ഇന്ത്യയ്ക്കായി ഒരു ടോട്ടൽ പാക്കേജ്! 2022 Kwid ഹാച്ച്ബാക്കിന്റെ പുത്തൻ TVC പങ്കുവെച്ച് Renault
റെനോ ഇന്ത്യ അടുത്തിടെ 2022 ക്വിഡ് ഹാച്ച്ബാക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. 2015 -ലാണ് റെനോ ക്വിഡ് ആദ്യമായി പുറത്തിറക്കിയത്, അതിനുശേഷം ചെറിയ ഫാമിലി കാർ ഉപഭോക്താക്കൾക്കിടയിൽ ഇതൊരു ജനപ്രിയ ചോയിസാണ്. ഇന്ത്യയിൽ റെനോ ബ്രാൻഡ് നെയിം ജനപ്രിയമാക്കിയ ഉൽപ്പന്നങ്ങളിലൊന്നാണ് റെനോ ക്വിഡ്.

റെനോ ക്വിഡ് അതിന്റെ മസ്കുലാർ ലുക്കിനും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം പോലുള്ള സവിശേഷതകൾക്കും ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമായിത്തീർന്നു, അക്കാലത്ത് സെഗ്‌മെന്റിലെ മറ്റ് കാറുകൾക്കൊപ്പം ഇവ നൽകിയിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2022 ക്വിഡിനായി റെനോ ഇപ്പോൾ ഒരു പുതിയ TVC പുറത്തിറക്കിയിരിക്കുകയാണ്.

റെനോ ഇന്ത്യ തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് റെനോ ക്വിഡിനെ അനുയോജ്യമാക്കുന്ന എല്ലാ കാര്യങ്ങളും വീഡിയോ വ്യക്തമായി കാണിക്കുന്നു.

ഇത് ഒരു ചെറിയ ഹാച്ച്ബാക്ക് ആണ്, ഈ വീഡിയോയിൽ, ഒരാൾ ദൈനംദിന അടിസ്ഥാനത്തിൽ അഭിമുഖീകരിക്കുന്ന ഇടുങ്ങിയതും തിരക്കേറിയതുമായ റോഡുകളിലൂടെ ഉടമ കാർ ഓടിക്കുന്നതായി കാണുന്നു. റെനോ ക്വിഡ് അതിന്റെ കോംപാക്ട് വലിപ്പം കാരണം ഈ ഇടുങ്ങിയ പാതകളിലൂടെ അനായാസമായി നീങ്ങുന്നു.

മോശം റോഡ് പ്രതലങ്ങളിൽ ക്വിഡ് ഓടിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. മോശം റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ ഉപയോഗപ്രദമാകുന്ന മാന്യമായ ഗ്രൗണ്ട് ക്ലിയറൻസ് ക്വിഡ് വാഗ്ദാനം ചെയ്യുന്നു. ക്വിഡിനൊപ്പം ലഭ്യമായ റിവേഴ്സ് പാർക്കിംഗ് ക്യാമറ ഫീച്ചറും വീഡിയോയിൽ കാണിച്ചിരിക്കുന്നു.

ക്വിഡ് ഹാച്ച്ബാക്കിന്റെ മൊത്തത്തിലുള്ള രൂപകല്പന ലോഞ്ച് ചെയ്തതിന് ശേഷം പിന്നെ മാറിയിട്ടില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, കാറിന് ഫ്രഷ് ലുക്ക് നൽകുന്നതിനായി റെനോ ഫ്രണ്ട് ഫാസിയ പൂർണ്ണമായും മാറ്റി.

ഡ്യുവൽ എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, എഞ്ചിൻ ഇമ്മൊബിലൈസർ, ഇലക്ട്രോണിക് ബ്രേക്ക് വിതരണത്തോടുകൂടിയ ആന്റിലോക്ക്-ബ്രേക്കിംഗ് സിസ്റ്റം, ഓവർ സ്പീഡ് അലേർട്ട്, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകൾ തുടങ്ങിയ ഫീച്ചറുകൾ റെനോ വാഗ്ദാനം ചെയ്യുന്നു. ഈ സവിശേഷതകൾ കൂടാതെ, ഉയർന്ന മോഡലുകൾക്ക് നാം TVC -ൽ കണ്ട പ്രീ-ടെൻഷനർ സീറ്റ്ബെൽറ്റുകളും റിയർ പാർക്കിംഗ് ക്യാമറയും ലഭിക്കും.

റെനോ ക്വിഡിനെ ഒരു നല്ല സിറ്റി കാറാക്കി മാറ്റുന്നത് എന്താണെന്ന് വീഡിയോ അല്ലെങ്കിൽ TVC കാണിക്കുന്നു. റെനോ ക്വിഡിന്റെ 2022 പതിപ്പിന് 4.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. രണ്ട് എഞ്ചിൻ ഓപ്ഷനുകളുമുള്ള ഒരു പുതിയ RXL(O) വേരിയന്റ് പോലും റെനോ ഹാച്ചിന് അവതരിപ്പിച്ചു.

TVC -ൽ ഉപയോഗിക്കുന്ന കാറിൽ ബ്ലാക്ക് ഔട്ട് റൂഫുള്ള പുതിയ വൈറ്റ് പെയിന്റ് ജോബ് കാണാം. ഈ പുതിയ ഷേഡ് ക്ലൈംബർ പതിപ്പിൽ മാത്രമേ ലഭ്യമാകൂ. ലോഞ്ച് ചെയ്തതുമുതൽ, റെനോ നാല് ലക്ഷം യൂണിറ്റ് ക്വിഡ് ഇന്ത്യൻ വിപണിയിൽ വിറ്റു.

ക്വിഡിന്റെ ക്ലൈംബർ പതിപ്പിന് പുറംഭാഗത്തും ഇന്റീരിയറിലും ബോഡി കളർ ആക്‌സന്റുകൾ ലഭിക്കുന്നു. ഐസ് കൂൾ വൈറ്റ് ഷേഡിന് പുറമെ, മെറ്റൽ മസ്റ്റാർഡ് കളറും റെനോ വാഗ്ദാനം ചെയ്യുന്നു. ഈ രണ്ട് നിറങ്ങളും ഡ്യുവൽ ടോണിൽ (ബ്ലാക്ക് റൂഫ്) ലഭ്യമാണ്. അലോയി വീലുകൾ പോലെ രൂപകൽപന ചെയ്ത പുതിയ വീൽ കവറുകൾ കാറിൽ മികച്ചതായി കാണപ്പെടും. മെക്കാനിക്കലായി കാറിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ റെനോ ക്വിഡ് ലഭ്യമാണ്. രണ്ടും പെട്രോളാണ്, ആദ്യത്തേത് 54 bhp പവറും 72 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 0.8 ലിറ്റർ, ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ 68 bhp കരുത്തും 91 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.
0.8 ലിറ്റർ പതിപ്പിന് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭ്യമാണ്, അതേസമയം 1.0 ലിറ്റർ വേരിയന്റിന് അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് AMT ഗിയർബോക്‌സ് ഓപ്ഷനും ലഭിക്കുന്നു. ഡാറ്റ്സൻ റെഡി-ഗോ, മാരുതി ആൾട്ടോ 800, എസ്-പ്രെസ്സോ, ടാറ്റ പഞ്ച്, ടിയാഗോ, ഹ്യുണ്ടായി സാൻട്രോ തുടങ്ങിയ കാറുകളോടാണ് റെനോ ക്വിഡ് മത്സരിക്കുന്നത്.


Click it and Unblock the Notifications








