ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

2022 കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കഴിഞ്ഞ ദിവസമാണ് സ്‌കോഡ ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്‌കോഡ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു മോഡലായിരുന്നു കൊഡിയാക്.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

വാഹന വിപണിക്ക് ഈ മോഡല്‍ എത്ര ജനപ്രീയമെന്ന് തെളിയിക്കുന്നതാണ് ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഈ മോഡല്‍ ഇതിനകം തന്നെ രാജ്യത്ത് വിറ്റുപോയതായി കമ്പനി സ്ഥിരീകരിച്ചു.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

വില പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ അടുത്ത നാല് മാസത്തേക്കുള്ള ബുക്കിംഗ് സ്‌കോഡ ഓട്ടോ ഇന്ത്യക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഡലിനെ നവീകരണങ്ങളോടെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

നവീകരിച്ച പതിപ്പിന് 34.99 ലക്ഷം രൂപയായിരുന്നു പ്രാരംഭ എക്‌സ്‌ഷോറൂം വില. 7-സീറ്റര്‍ എസ്‌യുവി കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍ (CKD) യൂണിറ്റായി എത്തുകയും സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ഔറംഗബാദിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുകയും ചെയ്യുന്നു.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

കാഴ്ചയുടെ കാര്യത്തില്‍, എസ്‌യുവി 2021 ഏപ്രിലില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് സമാനമാണ്. മുന്‍വശത്ത്, ഇതിന് ഒരു സിഗ്‌നേച്ചര്‍-സ്‌റ്റൈല്‍ ബട്ടര്‍ഫ്ലൈ ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ക്രിസ്റ്റലിന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് അവതരിപ്പിക്കുന്നത്.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

പുതിയ ഫോഗ് ലാമ്പുകള്‍, 18 ഇഞ്ച് ഡ്യുവല്‍- ടോണ്‍ അലോയ് വീലുകള്‍, സില്‍വര്‍ റൂഫ് റെയിലുകള്‍, പുതിയ റൂഫ് മൗണ്ടഡ് സ്പോയിലര്‍, പുതിയ ഷാര്‍പ്പ് ലുക്കിംഗ് റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഒരു പുതിയ ബമ്പര്‍, ടെയില്‍ഗേറ്റില്‍ സ്‌കോഡ അക്ഷരങ്ങള്‍ എന്നിവയാണ് പുറമെയുള്ള പ്രധാന സവിശേഷതകള്‍.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

പുറമെയുള്ള പോലെ തന്നെ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിനും കമ്പനി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുതിയ ടു-സ്പോക്ക് ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, 8.0-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇന്‍ബില്‍റ്റ് നാവിഗേഷന്‍, വയര്‍ലെസ് സ്മാര്‍ട്ട്ലിങ്ക്, 10.25-ഇഞ്ച് വെര്‍ച്വല്‍ കോക്ക്പിറ്റ് എന്നിവയും ലഭിക്കുന്നു.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

കൂടാതെ പനോരമിക് സണ്‍റൂഫ്, മൂന്ന് സോണ്‍ ക്ലൈമാറ്റ്ട്രോണിക് എയര്‍ കണ്ടീഷനിംഗ്, 12-സ്പീക്കര്‍ കാന്റണ്‍ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍ എന്നിവയും മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

ലോറിന്‍ & ക്ലെമെന്റ് വേരിയന്റുകള്‍ക്ക് അകത്തും പുറത്തും കൂടുതല്‍ ക്രോം ഉള്ള സ്റ്റോണ്‍ ബീജ് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും ലഭിക്കുന്നു. സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ലെന്ന് വേണം പറയാന്‍.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

സുരക്ഷാ ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, എസ്‌യുവിക്ക് ഒമ്പത് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), മെക്കാനിക്കല്‍ ബ്രേക്ക് അസിസ്റ്റ് (MBA) ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് (HBA), ആന്റി-സ്ലിപ്പ് നിയന്ത്രണവും (ASR), ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് (EDL) എന്നിവയും ലഭിക്കുന്നു.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

എഞ്ചിന്‍ നവീകരണമാണ് വാഹനത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്. സ്‌കോഡ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് കരുത്തേകുന്നത് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിനാണ്.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

