Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

ചെക്ക് നിര്‍മാതാക്കളായ സ്‌കോഡയുടെ രാജ്യത്തെ ജനപ്രീയ മോഡലുകളില്‍ ഒന്നാണ് കുഷാക്ക്. ഇപ്പോഴിതാ കുഷാക്ക് മിഡ്-സൈസ് എസ്‌യുവിയുടെ തിരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് 60,000 രൂപ വരെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

നവംബര്‍ 1 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇത് മോഡലിന്റെ മൂന്നാമത്തെ വിലക്കയറ്റമാണ്. 2022 ജനുവരിയിലും മെയ് മാസത്തിലുമാണ് ഇതിനുമുമ്പ് രണ്ട് വില വര്‍ദ്ധന ഉണ്ടായത്. വില വര്‍ദ്ധിപ്പിച്ചെങ്കിലും വാഹനത്തിന്റെ സവിശേഷതകളിലോ, ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

വേരിയന്റ് തിരിച്ചുള്ള വിലകളിലേക്ക് വരുമ്പോള്‍, സ്‌കോഡ കുഷാക്ക് സ്‌റ്റൈല്‍ 1.5 മാനുവല്‍, മോണ്ടെ കാര്‍ലോ 1.5 മാനുവല്‍ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 60,000 രൂപ അധികം ലഭിക്കും. അതേസമയം, ആംബിഷന്‍ ക്ലാസിക് 1.0 ഓട്ടോമാറ്റി, ആംബിഷന്‍ 1.0 ഓട്ടോമാറ്റിക്, സ്‌റ്റൈല്‍ 1.0 മാനുവല്‍, സ്‌റ്റൈല്‍ 1.0 നോണ്‍ സണ്‍റൂഫ് (NSR), മോണ്ടെ കാര്‍ലോ 1.0 മാനുവല്‍ വേരിയന്റുകള്‍ക്ക് 40,000 രൂപ വീതം വില വര്‍ധിച്ചു.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

സ്‌കോഡ കുഷാക്കിന്റെ അടിസ്ഥാന സ്പെക്ക് ആക്റ്റീവ് 1.0 മാനുവല്‍, സ്റ്റൈല്‍ 1.0 ഓട്ടോമാറ്റിക് (ആറ് എയര്‍ബാഗുകള്‍ ഉള്ളത്), മോന്റെ കാര്‍ലോ 1.0 ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 30,000 രൂപ വീതം വില വര്‍ധിച്ചു. മറുവശത്ത്, ആംബിഷന്‍ ക്ലാസിക് 1.0 മാനുവല്‍, ആംബിഷന്‍ 1.0 മാനുവല്‍, സ്‌റ്റൈല്‍ 1.5 DSG (ആറ് എയര്‍ബാഗുകള്‍ ഉള്ളത്), മോന്റെ കാര്‍ലോ 1.5 DSG എന്നിവയ്ക്ക് ഇപ്പോള്‍ 20,000 രൂപ അധികം നല്‍കണം.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

അതേസമയം എസ്‌യുവിയുടെ സ്‌റ്റൈല്‍ 1.0 ഓട്ടോമാറ്റിക്, സ്‌റ്റൈല്‍ 1.5 DSG വേരിയന്റുകളുടെ വിലയില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. സ്‌കോഡ കുഷാക്ക് വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കി. അടുത്തിടെ ആനിവേഴ്‌സറി എഡിഷന്‍ എന്ന പേരില്‍ ഒരു മോഡലിനെ കോസ്‌മെറ്റിക് നവീകരണങ്ങളോടെ കമ്പനി അവതരിപ്പിച്ചിരുന്നു.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

ഫോക്‌സ്‌വാഗണ്‍-സ്‌കോഡ ഓട്ടോയുടെ ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഉല്‍പ്പന്നമായിരുന്നു ഇത്.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

MQB A0 IN പ്ലാറ്റ്ഫോം മിഡ്-സൈസ് എസ്‌യുവിയുമായി അരങ്ങേറ്റം കുറിച്ചു, ഈ പ്ലാറ്റ്‌ഫോം ഇപ്പോള്‍ രണ്ട് മിഡ്-സൈസ് സെഡാനുകള്‍ക്കും (വെര്‍ട്ടിസ്, സ്ലാവിയ) രണ്ട് എസ്‌യുവികള്‍ക്കും (ടൈഗൂണ്‍, കുഷാക്ക്) അടിവരയിടുന്നു. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി, സ്‌കോഡ ഓട്ടോ ഇന്ത്യ നിരവധി പുതിയ അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിരുന്നു.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്‌കോഡ കുഷാക്ക് എത്തുന്നത്. 115 bhp പവറും 178 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിനാണ് അടിസ്ഥാന എഞ്ചിന്‍. രണ്ടാമത്തെ എഞ്ചിന്‍ ഓപ്ഷന്‍ 150 bhp കരുത്തും 250 Nm ടോര്‍ക്കും ഉള്ള കൂടുതല്‍ ശക്തമായ 1.5 ലിറ്റര്‍ TSI എഞ്ചിനാണ്.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

