ഫീച്ചർ സമ്പന്നം! Slavia സെഡാന്റെ ഇന്റീരിയറും സവിശേഷതകളും വെളിപ്പെടുത്തി Skoda

വരാനിരിക്കുന്ന സ്കോഡ സ്ലാവിയ സെഡാന്റെ ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്ന ഒരു പുതിയ വൺ മിനിറ്റ് വീഡിയോ സ്കോഡ ഓട്ടോ ഇന്ത്യ പുറത്തിറക്കിയിരിക്കുകയാണ്.

ഫീച്ചർ സമ്പന്നം! ഡിജിറ്റൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം Slavia സെഡാന്റെ ഇന്റീരിയറും സവിശേഷതകളും വെളിപ്പെടുത്തി Skoda

ഏതൊരു ഇന്ത്യൻ ഉപഭോക്താവിനും ചെറുത്തുനിൽക്കാൻ പ്രയാസമുള്ള നിരവധി സവിശേഷതകൾ വരാനിരിക്കുന്ന സ്ലാവിയയിൽ സ്‌കോഡ സജ്ജീകരിച്ചിട്ടുണ്ടെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.

ഫീച്ചർ സമ്പന്നം! ഡിജിറ്റൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം Slavia സെഡാന്റെ ഇന്റീരിയറും സവിശേഷതകളും വെളിപ്പെടുത്തി Skoda

സ്‌കോഡ പങ്കിട്ട ഏറ്റവും പുതിയ വീഡിയോ അനുസരിച്ച്, വരാനിരിക്കുന്ന സ്ലാവിയ സെഡാൻ 8.0 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, ക്രൂയിസ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഫ്രണ്ടിൽ രണ്ട് യുഎസ്ബി-C പോർട്ടുകൾ, ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, കീലെസ് എൻട്രി, എൽഇഡി ഹെഡ്‌ലാമ്പുകൾ തുടങ്ങി നിരവധി സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്നു.

ഫീച്ചർ സമ്പന്നം! ഡിജിറ്റൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം Slavia സെഡാന്റെ ഇന്റീരിയറും സവിശേഷതകളും വെളിപ്പെടുത്തി Skoda

കൂടാതെ, ഇന്ത്യയിൽ സ്കോഡ റാപ്പിഡിന് പകരം വയ്ക്കാൻ പോകുന്ന മോഡലായതിനാൽ രാജ്യത്ത് സെഡാന്റെ ശക്തമായ ഡിമാൻഡ് പ്രതീക്ഷിച്ച് സ്ലാവിയയുടെ ഉത്പാദനം സ്‌കോഡ ഓട്ടോ ഇന്ത്യ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ഫീച്ചർ സമ്പന്നം! ഡിജിറ്റൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം Slavia സെഡാന്റെ ഇന്റീരിയറും സവിശേഷതകളും വെളിപ്പെടുത്തി Skoda

സ്‌കോഡ വെളിപ്പെടുത്തുന്നത് അനുസരിച്ച് സ്ലാവിയയുടെ നിർമ്മാണം പൂനെയിലെ ചകാനിലുള്ള ബ്രാൻഡിന്റെ അത്യാധുനിക നിർമ്മാണ കേന്ദ്രത്തിലാണ് നടക്കുന്നത്.

ഫീച്ചർ സമ്പന്നം! ഡിജിറ്റൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം Slavia സെഡാന്റെ ഇന്റീരിയറും സവിശേഷതകളും വെളിപ്പെടുത്തി Skoda

സ്കോഡ സ്ലാവിയയെ കുറിച്ച് പറയുമ്പോൾ, ഇത് ചെക്ക് ബ്രാൻഡിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ പുതിയ മോഡലാണ്. റിപ്പോർട്ടുകൾ അനുസരിച്ച്, 2022 ഫെബ്രുവരിയോടെ സ്ലാവിയ പുറത്തിറക്കാൻ ബ്രാൻഡ് ഉറ്റുനോക്കുന്നു, കൂടാതെ കമ്പനിയുടെ ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിൽ നിർമ്മിക്കുന്ന ചെക്ക് ബ്രാൻഡിന്റെ ആദ്യ സെഡാനാണിത്.

ഫീച്ചർ സമ്പന്നം! ഡിജിറ്റൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം Slavia സെഡാന്റെ ഇന്റീരിയറും സവിശേഷതകളും വെളിപ്പെടുത്തി Skoda

ഈ തന്ത്രത്തിന് കീഴിൽ, ബ്രാൻഡുമായി ബന്ധപ്പെട്ട മൊത്തത്തിലുള്ള ഗുണനിലവാരത്തെ ബാധിക്കാതെ, ഉൽപ്പാദനം പരമാവധി പ്രാദേശികവൽക്കരിച്ച് വാഹനങ്ങളുടെ നിർമ്മാണച്ചെലവ് കുറച്ചുകൊണ്ട് രാജ്യത്ത് ലാഭകരമായ ബിസിനസ്സ് സ്ഥാപിക്കാനാണ് സ്കോഡ ലക്ഷ്യമിടുന്നത്.

