Skoda Slavia സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ഫെബ്രുവരി അവസാനത്തോടെ; ഡിസ്‌പ്ലേ മോഡലുകള്‍ ഷോറൂമുകളില്‍ എത്തി

ചെക്ക് നിര്‍മാാക്കളായ സ്‌കോഡ, മാര്‍ച്ച് മാസത്തോടെ ഇന്ത്യയില്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ സ്ലാവിയ അവതരിപ്പിക്കാനൊരുങ്ങുകയാണ്. എന്നാല്‍ ഇതിനോടകം തന്നെ ഏതാനും ഷോറൂമുകളില്‍ മോഡല്‍ പ്രദര്‍ശനത്തിന് ലഭ്യമായി തുടങ്ങുകയും ചെയ്തിട്ടുണ്ട്.

Skoda Slavia സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ഫെബ്രുവരി അവസാനത്തോടെ; ഡിസ്‌പ്ലേ മോഡലുകള്‍ ഷോറൂമുകളില്‍ എത്തി

ഇതിനിടയിലാണ് ഇപ്പോള്‍ വാഹനം സംബന്ധിച്ചുള്ള ഏതാനും പുതിയ വിവരങ്ങള്‍ കൂടി പുറത്തുവരുന്നത്. ഫെബ്രുവരി അവസാനത്തോടെ ചെക്ക് ബ്രാന്‍ഡ് വരാനിരിക്കുന്ന സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ആരംഭിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

Skoda Slavia സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ഫെബ്രുവരി അവസാനത്തോടെ; ഡിസ്‌പ്ലേ മോഡലുകള്‍ ഷോറൂമുകളില്‍ എത്തി

സ്രോതസ്സുകള്‍ അനുസരിച്ച്, ഷോറൂം തലത്തില്‍ സ്‌കോഡ സ്ലാവിയയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ശക്തമാണ്, കൂടാതെ ഇന്ത്യന്‍ വാഹന വിപണിയിലെ റാപ്പിഡ് റീപ്ലേസ്‌മെന്റിനായി ചെക്ക് ബ്രാന്‍ഡിന് ഉയര്‍ന്ന പ്രതീക്ഷകളാണുള്ളത്.

Skoda Slavia സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ഫെബ്രുവരി അവസാനത്തോടെ; ഡിസ്‌പ്ലേ മോഡലുകള്‍ ഷോറൂമുകളില്‍ എത്തി

മുമ്പ്, സ്‌കോഡ ഓട്ടോ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സാക്ക് ഹോളിസും സ്‌കോഡ സ്ലാവിയയുടെ ഇന്ത്യയിലെ ഡെലിവറി ടൈംലൈന്‍ വെളിപ്പെടുത്തിയിരുന്നു. സ്‌കോഡ സ്ലാവിയയുടെ ഡെലിവറി ടൈംലൈന്‍ ഒരു ട്വീറ്റിലൂടെയായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. സ്ലാവിയയുടെ ഡെലിവറി മാര്‍ച്ച് മാസം തന്നെ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

Skoda Slavia സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ഫെബ്രുവരി അവസാനത്തോടെ; ഡിസ്‌പ്ലേ മോഡലുകള്‍ ഷോറൂമുകളില്‍ എത്തി

സ്‌കോഡ സ്ലാവിയയെ കുറിച്ച് പറയുകയാണെങ്കില്‍, ഇത് ഇന്ത്യയില്‍ സ്‌കോഡ റാപ്പിഡിന്റെ വരാനിരിക്കുന്ന പകരക്കാരനായ സെഡാനാണ്, 'ഇന്ത്യ 2.0' തന്ത്രത്തിന് കീഴില്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ചെക്ക് ബ്രാന്‍ഡിന്റെ രണ്ടാമത്തെ മോഡല്‍ കൂടിയാണിത്.

Skoda Slavia സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ഫെബ്രുവരി അവസാനത്തോടെ; ഡിസ്‌പ്ലേ മോഡലുകള്‍ ഷോറൂമുകളില്‍ എത്തി

സ്‌കോഡ ഓട്ടോ ഇന്ത്യ പറയുന്നതനുസരിച്ച്, ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴില്‍, ചെക്ക് ഓട്ടോമോട്ടീവ് ബ്രാന്‍ഡ് രാജ്യത്ത് തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം ആക്രമണാത്മകമായി പ്രാദേശികവല്‍ക്കരിച്ച് രാജ്യത്ത് ലാഭകരമായ ബിസിനസ്സ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ കൂടുതല്‍ പ്രാദേശികവല്‍കരിച്ച് പ്ലാറ്റ്‌ഫോമില്‍ വാഹനങ്ങളെ വിപണിയില്‍ എത്തിക്കുന്നതും.

Skoda Slavia സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ഫെബ്രുവരി അവസാനത്തോടെ; ഡിസ്‌പ്ലേ മോഡലുകള്‍ ഷോറൂമുകളില്‍ എത്തി

ഉല്‍പ്പാദനത്തെക്കുറിച്ച് പറയുകയാണെങ്കില്‍, പുനെയിലെ ചക്കനിലുള്ള സ്‌കോഡയുടെ അത്യാധുനിക നിര്‍മ്മാണ കേന്ദ്രത്തിലാണ് സ്ലാവിയ നിര്‍മ്മിക്കുന്നത്, ചെക്ക് ബ്രാന്‍ഡ് ഇതിനകം തന്നെ രാജ്യത്ത് സെഡാന്റെ ഉത്പാദനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Skoda Slavia സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ഫെബ്രുവരി അവസാനത്തോടെ; ഡിസ്‌പ്ലേ മോഡലുകള്‍ ഷോറൂമുകളില്‍ എത്തി

റാപ്പിഡിന് പകരക്കാരനായിട്ടാണ് സ്ലാവിയ എത്തുന്നതെങ്കിലും, സ്ലാവിയയ്ക്ക് റാപ്പിഡിനേക്കാള്‍ വലിപ്പമുണ്ട്, കൂടാതെ അതിന്റെ സെഗ്മെന്റിലെ ഏറ്റവും നീളമേറിയ വീല്‍ബേസ് വാഹനത്തിന് ഉണ്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കുഷാക്കിന് അടിവരയിടുന്ന MQB-A0-IN പ്ലാറ്റ്ഫോമിലാണ് ഈ മോഡലും ഒരുങ്ങുന്നത്.

