ശൈത്യകാലത്ത് ഇവികള്‍ക്ക് റേഞ്ച് കുറയുന്നത് എന്തുകൊണ്ട് ? ഇതാണ് സംഭവം

ശൈത്യകാലം ഇങ്ങ് വന്നെത്തി. ഉത്തരേന്ത്യ അടക്കം ഇന്ത്യയുടെ പല ഭാഗങ്ങളും തണുത്ത് വിറച്ചിരിക്കുകയാണ്. ശൈത്യകാലം കനത്തതോടെ രാജ്യത്ത് താപനില വളരെ കുറഞ്ഞിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍ പല ഇലക്ട്രിക് വാഹന ഉടമകളും അവരുടെ വാഹനങ്ങളുടെ റേഞ്ച് ചെറുതായി കുറഞ്ഞ കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്.

ഇത് പ്രാഥമികമായി തണുത്ത കാലാവസ്ഥ ഇലക്ട്രിക് വാഹനങ്ങളെ ബാധിക്കുകയും ഈ പ്രക്രിയയിലൂടെ അവയുടെ റേഞ്ച് കുറയുകയും ചെയ്യുന്നു. എന്നിരുന്നാലും ഈ ഒരു അവസ്ഥ താല്‍ക്കാലിക കാര്യമാണ് എന്നത് നാം മനസ്സിലാക്കണം. താപനില ഉയരുന്നതിനനുസരിച്ച്, നിങ്ങള്‍ പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ ഫുള്‍ ചാര്‍ജ് റേഞ്ച് പൂര്‍ണ്ണമായും സാധാരണ നിലയിലാകും. നമുക്ക് ആദ്യം ശൈത്യകാലത്ത് റേഞ്ച് എത്ര നഷ്ടപ്പെടുമെന്ന കാര്യം നോക്കാം. റേഞ്ച് നഷ്ടത്തിന്റെ അളവ് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ശൈത്യകാലത്ത് ഇവികള്‍ക്ക് റേഞ്ച് കുറയുന്നത് എന്തുകൊണ്ട് ? ഇതാണ് സംഭവം

അമേരിക്കന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്റെ അഭിപ്രായത്തില്‍ തണുത്ത കാലാവസ്ഥ ഒരു ഇലക്ട്രിക് കാറിന്റെ റേഞ്ച് 40 ശതമാനം കുറയ്ക്കുന്നു. അപ്പോള്‍, എന്തുകൊണ്ടാണ് റേഞ്ച് കുറയുന്നത്?. ഒരു ഇവിയും ഐസിഇ വാഹനവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് അവയില്‍ എവിടെ നിന്നാണ് ചൂട് ഉത്ഭവിക്കുന്നത് എന്നതാണ്. ഐസിഇ വാഹനങ്ങളില്‍ എഞ്ചിന്‍ അതിന്റെ ഉപോല്‍പ്പന്നമായി ധാരാളം ഹീറ്റ് സൃഷ്ടിക്കുന്നു. നേരെമറിച്ച്, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ അതിന്റെ ക്യാബിനും യാത്രക്കാര്‍ക്കും ചൂട് നല്‍കാനായി ബാറ്ററിയെ മാത്രം ആശ്രയിക്കുന്നു.

നിങ്ങള്‍ തണുപ്പ് കാലത്ത് യാത്രയ്ക്ക് പോകുകയാണെങ്കില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് ബാറ്ററി ചാര്‍ജ് അതിവേഗം തീരാന്‍ ഇടയാക്കും. അതിനാല്‍ തന്നെ ഈ പ്രക്രിയയില്‍ ഡ്രൈവിംഗിനായി ഉപയോഗിക്കാവുന്ന ഊര്‍ജ്ജവും ഇത് ഉപയോഗിക്കുന്നു. അപ്പോള്‍, ശൈത്യകാലത്ത് ബാറ്ററിക്കുള്ളില്‍ എന്താണ് സംഭവിക്കുന്നത് എന്നത് നോക്കാം. കണ്ടക്ടിവിറ്റിയും ഡിഫ്യൂസിവിറ്റിയും പോലെ ബാറ്ററി പ്രവര്‍ത്തനക്ഷമമാക്കുന്ന രാസ-ഭൗതിക പ്രതിപ്രവര്‍ത്തനങ്ങളെ തണുത്ത താപനില തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യുന്നു. ഇത് കൂടുതല്‍ ചാര്‍ജ്ജിംഗ് സമയത്തിലേക്ക് നയിക്കുന്നു, ഇത് ഇംപെഡന്‍സ് വര്‍ദ്ധിപ്പിക്കുന്നു.

ശൈത്യകാലത്ത് ഇവികള്‍ക്ക് റേഞ്ച് കുറയുന്നത് എന്തുകൊണ്ട് ? ഇതാണ് സംഭവം

അതിനാല്‍, ഈ പ്രശ്‌നം എങ്ങനെ മറികടക്കാം എന്ന കാര്യം നമുക്ക് നോക്കാം.
ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നതിന് മുമ്പ് തണുപ്പ് കാലത്ത് റേഞ്ചുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങള്‍ ഒരു താല്‍ക്കാലിക പ്രശ്‌നമാണെന്ന് പരാമര്‍ശിക്കേണ്ടതാണ്. മിക്ക വാഹനങ്ങളും അവരുടെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തില്‍ (ബിഎംഎസ്) ഒരു താപനില നിയന്ത്രണം സജ്ജീകരിക്കുന്നു. അത് ബാറ്ററി വളരെ തണുത്തതാണെങ്കില്‍ അതായത് ഫ്രീസിംഗ് പോയിന്റാണെങ്കില്‍ ഉയര്‍ന്ന വോള്‍ട്ടേജും ഫാസ്റ്റ് ചാര്‍ജിംഗും തടയുന്നു.