ഇത് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് മോഡലുകള്‍ക്കൊപ്പം സൂപ്പര്‍ബ്, ഒക്ടാവിയ സെഡാനുകളിലും ഇതിനോടകം കണ്ട യൂണിറ്റിന് സമാനമാണ്. ഈ യൂണിറ്റ് 187 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍ ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് യൂണിറ്റുമായി ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ജനുവരി 31-ന് എന്യാക് iV ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്‌കോഡ. ആഗോളതലത്തില്‍ അരങ്ങേറ്റത്തിന് മുന്നോടിയായി, വാഹനത്തിന്റെ എക്സ്റ്റീരിയര്‍ സ്‌കെച്ച് ഡിസൈനുകള്‍ കമ്പനി അടുത്തിടെ പങ്കുവെച്ചിരുന്നു.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

എന്യാക് iV ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈന്‍ ഫോക്‌സ്‌വാഗണ്‍ ID.5-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നുവെന്ന് വേണം പറയാന്‍. അഗ്രസീവ് ഫ്രണ്ട് ഫെയ്സും ചരിഞ്ഞ മേല്‍ക്കൂരയും വലിയ വീല്‍ ആര്‍ച്ചുകളും എന്യാക് iV-യ്ക്ക് ഒരു ധീരമായ റോഡ് സാന്നിധ്യം നല്‍കുന്നു.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

ബോഡി നിറത്തില്‍ ചായം പൂശിയ സൈഡ് സ്‌കര്‍ട്ടുകള്‍. സ്‌കോഡയുടെ C-ആകൃതിയിലുള്ള പിന്‍ ലൈറ്റുകളും ബ്ലോക്ക് ക്യാപിറ്റലുകളിലെ ബ്രാന്‍ഡിന്റെ അക്ഷരങ്ങളുമാണ് പിന്‍ഭാഗത്തെ രൂപകല്‍പ്പനയില്‍ ആധിപത്യം പുലര്‍ത്തുന്നത്. 131 എല്‍ഇഡികളാല്‍ പ്രകാശിതമായ മുന്‍വശത്തെ ഗ്രില്‍ പ്രദര്‍ശിപ്പിക്കുന്ന ഇലക്ട്രിക് വാഹനത്തിന്റെ ക്രിസ്റ്റല്‍ മുഖവും സ്‌കോഡ ടീസ് ചെയ്തിട്ടുണ്ട്.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ മോഡുലാര്‍ ഇലക്ട്രിഫിക്കേഷന്‍ ടൂള്‍കിറ്റ് (MEB) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് 2022 സ്‌കോഡ എന്യാക് iV. എസ്‌യുവി പതിപ്പിനേക്കാള്‍ മികച്ച ശ്രേണി നല്‍കാന്‍ എന്യാക് iV കൂപ്പെയുടെ വൈകാരിക രൂപകല്‍പ്പനയും അതിന്റെ എയറോഡൈനാമിക്സും സഹായിക്കുമെന്ന് സ്‌കോഡ പറയുന്നു.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

വരാനിരിക്കുന്ന എന്യാക് കൂപ്പെ iV ഇലക്ട്രിക് എസ്‌യുവി അതിന്റെ ക്ലാസിലെ ഏറ്റവും മികച്ച ഡ്രാഗ് കോഫിഫിഷ്യന്റ് വാഗ്ദാനം ചെയ്യുമെന്ന് സ്‌കോഡ അവകാശപ്പെടുന്നു. ഇലക്ട്രിക് വാഹനത്തിന്റെ ഡ്രാഗ് കോഫിഫിഷ്യന്റ് അതിന്റെ സെഗ്മെന്റില്‍ ഒരു മാനദണ്ഡം സ്ഥാപിക്കാന്‍ തയ്യാറാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ജനപ്രീതി ഇടിയാതെ Kodiaq; ഒറ്റ ദിവസത്തിനകം വിറ്റുതീര്‍ന്നെന്ന് Skoda

എന്യാക് എസ്‌യുവിയുടെ ഇലക്ട്രിക് കൂപ്പെ വേരിയന്റ് റീചാര്‍ജ് ചെയ്യുന്നതിന് മുമ്പ് 535 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് സ്‌കോഡ പറയുന്നു. ഒറ്റ ചാര്‍ജില്‍ 510 കിലോമീറ്റര്‍ മൈലേജാണ് എന്യാക് iV-യുടെ എസ്‌യുവി പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. രണ്ടാമത്തേത് അഞ്ച് പതിപ്പുകളിലും മൂന്ന് റിയര്‍ വീല്‍ ഡ്രൈവുകളിലും രണ്ട് ഫോര്‍ വീല്‍ ഡ്രൈവുകളിലും വിപണിയില്‍ എത്തുമെന്നുമാണ് കമ്പനി പറഞ്ഞുവെയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda kodiaq facelift sold out in india find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X