും നിസാനും. മാഗ്‌നൈറ്റ് ഹിറ്റായതോടെ പുതിയ മൂന്ന് എസ്‌യുവികളുമായി കളംപിടിക്കാന്‍ നിസാന്‍ ഒരുങ്ങിയിരുന്നു. എക്‌സ്-ട്രെയിൽ, കാഷ്‌കായ്, ജൂക്ക് എന്നിവയാണ് ഉടൻ ഇന്ത്യയിൽ എതാൻ പോകുന്നത്.

ഇതിന് പിന്നാലെ റെനോയും നിസാനും തങ്ങള്‍ ഇന്ത്യയില്‍ ഭാവിയില്‍ നടത്താന്‍ പേകുന്ന നിക്ഷേപങ്ങളെക്കുറിച്ച് ഉടന്‍ തന്നെ വലിയ പ്രഖ്യാപനം നടത്തുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 500 മില്യണ്‍ യുഎസ് ഡോളറിന്റെ (4,000 കോടി രൂപ) നിക്ഷേപത്തിന് അംഗീകാരം അടുത്ത് തന്നെ ലഭിച്ചേക്കും. CMF-B പ്ലാറ്റ്‌ഫോം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള വിഭവങ്ങള്‍ കേന്ദ്രീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കോഡയും ഫോക്സ്‍വാഗണും ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴില്‍ ചെയ്തതിന് സമാനമായ രീതിയിലായിരിക്കും ഇത്.

വന്‍ താരമാകാന്‍ ബിഗ്‌സ്റ്റര്‍; റെനോയുടെ 7 സീറ്റര്‍ എസ്‌യുവി ഇന്ത്യയിലെത്തിയേക്കും

പ്രാദേശികമായി തങ്ങളുടെ പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നതിന് റെനോയും നിസാനും പ്ലാറ്റ്‌ഫോ മിന്റെ മോഡുലാര്‍, ഫ്‌ലെക്‌സിബിള്‍ സ്വഭാവം ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തും. പുതിയ നിക്ഷേപങ്ങള്‍ റെനോയുടെ ബ്രാന്‍ഡ് ഇമേജ് ശരിക്കും ഉയര്‍ത്തിയ നെയിംപ്ലേറ്റായ ഡസ്റ്ററിന്റെ അടുത്ത തലമുറ പിറവിയെടുക്കാനും കാരണമാകും. ചുരുക്കത്തില്‍ മോഡേണ്‍ മിഡ്‌സൈസ് സെഗ്മെന്റിലെ സാധ്യതകള്‍ ശരിക്കും ഉപയോഗപ്പെടുത്തിയ ആദ്യത്തെ എസ്‌യുവികളില്‍ ഒന്നാണ് റെനോ ഡസ്റ്റര്‍. നിലവില്‍ CMF-A, M0 എന്നിവ റെനോ, നിസാന്‍ മോഡലുകളില്‍ ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ കാലഹരണപ്പെട്ട M0 വളരെക്കാലം നിലനിന്നേക്കില്ല. ക്ലിക്ക് ആകാത്ത നിസാന്‍ കിക്ക്‌സില്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നതെന്ന് കാര്യം ഇത് അടിവരയിടുന്നു. അതിനാല്‍, CMF-B പ്ലാറ്റ്‌ഫോമിനാണ് സഖ്യം വളരെയധികം പ്രാധാന്യം നല്‍കുന്നത്. ഇത് വിവിധ സെഗ്‌മെന്റുകളിലായി പല പ്രീമിയം ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കാന്‍ നിസാനെയും റെനോയെയും അനുവദിക്കും. അതേസമയം അവയ്ക്ക് മത്സരാധിഷ്ഠിതമായി വില നല്‍കാനും പറ്റും. പ്രാദേശികവല്‍ക്കരിച്ച CMF-B പ്ലാറ്റ്ഫോം അടുത്ത തലമുറ ഡസ്റ്ററിനൊപ്പം ബിഗ്സ്റ്റര്‍ ആശയത്തെ അടിസ്ഥാനമാക്കിയുള്ള റെനോയുടെ ഒരു വലിയ മിഡ്‌സൈസ് എസ്‌യുവിക്കും കാരണമാകും.

