വിലവര്‍ധനവ് മറന്നേക്കൂ; ആകര്‍ഷകമായ ഓഫറില്‍ Maruti Suzuki കാറുകള്‍ ഇപ്പോള്‍ വീട്ടിലെത്തിക്കാം

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ മോഡല്‍ നിരയില്‍ വില വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയതില്‍ നിരാശരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ കാത്ത് ഒരു ആശ്വാസ വാര്‍ത്തയുണ്ട്. ഡിസംബര്‍ മാസത്തില്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവുമായി കമ്പനി രംഗത്തെത്തിയിട്ടുണ്ട്.

പണപ്പെരുപ്പവും പുതിയ നിയന്ത്രണ ആവശ്യകതകളും മറികടക്കാന്‍ വേണ്ടിയാണ് 2023 ജനുവരി മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കാന്‍ മാരുതി സുസുക്കി ഒരുങ്ങുന്നത്. ഇന്‍ഡോ-ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് ഇപ്പോള്‍ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് ചില വലിയ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് പരമാവധി ഈ ഡിസ്‌കൗണ്ടുകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുകയും ധാരാളം പണം ലാഭിക്കുകയും ചെയ്യാം.വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍, നവംബര്‍ മുതല്‍ മാരുതി സുസുക്കി അതിന്റെ ഓഫറുകള്‍ ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല.

വിലവര്‍ധനവ് മറന്നേക്കൂ; ആകര്‍ഷകമായ ഓഫറില്‍ Maruti Suzuki കാറുകള്‍ ഇപ്പോള്‍ വീട്ടിലെത്തിക്കാം

എന്നിട്ടും വാഹന നിര്‍മ്മാതാവ് വമ്പിച്ച ഡിസ്‌കൗണ്ടുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, തിരഞ്ഞെടുത്ത ചില മാരുതി സുസുക്കി മോഡലുകള്‍ക്ക് 50,000 രൂപയില്‍ കൂടുതല്‍ ഓഫറുകള്‍ക്കും കിഴിവുകള്‍ക്കും വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ചില മോഡലുകള്‍ക്ക് കോംപ്ലിമെന്ററി ആക്സസറികളും സേവനങ്ങളും ലഭിക്കും.എന്നിരുന്നാലും, പുതുതായി പുറത്തിറക്കിയ മാരുതി സുസുക്കി മോഡലുകളായ ഗ്രാന്‍ഡ് വിറ്റാര, ബ്രെസ, XL6, എര്‍ട്ടിഗ എന്നിവ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മ്മാതാവിന്റെ ഏറ്റവും പുതിയ ഓഫറുകളില്‍ നിന്നും കിഴിവുകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്.

മാത്രമല്ല, പുതിയ വിപണിയിലെത്തിയ കാറുകള്‍ സാധാരണയായി നിരവധി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനാല്‍ ഈ മോഡലുകളെ ഓഫറുകളില്‍ നിന്നൊഴിവാക്കുമെന്ന കാര്യം നാം പ്രതീക്ഷിക്കേണ്ടതാണ്. ഏറ്റവും കൂടുതല്‍ ഓഫര്‍ ലഭിക്കുന്ന മോഡല്‍ ഏതാണെന്ന് നമുക്ക് ആദ്യം നോക്കാം. മാരുതി സുസുക്കി ആള്‍ട്ടോ K10 ന് നവംബര്‍ ഓഫറുകള്‍ പ്രകാരം 52,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഇതില്‍ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 5,000 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു.

കൂടാതെ, CNG വേരിയന്റുകള്‍ക്ക് 45,100 രൂപ വരെ കിഴിവ് ലഭിക്കും. അതേസമയം ഹാച്ച്ബാക്കിന്റെ AMT വേരിയന്റുകള്‍ക്ക് 22,000 രൂപ വരെ ഓഫറുകള്‍ ലഭിക്കും. രണ്ടാമത്തെ മികച്ച ഓഫറുള്ള അടുത്ത മോഡല്‍ മാരുതി സുസുക്കി സെലേറിയോയാണ്. ഇന്തോ-ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ഈ ഹാച്ച്ബാക്കില്‍ 46,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, സെലെരിയോ ഹാച്ച്ബാക്കിന്റെ AMT വേരിയന്റിന് വെറും 21,000 രൂപ കിഴിവ് ലഭിക്കും.

എന്നാല്‍ നേരെ മറിച്ച്, സെലെറിയോയുടെ CNG പതിപ്പിന് 45,100 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. കൂടാതെ, മാരുതി സുസുക്കി അതിന്റെ മോഡലുകളായ വാഗണ്‍ആര്‍, ആള്‍ട്ടോ 800 ഹാച്ച്ബാക്കുകള്‍ക്ക് 42,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. മാരുതി സുസുക്കി സ്വിഫ്റ്റ്, ഡിസയര്‍ തുടങ്ങിയ മികച്ച മോഡലുകള്‍ക്ക് 32,000 രൂപ വരെ കിഴിവ് ലഭിക്കുമെന്നതും എടുത്തുപറയേണ്ടതാണ്. 2023 ജനുവരിയില്‍ തങ്ങളുടെ കാറുകളുടെ വരാനിരിക്കുന്ന വില വര്‍ദ്ധനയെക്കുറിച്ച് മാരുതി സുസുക്കി ഇതിനകം ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

അതിനാല്‍ തന്നെ നിങ്ങള്‍ ഒരു പുതിയ മാരുതി സുസുക്കി കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ആളാണെങ്കില്‍ ഇപ്പോള്‍ തന്നെ ഷോറൂമിലേക്ക് പുറപ്പെടുന്നതാണ് നല്ലത്. മോഡല്‍ വര്‍ഷം മാറാന്‍ നിന്നാല്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് ഒരുപാട് പണം അധികം നല്‍കേണ്ടി വരും. ഇപ്പോള്‍ കാര്‍ വാങ്ങിയാല്‍ ധാരാളം പണം ലാഭിക്കാം.
കഴിഞ്ഞ ദിവസം നവംബറിലെ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോള്‍ മാരുതി സുസുക്കി വളര്‍ച്ച നേടിയിരുന്നു.

2022 നവംബറില്‍ മാരുതി സുസുക്കി മൊത്തം 1,59,044 യൂണിറ്റുകളാണ് വിറ്റഴിച്ചത്്. 2021 നവംബറില്‍ ഇത് 139,184 യൂണിറ്റായിരുന്നു. 14.26% ആണ് വളര്‍ച്ച. ആഭ്യന്തര വിപണിയില്‍ മാരുതി കഴിഞ്ഞ മാസം 1,35,055 യൂണിറ്റുകള്‍ വിറ്റഴിച്ചു. എന്നാല്‍ മാരുതിയുടെ കയറ്റുമതി കണക്കില്‍ ഇടിവാണ് കാണാനാകുക. കഴിഞ്ഞ മാസം 19,378 യൂണിറ്റാണ് കയറ്റുമതി. കഴിഞ്ഞ വര്‍ഷം നവംബറില്‍ കയറ്റുമതി ചെയ്ത 21,393 യൂണിറ്റുകളെ അപേക്ഷിച്ച് മാരുതി സുസുക്കി ഈ വര്‍ഷം 7.73% ഇടിവാണ് രേഖപ്പെടുത്തിയത്.

Most Read Articles

Malayalam
English summary
Save money before jan 2023 price hike maruti suzuki is now offering huge discounts on select models
Story first published: Saturday, December 3, 2022, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X