ഏതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ Renault Kiger; പുതിയ കളര്‍ ഓപ്ഷനോ, ഡാര്‍ക്ക് എഡിഷനോ എന്ന് വാഹനലോകം

കഴിഞ്ഞ വര്‍ഷമാണ് ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ, കൈഗര്‍ എന്നൊരു മോഡലിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് സെഗ്മെന്റില്‍ ജനപ്രീയമായ മോഡല്‍ റെനോയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ പുതുജീവന്‍ നേടികൊടുക്കുകയും ചെയ്തു.

ഏതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ Renault Kiger; പുതിയ കളര്‍ ഓപ്ഷനോ, ഡാര്‍ക്ക് എഡിഷനോ എന്ന് വാഹനലോകം

ഫ്രഞ്ച് കാര്‍ നിര്‍മാതാവിന്റെ ഏറ്റവും പുതിയ ഓഫര്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെ ചില ഹെവിവെയ്റ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഉയര്‍ന്ന മത്സരാധിഷ്ഠിത സബ്-കോംപാക്ട് യുവി സെഗ്മെന്റിലാണ് മത്സരത്തിനൊത്തുന്നത്. ഇപ്പോള്‍, കാര്‍ മാന്യമായ വില്‍പ്പനയാണ് പ്രതിമാസം സൃഷ്ടിക്കുന്നതും.

ഏതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ Renault Kiger; പുതിയ കളര്‍ ഓപ്ഷനോ, ഡാര്‍ക്ക് എഡിഷനോ എന്ന് വാഹനലോകം

കണക്കുകള്‍ പരിശോധിച്ചാല്‍, പ്രതിമാസം ശരാശരി 2,500 യൂണിറ്റുകള്‍ വരെ കമ്പനി വിറ്റഴിക്കുകയും ചെയ്യുന്നു. സെഗ്മെന്റില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്, എതിരാളികള്‍ പുതിയ കളര്‍ ഓപ്ഷനുകള്‍, പ്രത്യേക പതിപ്പുകള്‍ മുതലായവ പുറത്തിറക്കുമ്പോള്‍ റെനോയും അത്തരത്തിലൊരു പരീക്ഷണത്തിന് മുതിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഏതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ Renault Kiger; പുതിയ കളര്‍ ഓപ്ഷനോ, ഡാര്‍ക്ക് എഡിഷനോ എന്ന് വാഹനലോകം

റെനോയും പുതിയ പതിപ്പുകള്‍ക്കൊപ്പം ക്വിഡിനെ പതിവായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അതേ ട്രീറ്റ്‌മെന്റ് തന്നെ കൈഗറിനും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലൂ, സില്‍വര്‍, വൈറ്റ്, ബ്രൗണ്‍, ഗ്രേ, റെഡ് എന്നിങ്ങനെ 6 നിറങ്ങളില്‍ റെനോ കൈഗര്‍ നിലവില്‍ ലഭ്യമാണ്. ബ്ലാക്ക് നിറം ലഭ്യമല്ല.

ഏതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ Renault Kiger; പുതിയ കളര്‍ ഓപ്ഷനോ, ഡാര്‍ക്ക് എഡിഷനോ എന്ന് വാഹനലോകം

എന്നാല്‍ ഇപ്പോള്‍, ഷോറൂമിനുള്ളില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന പുതിയ ചിത്രം, ഒരു ബ്ലാക്ക് കളര്‍ കൈഗറിനെയാണ് വെളിപ്പെടുത്തുന്നത്. റഫ്താര്‍ 7811 എന്ന യുട്യൂബ് ചാനലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഏതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ Renault Kiger; പുതിയ കളര്‍ ഓപ്ഷനോ, ഡാര്‍ക്ക് എഡിഷനോ എന്ന് വാഹനലോകം

ഇതൊരു പുതിയ കളര്‍ ഓപ്ഷനാണോ അതോ കൈഗറിന്റെ പ്രത്യേക ഡാര്‍ക്ക് എഡിഷനാണോ എന്ന് വ്യക്തമല്ല. റെനോ ഇന്ത്യ വെബ്സൈറ്റില്‍ കൈഗറിന്റെ ബ്ലാക്ക് നിറത്തെക്കുറിച്ച് പരാമര്‍ശമില്ല. ഇത് ഡീലര്‍ തലത്തിലുള്ള പരിഷ്‌ക്കരണമാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ കളര്‍ ഓപ്ഷനാണെങ്കില്‍ വൈകാതെ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പങ്കുവെയ്ക്കുമെന്ന് വേണം പറയാന്‍.

ഏതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ Renault Kiger; പുതിയ കളര്‍ ഓപ്ഷനോ, ഡാര്‍ക്ക് എഡിഷനോ എന്ന് വാഹനലോകം

കൈഗറിനൊപ്പം രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ റെനോ വാഗ്ദാനം ചെയ്യുന്നു- 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും.

ഏതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ Renault Kiger; പുതിയ കളര്‍ ഓപ്ഷനോ, ഡാര്‍ക്ക് എഡിഷനോ എന്ന് വാഹനലോകം

ഇതില്‍ ആദ്യത്തേത് 71 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പര്യാപ്തമാണ്. രണ്ടാമത്തേത് 99 bhp കരുത്തും 160 Nm (AT-യില്‍ 152 Nm) പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. റേഞ്ചിലുടനീളം 5-സ്പീഡ് മാനുവല്‍ സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യുന്നു.

ഏതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ Renault Kiger; പുതിയ കളര്‍ ഓപ്ഷനോ, ഡാര്‍ക്ക് എഡിഷനോ എന്ന് വാഹനലോകം

എന്നാല്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റില്‍ 5-സ്പീഡ് AMT-യും ടര്‍ബോചാര്‍ജ്ഡ് യൂണിറ്റില്‍ CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓപ്ഷനുകളായി വാഗ്ദാനം ചെയ്യുന്നുണ്ട്. RXE, RXL RXT, RXZ എന്നിങ്ങനെ നാല് ട്രിം ലെവലുകളിലാണ് കൈഗര്‍ വാഗ്ദാനം ചെയ്യുന്നത്.

ഏതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ Renault Kiger; പുതിയ കളര്‍ ഓപ്ഷനോ, ഡാര്‍ക്ക് എഡിഷനോ എന്ന് വാഹനലോകം

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള ക്രിയേറ്റീവ് സൗകര്യങ്ങളോടെ ടോപ്പ്-സ്‌പെക്ക് RXZ ട്രിം ലഭ്യമാണ്.

ഏതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ Renault Kiger; പുതിയ കളര്‍ ഓപ്ഷനോ, ഡാര്‍ക്ക് എഡിഷനോ എന്ന് വാഹനലോകം

വിപണിയില്‍ എത്തിയപ്പോള്‍ വാഹനത്തിന്റെ വില തന്നെയാണ് എതിരാളികളെപ്പോലും ഞെട്ടിച്ചത്. ഇതുതന്നെയാണ് വാഹനത്തിന് ഇത്രയും സ്വീകാര്യത ലഭിക്കാന്‍ അവസരം നല്‍കിയതും.

ഏതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ Renault Kiger; പുതിയ കളര്‍ ഓപ്ഷനോ, ഡാര്‍ക്ക് എഡിഷനോ എന്ന് വാഹനലോകം

എങ്കിലും വിവിധ അവസരങ്ങളിലെ വില വര്‍ധനവിന് ശേഷം നിലവില്‍ 5.79 ലക്ഷം രൂപയില്‍ തുടങ്ങി 10.23 ലക്ഷം രൂപ വരെയാണ് കൈഗറിന്റെ എക്‌സ്‌ഷോറൂം വില. ഇപ്പോഴും സെഗ്മെന്റിലെ ഏറ്റവും വില കുറഞ്ഞ വാഹനം കൈഗര്‍ ആണെന്ന് തന്നെയാണ് കമ്പനി അവകാശപ്പെടുന്നത്.

ഏതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ Renault Kiger; പുതിയ കളര്‍ ഓപ്ഷനോ, ഡാര്‍ക്ക് എഡിഷനോ എന്ന് വാഹനലോകം

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത ശേഷമാണ് റെനോ കൈഗര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. മുതിര്‍ന്ന യാത്രക്കാര്‍ക്ക് 4 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും കുട്ടികള്‍ക്ക് 2 സ്റ്റാറും വാഹനം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഏതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ Renault Kiger; പുതിയ കളര്‍ ഓപ്ഷനോ, ഡാര്‍ക്ക് എഡിഷനോ എന്ന് വാഹനലോകം

റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍, മുതിര്‍ന്നവര്‍ക്കുള്ള ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 13-ാമത്തെ കാറായും കുട്ടികളുടെ സുരക്ഷാ റേറ്റിംഗില്‍ 19-ാം സ്ഥാനത്തുമാണ് കൈഗര്‍.

ഏതിരാളികള്‍ക്കൊപ്പം പിടിക്കാന്‍ Renault Kiger; പുതിയ കളര്‍ ഓപ്ഷനോ, ഡാര്‍ക്ക് എഡിഷനോ എന്ന് വാഹനലോകം

റെനോ ട്രൈബറിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗ്ലോബല്‍ NCAP-ല്‍ നിന്ന് 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ചിരുന്നു. ട്രൈബര്‍ എംപിവിക്ക് അടിവരയിടുന്ന അതേ CMFA+ പ്ലാറ്റ്ഫോമിലാണ് കൈഗറും നിര്‍മ്മിച്ചിരിക്കുന്നത്. ഇത് അതിന്റെ ജാപ്പനീസ് സഹോദര പതിപ്പായ നിസാന്‍ മാഗ്നൈറ്റുമായും ഒരേ പ്ലാറ്റ്ഫോം പങ്കിടുന്നു.

Image Courtesy: Raftaar 7811/YouTube

More from DriveSpark

Article Published On: Monday, March 28, 2022, 18:27 [IST]
English summary
Renault kiger black colour spotted find here all new details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X