വിപണയിൽ വൻ ഹിറ്റായി 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വില വർധനയുമായി Skoda Kodiaq

സ്‌കോഡ തങ്ങളുടെ മുൻനിര എസ്‌യുവി മോഡലായ കൊഡിയാക്കിന്റെ വില ഒരു ലക്ഷം രൂപ വർധിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ 35.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം റീട്ടെയിൽ ചെയ്യുന്നത്.

വിപണയിൽ വൻ ഹിറ്റായി 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വില വർധനയുമായി Skoda Kodiaq

ലോഞ്ച് ചെയ്ത് 30 ദിവസത്തിനുള്ളിലാണ് കോഡിയാക്കിന് വില വർധനവ് ലഭിക്കുന്നത്. ഇതോടെ വാഹനത്തിന്റെ ഇൻട്രോഡക്ടറി പ്രൈസിംഗ് നിർമ്മാതാക്കൾ പിൻവലിച്ചിരിക്കുകയാണ്.

വിപണയിൽ വൻ ഹിറ്റായി 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വില വർധനയുമായി Skoda Kodiaq

വേരിയന്റുകളും വിലനിർണ്ണയവും:

* സ്‌റ്റൈൽ: 35.99 ലക്ഷം രൂപ

* സ്‌പോർട്ട്‌ലൈൻ: 36.99 ലക്ഷം രൂപ

* L&K: 38.49 ലക്ഷം രൂപ

Kodiaq Price (Upto March) New Price (Effective From April) Difference
Style ₹34.99 Lakh ₹35.99 Lakh +₹1 Lakh
Sportline ₹35.99 Lakh ₹36.99 Lakh +₹1 Lakh
Laurin & Klement ₹37.49 Lakh ₹38.49 Lakh +₹1 Lakh
വിപണയിൽ വൻ ഹിറ്റായി 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വില വർധനയുമായി Skoda Kodiaq

സ്കോഡ കൊഡിയാക് ആദ്യ ബാച്ച് സോൾഡ് ഔട്ട്

ലോഞ്ച് ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ കൊഡിയാക്കിന്റെ ആദ്യ ബാച്ച് വിറ്റുതീർന്നതായി സ്കോഡ അറിയിച്ചു. അതേസമയം, ആദ്യ ബാച്ചിലെ എസ്‌യുവികളുടെ കൃത്യമായ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മുൻനിര എസ്‌യുവിയുടെ ബുക്കിംഗ് 2022 ഏപ്രിലിൽ കമ്പനി വീണ്ടും തുറക്കും. ഈ പുതുക്കിയ വിലകൾ ഏപ്രിൽ മുതലുള്ള ബുക്കിംഗിന് ബാധകമാണ്.

വിപണയിൽ വൻ ഹിറ്റായി 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വില വർധനയുമായി Skoda Kodiaq

കളർ ഓപ്ഷനുകൾ:

* ലാവ ബ്ലൂ

* മാജിക് ബ്ലാക്ക്

* മൂൺ വൈറ്റ്

* ഗ്രാഫൈറ്റ് ഗ്രേ

വിപണയിൽ വൻ ഹിറ്റായി 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വില വർധനയുമായി Skoda Kodiaq

എഞ്ചിൻ, ട്രാൻസ്മിഷൻ & പെർഫോർമൻസ്:

ഏഴ് സ്പീഡ് DSG ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.0-ലിറ്റർ ടർബോ-പെട്രോൾ TSI എഞ്ചിനാണ് കൊഡിയാകിന് കരുത്തേകുന്നത്. ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം വഴിയാണ് നാല് ചവീലുകളിലേക്കും പവർ അയക്കുന്നത്.

വിപണയിൽ വൻ ഹിറ്റായി 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വില വർധനയുമായി Skoda Kodiaq

* പരമാവധി പവർ: 6,000 rpm -ൽ 187.3 bhp

* പരമാവധി torque: 4,100 rpm -ൽ 320 Nm

* ആക്സിലറേഷൻ (0 മുതൽ 100 ​​കിലോമീറ്റർ വരെ): 7.7 സെക്കൻഡ്

* ഉയർന്ന വേഗത: മണിക്കൂറിൽ 215 കിലോമീറ്റർ

വിപണയിൽ വൻ ഹിറ്റായി 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വില വർധനയുമായി Skoda Kodiaq

എസ്‌യുവിയിൽ പാഡിൽ-ഷിഫ്റ്ററുകൾ ഉണ്ട്, ഇത് സ്‌പോർട്ടി ഡ്രൈവിംഗ് മെച്ചപ്പെടുത്തുന്നു. കൂടാതെ ഇക്കോ, കംഫർട്ട്, നോർമൽ, സ്‌പോർട്, ഇൻഡിവിജ്വൽ & സ്നോ എന്നിങ്ങനെ ചില ഡ്രൈവ് മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

