സെഡാനുകളെ ഇന്ത്യ മറന്നിട്ടില്ല! ഒരേ ദിവസം 50 Slavia സെഡാനുകൾ ഡെലിവർ ചെയ്ത് Skoda
സ്‌കോഡ ഓട്ടോ ഇന്ത്യ അടുത്തിടെയാണ് തങ്ങളുടെ പ്രീമിയം സെഡാൻ സ്ലാവിയയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ബ്രാൻഡിന്റെ ഇന്ത്യ സ്ട്രാറ്റജി 2.0 -ക്ക് കീഴിൽ സ്കോഡയിൽ നിന്നുള്ള രണ്ടാമത്തെ ഉൽപ്പന്നമായിരുന്നു ഇത്. സെഗ്‌മെന്റിൽ സ്‌കോഡ റാപ്പിഡിന് പകരമായാണ് പുതിയ സ്ലാവിയ എത്തുന്നത്.

വിഭാഗത്തിൽ മാരുതി സിയാസ്, ഹ്യുണ്ടായി വെർണ, ഹോണ്ട സിറ്റി തുടങ്ങിയ കാറുകളോടാണ് സ്ലാവിയ മത്സരിക്കുന്നത്. സ്ലാവിയയുടെ ബുക്കിംഗ് നിർമ്മാതാക്കൾ മുമ്പേ ആരംഭിച്ചിരുന്നു, ഇപ്പോൾ ഡെലിവറിയും തുടങ്ങിയിരിക്കുകയാണ്.

വാഹനത്തിന്റെ ഡെലിവറി, ഓണർഷിപ്പ് എക്സ്പീരിയൻസ് എന്നിവയെ കുറിച്ചുള്ള വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുകയാണ്. അത്തരത്തിൽ ഒരു വീഡിയോയയാണ് ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നത്, ഇതിൽ ഒന്നോ രണ്ടോ അല്ല, 50 സ്ലാവിയ സെഡാനുകൾ ഒരേ ദിവസം തന്നെ ഉപഭോക്താക്കൾക്ക് ഡെലിവറി എടുക്കുന്നത് കാണാം.

ബിഎംസി എച്ച്‌ഡി വീഡിയോസ് തങ്ങളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചെന്നൈയിലും പോണ്ടിച്ചേരിയിലും സ്‌കോഡ ബ്രാൻഡിന്റെ ഡീലർഷിപ്പ് ശൃംഖലയായ കുൻ സ്‌കോഡ സംഘടിപ്പിച്ച ചടങ്ങാണ് വീഡിയോ ഉൾക്കൊള്ളുന്നത്.

ഡീലർഷിപ്പിന് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന ബ്രാൻഡ് ന്യൂ സ്ലാവിയ സെഡാനുകളുടെ നീണ്ട നിര ഉപഭോക്താക്കൾക്ക് കൈമാറാൻ കാത്തിരിക്കുന്നതായി വീഡിയോ കാണിക്കുന്നു. താക്കോൽ കൈമാറുന്നതിന് മുമ്പ്, ഡീലർഷിപ്പ് ഉപഭോക്താക്കൾക്കായി ഒരു ചെറിയ പരിപാടി സംഘടിപ്പിച്ചു.

ഡീലർഷിപ്പ് ഒരുക്കിയ കേക്ക് കട്ടിംഗ് ഫംഗ്ഷന് ശേഷം ഉപഭോക്താക്കൾക്ക് തങ്ങളുടെ ബ്രാൻഡ് ന്യൂ സ്കോഡ സ്ലാവിയ സെഡാന്റെ താക്കോൽ കൈമാറി. എല്ലാ വാഹനങ്ങൾക്കായും ഒരു ചെറിയ പ്രാർത്ഥന നടത്തി, അതിനുശേഷം ഉപഭോക്താക്കൾ ഡീലർഷിപ്പിൽ നിന്ന് കാറുമായി പുറത്തേക്ക് പോവാൻ തുടങ്ങി.

ഇത്രയധികം സ്‌കോഡ സ്ലാവിയ സെഡാനുകൾ ഒരേസമയം വിതരണം ചെയ്യുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും. ഉത്സവ സീസണുകളിൽ ഇത്തരം കൂട്ട വാഹന വിതരണങ്ങൾ നാം കണ്ടിട്ടുണ്ട്. തങ്ങളുടെ പുതിയ കാർ ഡെലിവറി എടുത്ത ഉപഭോക്താക്കളുടെ ഹാപ്പി ഫേയ്സുകളും വീഡിയോയിൽ കാണാം.

സ്കോഡ സ്ലാവിയ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്‌കോഡ കുഷാഖ്, വോൾസ്‌വാഗൺ ടൈഗൂൺ, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ വിർട്ടസ് എന്നിവയിലും ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമാണ് ഇത്.

സ്ലാവിയ ഒരു പ്രീമിയം സെഡാൻ ആണ്, അതിൽ മാന്യമായ തരത്തിലുള്ള സവിശേഷതകളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി-ഫംഗ്ഷൻ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ ടോൺ ലെതർ അപ്‌ഹോൾസ്റ്ററി തുടങ്ങിയ സവിശേഷതകളോടെയാണ് സ്‌കോഡ സ്ലാവിയയുടെ ഉയർന്ന വേരിയന്റ് വരുന്നത്. വയർലെസ് ഫോൺ ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകളും ഇതിൽ ലഭ്യമാണ്.

രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് സ്‌കോഡ സ്ലാവിയ വാഗ്ദാനം ചെയ്യുന്നത്. മറ്റ് പല നിർമ്മാതാക്കളെയും പോലെ, സ്കോഡയും ഡീസൽ എഞ്ചിൻ ഓപ്ഷനിൽ നിന്ന് മാറി സ്ലാവിയയ്ക്ക് രണ്ട് പെട്രോൾ എഞ്ചിനുകൾ മാത്രം നൽകുന്നു.

115 bhp പവറും 178 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ആദ്യ എഞ്ചിൻ ഓപ്ഷൻ. ഈ എഞ്ചിൻ മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകുന്നു.

150 bhp പവറും 250 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഓഫർ ചെയ്യുന്ന അടുത്ത എഞ്ചിൻ. ഈ എഞ്ചിൻ മാനുവൽ, ഏഴ് സ്പീഡ് DCT ഗിയർബോക്‌സ് എന്നിവയിൽ ലഭ്യമാണ്. ഈ സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ സെഡാൻ ആണിത്.
ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ വേരിയന്റുകളിൽ സ്കോഡ സ്ലാവിയ വാഗ്ദാനം ചെയ്യുന്നു. സൺറൂഫിനൊപ്പവും അല്ലാതെയും സ്റ്റൈൽ വേരിയന്റ് ലഭ്യമാണ്. 1.0 ലിറ്റർ ടർബോ പെട്രോൾ പതിപ്പിന് 10.69 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില. 1.5 ലിറ്റർ ടർബോ പെട്രോൾ പതിപ്പിന് 16.19 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്.


Click it and Unblock the Notifications








