മുന്നില്‍ Seltos തന്ന; 2022 ഫെബ്രുവരി മാസത്തെ Kia-യുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുള്‍ ഇതാ

മോഡലുകള്‍ തിരിച്ചുള്ള വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് നിര്‍മാതാക്കളായ കിയ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 16,702 യൂണിറ്റുകളില്‍ നിന്ന് 2022 ഫെബ്രുവരിയില്‍ കിയ ഇന്ത്യ 18,121 യൂണിറ്റുകളുടെ മൊത്തം ആഭ്യന്തര വില്‍പ്പനയാണ് കൈവരിച്ചിരിക്കുന്നത്.

മുന്നില്‍ Seltos തന്ന; 2022 ഫെബ്രുവരി മാസത്തെ Kia-യുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുള്‍ ഇതാ

ഏകദേശം 8 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. 19,319 യൂണിറ്റുകളുള്ള 2022 ജനുവരിയിലെ മുന്‍ മാസത്തെ അപേക്ഷിച്ച്, ഇന്ത്യയില്‍ പ്രതിമാസ വില്‍നയില്‍ 6 ശതമാനം ഇടിവ് ഉണ്ടായതായും കമ്പനി വ്യക്തമാക്കി.

മുന്നില്‍ Seltos തന്ന; 2022 ഫെബ്രുവരി മാസത്തെ Kia-യുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുള്‍ ഇതാ

ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ മൊത്തത്തിലുള്ള വില്‍പ്പന പട്ടികയില്‍ 6 ശതമാനം വിപണി വിഹിതത്തോടെ (0.6 ശതമാനം നേട്ടത്തില്‍) അഞ്ചാം സ്ഥാനത്തെത്തി.

മുന്നില്‍ Seltos തന്ന; 2022 ഫെബ്രുവരി മാസത്തെ Kia-യുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുള്‍ ഇതാ

2021 ഫെബ്രുവരിയില്‍ 8,305 യൂണിറ്റുകളില്‍ നിന്ന് 6,575 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു, 21 ശതമാനം വില്‍പ്പന ഇടിവോടെ ബ്രാന്‍ഡിന്റെ പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മോഡലാണ് സെല്‍റ്റോസ് അഞ്ച് സീറ്റര്‍ മിഡ്-സൈസ് എസ്‌യുവി.

മുന്നില്‍ Seltos തന്ന; 2022 ഫെബ്രുവരി മാസത്തെ Kia-യുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുള്‍ ഇതാ

2021-ലെ ഇതേ കാലയളവില്‍ 7,997 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍, കഴിഞ്ഞ മാസം 6,154 യൂണിറ്റ് വില്‍പ്പനയുമായി സോനെറ്റ് കോംപാക്ട് എസ്‌യുവി രണ്ടാം സ്ഥാനത്തെത്തി, 23 ശതമാനം ഇടിവാണ് വാഹനത്തിന്റെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

മുന്നില്‍ Seltos തന്ന; 2022 ഫെബ്രുവരി മാസത്തെ Kia-യുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുള്‍ ഇതാ

അതേസമയം കാര്‍ണിവല്‍ മോഡലിന്റെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ 29 ശതമാനത്തിന്റെ ഇടിവ് ഉണ്ടായിരിക്കുന്നതായി കാണാന്‍ സാധിക്കും. 2021 ഫെബ്രുവരി മാസത്തില്‍ വാഹനത്തിന്റെ 400 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ 2022 ഫെബ്രുവരി മാസത്തില്‍ 283 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്. ഇതോടെയാണ് വാഹനത്തിന്റെ വില്‍പ്പനയില്‍ ഇത്രയും വലിയ ഒരു ഇടിവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുന്നില്‍ Seltos തന്ന; 2022 ഫെബ്രുവരി മാസത്തെ Kia-യുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുള്‍ ഇതാ

ഇന്ത്യയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവതരിപ്പിച്ച, കമ്പനിയുടെ നലാമത്തെ മോഡലായ കാരെന്‍സ് വിപണിയില്‍ മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. കഴിഞ്ഞ മാസം 5,109 യൂണിറ്റുകള്‍ വിറ്റുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വരും മാസങ്ങളിലും വാഹനത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

മുന്നില്‍ Seltos തന്ന; 2022 ഫെബ്രുവരി മാസത്തെ Kia-യുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുള്‍ ഇതാ

മൂന്ന് നിരകളുള്ള യുവി ഇതിനകം തന്നെ ഇന്ത്യയില്‍ 50,000 ബുക്കിംഗ് നാഴികക്കല്ല് പിന്നിട്ടു. ആറ്, ഏഴ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനുകളിലാണ് കാരെന്‍സ് റീട്ടെയ്ല്‍ ചെയ്യുന്നത്, അതിന്റെ പ്രാരംഭ വില 8.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ആരംഭിക്കുകയും ചെയ്യുന്നു.