വിപണിയില്‍ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരാണ് കുഷാക്കിന്റെ മുഖ്യഎതിരാളികള്‍. എസ്‌യുവിയില്‍ എല്‍ഇഡി, ഹെഡ്‌ലൈറ്റും ടെയില്‍ലാമ്പുകളും ഉണ്ട്, കൂടാതെ ഹണി ഓറഞ്ച്, ടൊര്‍ണാഡോ റെഡ്, കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ നിറങ്ങളിലാണ് അവതരിപ്പിക്കുന്നത്. സ്‌കോഡ കുഷാക്കിന്റെ എന്‍ട്രി ലെവല്‍ ട്രിം ലൈനായ ആക്ടീവില്‍ 16 ഇഞ്ച് സ്റ്റീല്‍ വീലുകളും ലോറ്റ്സെ ഫുള്‍ വീല്‍ കവറുകളും ഉണ്ടാകും.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

ആംബിഷന്‍ ട്രിം ലെവലില്‍, കുഷാക്കിന് ഗ്രസ് 16 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുന്നു, സ്‌റ്റൈല്‍ വേരിയന്റിന് 17 ഇഞ്ച് അറ്റ്‌ലസ് ടു-ടോണ്‍ അലോയ്കള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. കുഷാക്കിന് ഏകദേശം 95 ശതമാനം പ്രാദേശികവല്‍ക്കരമാണ് ലഭിക്കുന്നത്.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

ഇത് വിലകള്‍ മത്സരാധിഷ്ഠിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇപ്പോള്‍ അതിന്റെ അളവുകളെക്കുറിച്ച് പറയുകയാണെങ്കില്‍, ഇതിന് 4225 mm നീളവും 1760 mm വീതിയും 1612 mm ഉയരവുമുണ്ട്, അതേസമയം അതിന്റെ വീല്‍ബേസ് 2651 mm ആണ്, അതിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 188 mm ആണ്.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

ക്യാബിന്‍ ഡ്യുവല്‍-ടോണ്‍ സ്‌കീമിലാണ് ഒരുങ്ങുന്നത്. ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലിന്റെ ഗുണനിലവാരവും ഓവര്‍ ഫിനിഷും സെഗ്മെന്റിന് മികച്ചതെന്ന് വേണം പറയാന്‍.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

സീറ്റുകള്‍ മികച്ചതും നല്ല സൈഡ് സപ്പോര്‍ട്ടും വാഗ്ദാനം ചെയ്യുന്നു, അതേസമയം കുഷ്യനിംഗും നന്നായി സന്തുലിതമാണ്. സ്‌കോഡ പിയാനോ ബ്ലാക്ക് ഫിനിഷും ബ്രഷ് ചെയ്ത ക്രോമും മിനിമലിസ്റ്റ് രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്, ഇത് വളരെ സൂക്ഷ്മമായി അതിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

സ്‌കോഡ കുഷാക്ക് അഞ്ച് യാത്രക്കാര്‍ക്ക് ധാരാളം സ്ഥലം വാഗ്ദാനം ചെയ്യുന്നു, ഇത് 385 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയുമായി വരുന്നു. ഫീച്ചറുകളുടെ കാര്യത്തില്‍ ഇപ്പോള്‍ സ്‌കോഡ കുഷാക്ക് വളരെ ശ്രദ്ധേയമാണ്.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് മിറര്‍ലിങ്ക് എന്നിവയുള്ള 10.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പിന്നില്‍ എസി വെന്റുകള്‍, MID ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, ഏഴ് സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ഓട്ടോ-ഡിമ്മിംഗ് IRVM-കള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, വയര്‍ലെസ് ചാര്‍ജര്‍, മൈ സ്‌കോഡ കണക്റ്റ് എന്നിവയും ഇടംപിടിക്കുന്നു.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തില്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, ESC, അഞ്ച് യാത്രക്കാര്‍ക്കും ത്രീ-പോയിന്റ് സീറ്റ്‌ബെല്‍റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ നിരവധി സ്റ്റാന്‍ഡേര്‍ഡ് ഓഫറുകളുമായാണ് പുതിയ സ്‌കോഡ കുഷാക്ക് വരുന്നത്.

Kushaq -ന് വീണ്ടും വില വര്‍ധനവുമായി Skoda; പുതിയ വില വിവരങ്ങള്‍ അറിയാം

ഓപ്ഷണല്‍ സുരക്ഷാ ഫീച്ചറുകളില്‍- ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ്, 6 എയര്‍ബാഗുകള്‍ (സൈഡും കര്‍ട്ടനും ഉള്‍പ്പെടുന്നു), ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, മള്‍ട്ടി-കൊളിഷന്‍ ബ്രേക്കിംഗ് സിസ്റ്റം എന്നിവയും ഉള്‍പ്പെടുന്നു.

More from DriveSpark

Article Published On: Saturday, November 5, 2022, 12:21 [IST]
English summary
Skoda hiked kushaq price up to rs 60 000 new price list details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X