Skoda Slavia സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ഫെബ്രുവരി അവസാനത്തോടെ; ഡിസ്‌പ്ലേ മോഡലുകള്‍ ഷോറൂമുകളില്‍ എത്തി

വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയയും അടുത്തിടെ പുറത്തിറക്കിയ സ്‌കോഡ കുഷാക്കും ഒരേ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനാല്‍, കുഷാക്ക് എസ്‌യുവിയില്‍ കണ്ടതിന് സമാനമായ എഞ്ചിന്‍ ഓപ്ഷനുകള്‍, ഫീച്ചറുകള്‍ എല്ലാം സ്ലാവിയയിലും പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Skoda Slavia സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ഫെബ്രുവരി അവസാനത്തോടെ; ഡിസ്‌പ്ലേ മോഡലുകള്‍ ഷോറൂമുകളില്‍ എത്തി

ഇതിനര്‍ത്ഥം വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയ 113 bhp കരുത്തും 178 Nm torque ഉം സൃഷ്ടിക്കുന്ന 1.0-ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനും, 148 bhp കരുത്തും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന കൂടുതല്‍ ശക്തമായ 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുമായി വിപണിയില്‍ എത്തും.

Skoda Slavia സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ഫെബ്രുവരി അവസാനത്തോടെ; ഡിസ്‌പ്ലേ മോഡലുകള്‍ ഷോറൂമുകളില്‍ എത്തി

കുഷാക്കിലേതുപോലെ, വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയയ്ക്കും രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടു കൂടിയ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കും, കൂടുതല്‍ ശക്തമായ 1.5-ലിറ്റര്‍ TSI എഞ്ചിന് 7-സ്പീഡ് DSG ട്രാന്‍സ്മിഷന്‍ ഒരു ഓപ്ഷനായി ലഭിക്കും. അതേസമയം 1.0-ലിറ്റര്‍ പതിപ്പിന് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭിക്കും.

Skoda Slavia സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ഫെബ്രുവരി അവസാനത്തോടെ; ഡിസ്‌പ്ലേ മോഡലുകള്‍ ഷോറൂമുകളില്‍ എത്തി

MQB-A0 IN പ്ലാറ്റ്ഫോമിനും ഉപയോഗിക്കുന്നതുവഴി അതിന്റെ സെഗ്മെന്റിലെ ഏറ്റവും നീളമേറിയ വീല്‍ബേസ് വാഹനത്തിന് ലഭിക്കുമെന്ന് ഇതിനോടകം വ്യക്തമാക്കിയല്ലോ, വലിയ വീല്‍ബേസ് ലഭിക്കുന്നതുവഴി സ്ലാവിയയ്ക്ക് നല്ല ഇന്റീരിയര്‍ സ്‌പെയ്‌സും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Skoda Slavia സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ഫെബ്രുവരി അവസാനത്തോടെ; ഡിസ്‌പ്ലേ മോഡലുകള്‍ ഷോറൂമുകളില്‍ എത്തി

കൂടാതെ, വരാനിരിക്കുന്ന സ്ലാവിയ സെഡാന്റെ ചില പ്രധാന സവിശേഷതകള്‍ വെളിപ്പെടുത്തുന്ന വീഡിയോകളും സ്‌കോഡ ഓട്ടോ ഇന്ത്യ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്.

Skoda Slavia സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ഫെബ്രുവരി അവസാനത്തോടെ; ഡിസ്‌പ്ലേ മോഡലുകള്‍ ഷോറൂമുകളില്‍ എത്തി

സ്‌കോഡ പങ്കിട്ട വീഡിയോകള്‍ അനുസരിച്ച്, വരാനിരിക്കുന്ന സ്ലാവിയ സെഡാന്‍ 8.0 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, രണ്ട് യുഎസ്ബി-C പോര്‍ട്ടുകള്‍, ഫ്രണ്ട്, ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, കീലെസ് എന്‍ട്രി, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ തുടങ്ങി നിരവധി സവിശേഷതകളാണ് അവതരിപ്പിക്കുന്നത്.

Skoda Slavia സെഡാന്റെ ടെസ്റ്റ് ഡ്രൈവ് ഫെബ്രുവരി അവസാനത്തോടെ; ഡിസ്‌പ്ലേ മോഡലുകള്‍ ഷോറൂമുകളില്‍ എത്തി

വിപണിയില്‍ എത്തുമ്പോള്‍ ഹോണ്ട സിറ്റി (നാലാം, അഞ്ചാം തലമുറ മോഡലുകള്‍), ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ്, നിലവിലെ തലമുറ ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവരാകും എതിരാളികള്‍. വില സംബന്ധിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

More from DriveSpark

Article Published On: Monday, February 7, 2022, 12:21 [IST]
English summary
Skoda planning to start slavia test drives by the end of february
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X