Fabia ഹാച്ച്ബാക്കിന്റെ മോണ്ടെ കാര്‍ലോ എഡിഷന്‍ അവതരിപ്പിച്ച് Skoda
വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫാബിയ ഹാച്ച്ബാക്കിന്റെ മോണ്ടെ കാര്‍ലോ എഡിഷന്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ സ്‌കോഡ. ഫാബിയ ശ്രേണിയിലെ ഏറ്റവും പുതിയ നാലാം തലമുറ മോഡലാണ് കാര്‍.

ബ്ലാക്ക് ബോഡി വിശദാംശങ്ങളുള്ള സ്പോര്‍ട്ടി എക്സ്റ്റീരിയര്‍ പുതിയ ഹാച്ച്ബാക്കിന് ചലനാത്മക രൂപം നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫാബിയ മോണ്ടെ കാര്‍ലോ ഹാച്ച്ബാക്കിനായി സ്‌കോഡ നാല് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍.

പോയ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ചെക്ക് നിര്‍മാതാക്കള്‍ നാലാം തലമുറ ഫാബിയായെ അന്താരാഷ്ട്ര വിപണികളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിന്‍ വിപണിയിലേക്ക് ഈ മോഡലിനെ കൊണ്ടുവന്നിട്ടില്ലെങ്കിലും, വിദേശ വിപണികളില്‍ ബ്രാന്‍ഡിന്റെ ജനപ്രീയ മുഖമാണ് ഫാബിയ.

ബ്ലാക്ക് റേഡിയേറ്റര്‍ ഗ്രില്‍, വിംഗ് മിററുകള്‍, പിന്‍ ഡിഫ്യൂസര്‍ എന്നിവ ഫാബിയ മോണ്ടെ കാര്‍ലോ എഡിഷന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. പുതിയ മോഡലിന്റെ പുറംഭാഗം സ്പോര്‍ട്ടിയും ഷാര്‍പ്പുമാണ്.

മുന്‍വശത്തെ ഏപ്രണിലെ സ്പോയിലര്‍ ലിപ്പിന് ബ്ലാക്ക് ഫിനിഷും ഡൈനാമിക് സൗന്ദര്യാത്മകത വര്‍ധിപ്പിക്കുന്നു. പിന്‍വശത്തുള്ള സ്‌കോഡ അക്ഷരങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ആണെന്നും ഉപഭോക്താക്കള്‍ക്ക് വേണമെങ്കില്‍ ബ്ലാക്ക് റൂഫ് ഉപയോഗിക്കാമെന്നും വാഹന നിര്‍മാതാക്കള്‍ അറിയിച്ചു.

മോണ്ടെ കാര്‍ലോ ബാഡ്ജുകള്‍ മുന്‍ വിംഗുകള്‍ അലങ്കരിക്കുന്നു, കൂടാതെ കാറിന് പിന്‍ഭാഗത്തും വശത്തും നിറമുള്ള വിഡോകളും ലഭിക്കും. എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. 16 ഇഞ്ച് ബ്ലാക്ക് അലോയി വിലുകളാണ് വശങ്ങളെ മനോഹരമാക്കുന്നത്.

കാറിന്റെ ഇന്റീരിയറില്‍ ഉയരം ക്രമീകരിക്കാവുന്ന സ്പോര്‍ട്സ് സീറ്റുകള്‍ക്കൊപ്പം മള്‍ട്ടിഫങ്ഷണല്‍ സ്പോര്‍ട്സ് സ്റ്റിയറിംഗ് വീലും മൂന്ന് സ്പോക്കുകളും സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ പെഡല്‍ കവറുകളും ഉണ്ട്.

ബ്ലാക്ക് ബോഡി തീം പ്രതിധ്വനിപ്പിക്കുന്നതിന്, ഡോര്‍ ഹാന്‍ഡിലുകളിലും റൂഫ് ലൈനിംഗിലും റൂഫ് പില്ലറുകളിലും റെഡ് ഇന്‍സേര്‍ട്ട് നല്‍കിയെങ്കിലും ഉള്ളിലും അതേ കളര്‍ സ്‌കീം സ്‌കോഡ നിലനിര്‍ത്തിയിട്ടുണ്ട്.

മുന്‍വശത്തെ ഡോറുകളിലെയും ഡാഷ്ബോര്‍ഡിന്റെ താഴത്തെ ഭാഗത്തെയും ആംറെസ്റ്റുകള്‍ അലങ്കാര ട്രിം ആയി സ്പോര്‍ട്ടി കാര്‍ബണ്‍-ഫൈബര്‍ ഇഫക്റ്റ് അവതരിപ്പിക്കുന്നു, ഡാഷ്ബോര്‍ഡില്‍ വൈരുദ്ധ്യമുള്ള വൈറ്റ് സ്റ്റിച്ചിംഗ് അകത്തളത്തെ മനോഹരമാക്കുന്നു. ഡോര്‍ സില്‍സ് ഒരു ഫാബിയ ലോഗോ കാണിക്കുകയും ചെയ്യുന്നു.