ബിഗ്സ്റ്റര്‍ കണ്‍സെപ്റ്റ് ഏകദേശം രണ്ട് വര്‍ഷം മുമ്പ് റെനോയുടെ സഹോദര ബ്രാന്‍ഡായ ഡാസിയയ്ക്ക് കീഴിലാണ് അവതരിപ്പിച്ചത്. ഫ്രഞ്ച് നിര്‍മ്മാതാവിന്റെ CMF-B മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പ്രത്യേകിച്ച് റെനോ ക്ലിയോ V-ല്‍ നിന്നുള്ളതാണ്. മൂന്ന് വരി മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റ് വളരുന്നതിനാല്‍, വരാനിരിക്കുന്ന ഡസ്റ്ററിന്റെ ഏഴ് സീറ്റര്‍ പതിപ്പ് അവതരിപ്പിച്ചുകൊണ്ട് റെനോയ്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കഴിഞ്ഞ വര്‍ഷം ഡാസിയ ബിഗ്സ്റ്റര്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു.

നിലവിലെ ഡസ്റ്ററിന്റെ വികസിതമായ പതിപ്പ് പോലെയാണ് പുതിയ ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. ബിഗ്സ്റ്ററിന് 4.6 മീറ്റര്‍ നീളമാണുള്ളത്. ഇത് നിലവിലുള്ള ഡസ്റ്ററിനേക്കാള്‍ വലുതാണ്. വാസ്തവത്തില്‍ ഡസ്റ്റര്‍ വിദേശ വിപണികളില്‍ ഡാസിയയുടെ ലോഗോയിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. മഹീന്ദ്ര XUV700, ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കസാര്‍ എന്നിവക്കെതിരെ ഈ മോഡലിനെ മുന്നില്‍ നിര്‍ത്താം. അടുത്ത തലമുറ ഡസ്റ്ററിന് ഒരു നിസാന്‍ ബാഡ്ജ് എഞ്ചിനിയറിംഗ് പതിപ്പും ഒരുപക്ഷേ 7 സീറ്റര്‍ ആവര്‍ത്തനവും സൃഷ്ടിക്കാന്‍ സാധിക്കും.

എന്നാല്‍ എല്ലാവരും ഇപ്പോള്‍ ഡസ്റ്റര്‍ എന്ന് വരും എന്ന കാര്യമാണ് ഉറ്റുനോക്കുന്നത്. 2024-25 കാലയളവില്‍ ഡസ്റ്ററിന്റെ പുതുതലമുറ പതിപ്പ് അവതാരമെടുക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം തലമുറ ഡസ്റ്ററിനെ സംബന്ധിച്ചിടത്തോളം CMF-B ആര്‍ക്കിടെക്ചര്‍ വന്‍തോതില്‍ പ്രാദേശികവല്‍ക്കരിക്കപ്പെടും. മോഡുലാര്‍ CMF-B അടിസ്ഥാനമാക്കി ഒരു ഇലക്ട്രിക് മിഡ്സൈസ് എസ്‌യുവി വന്നേക്കാനും സാധ്യതയുണ്ട്. ഇതിന്റെ ബാഡ്ജ്-എഞ്ചിനീയറിംഗ് പതിപ്പായി നിസാന്‍ വണ്ടികളും വിപണിയില്‍ എത്തിയേക്കും. അതിനാല്‍ മിഡ്‌സൈസ് അഞ്ച് സീറ്റര്‍ എസ്‌യുവികള്‍ക്കൊപ്പം ഏഴ് സീറ്റര്‍ എസ്‌യുവികളും സഖ്യം കൊണ്ടുവരും.
ക്യാപടറിനെ അടിസ്ഥാനമാക്കിയുള്ള അര്‍ക്കാന എന്നിവ CBU വഴി അവതരിപ്പിക്കാനും സാധ്യതയുണ്ട്. യൂറോപ്പ്യന്‍ വിപണലിയില്‍ ഇതിനോടകം ശ്രദ്ധനേടിയ CMF-B പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ഇരു ബ്രാന്‍ഡുകള്‍ക്കും ഇന്ത്യയില്‍ കൂടുതല്‍ വേരൂന്നാന്‍ സാധിക്കും. എന്നാല്‍ ഭാവിയിലെ സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുമ്പോള്‍ ഇന്ത്യയ്ക്കും മറ്റ് വളര്‍ന്നുവരുന്ന വിപണികള്‍ക്കും വേണ്ടി ഇത് റീടൂള്‍ ചെയ്യേണ്ടിവരും. ഇന്ത്യയെ CMF-B വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റാനും റെനോ-നിസാന്‍ സഖ്യം ആലോചിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇന്ത്യന്‍ വിപണിയെ ഞെട്ടിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ വരും മാസങ്ങളില്‍ ഉണ്ടായേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault bigster 7 seater suv may come to india to compete against mahindra xuv700 tata safari and m
Story first published: Monday, November 28, 2022, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X