മുന്നില്‍ Seltos തന്ന; 2022 ഫെബ്രുവരി മാസത്തെ Kia-യുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുള്‍ ഇതാ

അതേസമയം റേഞ്ച്-ടോപ്പിംഗ് മോഡലിന് 16.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ആവശ്യം നിറവേറ്റുന്നതിനായി, കിയയുടെ ആന്ധ്രാപ്രദേശിലെ പ്രൊഡക്ഷന്‍ പ്ലാന്റില്‍ മൂന്നാം ഷിഫ്റ്റ് ആരംഭിച്ചു, ഈ വര്‍ഷം വോളിയം നേടുന്നതിനുള്ള കിയയുടെ പ്രധാന മോഡലുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകളും പറയുന്നത്.

മുന്നില്‍ Seltos തന്ന; 2022 ഫെബ്രുവരി മാസത്തെ Kia-യുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുള്‍ ഇതാ

10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സിംഗിള്‍-പേന്‍ സണ്‍റൂഫ്, റൂഫില്‍ ഘടിപ്പിച്ച വ്യക്തിഗത റിയര്‍ എസി വെന്റുകള്‍ തുടങ്ങിയ സവിശേഷതകളോടെയാണ് കാരെന്‍സ് വരുന്നത്.

മുന്നില്‍ Seltos തന്ന; 2022 ഫെബ്രുവരി മാസത്തെ Kia-യുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുള്‍ ഇതാ

സുരക്ഷ ഫീച്ചറുകളില്‍ ആറ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഡൗണ്‍ഹില്‍ ബ്രേക്ക് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകള്‍ വാഹനത്തില്‍ ഇടംപിടിക്കുന്നുണ്ട്.

മുന്നില്‍ Seltos തന്ന; 2022 ഫെബ്രുവരി മാസത്തെ Kia-യുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുള്‍ ഇതാ

സെല്‍റ്റോസിന്റെ പ്ലാറ്റ്ഫോമിന്റെ സ്‌ട്രെച്ചഡ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് വാഹനം. എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ വാഹനം ലഭ്യമാകും. ഉപഭോക്താക്കളില്‍ 50 ശതമാനത്തോളം ആളുകളും കാരെന്‍സിന്റെ ഡീസല്‍ വേരിയന്റുകളാണ് ഇഷ്ടപ്പെടുന്നത്.

മുന്നില്‍ Seltos തന്ന; 2022 ഫെബ്രുവരി മാസത്തെ Kia-യുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുള്‍ ഇതാ

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ കാരെന്‍സ് വാഗ്ദാനം ചെയ്യുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 113 bhp കരുത്തും 144 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

മുന്നില്‍ Seltos തന്ന; 2022 ഫെബ്രുവരി മാസത്തെ Kia-യുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുള്‍ ഇതാ

ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 113 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ടര്‍ബോ-ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് 138 bhp പരമാവധി പവറും 242 Nm torque ഉം സൃഷ്ടിക്കും. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 1.5 ലിറ്റര്‍ ഡീസലിനൊപ്പം ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയും 1.4 ലിറ്റര്‍ മോട്ടോറിനൊപ്പം ഏഴ് സ്പീഡ് DCT -യും ഉള്‍പ്പെടുന്നു.

മുന്നില്‍ Seltos തന്ന; 2022 ഫെബ്രുവരി മാസത്തെ Kia-യുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുള്‍ ഇതാ

ഇന്ത്യയില്‍ മാരുതി സുസുക്കി എര്‍ട്ടിഗ, മാരുതി സുസുക്കി XL6, മഹീന്ദ്ര മറാസോ തുടങ്ങിയ എംപിവി മോഡലുകളാണ് കിയ കാരെന്‍സ് മത്സരിക്കുന്നത്. എന്നാല്‍ ഇതിനു പുറമെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഹ്യുണ്ടായി അകസാര്‍, എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി എന്നിവയുടെ ബേസ് മോഡലുകള്‍ക്കും കാരെന്‍സ് വെല്ലുവിളി ഉയര്‍ത്തും. സെല്‍റ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും കിയ വരും മാസങ്ങളില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, March 12, 2022, 17:23 [IST]
English summary
Seltos to carens find here kia february 2022 sales reports
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X