ഫീച്ചർ സമ്പന്നം! ഡിജിറ്റൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം Slavia സെഡാന്റെ ഇന്റീരിയറും സവിശേഷതകളും വെളിപ്പെടുത്തി Skoda

ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, സ്കോഡ സ്ലാവിയ ചെക്ക് ബ്രാൻഡിന്റെ ബഹുമുഖമായ MQB-A0-IN പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു, ഇത് അടുത്തിടെ പുറത്തിറക്കിയ സ്കോഡ കുഷാഖ് എസ്‌യുവിക്കും അടിവരയിടുന്നു.

MQB-A0 IN പ്ലാറ്റ്‌ഫോം കാരണം വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയ നല്ല ഇന്റീരിയർ സ്പെയ്സും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമായി വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ പ്ലാറ്റ്‌ഫോം പങ്കിടൽ മൂലം, സ്കോഡ സ്ലാവിയയുടെ ഉൽപ്പാദനച്ചെലവ് വളരെ കുറവായിരിക്കും.

ഫീച്ചർ സമ്പന്നം! ഡിജിറ്റൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം Slavia സെഡാന്റെ ഇന്റീരിയറും സവിശേഷതകളും വെളിപ്പെടുത്തി Skoda

കൂടാതെ, വരാനിരിക്കുന്ന സ്കോഡ സ്ലാവിയയിലും സ്കോഡ കുഷാഖ് എസ്‌യുവിക്ക് കരുത്ത് പകരുന്ന അതേ രണ്ട് എഞ്ചിൻ ഓപ്ഷനുകളായിരിക്കും. ഇതിനർത്ഥം വരാനിരിക്കുന്ന സ്കോഡ സ്ലാവിയ 113 bhp കരുത്തും 178 Nm torque ഉം നൽകുന്ന 1.0 ലിറ്റർ TSI പെട്രോൾ എഞ്ചിനും 148 bhp കരുത്തും 250 Nm torque ഉം നൽകുന്ന കൂടുതൽ ശക്തമായ 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിനുമായാണ് വരുന്നത് എന്നാണ്.

ഫീച്ചർ സമ്പന്നം! ഡിജിറ്റൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം Slavia സെഡാന്റെ ഇന്റീരിയറും സവിശേഷതകളും വെളിപ്പെടുത്തി Skoda

ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് സ്‌കോഡ സ്ലാവിയ വരുന്നത്. എന്നിരുന്നാലും, കൂടുതൽ ശക്തമായ 1.5 ലിറ്റർ TSI എഞ്ചിന് ഏഴ് സ്പീഡ് DSG ട്രാൻസ്മിഷൻ ഒരു ഓപ്ഷനായി ലഭിക്കും, അതേസമയം 1.0-ലിറ്റർ പതിപ്പിന് ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും.

ഫീച്ചർ സമ്പന്നം! ഡിജിറ്റൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം Slavia സെഡാന്റെ ഇന്റീരിയറും സവിശേഷതകളും വെളിപ്പെടുത്തി Skoda

ആകർഷകവുമായ ഫീച്ചർ ലിസ്റ്റ് ഉണ്ടായിരുന്നാലും വരാനിരിക്കുന്ന സ്ലാവിയയ്ക്ക് സ്കോഡ ഒരു അഗ്രസ്സീവ് വില നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ സ്കോഡ റാപ്പിഡിന്റെ നിലവിലെ എക്‌സ്-ഷോറൂം വിലയേക്കാൾ ഗണ്യമായി ഇത് കൂടുതലാവാം.

ഫീച്ചർ സമ്പന്നം! ഡിജിറ്റൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം Slavia സെഡാന്റെ ഇന്റീരിയറും സവിശേഷതകളും വെളിപ്പെടുത്തി Skoda

സ്കോഡ സ്ലാവിയയെക്കുറിച്ചുള്ള ഞങ്ങളുടെ ചിന്തകൾ

സ്‌കോഡ കുഷാഖ് എസ്‌യുവിയും സ്‌കോഡ സ്ലാവിയയും ഒരേ പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും, വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയ കുറച്ച് കൂടുതൽ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല ഇത് കുഷാഖ് എസ്‌യുവിക്ക് ഭീഷണിയാകാനുള്ള സാധ്യതയുമുണ്ട്.

More from DriveSpark

Article Published On: Monday, January 31, 2022, 15:41 [IST]
English summary
Skoda reveal interiors and features of all new slavia sedan ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X