Skoda Kushaq, Slavia മോഡല്‍ ഇയര്‍ അപ്‌ഡേറ്റുകള്‍ക്കൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കുഷാക്ക്, സ്ലാവിയ മോഡലുകളുടെ വരവോടെ വിപണിയില്‍ പച്ച പിടിച്ച ബ്രാന്‍ഡാണ് സ്‌കോഡ. പ്രതിമാസ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ മികച്ച വില്‍പ്പനയാണ് ഈ മോഡലുകളിലൂടെ ചെക്ക് നിര്‍മാതാക്കള്‍ നേടിയെടുക്കുന്നതെന്ന് വേണം പറയാന്‍.

Skoda Kushaq, Slavia മോഡല്‍ ഇയര്‍ അപ്‌ഡേറ്റുകള്‍ക്കൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യയില്‍ നിര്‍മ്മിച്ച സ്‌കോഡ മോഡലുകളുടെ നിലവിലെ വിജയം നിലനിര്‍ത്തുന്നതിനും, വില്‍പ്പനയുടെ ആക്കം തുടരുന്നതിനായി, 2023-ല്‍ കുഷാക്കിനും സ്ലാവിയയ്ക്കും വേണ്ടി സ്‌കോഡ ചെറിയ അപ്ഡേറ്റുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

Skoda Kushaq, Slavia മോഡല്‍ ഇയര്‍ അപ്‌ഡേറ്റുകള്‍ക്കൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോംപ്കാട് എസ്‌യുവി സെഗ്മെന്റിലെ മിന്നും താരമാണ് ഇന്ന് കുഷാക്ക്, മാത്രമല്ല, ബ്രാന്‍ഡിന്റെ നിലവിലെ ബെസ്റ്റ് സെല്ലറാണ് ഇത്, ഗ്ലോബല്‍ NCAP പരീക്ഷിച്ച പ്രകാരം ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും സുരക്ഷിതമായ കാറായി അടുത്തിടെ റേറ്റുചെയ്യുകയും ചെയ്തിരുന്നു. എസ്‌യുവി അടുത്തിടെ ഇന്ത്യയില്‍ അതിന്റെ ആദ്യ വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി ഒരു പ്രത്യേക വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ചിരുന്നു.

Skoda Kushaq, Slavia മോഡല്‍ ഇയര്‍ അപ്‌ഡേറ്റുകള്‍ക്കൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

MY2023 അപ്ഡേറ്റുകളില്‍ വേരിയന്റ് തിരിച്ചുള്ള ഫീച്ചര്‍ ലിസ്റ്റിന്റെ ഒരു ചെറിയ റീജിഗ് ഉള്‍പ്പെടുത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത് താഴ്ന്ന ട്രിമ്മുകളിലേക്ക് കൂടുതല്‍ സുരക്ഷാ സാങ്കേതികവിദ്യ ചേര്‍ക്കാന്‍ സാധ്യതയുണ്ട്.

Skoda Kushaq, Slavia മോഡല്‍ ഇയര്‍ അപ്‌ഡേറ്റുകള്‍ക്കൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം സ്ലാവിയ സെഡാന്‍ 2022-ല്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചു, 2023-ല്‍ മോണ്ടെ കാര്‍ലോ എഡിഷന്റെ അവതരണമായിരിക്കും അതിന്റെ ഏറ്റവും പ്രതീക്ഷിക്കുന്ന അപ്ഡേറ്റ്. മറ്റ് MY2023 അപ്ഡേറ്റുകള്‍ വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളുടെ അപ്ഡേറ്റ് ലിസ്റ്റിനൊപ്പം കുഷാക്കിലുള്ളതിന് സമാനമായിരിക്കാം. താഴ്ന്ന ട്രിമ്മുകള്‍ക്ക് കൂടുതല്‍ സുരക്ഷാ സാങ്കേതികവിദ്യയും കമ്പനി അവതരിപ്പിച്ചേക്കുമെന്ന് വേണം കരുതാന്‍.

Skoda Kushaq, Slavia മോഡല്‍ ഇയര്‍ അപ്‌ഡേറ്റുകള്‍ക്കൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൂടാതെ, വരാനിരിക്കുന്ന മലിനീകരണ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് സ്‌കോഡയ്ക്ക് പവര്‍ട്രെയിനുകളില്‍ ചില അപ്ഡേറ്റുകള്‍ നടത്തേണ്ടി വന്നേക്കാം. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം 1-ലിറ്റര്‍, 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം സ്ലാവിയയും കുഷാക്കും വാഗ്ദാനം ചെയ്യുന്നത് തുടരും.

Skoda Kushaq, Slavia മോഡല്‍ ഇയര്‍ അപ്‌ഡേറ്റുകള്‍ക്കൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടുത്തിടെയാണ് സ്‌കോഡ അതിന്റെ പ്രാദേശികമായി നിര്‍മ്മിച്ച കാറുകളുടെ വില വര്‍ധിപ്പിച്ചെങ്കിലും, MY2023 അപ്ഡേറ്റുകള്‍ അവതരിപ്പിച്ചുകഴിഞ്ഞാല്‍ വിലകള്‍ വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ കുഷാക്കിന് 11.59 ലക്ഷം മുതല്‍ 19.69 ലക്ഷം വരെയും സ്ലാവിയയ്ക്ക് 11.29 ലക്ഷം മുതല്‍ 18.39 ലക്ഷം വരെയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

Skoda Kushaq, Slavia മോഡല്‍ ഇയര്‍ അപ്‌ഡേറ്റുകള്‍ക്കൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്‌കോഡ കുഷാക്ക് എത്തുന്നത്. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിന്‍ 115 bhp പവറും 178 NM ടോര്‍ക്കും നല്‍കുന്നു. കൂടുതല്‍ ശക്തമായ 1.5 ലിറ്റര്‍ TSI എഞ്ചിന്‍ 150 bhp കരുത്തും 250 Nm ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്.

Skoda Kushaq, Slavia മോഡല്‍ ഇയര്‍ അപ്‌ഡേറ്റുകള്‍ക്കൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരാണ് കുഷാക്കിന്റെ വിപണിയിലെ മുഖ്യഎതിരാളികള്‍. ഹണി ഓറഞ്ച്, ടൊര്‍ണാഡോ റെഡ്, കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ നിറങ്ങളിലാണ് വാഹനം വിപണിയില്‍ ലഭ്യമാകുന്നത്.

Skoda Kushaq, Slavia മോഡല്‍ ഇയര്‍ അപ്‌ഡേറ്റുകള്‍ക്കൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കുഷാക്കിന് സമാനമായി തന്നെ സ്ലാവിയ സെഡാനിലും 1.0 ലിറ്റര്‍ TSI 3-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ TSI ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് സ്‌കോഡ വാഗ്ദാനം ചെയ്യുന്നത്.

Skoda Kushaq, Slavia മോഡല്‍ ഇയര്‍ അപ്‌ഡേറ്റുകള്‍ക്കൊരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതില്‍ 1.0 ലിറ്റര്‍ എഞ്ചിന്‍ 114 bhp കരുത്തും 178 Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍, 1.5 TSI എഞ്ചിന്‍ 148 bhp പവറില്‍ 250 Nm torque വരെ ഉത്പാദിപ്പിക്കുന്നു. ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവല്‍ ലൈനപ്പിലുടനീളം സ്റ്റാന്‍ഡേര്‍ഡായാണ് വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Thursday, November 10, 2022, 19:30 [IST]
English summary
Skoda planning to bring model year updates for kushaq and slavia details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X