15.09 ലക്ഷം രൂപയ്ക്ക് പുത്തൻ Kushaq NSR വേരിയന്റ് പുറത്തിറക്കി Skoda

തങ്ങളുടെ ജനപ്രിയ മോഡൽ കുഷാഖിന്റെ മറ്റൊരു വകഭേദം കൂടി പുറത്തിറക്കിയിരിക്കുകയാണ് സ്‌കോഡ ഓട്ടോ. ഇതിനെ സ്റ്റൈൽ NSR എന്നാണ് നിർമ്മാതാക്കൾ നെയിം ചെയ്തിരിക്കുന്നത്. ഇവിടെ NSR എന്നത് അടിസ്ഥാനപരമായി "നോൺ-സൺറൂഫ്" എന്നതിന്റെ ചുരുക്കമാണ്.

15.09 ലക്ഷം രൂപയ്ക്ക് പുത്തൻ Kushaq NSR വേരിയന്റ് പുറത്തിറക്കി Skoda

ഇത് ടോപ്പ്-എൻഡ് സ്റ്റൈൽ വേരിയന്റിന് താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്. പുതിയ വേരിയന്റിന് 15.09 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 15.29 ലക്ഷം രൂപ വിലയുള്ള ടോപ്പ് എൻഡ് സ്റ്റൈൽ വേരിയന്റിനേക്കാൾ 20,000 രൂപ വില കുറവാണ്. സെമി കണ്ടക്ടർ ദൗർലഭ്യം നിലനിൽക്കുന്നതിനാലാണ് പുതിയ വേരിയന്റ് സ്കോഡ അവതരിപ്പിച്ചത്.

15.09 ലക്ഷം രൂപയ്ക്ക് പുത്തൻ Kushaq NSR വേരിയന്റ് പുറത്തിറക്കി Skoda

വില കുറച്ചതോടൊപ്പം സ്‌കോഡ ചില ഫീച്ചറുകളും നീക്കം ചെയ്തിട്ടുണ്ട്. സ്റ്റൈൽ NSR വേരിയന്റിന് ഇലക്ട്രിക് സൺറൂഫ്, ഓട്ടോ-ഡിമ്മിംഗ് റിയർവ്യൂ മിറർ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവ നഷ്‌ടപ്പെടുന്നു.

15.09 ലക്ഷം രൂപയ്ക്ക് പുത്തൻ Kushaq NSR വേരിയന്റ് പുറത്തിറക്കി Skoda

ചെറിയ 15 ഇഞ്ച് സ്പെയർ വീലാണ് NSR -ൽ വരുന്നത്. എന്നാൽ സ്റ്റൈൽ വേരിയന്റിൽ, 16 ഇഞ്ച് സ്പെയർ വീൽ തന്നെ ലഭിക്കും. എന്നിരുന്നാലും, ഇലക്ട്രിക് സൺറൂഫ് ഇല്ലാത്തതിനാൽ, സ്റ്റൈൽ വേരിയന്റിന് ലഭിക്കാത്ത ഒരു സൺഗ്ലാസ് ഹോൾഡർ എന്ന പുത്തൻ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ, എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം കുഷാഖിന് ലഭിക്കുമെന്ന് പറയപ്പെടുന്നു.

15.09 ലക്ഷം രൂപയ്ക്ക് പുത്തൻ Kushaq NSR വേരിയന്റ് പുറത്തിറക്കി Skoda

ബാക്കിയുള്ള എക്യുപ്മെന്റ് ലെവൽ സ്റ്റൈൽ വേരിയന്റിന് സമാനമാണ്. അതിനാൽ, ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, കീലെസ്സ് എൻട്രി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 20.32 സെന്റിമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, ക്രൂയിസ് കൺട്രോൾ, സെൻസറുകൾ ഉള്ള പിൻ പാർക്കിംഗ് ക്യാമറ, കൂൾഡ് ഗ്ലൗബോക്സ്, വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ആംബിയന്റ് ലൈറ്റിംഗ്, എൽഇഡി ടെയിൽ ലാമ്പുകൾ, എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലാമ്പുകൾ ഉള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ പോലെയുള്ള മാന്യമായ ഫീച്ചർ ലിസ്റ്റ് ലഭിക്കുന്നു.

