ആദ്യം കുഞ്ഞൻ എഞ്ചിൻ മോഡൽ! Slavia 1.0 ലിറ്റർ TSI -യുടെ വില പ്രഖ്യാപിച്ച് Skoda

സ്ലാവിയ മിഡ്-സൈസ് സെഡാൻ ഒടുവിൽ സ്‌കോഡ ഇന്ത്യയിൽ അവതരിപ്പിച്ചു. ബ്രാൻഡ് സെഡാന്റെ 1.0 ലിറ്റർ TSI പെട്രോൾ വേരിയന്റുകളുടെ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്, അതേസമയം കൂടുതൽ ശക്തമായ 1.5 ലിറ്റർ TSI പെട്രോൾ മോഡൽ 2022 മാർച്ച് 3 -ന് വിൽപ്പനയ്‌ക്കെത്തും.

ആദ്യം കുഞ്ഞൻ എഞ്ചിൻ മോഡൽ! Slavia 1.0 ലിറ്റർ TSI -യുടെ വില പ്രഖ്യാപിച്ച് Skoda

സെഡാൻ മോഡൽ ലൈനപ്പ് ആക്റ്റീവ്, അംബിഷൻ, സ്റ്റൈൽ എന്നീ മൂന്ന് വകഭേദങ്ങളിൽ വ്യാപിച്ചിരിക്കുന്നു. വാഹനത്തിന്റെ 1.0 ലിറ്റർ പെട്രോൾ വേരിയന്റുകൾ 10.69 ലക്ഷം മുതൽ 15.39 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിക്കുള്ളിൽ ചെക്ക് വാഹന നിർമ്മാതാക്കൾ ലഭ്യമാക്കിയിട്ടുണ്ട്.

Model 1.0 TSI (MT) 1.0 TSI (AT)
Active ₹10,69,000 -
Ambition ₹12,39,000 ₹13,59,000
Style (Non-Sunroof Version) ₹13,59,000 -
Style ₹13,99,000 ₹15,39,000
ആദ്യം കുഞ്ഞൻ എഞ്ചിൻ മോഡൽ! Slavia 1.0 ലിറ്റർ TSI -യുടെ വില പ്രഖ്യാപിച്ച് Skoda

അതിന്റെ സെഗ്‌മെന്റിൽ, പുതിയ സ്‌കോഡ സെഡാൻ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ് എന്നിവയ്‌ക്കെതിരെ മത്സരിക്കും. ഇന്ത്യയിൽ സ്‌കോഡ റാപ്പിഡിന് പകരമായാണ് സ്ലാവിയ എത്തുന്നത്.

ആദ്യം കുഞ്ഞൻ എഞ്ചിൻ മോഡൽ! Slavia 1.0 ലിറ്റർ TSI -യുടെ വില പ്രഖ്യാപിച്ച് Skoda

സെഡാന്റെ 1.0 ലിറ്റർ, ത്രീ സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ പരമാവധി 115 bhp കരുത്തും 175 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് ഇത് സ്വന്തമാക്കാം.

ആദ്യം കുഞ്ഞൻ എഞ്ചിൻ മോഡൽ! Slavia 1.0 ലിറ്റർ TSI -യുടെ വില പ്രഖ്യാപിച്ച് Skoda

മറുവശത്ത്, 1.5 ലിറ്റർ, ഫോർ സിലിണ്ടർ TSI പെട്രോൾ മോട്ടോർ 150 bhp പരമാവധി കരുത്തും 250 Nm പീക്ക് torque ഉം നൽകുന്നു. ഈ പെട്രോൾ യൂണിറ്റ് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സിൽ ലഭ്യമാകും. കൂടുതൽ ശക്തമായ പെട്രോൾ എഞ്ചിൻ റേഞ്ച്-ടോപ്പിംഗ് സ്റ്റൈൽ ട്രിമ്മിനായി നീക്കിവച്ചിരിക്കുന്നു.