വിപണയിൽ വൻ ഹിറ്റായി 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വില വർധനയുമായി Skoda Kodiaq

എക്സ്റ്റീരിയർ ഡിസൈൻ:

പുതിയ ഫെയ്‌സ്‌ലിഫ്റ്റഡ് എസ്‌യുവിയുടെ പുറംഭാഗത്ത് ക്രോം സറൗണ്ടുകളുള്ള സ്‌ലീക്കർ ബട്ടർഫ്‌ളൈ ഗ്രില്ല്, ട്വീക്ക് ചെയ്‌ത ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവയ്‌ക്കൊപ്പം പുനർരൂപകൽപ്പന ചെയ്‌ത ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും ഉൾപ്പെടുന്നു. പുതിയ 18 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളില്ലാതെ എസ്‌യുവിയുടെ സൈഡ് പ്രൊഫൈലിൽ മാറ്റമില്ല.

വിപണയിൽ വൻ ഹിറ്റായി 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വില വർധനയുമായി Skoda Kodiaq

മറ്റ് എക്സ്റ്റീരിയർ സവിശേഷതകൾ:

* ഓൾറൗണ്ട് ബോഡി ക്ലാഡിംഗ്

* ക്രോം ഫിനിഷ്ഡ് വിൻഡോ ലൈൻ

* റൂഫ് റെയിലുകൾ

* ഷാർക്ക്-ഫിൻ ആന്റിന

* ഹെഡ്‌ലാമ്പ് വാഷർ

വിപണയിൽ വൻ ഹിറ്റായി 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വില വർധനയുമായി Skoda Kodiaq

ഇന്റീരിയർ ഫീച്ചറുകളും സുരക്ഷയും:

പുതിയ കൊഡിയാക്കിന്റെ ഇന്റീരിയറും സൂക്ഷ്മമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇതിൽ പുതിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പെടുന്നു, ഇത് ഇപ്പോൾ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്‌ക്കുന്നു, ഒപ്പം കാറിന്റെ റിമോർട്ട് ഓപ്പറേഷനുകൾക്കായി ബ്രാൻഡിന്റെ കണക്റ്റഡ് സാങ്കേതികവിദ്യയും ഇതിൽ വരുന്നു.

വിപണയിൽ വൻ ഹിറ്റായി 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വില വർധനയുമായി Skoda Kodiaq

പനോരമിക് സൺറൂഫ്, പവർ ഓപ്പറേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, വോയ്‌സ് അസിസ്റ്റൻസ്, ലെതറിൽ റാപ്പ്ഡ് മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 10.25 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് എസ്‌യുവിയിൽ പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ. അതോടൊപ്പം ബ്രാൻഡിന്റെ കോക്ക്പിറ്റ് വ്യൂ ഫീച്ചർ ചെയ്യുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡ്രൈവർക്ക് ധാരാളം ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

വിപണയിൽ വൻ ഹിറ്റായി 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വില വർധനയുമായി Skoda Kodiaq

സുരക്ഷയുടെ കാര്യത്തിൽ, എസ്‌യുവിയിൽ ആക്ടീവും പാസ്സീവുമായ സുരക്ഷാ ഉപകരണങ്ങൾ ഉണ്ട്. ഓട്ടോ പാർക്ക് അസിസ്റ്റും ആക്ടീവ് ഗൈഡ്ലൈനുകളുമുള്ള 360-ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ഫ്രണ്ട് ലൈറ്റ് സിസ്റ്റം, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മൾട്ടി കൊളീഷൻ ബ്രേക്ക്, TPMS, ഒമ്പത് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കർ പോയിന്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വിപണയിൽ വൻ ഹിറ്റായി 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വില വർധനയുമായി Skoda Kodiaq

സ്‌കോഡ കൊഡിയാക് വില വർധനയെ കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായം

കോഡിയാക്കിന്റെ വില വർധിപ്പിക്കുന്നതിൽ സ്‌കോഡ ഒരു ബോൾഡ് ചുവടുവെപ്പാണ് നടത്തിയത്. നേരത്തെ തന്നെ വാഹനത്തി വില അല്പം കൂടുതലായിരുന്നു. എന്നിരുന്നാലും, എസ്‌യുവി അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ അതിശയകരമായ പ്രതികരണം കാരണമാവാം രണ്ടാമത്തെ ബാച്ചിന്റെ വില വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്.

വിപണയിൽ വൻ ഹിറ്റായി 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വില വർധനയുമായി Skoda Kodiaq

ടൊയോട്ട ഫോർച്ച്യൂണർ, മഹീന്ദ്ര അൾടുറാസ് G4, എംജി ഗ്ലോസ്റ്റർ എന്നിവയ്ക്കെതിരെയാണ് സ്കോഡ കൊഡിയാക് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Friday, February 4, 2022, 10:58 [IST]
English summary
Skoda increases price of kodiaq suv by one lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X