വിപണിയില്‍ എത്തിയിട്ട് 20 ദിവസം; 2022 Kodiaq പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Skoda

ഏകദേശം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷം ജനുവരി 10-നാണ് പുതുക്കിയ കൊഡിയാക്കിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ചെക്ക് കാര്‍ നിര്‍മാതാവ് പ്രീമിയം എസ്‌യുവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ച് ഒരു മാസത്തിന് ശേഷം, വില വര്‍ധനവും പ്രഖ്യാപിച്ചു.

വിപണിയില്‍ എത്തിയിട്ട് 20 ദിവസം; 2022 Kodiaq പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Skoda

ഇന്ത്യയിലെ എല്ലാ ട്രിമ്മുകളിലുമായി കൊഡിയാകിന്റെ വിലയില്‍ 1 ലക്ഷം രൂപയുടെ വര്‍ധനവാണ് സ്‌കോഡ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വിലകള്‍ 2022 ഏപ്രില്‍ 1 മുതല്‍ വില്‍പ്പനയ്ക്കെത്തുന്ന കൊഡിയാകിന്റെ രണ്ടാം ബാച്ചിന് സാധുതയുള്ളതാണെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

വിപണിയില്‍ എത്തിയിട്ട് 20 ദിവസം; 2022 Kodiaq പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Skoda

ഇതിന് പിന്നാലെ ഇന്ത്യയില്‍ കൊഡിയാക് വിറ്റുതീര്‍ന്നതായും വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. അതിന്റെ ഏറ്റവും പുതിയ അവതാറില്‍, കൊഡിയാക് കുറച്ച് കോസ്മെറ്റിക്, ഫീച്ചറുകള്‍ കൂടാതെ പവര്‍ട്രെയിന്‍ അപ്ഡേറ്റുകളും അവതരിപ്പിക്കുന്നുണ്ട്.

വിപണിയില്‍ എത്തിയിട്ട് 20 ദിവസം; 2022 Kodiaq പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Skoda

ലോഞ്ച് സമയത്ത്, എസ്‌യുവിയുടെ പ്രാരംഭ വില 34.99 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറും വില. ഉയര്‍ന്ന പതിപ്പിന് 37.49 ലക്ഷം രൂപയും. ഏറ്റവും പുതിയ വില പരിഷ്‌കരണത്തോടെ, സ്‌കോഡയില്‍ നിന്നുള്ള മുന്‍നിര ഓഫറിന് ഇപ്പോള്‍ 35.99 ലക്ഷം മുതല്‍ 38.49 ലക്ഷം രൂപ വരെയാണ് വില (എല്ലാ വിലകളും എക്സ്ഷോറൂം).

വിപണിയില്‍ എത്തിയിട്ട് 20 ദിവസം; 2022 Kodiaq പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Skoda

പുതുക്കിയ വിലകള്‍ 2022 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക ലോഞ്ച് ചെയ്ത് 24 മണിക്കൂറിനുള്ളില്‍, 2022-ന്റെ ആദ്യ പാദത്തില്‍ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ അനുവദിച്ച എല്ല യൂണിറ്റുകളും കമ്പനി വിറ്റഴിഞ്ഞതായി സ്‌കോഡ വെളിപ്പെടുത്തിയിരുന്നു.

വിപണിയില്‍ എത്തിയിട്ട് 20 ദിവസം; 2022 Kodiaq പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Skoda

ഇതിന് പിന്നാലെയാണ് രണ്ടാം ബാച്ചിനായുള്ള ബുക്കിംഗ് ആരംഭിക്കുന്നത്. ഇതോടെയാണ്, രണ്ടാം ബാച്ച് ഇപ്പോള്‍ വേരിയന്റ് ലൈനപ്പിലുടനീളം ഒരു ലക്ഷം രൂപയുടെ ഏകീകൃത വില വര്‍ധനവ് നടപ്പാക്കിയിരിക്കുന്നത്.

വിപണിയില്‍ എത്തിയിട്ട് 20 ദിവസം; 2022 Kodiaq പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Skoda

ഫോക്‌സ്‌വാഗണ്‍-സ്‌കോഡ ഇന്ത്യ ഗ്രൂപ്പിന് കീഴിലുള്ള നിരവധി മോഡലുകളില്‍ കണ്ടിരിക്കുന്ന 2.0-ലിറ്റര്‍ TSI ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് പുതിയ കൊഡിയാകിനും കരുത്തേകുന്നത്.

വിപണിയില്‍ എത്തിയിട്ട് 20 ദിവസം; 2022 Kodiaq പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Skoda

ഈ മോട്ടോര്‍ 187 bhp പവറും 320 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു, കൂടാതെ 7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുകയും ചെയ്തിട്ടുണ്ട്. ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ കൈമാറാന്‍ ഇതിന് കഴിയും.

