Kushaq -ന് പുത്തൻ അംബീഷൻ ക്ലാസിക് വേരിയന്റ് അവതരിപ്പിച്ച് Skoda
പുതിയ സ്‌കോഡ കുഷാഖ് മോണ്ടെ കാർലോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുന്നതിനായി നാമെല്ലാവരും കാത്തിരിക്കുമ്പോൾ, ചെക്ക് കാർ നിർമ്മാതാക്കൾ മറ്റൊരു നീക്കം അതിനിടയിൽ നടത്തിയിരിക്കുകയാണ്.

ബ്രാൻഡിന്റെ ജനപ്രിയ മിഡ് സൈസ് എസ്‌യുവിയുടെ വേരിയന്റ് നിരയിലേക്ക് നിശബ്ദമായി ഒരു 'അംബീഷൻ ക്ലാസിക്' ട്രിം ലെവൽ നിർമ്മാതാക്കൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. ഈ പുതിയ ഗ്രേഡ് അടിസ്ഥാന 'ആക്റ്റീവ്', 'അംബീഷൻ' ട്രിം ലെവലുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്നു.

'അംബീഷൻ' ഗ്രേഡുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ കുഷാഖ് 'അംബീഷൻ ക്ലാസിക്' വില കുറയ്ക്കുന്നതിന് ചില ഫീച്ചറുകൾ നഷ്ടപ്പെടുത്തുന്നു.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സംവിധാനത്തിന് പകരം മാനുവൽ എസി, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഇതിന് ലഭിക്കുന്നു, എന്നാൽ സ്‌കോഡ കണക്ട് (കണക്‌റ്റഡ് കാർ ടെക്) സംവിധാനം ഇതിൽ നിന്ന് നീക്കം ചെയ്‌തു.

പുതിയ ട്രിം ലെവലിന് അംബീഷൻ ഗ്രേഡിൽ വാഗ്ദാനം ചെയ്യുന്ന ഡ്യുവൽ ടോൺ ഫാബ്രിക് അപ്ഹോൾസ്റ്ററിക്ക് പകരം ബ്ലാക്ക് സ്വീഡ് സീറ്റ് കവറുകൾ ലഭിക്കുന്നു. വിൻഡോ ലൈനിംഗ്, ട്രങ്ക് ലൈൻ, ലോവർ ഡോറുകൾ, ഫ്രണ്ട് ബമ്പർ എന്നിവയ്‌ക്കായുള്ള ക്രോം ഡീറ്റെയിലിംഗ് അടങ്ങുന്ന കുറച്ച് വിശ്വൽ നവീകരണങ്ങളുണ്ട്. മറ്റെല്ലാ സവിശേഷതകളും എസ്‌യുവിയുടെ അംബിഷൻ ട്രിമ്മിലെ പോലെ തന്നെയാണ്.

കൂടാതെ, സ്‌കോഡ കുഷാഖിൽ 'അംബീഷൻ ക്ലാസിക്' ട്രിം ലെവലിനൊപ്പം ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ ഒടുവിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

കാർബൺ സ്റ്റീൽ പെയിന്റ് ഓപ്ഷനിൽ വൈറ്റ് റൂഫ് ലഭ്യമാണ്, മറ്റ് പെയിന്റ് ചോയിസുകളിൽ - ടൊർണാഡോ റെഡ്, ഹണി ഓറഞ്ച്, കാൻഡി വൈറ്റ്, ബ്രില്യന്റ് സിൽവർ എന്നീ ഓപ്ഷനുകൾ ബ്ലാക്ക് റൂഫ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സ്‌കോഡ കുഷാഖ് അംബീഷൻ ക്ലാസിക്ക് 1.0 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ. ഈ മോട്ടോർ 115 PS പീക്ക് പവറും 178 Nm പരമാവധി torque ഉം പുറത്തെടുക്കുന്നത് തുടരുന്നു. കൂടാതെ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിക്കും.

വിലയെ സംബന്ധിച്ചിടത്തോളം, സ്‌കോഡ കുഷാഖ് ആംബിയന്റ് ക്ലാസിക്കിന്റെ വില മാനുവൽ വേരിയന്റിന് 12.69 ലക്ഷം രൂപയും, ഓട്ടോമാറ്റിക് വേരിയന്റിന് 14.09 ലക്ഷം രൂപയുമാണ്. ഈ വിലകൾ എല്ലാം ഡൽഹി എക്സ്-ഷോറൂം റേയിട്ടാണ്.

ഈ പുതിയ ട്രിം ലെവലിന്റെ കൂട്ടിച്ചേർക്കൽ 1.0 ലിറ്റർ ഓട്ടോമാറ്റിക് പതിപ്പിനെ കുറച്ചുകൂടി താങ്ങാനാവുന്നതാക്കി. ഇന്ത്യൻ വിപണിയിൽ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, VW ടൈഗൂൺ, എംജി ആസ്റ്റർ തുടങ്ങിയവയോടാണ് സ്കോഡ കുഷാഖ് മത്സരിക്കുന്നത്.


Click it and Unblock the Notifications