അതിനാല്‍, നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍, നിങ്ങളുടെ ബാറ്ററി ഫ്രീസിങ് പോയിന്റിന് താഴെയായിരിക്കുമ്പോള്‍ സൂപ്പര്‍ ചാര്‍ജിംഗ് അല്ലെങ്കില്‍ ഉയര്‍ന്ന വോള്‍ട്ടേജ് ചാര്‍ജിംഗ് ഒഴിവാക്കുക. എന്നിരുന്നാലും, നിങ്ങള്‍ ഒരു ആഡംബര ഇവിയുടെ ഉടമയാണെങ്കില്‍, ഇന്‍ വെഹിക്കിള്‍ നാവിഗേഷന്‍ സംവിധാനം ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതിന് നിങ്ങളുടെ ബാറ്ററി മുന്‍കൂര്‍ വ്യവസ്ഥ ചെയ്യുന്ന ഒരു ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍ പറ്റിയേക്കും. ഇതുപോലെ തന്നെ ശൈത്യകാലത്ത് നമ്മള്‍ കാര്‍ പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്.

ബാറ്ററി പെര്‍ഫോമന്‍സിനെ താപനില ശക്തമായി സ്വാധീനിക്കുന്നു. കുറഞ്ഞ ഊഷ്മാവ് ബാറ്ററിയുടെ ലഭ്യമായ ഊര്‍ജ്ജ ഉല്‍പ്പാദനവും ഊര്‍ജ്ജവും കുറയ്ക്കുക മാത്രമല്ല, അതിന്റെ നാശത്തിനും കാരണമാകുകയും ചെയ്യും. തണുപ്പ് കാലത്ത് ബാറ്ററിയുടെ ആന്തരിക പ്രതിരോധം വര്‍ദ്ധിക്കുന്നു. അതില്‍ നിന്ന് വലിച്ചെടുക്കാന്‍ കഴിയുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കുന്നു. വര്‍ധിച്ച ഇലക്ട്രോലൈറ്റ് വിസ്‌കോസിറ്റി, ലിഥിയം പ്ലേറ്റിംഗ് എന്നിവയാണ് അതിശൈത്യത്തില്‍ ബാറ്ററിയുടെ മോശം പ്രകടനത്തിന് കാരണമാകുന്ന മറ്റ് ഘടകങ്ങള്‍.
ശൈത്യകാലത്ത് ഇവി പണിയാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇനി നമുക്ക് നോക്കാം. ആദ്യം തന്നെ വണ്ടി പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണ് ശ്രദ്ധിക്കേണ്ടത്.

എന്നാല്‍ ശൈത്യകാലത്ത് വാഹനം ഗാരേജില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ കാര്യം. ഗാരേജിനകത്തെ ഊഷ്മാവ് ബാറ്ററിയുടെ ഒപ്റ്റിമല്‍ കരുത്ത് ദീര്‍ഘനേരം നിലനിര്‍ത്താന്‍ സഹായിക്കും.
ശൈത്യകാലത്ത് ഇവി എടുക്കുമ്പോള്‍ രാവിലെ വാം അപ് ചെയ്യാന്‍ ശ്രമിക്കുക. നിങ്ങളുടെ വാഹനം രാവിലെ വാം അപ്പ് ചെയ്യാന്‍ പ്രാപ്തമാക്കുന്ന മൊബൈല്‍-ഓപ്പറേറ്റഡ് ആപ്പുകള്‍ ഇന്ന് മിക്ക ഇവികളിലും ലഭ്യമാണ്.
അതുപോലെ തന്നെ ശൈത്യകാലത്ത് ഇവിയുടെ ആരോഗ്യത്തിനായി ഫാസ്റ്റ് ചാര്‍ജിംഗ് ഒഴിവാക്കണം.

നിങ്ങളുടെ ഇവി ഏറെ കാലം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ ലെവല്‍ 1 ചാര്‍ജിംഗ് ഉപയോഗിച്ച് രാത്രി ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. ഇങ്ങനെ ചെയ്താല്‍ ബാറ്ററി രാവിലെ ആകുമ്പോള്‍ ഫുള്‍ ചാര്‍ജ് ആകും. മാത്രമല്ല ബാറ്ററിയെ ദോഷകരമായി ബാധിക്കാത്ത സ്ലോ ചാര്‍ജിംഗ് കറന്റ് നല്‍കുകയും ചെയ്യുന്നു. ഒപ്പം ശൈത്യകാലത്ത് റേഞ്ച് പ്രശ്‌നം പരിഹരിക്കാന്‍ ഒരുപക്ഷേ നിങ്ങളെ സഹായിക്കുന്ന ഒന്നാണ് റീജനറേറ്റീവ് ബ്രേക്കിംഗ്. ബാറ്ററി പെര്‍ഫോമന്‍സും റേഞ്ചും പരിഗണിക്കേണ്ട ശൈത്യകാലത്ത് റീജനറേറ്റീവ് ബ്രേക്കിംഗ് ഉപയോഗിച്ചാല്‍ നിങ്ങള്‍ വേഗത കുറയ്ക്കുന്നതിനനുസരിച്ച് അത് ബാറ്ററി ചാര്‍ജ് ക്രമേണ നിറയ്ക്കുകയും ദീര്‍ഘനേരം സ്റ്റാന്‍ഡ്‌ബൈ സമയം നല്‍കുകയും ചെയ്യും.

More from DriveSpark

Article Published On: Wednesday, December 28, 2022, 12:44 [IST]
English summary
Why range of electric vehicles lessen in winter season in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X