സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചറുകള്‍, പിന്നെ സുരക്ഷയും; Slavia-യുടെ സൂരക്ഷ ഫീച്ചറുകള്‍ എണ്ണി പറഞ്ഞ് Skoda

പ്രാദേശികവല്‍ക്കരിച്ച MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ചെക്ക് ബ്രാന്‍ഡിന്റെ രണ്ടാമത്തെ മോഡലായി അടുത്തിടെയാണ് സ്ലാവിയയെ പുറത്തിറക്കുന്നത്. സ്‌കോഡ സ്ലാവിയയുടെ വില 10.69 ലക്ഷം രൂപയില്‍ ആരംഭിച്ച് 17.79 ലക്ഷം രൂപ വരെ എക്സ്‌ഷോറൂം വിലയായി ഉയരുകയും ചെയ്യുന്നു.

സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചറുകള്‍, പിന്നെ സുരക്ഷയും; Slavia-യുടെ സൂരക്ഷ ഫീച്ചറുകള്‍ എണ്ണി പറഞ്ഞ് Skoda

മിഡ്-സൈസ് സെഡാന്‍ സെഗ്മെന്റിന് ഇത് വളരെ ചെലവേറിയതാണെങ്കിലും, സ്ലാവിയയ്ക്ക്, സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചര്‍ പായ്ക്ക് ചെയ്ത ഇന്റീരിയര്‍, രണ്ട് മികച്ച പെട്രോള്‍ എഞ്ചിനുകള്‍, മികച്ച സുരക്ഷ ഫീച്ചറുകള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചറുകള്‍, പിന്നെ സുരക്ഷയും; Slavia-യുടെ സൂരക്ഷ ഫീച്ചറുകള്‍ എണ്ണി പറഞ്ഞ് Skoda

മൂന്ന് വേരിയന്റുകളിലും നാല് പവര്‍ട്രെയിന്‍ കോണ്‍ഫിഗറേഷനുകളിലും സ്ലാവിയ ലഭ്യമാണ്. കാത്തിരിപ്പ് കാലയളവുകളെ സംബന്ധിച്ചിടത്തോളം, സ്ലാവിയ 1.0 യുടെ മിക്ക വകഭേദങ്ങളും ഏകദേശം ഒരു മാസത്തിനുള്ളില്‍ ഡെലിവര്‍ ചെയ്യാനാകും.

സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചറുകള്‍, പിന്നെ സുരക്ഷയും; Slavia-യുടെ സൂരക്ഷ ഫീച്ചറുകള്‍ എണ്ണി പറഞ്ഞ് Skoda

എന്നാല്‍ 1.5 ടോപ്പ്-സ്‌പെക്ക് വേരിയന്റിന് ലഭ്യതയെ ആശ്രയിച്ച് ഏകദേശം രണ്ട് മാസമെടുക്കുമെന്നും കമ്പനി പറയുന്നു.

സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചറുകള്‍, പിന്നെ സുരക്ഷയും; Slavia-യുടെ സൂരക്ഷ ഫീച്ചറുകള്‍ എണ്ണി പറഞ്ഞ് Skoda

ദശാബ്ദങ്ങള്‍ പഴക്കമുള്ള റാപ്പിഡിന് പകരമായാണ് പുതിയ സ്ലാവിയ എത്തിയിരിക്കുന്നത്, എല്ലാ പാരാമീറ്ററുകളിലും രണ്ടാമത്തേതിനേക്കാള്‍ മികച്ച കാറായിരിക്കുമെന്ന് സ്‌കോഡ വാഗ്ദാനം ചെയ്യുന്നു. ആ പാരാമീറ്ററുകളിലൊന്ന് സുരക്ഷാ ഫീച്ചറുകളാണ്, അതില്‍ സ്‌കോഡ ഏറ്റവും മികച്ച ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ സുരക്ഷ ഫീച്ചറുകള്‍ എണ്ണിപറയുന്ന ഒരു വീഡിയോയും കമ്പനി ഇപ്പോള്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

