വില്‍പ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു; Triber-ന് ലിമിറ്റഡ് എഡിഷന്‍ സമ്മാനിച്ച് Renault
ഈ മാസത്തിന്റെ തുടക്കത്തിലാണ് ട്രൈബര്‍ എംപിവിയുടെ വില്‍പ്പന ഒരു ലക്ഷം നാഴികക്കല്ല് കടന്നതായി റെനോ വ്യക്തമാക്കിയത്. 2019-ല്‍ സമാരംഭിച്ച എംപിവി വളരെ ആക്സസ് ചെയ്യാവുന്ന വില പോയിന്റില്‍ മള്‍ട്ടി-സീറ്റര്‍ പ്രായോഗികത കൊണ്ടുവരുന്ന ഒരു നൂതനമായ വാഗ്ദാനമാണ്.

ഏകദേശം രണ്ടര വര്‍ഷത്തിനുള്ളില്‍ ഈ നാഴികക്കല്ല കൈവരിച്ച ട്രൈബറില്‍ ഇപ്പോള്‍ പുതിയൊരു ലിമിറ്റഡ് എഡിഷനെ അവതരിപ്പിച്ചിരിക്കുകയാണ് റെനോ. 7.24 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് (എക്‌സ്‌ഷോറൂം) ഈ മോഡലിനെ പുറത്തിറക്കിയിരിക്കുന്നത്.

പുതിയ ലിമിറ്റഡ് എഡിഷന്‍ റെനോ ട്രൈബര്‍ RXT വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, മാനുവല്‍, AMT ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ഇത് തെരഞ്ഞെടുക്കാനും സാധിക്കും. രണ്ട് ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമുകളില്‍ ഇത് ലഭിക്കും.

ബ്ലാക്ക് മേല്‍ക്കൂരയുള്ള മൂണ്‍ലൈറ്റ് സില്‍വര്‍, ബ്ലാക്ക് മേല്‍ക്കൂരയുള്ള സീഡാര്‍ ബ്രൗണ്‍ എന്നിവയാണ് തെരഞ്ഞെടുക്കാവുന്ന കളര്‍ ഓപ്ഷനുകള്‍. ഫ്രഞ്ച് നിര്‍മാതാവ് 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ രാജ്യത്ത് അവതരിപ്പിക്കുന്നത്. ഒരു വര്‍ഷത്തിനുശേഷം, AMT വേരിയന്റ് ഉപയോഗിച്ച് അതിന്റെ ശ്രേണി വിപുലീകരിക്കുകയും ചെയ്തു.

ഈ വിഭാഗത്തിലെ ഏറ്റവും താങ്ങാനാവുന്ന ഏഴ് സീറ്റുള്ള കാറുകളിലൊന്നാണ് ട്രൈബര്‍, കൂടാതെ ഉയര്‍ന്ന സുരക്ഷയും ഫോര്‍ സ്റ്റാര്‍ ഗ്ലോബല്‍ NCAP സുരക്ഷാ റേറ്റിംഗും വാഹനത്തിന് ഉണ്ട്. കഴിഞ്ഞ വര്‍ഷം, മോഡല്‍ ഇയര്‍ അപ്ഡേറ്റിന്റെ ഭാഗമായി റെനോ പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമുകള്‍ വാഹനത്തില്‍ അവതരിപ്പിച്ചു.

ട്രൈബര്‍ ലിമിറ്റഡ് എഡിഷനില്‍ പുതിയ അകാസ ഫാബ്രിക് അപ്ഹോള്‍സ്റ്ററി, ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പിയാനോ ബ്ലാക്ക് ഫിനിഷോടുകൂടിയ ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ്, ബ്ലാക്ക് ഫിനിഷ്ഡ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ഇത് 14 ഇഞ്ച് ഫ്‌ലെക്സ് വീലുകളിലാകും വിപണിയില്‍ എത്തുക. കൂടാതെ മൗണ്ടഡ് കണ്‍ട്രോള്‍ ഉള്ള ഒരു മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീലും വാഗ്ദാനം ചെയ്യുന്നു.

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, റെനോ ട്രൈബര്‍ ലിമിറ്റഡ് എഡിഷന്‍ 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഇത് 6,250 rpm-ല്‍ 71 bhp പവര്‍ ഔട്ട്പുട്ടും 3,500 rpm-ല്‍ 96 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ പര്യാപ്തമാണ്.

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം, അഞ്ച് സ്പീഡ് AMT ഒരു ഓപ്ഷനായും തെരഞ്ഞെടുക്കാം. പ്രതിമാസ വില്‍പ്പനയില്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പന സമ്മാനിക്കുന്നൊരു മോഡല്‍ കൂടിയാണ് ട്രൈബര്‍.

ഇത് വളരെയധികം പ്രാദേശികവല്‍ക്കരിച്ച CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ആറ് തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്ക് അനുയോജ്യമായ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, മൂന്ന് നിരകളിലെയും എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍, കൂള്‍ഡ് സെന്റര്‍ ബോക്സ്, മോഡുലാര്‍ സീറ്റിംഗ് ക്രമീകരണം എന്നിവയും ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

ട്രൈബറിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് നിലവില്‍ 5.69 ലക്ഷം രൂപ മുതല്‍ 8.26 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില. കൂടാതെ നാല് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള ആന്റി-ലോക്ക് ബ്രേക്കുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകളും ക്യാമറയും, സ്പീഡ് വാണിംഗ് സിസ്റ്റം തുടങ്ങിയ സുരക്ഷ സവിശേഷതകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