15.09 ലക്ഷം രൂപയ്ക്ക് പുത്തൻ Kushaq NSR വേരിയന്റ് പുറത്തിറക്കി Skoda

മൂന്ന് സിലിണ്ടർ യൂണിറ്റായ 1.0 ലിറ്റർ TSI ടർബോചാർജ്ഡ് എഞ്ചിൻ മാത്രമാണ് സ്റ്റൈൽ NSR വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. എഞ്ചിൻ പരമാവധി 115 PS പവറും 178 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

15.09 ലക്ഷം രൂപയ്ക്ക് പുത്തൻ Kushaq NSR വേരിയന്റ് പുറത്തിറക്കി Skoda

സ്റ്റൈൽ NSR വേരിയന്റ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി മാത്രമാണ് കണക്ട് ചെയ്തിരിക്കുന്നത്. മറ്റ് ചില വകഭേദങ്ങൾക്കൊപ്പം ഈ എഞ്ചിനിനൊപ്പം നിങ്ങൾക്ക് ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കും.

15.09 ലക്ഷം രൂപയ്ക്ക് പുത്തൻ Kushaq NSR വേരിയന്റ് പുറത്തിറക്കി Skoda

1.5 ലിറ്റർ EVO, നാല് സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിൻ 150 PS പരമാവധി കരുത്തും 250 Nm പീക്ക് torque ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഏഴ് സ്പീഡ് DSG ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

15.09 ലക്ഷം രൂപയ്ക്ക് പുത്തൻ Kushaq NSR വേരിയന്റ് പുറത്തിറക്കി Skoda

വകഭേദങ്ങൾ

ആക്റ്റീവ്, ആംബിഷൻ ക്ലാസിക്, അംബിഷൻ, സ്റ്റൈൽ NSR, സ്റ്റൈൽ, മോണ്ടെ കാർലോ എന്നിങ്ങനെ ആറ് വേരിയന്റുകളിലായാണ് കുഷാഖ് വിൽക്കുന്നത്. സെമി കണ്ടക്ടർ ദൗർലഭ്യം പരിഹരിക്കുന്നതിനുള്ള ഒരു മാർഗം കണ്ടെത്തിക്കഴിഞ്ഞാൽ, സ്‌കോഡ അംബിഷൻ ക്ലാസിക്, സ്റ്റൈൽ NSR വേരിയന്റുകൾ നിർത്തലാക്കാനുള്ള ഉയർന്ന സാധ്യതകളുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്.

15.09 ലക്ഷം രൂപയ്ക്ക് പുത്തൻ Kushaq NSR വേരിയന്റ് പുറത്തിറക്കി Skoda

വിലകളും എതിരാളികളും

സ്‌കോഡ കുഷാഖിന്റെ എക്സ്-ഷോറൂം വില 11.29 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്, ഇത് 19.49 ലക്ഷം രൂപ വരെ ഉയരുന്നു. ഹ്യുണ്ടായി ക്രെറ്റ, എംജി ആസ്റ്റർ, കിയ സെൽറ്റോസ്, മാരുതി സുസുക്കി എസ്-ക്രോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, നിസാൻ കിക്ക്‌സ് എന്നിവയ്‌ക്കെതിരെ മിഡ്-സൈസ് എസ്‌യുവി മത്സരിക്കേണ്ടതുണ്ട്.

15.09 ലക്ഷം രൂപയ്ക്ക് പുത്തൻ Kushaq NSR വേരിയന്റ് പുറത്തിറക്കി Skoda

വിലനിർണ്ണയം കാരണം, ഇത് എംജി ഹെക്ടർ, മഹീന്ദ്ര സ്കോർപിയോ, ടാറ്റ ഹാരിയർ, മഹീന്ദ്ര XUV700 എന്നിവയ്‌ക്കെതിരെയും മത്സരിക്കുന്നു. മാരുതി സുസുക്കിയും ടൊയോട്ടയും ഉടൻ തന്നെ തങ്ങളുടെ പുതിയ മിഡ് സൈസ് എസ്‌യുവികൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും, ഇത് സ്‌കോഡ കുഷാഖിനേയും നേരിടും.

More from DriveSpark

Article Published On: Wednesday, June 15, 2022, 10:02 [IST]
English summary
Skoda launched new affordable nsr variant for kushaq suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X