2022 സ്‌കോഡ സ്ലാവിയ സുരക്ഷ സവിശേഷതകള്‍

പുതിയ സ്ലാവിയ സെഡാനില്‍ സജ്ജീകരിച്ചിരിക്കുന്ന എല്ലാ സുരക്ഷ സവിശേഷതകളും വിശദീകരിക്കുന്ന ഒരു ഔദ്യോഗിക വീഡിയോ ഇപ്പോള്‍ സ്‌കോഡ പങ്കുവെച്ചിരിക്കുകയാണ്.

സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചറുകള്‍, പിന്നെ സുരക്ഷയും; Slavia-യുടെ സൂരക്ഷ ഫീച്ചറുകള്‍ എണ്ണി പറഞ്ഞ് Skoda

മറ്റേതൊരു ആധുനിക കാറിനെയും പോലെ, സ്‌കോഡ സ്ലാവിയയിലും റിമോട്ട് കീലെസ് എന്‍ട്രി, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ആന്റി-തെഫ്റ്റ് അലാറം എന്നിവകൊണ്ട് സജ്ജീകരിച്ചിരിക്കുകയും ചെയ്യുന്നു. അവ ശ്രേണിയിലുടനീളമുള്ള സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങളുടെ ഭാഗമാണ്.

സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചറുകള്‍, പിന്നെ സുരക്ഷയും; Slavia-യുടെ സൂരക്ഷ ഫീച്ചറുകള്‍ എണ്ണി പറഞ്ഞ് Skoda

പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണുമായി വരുന്ന ഉയര്‍ന്ന-സ്‌പെക്ക് വേരിയന്റുകളില്‍ ഡോര്‍ ഹാന്‍ഡിലുകളില്‍ ഒരു ആക്‌സസ് ബട്ടണ്‍ ഫീച്ചര്‍ ചെയ്യുന്നു. നേരിട്ടുള്ള എതിരാളികളായ ഹോണ്ട സിറ്റിയുടെയും ഹ്യുണ്ടായി വെര്‍ണയുടെയും ചുവടുപിടിച്ച്, പുതിയ സ്‌കോഡ സ്ലാവിയയില്‍ മൊത്തം ആറ് എയര്‍ബാഗുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചറുകള്‍, പിന്നെ സുരക്ഷയും; Slavia-യുടെ സൂരക്ഷ ഫീച്ചറുകള്‍ എണ്ണി പറഞ്ഞ് Skoda

സ്ലാവിയയുടെ മുഴുവന്‍ ശ്രേണിയിലും ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്ളപ്പോള്‍, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ ടോപ്പ്-സ്‌പെക്ക് സ്‌റ്റൈല്‍ വേരിയന്റുകളില്‍ ലഭ്യമാണ്. എന്നിരുന്നാലും, ഇപ്പോള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരിക്കുന്ന ടൊയോട്ട യാരിസില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍-കാല്‍ എയര്‍ബാഗ് ഇത് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചറുകള്‍, പിന്നെ സുരക്ഷയും; Slavia-യുടെ സൂരക്ഷ ഫീച്ചറുകള്‍ എണ്ണി പറഞ്ഞ് Skoda

പുതിയ സ്‌കോഡ സ്ലാവിയയില്‍ എത്തിയ മറ്റൊരു പ്രതീക്ഷിക്കുന്ന സുരക്ഷ സവിശേഷത റിവേഴ്സ് ക്യാമറയാണ്. പുതിയ സ്‌കോഡ സ്ലാവിയയ്ക്ക് റിയര്‍വ്യൂ മിററിനുള്ളില്‍ ഒരു ഓട്ടോ-ഡിമ്മിംഗ് ഉണ്ട്, അത് മുമ്പ് ലഭ്യമായ റാപ്പിഡിന് ഇല്ലായിരുന്നു. സ്ലാവിയയ്ക്ക് പിന്നിലെ ബെഞ്ചിലെ ചൈല്‍ഡ് സീറ്റുകള്‍ക്കായി ISOFIX മൗണ്ടുകളും ലഭിക്കുന്നു, ഇത് ചെറിയ കുട്ടികളുടെ സുരക്ഷയ്ക്ക് സൗകര്യപ്രദമാണ്.

സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചറുകള്‍, പിന്നെ സുരക്ഷയും; Slavia-യുടെ സൂരക്ഷ ഫീച്ചറുകള്‍ എണ്ണി പറഞ്ഞ് Skoda

സ്‌കോഡ സ്ലാവിയയുടെ ഡ്രൈവിംഗ് ഡൈനാമിക്‌സ് മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള മറ്റ് സുരക്ഷ ഫീച്ചറുകളുടെ പട്ടികയില്‍ ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്കിംഗ്, എബിഎസ് വിത്ത് ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും ഉള്‍പ്പെടുന്നു.

സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചറുകള്‍, പിന്നെ സുരക്ഷയും; Slavia-യുടെ സൂരക്ഷ ഫീച്ചറുകള്‍ എണ്ണി പറഞ്ഞ് Skoda

ഒരു ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്കിംഗ് സിസ്റ്റവും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു, ഇത് സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചറുകള്‍, പിന്നെ സുരക്ഷയും; Slavia-യുടെ സൂരക്ഷ ഫീച്ചറുകള്‍ എണ്ണി പറഞ്ഞ് Skoda

സ്ലാവിയായില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു

2022 ഫെബ്രുവരിയിലാണ് പുതിയ സ്‌കോഡ സ്ലാവിയ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പെട്രോള്‍ മാത്രമുള്ള സെഡാനായി അവതരിപ്പിച്ച പുതിയ സ്ലാവിയയ്ക്ക് രണ്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളുണ്ട്.

സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചറുകള്‍, പിന്നെ സുരക്ഷയും; Slavia-യുടെ സൂരക്ഷ ഫീച്ചറുകള്‍ എണ്ണി പറഞ്ഞ് Skoda

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TSI പെട്രോള്‍ 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിന്‍ 150 bhp പവറും 250 Nm ടോര്‍ക്കും അവകാശപ്പെടുന്നു.

സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചറുകള്‍, പിന്നെ സുരക്ഷയും; Slavia-യുടെ സൂരക്ഷ ഫീച്ചറുകള്‍ എണ്ണി പറഞ്ഞ് Skoda

രണ്ട് എഞ്ചിനുകള്‍ക്കുമുള്ള സ്റ്റാന്‍ഡേര്‍ഡ് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിന് പുറമെ, ഓപ്ഷണല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലും സ്ലാവിയ ലഭ്യമാണ് - 1.0-ലിറ്റര്‍ TSI-ക്ക് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറും 1.5 ലിറ്ററിന് 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും.

സ്‌റ്റൈലിഷ് ഡിസൈന്‍, ഫീച്ചറുകള്‍, പിന്നെ സുരക്ഷയും; Slavia-യുടെ സൂരക്ഷ ഫീച്ചറുകള്‍ എണ്ണി പറഞ്ഞ് Skoda

സ്ലാവിയായുടെ എതിരാളികള്‍

ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ്, ഈ വര്‍ഷം മെയ് മാസത്തില്‍ വില്‍പ്പനയ്ക്കെത്തുന്ന അടുത്തിടെ അനാച്ഛാദനം ചെയ്ത ഫോക്‌സ്‌വാഗണ്‍ വിര്‍ചസ് എന്നിവരാണ് പുതിയ സ്‌കോഡ സ്ലാവിയയുടെ എതിരാളികള്‍.

More from DriveSpark

Article Published On: Saturday, March 12, 2022, 10:28 [IST]
English summary
Skoda revealed 2022 slavia safety features explained video read here to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X