ആദ്യം കുഞ്ഞൻ എഞ്ചിൻ മോഡൽ! Slavia 1.0 ലിറ്റർ TSI -യുടെ വില പ്രഖ്യാപിച്ച് Skoda

എഞ്ചിനുകൾക്ക് പുറമേ, സ്കോഡ സ്ലാവിയ സെഡാൻ അതിന്റെ സസ്പെൻഷൻ സെറ്റപ്പ് കുഷാഖ് എസ്‌യുവിയുമായി പങ്കിടുന്നു. എന്നിരുന്നാലും, വാഹന നിർമ്മാതാക്കൾ അതിന്റെ സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സസ്പെൻഷൻ യൂണിറ്റുകളിൽ ചെറുതായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ആദ്യം കുഞ്ഞൻ എഞ്ചിൻ മോഡൽ! Slavia 1.0 ലിറ്റർ TSI -യുടെ വില പ്രഖ്യാപിച്ച് Skoda

MAB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ സ്‌കോഡ മോഡലാണിത്. ഇതേ പ്ലാറ്റ്ഫോം സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയ്ക്ക് അടിവരയിടുന്നു. സ്ലാവിയയുടെ മൊത്തത്തിലുള്ള നീളവും വീതിയും ഉയരവും യഥാക്രമം 4541mm, 1752mm, 1487mm എന്നിങ്ങനെയാണ്.

ആദ്യം കുഞ്ഞൻ എഞ്ചിൻ മോഡൽ! Slavia 1.0 ലിറ്റർ TSI -യുടെ വില പ്രഖ്യാപിച്ച് Skoda

2651 mm വലിപ്പമുള്ള സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയ വീൽബേസിലാണ് പുതിയ സെഡാൻ വരുന്നത്. നീളമുള്ള വീൽബേസിനൊപ്പം, മോഡൽ മതിയായ ക്യാബിൻ സ്പെയ്സും 520 ലിറ്റർ ബൂട്ട് സ്പേസും (സെഗ്‌മെന്റിലെ മികച്ചത്) ഉറപ്പാക്കുന്നു.

ആദ്യം കുഞ്ഞൻ എഞ്ചിൻ മോഡൽ! Slavia 1.0 ലിറ്റർ TSI -യുടെ വില പ്രഖ്യാപിച്ച് Skoda

ഡിസൈനിന്റെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ, പുതിയ സ്‌കോഡ സ്ലാവിയ അത് പകരം വെക്കുന്ന റാപ്പിഡിനേക്കാൾ പ്രീമിയമായി കാണപ്പെടുന്നു. മുൻ‌വശത്ത്, ഈ മോഡൽ ബ്രാൻഡിന്റെ സിഗ്നേച്ചർ ഗ്രില്ല് വഹിക്കുന്നു.

ആദ്യം കുഞ്ഞൻ എഞ്ചിൻ മോഡൽ! Slavia 1.0 ലിറ്റർ TSI -യുടെ വില പ്രഖ്യാപിച്ച് Skoda

L ആകൃതിയിലുള്ള ഡിആർഎൽ, 16 ഇഞ്ച് അലോയി, സ്ലോപ്പിംഗ് റൂഫ്‌ലൈൻ, C ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ എന്നിവയും ഇതിലുണ്ട്. പുതിയ സ്കോഡ സെഡാന്റെ ഇന്റീരിയർ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള പുതിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പെടെ നിരവധി സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു.

ആദ്യം കുഞ്ഞൻ എഞ്ചിൻ മോഡൽ! Slavia 1.0 ലിറ്റർ TSI -യുടെ വില പ്രഖ്യാപിച്ച് Skoda

ആറ് സ്പീക്കറുകളും സബ് വൂഫറുമുള്ള പ്രീമിയം ഓഡിയോ സിസ്റ്റവും, കണക്റ്റഡ് കാർ ടെക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ വൈപ്പറുകൾ എന്നിവ ഫീച്ചറുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

ആദ്യം കുഞ്ഞൻ എഞ്ചിൻ മോഡൽ! Slavia 1.0 ലിറ്റർ TSI -യുടെ വില പ്രഖ്യാപിച്ച് Skoda

സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഫീച്ചറുകളിൽ സെഡാൻ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഒരു ഇലക്ട്രോണിക് ഡിഫറൻഷ്യൽ സിസ്റ്റം (EDS), ഒരു പിൻ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Monday, February 28, 2022, 12:15 [IST]
English summary
Skoda auto revealed the prices of small 1 litre tsi model in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X