6.5 ഇഞ്ച് ഡിജിറ്റല്‍ സ്‌ക്രീന്‍ മുതല്‍ മുകളിലെ 9.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ വരെയുള്ള മൂന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങളില്‍ ഒരാള്‍ക്ക് ആംഗ്യ നിയന്ത്രണത്തിലൂടെയും ലോറ ഡിജിറ്റല്‍ വോയ്സ് വഴിയും സിസ്റ്റം പ്രവര്‍ത്തിപ്പിക്കാവുന്ന Amundsen സിസ്റ്റം വാഹനത്തില്‍ ഘടിപ്പിക്കാമെന്ന് സ്‌കോഡ വെളിപ്പെടുത്തി.

വെബ് റേഡിയോയിലേക്ക് മാത്രമല്ല, സ്‌കോഡ കണക്റ്റില്‍ നിന്നുള്ള വിപുലമായ മൊബൈല്‍ ഓണ്‍ലൈന്‍ സേവനങ്ങളിലേക്കും ഏറ്റവും പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് ആപ്പുകളിലേക്കും പ്രവേശനം സാധ്യമാക്കുന്ന ബില്‍റ്റ്-ഇന്‍ eSIM-ഉം കാറിന്റെ മറ്റൊരു സവിശേഷതയാണ്.

ഉപഭോക്താക്കള്‍ക്ക് വയര്‍ലെസ് സ്മാര്‍ട്ട്ലിങ്ക്, ആന്‍ഡ്രോയിഡ് ഓട്ടോ അല്ലെങ്കില്‍ ആപ്പിള്‍ കാര്‍പ്ലേ വഴി സ്മാര്‍ട്ട്ഫോണുകള്‍ കേബിളില്ലാതെ കണക്റ്റുചെയ്യാനും ഓപ്ഷണല്‍ ഫോണ്‍ ബോക്സില്‍ ഇന്‍ഡക്റ്റീവ് ആയി ചാര്‍ജ് ചെയ്യാനും കഴിയും.

മുകളില്‍ സൂചിപ്പിച്ചതുപോലെ, ഈ നാല് എഞ്ചിനുകളുടെയും പവര്‍ ഔട്ട്പുട്ട് 80 bhp മുതല്‍ 150 bhp വരെയാണ് എന്ന് വാഹന നിര്‍മാതാവ് സൂചിപ്പിച്ചു. റേഞ്ച് വേരിയന്റിന്റെ മുകള്‍ഭാഗത്ത് 150 bhp പവര്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന നാല് സിലിണ്ടര്‍ എഞ്ചിനാണ് വരുന്നത്.

കൂടാതെ ഏഴ് സ്പീഡ് DSG-യും സ്റ്റാന്‍ഡേര്‍ഡായി ഘടിപ്പിച്ചിരിക്കുന്നു. 8 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാറിന് കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

കൂടാതെ 225 കിലോമീറ്റര്‍ പരമാവധി വേഗതയും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ശ്രേണിയിലെ എല്ലാ എഞ്ചിനുകളും യൂറോ 6 എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് പാലിക്കുന്നുണ്ടെന്ന് സ്‌കോഡ അറിയിച്ചു.

ഒമ്പത് എയര്‍ബാഗുകള്‍ വരെയുള്ള ഫാബിയ മോണ്ടെ കാര്‍ലോ ഹാച്ച്ബാക്കിന്റെ സവിശേഷതകളും അതിന്റെ സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നാണെന്നും സ്‌കോഡ പറഞ്ഞു.

MQB-A0 മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്, ഇത് കാറിന്റെ സജീവവും നിഷ്‌ക്രിയവുമായ സുരക്ഷയെ കൂടുതല്‍ വര്‍ധിപ്പിച്ചു. ഉയര്‍ന്ന തലത്തിലുള്ള വാഹന വിഭാഗങ്ങള്‍ക്കായി നേരത്തെ നീക്കിവച്ചിരുന്ന ട്രാവല്‍ അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഇനി പുതിയ മോഡലിന്റെ ഭാഗമാകുമെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം പോയ വര്‍ഷം ആഗോള വിപണിയില്‍ അവതരിപ്പിച്ച് പുതിയ പതിപ്പിനെ കമ്പനി ഇതുവരെ രാജ്യത്ത് അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഹാച്ച്ബാക്കിന്റെ മോണ്ടെ കാര്‍ലോ എഡിഷനും രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications








