മെയ് മാസത്തിൽ മോഡൽ നിരയിൽ ഉടനീളം വമ്പിച്ച ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് Renault

ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ ഇന്ത്യൻ വിപണിയിൽ നിലവിൽ വിൽപ്പനയ്‌ക്ക് എത്തിക്കുന്ന എല്ലാ വാഹനങ്ങൾക്കും മെയിൽ ആകർഷകമായ ചില ഡീലുകളും കിഴിവുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

മെയ് മാസത്തിൽ മോഡൽ നിരയിൽ ഉടനീളം വമ്പിച്ച ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് Renault

ഈ മാസം ഒരു പുതിയ കാർ വാങ്ങാൻ നിങ്ങൾക്ക് പദ്ധതിയുണ്ടെങ്കിൽ, റെനോ കാറുകളിലെ ഈ ഓഫറുകൾ തീർച്ചയായും നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റും!

മെയ് മാസത്തിൽ മോഡൽ നിരയിൽ ഉടനീളം വമ്പിച്ച ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് Renault

റെനോയുടെ ഏറ്റവും താങ്ങാനാവുന്ന മോഡലായ ക്വിഡ് ഹാച്ച്ബാക്കിന് 10,000 രൂപ കിഴിവ് ലഭ്യമാണ്, എന്നാൽ ഇത് VIN2022-MY2021 മോഡലുകളിൽ മാത്രമാണ് (പ്രീ അപ്‌ഡേറ്റ്ഡ് പതിപ്പ്). ചെറിയ ഹാച്ച്ബാക്കിന് 0.8 ലിറ്റർ വേരിയന്റുകളിൽ 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കും.

മെയ് മാസത്തിൽ മോഡൽ നിരയിൽ ഉടനീളം വമ്പിച്ച ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് Renault

ഉയർന്ന കപ്പാസിറ്റി 1.0 ലിറ്റർ വേരിയന്റുകളിൽ 15,000 രൂപയാണ് എക്സ്-ചേഞ്ച് ബോണസ്. അതിനുപുറമെ, ലോയൽറ്റി ബോണസായി 37,000 രൂപയും നിർമ്മാതാക്കൾ ഹാച്ചിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

മെയ് മാസത്തിൽ മോഡൽ നിരയിൽ ഉടനീളം വമ്പിച്ച ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് Renault

റെനോ ട്രൈബറിനെ സംബന്ധിച്ചിടത്തോളം, 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുന്നു. അതോടൊപ്പം 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു. എംപിവിക്ക് 44,000 രൂപ വരെ ലോയൽറ്റി ബോണസും ലഭിക്കും.

മെയ് മാസത്തിൽ മോഡൽ നിരയിൽ ഉടനീളം വമ്പിച്ച ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് Renault

ബ്രാൻഡിന്റെ ഏക എസ്‌യുവി ഓഫറായ കൈഗറിന് ഈ മാസത്തെ ഓഫറായി 55,000 രൂപ വരെ ലോയൽറ്റി ബോണസ് ഉണ്ട്. മറ്റ് ഓഫറുകളും ആനുകൂല്യങ്ങളും കൈഗറിന് ലഭിക്കുന്നില്ല.

മെയ് മാസത്തിൽ മോഡൽ നിരയിൽ ഉടനീളം വമ്പിച്ച ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് Renault

ഇന്ത്യൻ വിപണിയിലെ എല്ലാ റെനോ കാറുകൾക്കും കുറച്ച് അധിക ഓഫറുകളും ലഭ്യമാണ്. 10,000 രൂപ കോർപ്പറേറ്റ് കിഴിവ് എല്ലാ മോഡലുകളിലും ലഭ്യമാണ്. കർഷകർക്കും സർപഞ്ചിനും ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും മാത്രം ലഭ്യമായ 5000 രൂപ റൂറൽ ബോണസും ഓഫറിൽ ഉണ്ട്. കോർപ്പറേറ്റ് കിഴിവുകളും ഗ്രാമീണ ബോണസും ഒരുമിച്ച് ലഭിക്കില്ല.

മെയ് മാസത്തിൽ മോഡൽ നിരയിൽ ഉടനീളം വമ്പിച്ച ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് Renault

ഇതുകൂടാതെ, റെനോ 10,000 രൂപയുടെ ഒരു സ്‌ക്രാപ്പിംഗ് ബോണസും വാഗ്ദാനം ചെയ്യുന്നു. പുതിയത് വാങ്ങുമ്പോൾ പഴയ കാർ സ്ക്രാപ്പുചെയ്യാൻ കൊണ്ടുവരുന്ന ഉപഭോക്താക്കൾക്കാണ് ഇത് ലഭിക്കുന്നത്.

Renault Discounts - May 2022
Model Cash Discount Exchange Bonus + Loyalty Bonus
Kwid 0.8L Up to ₹10,000 (pre-MY2022 models) ₹10,000 + ₹37,000
Kwid 1.0L Up to ₹10,000 (pre-MY2022 models) ₹15,000 + ₹37,000
Triber ₹5,000 ₹20,000 + up to ₹44,000
Kiger - 0 + up to ₹55,000
Corporate discount available, worth up to ₹10,000 on all models
Rural bonus available, worth ₹5000 on all models (cannot be clubbed with corporate discount)
Scrapping bonus under r.e.li.v.e program available, worth ₹10,000 on all models
മെയ് മാസത്തിൽ മോഡൽ നിരയിൽ ഉടനീളം വമ്പിച്ച ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് Renault

കൂടാതെ, റെനോ ഡസ്റ്റർ ഇന്ത്യയിൽ ഔദ്യോഗികമായി കമ്പനി നിർത്തലാക്കി, എന്നാൽ ഡീലർ യാർഡുകളിൽ അവശേഷിക്കുന്ന ഏതെങ്കിലും സ്റ്റോക്ക് (എന്തെങ്കിലും ഉണ്ടെങ്കിൽ) വൻതോതിൽ ക്യാഷ് ഡിസ്കൗണ്ടുകളോടെ ലഭ്യമാകും.

മെയ് മാസത്തിൽ മോഡൽ നിരയിൽ ഉടനീളം വമ്പിച്ച ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് Renault

ഇന്ത്യൻ വിപണിയിൽ റെനോ ഉടൻ തന്നെ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റെനോ അർക്കാന ലോഞ്ച് സംബന്ധിച്ച് ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി കുറച്ച് നാളുകൾക്ക് മുമ്പ് ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു. ഊഹാപോഹങ്ങൾ പ്രകാരം അടുത്ത തലമുറ ഡസ്റ്ററും വരാനിരിക്കുന്ന ഡസ്റ്ററിന്റെ ഏഴ് സീറ്റർ പതിപ്പും ഇന്ത്യൻ വിപണിയ്ക്കായി ബ്രാൻഡ് പരിഗണിക്കുന്നുണ്ട്.

Article Published On: Monday, May 9, 2022, 10:57 [IST]
English summary
Renault offers great discounts and offers for its portfoilio in india in 2022 may
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X