വിപണിയില്‍ എത്തിയിട്ട് 20 ദിവസം; 2022 Kodiaq പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Skoda

ഇത് ഒരു മുന്‍നിര മോഡലായായതിനാല്‍, പുതിയ സ്‌കോഡ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് നിരവധി സവിശേഷതകളും കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, മിറര്‍ലിങ്ക് എന്നിവയ്ക്കൊപ്പം 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതില്‍ ഉള്‍പ്പെടുന്നു.

വിപണിയില്‍ എത്തിയിട്ട് 20 ദിവസം; 2022 Kodiaq പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Skoda

ഒരു പനോരമിക് സണ്‍റൂഫ്, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടു-സ്‌പോക്ക് മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്രൂയിസ് കണ്‍ട്രോള്‍. മസാജ് ഫംഗ്ഷനോടുകൂടിയ വായുസഞ്ചാരമുള്ളതും ഹീറ്റഡ് മുന്‍ സീറ്റുകള്‍, മെമ്മറി ഫംഗ്ഷനോടുകൂടിയ 12-വഴി വൈദ്യുതപരമായി ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, 12-സ്പീക്കര്‍ കാന്റണ്‍ ഓഡിയോ സിസ്റ്റം, 10-കളര്‍ ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഓഫറിലുള്ള മറ്റ് സവിശേഷതകളാണ്.

വിപണിയില്‍ എത്തിയിട്ട് 20 ദിവസം; 2022 Kodiaq പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Skoda

മാത്രമല്ല സുരക്ഷയിലും വാഹനം ഒരുപിടി മുന്നിലാണ്. ഒമ്പത് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ഹില്‍-ഡിസെന്റ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡൈനാമിക് ഷാസിസ് കണ്‍ട്രോള്‍ എന്നിവയാണ് പാക്കേജില്‍ നല്‍കിയിരിക്കുന്ന സുരക്ഷ ഫീച്ചറുകള്‍.

വിപണിയില്‍ എത്തിയിട്ട് 20 ദിവസം; 2022 Kodiaq പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Skoda

ഇന്ത്യയില്‍ 7 സീറ്റുകളുള്ള ലേഔട്ടില്‍ മാത്രമേ കൊഡിയാക് ലഭ്യമാകൂ. മൂണ്‍ വൈറ്റ് മെറ്റാലിക്, സ്റ്റീല്‍ ഗ്രേ മെറ്റാലിക്, റേസ് ബ്ലൂ മെറ്റാലിക്, ഗ്രാഫൈറ്റ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ എസ്‌യുവി ലഭിക്കും. ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ പ്രീമിയം മൂന്ന്-വരി എസ്‌യുവികളുമായിട്ടാകും ഇത് മത്സരിക്കുക.

വിപണിയില്‍ എത്തിയിട്ട് 20 ദിവസം; 2022 Kodiaq പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Skoda

അതേസമയം ബ്രാന്‍ഡിന്റെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍, സ്‌കോഡ ഓട്ടോ ഇന്ത്യ, 2022 ജനുവരിയില്‍ 3,009 യൂണിറ്റ് വില്‍പ്പന നേടിയിരുന്നു. 2021 ഡിസംബറിലെ മുന്‍ മാസത്തെ അപേക്ഷിച്ച്, ആ കാലയളവില്‍ 3,234 യൂണിറ്റുകള്‍ രേഖപ്പെടുത്തിയതിനാല്‍ സ്‌കോഡയ്ക്ക് 7 ശതമാനം MoM ഇടിവ് നേരിട്ടു. 2021 ജൂലൈയില്‍ കുഷാക്ക് പുറത്തിറക്കിയതിന് പിന്നാലെ ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാവിന് രാജ്യത്ത് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

വിപണിയില്‍ എത്തിയിട്ട് 20 ദിവസം; 2022 Kodiaq പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Skoda

ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴില്‍ വന്‍തോതില്‍ പ്രാദേശികവല്‍ക്കരിച്ച MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലാണിത്. കുഷാക്കിന് നിലവില്‍ 10.99 ലക്ഷം രൂപ മുതല്‍ 18.19 ലക്ഷം രൂപ വരെയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

വിപണിയില്‍ എത്തിയിട്ട് 20 ദിവസം; 2022 Kodiaq പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Skoda

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് സ്മാര്‍ട്ട് ലിങ്ക് കണക്റ്റിവിറ്റി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ് (MKB), ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററോട് കൂടിയ 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6 എയര്‍ബാഗുകള്‍, ത്രീ-പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഹൈഡ്രോളിക് ബ്രേക്ക്-ബൂസ്റ്റിംഗ് എന്നിവയാണ് സ്‌കോഡ കുഷാക്കിന്റെ പ്രധാന ഫീച്ചറുകള്‍.

More from DriveSpark

Article Published On: Friday, February 4, 2022, 16:04 [IST]
English summary
Skoda says kodiaq sold out for 2022 find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X