സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

എസ്‌യുകളിലേക്കുള്ള വര്‍ധിച്ചുവരുന്ന പ്രവണത കാരണം വില്‍പ്പന ഇടിഞ്ഞോണ്ടിരിക്കുന്ന ഒരു വിഭാഗമാണ് സെഡാന്‍ മോഡലുകളുടേത്. എന്നിരുന്നാലും ഈ വിഭാഗത്തില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് കിടഞ്ഞ് പരിശ്രമിക്കുകയാണ് കമ്പിനികളും.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

ഇതിന്റെ ഭാഗമായി ചെക്ക് നിര്‍മാതാക്കളായ സ്‌കോഡ, വര്‍ഷങ്ങളായി വിപണിയില്‍ ഉള്ള റാപ്പിഡിന് പകരമായി പുതിയൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. റാപ്പിഡിന് പകരക്കാരനായിട്ടാണ് സ്ലാവിയ എത്തുന്നതെങ്കിലും വലിപ്പത്തിലും ഫീച്ചറുകളിലും റാപ്പിഡിനെക്കാള്‍ ഏറെ മുന്നിലാണ് ഈ മോഡലെന്ന് വേണം പറയാന്‍.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ എത്തുന്ന സ്ലാവിയായുടെ 1.0 ലിറ്റര്‍ TSI പതിപ്പിനെ ഫെബ്രുവരി 28-ന് കമ്പനി വിപണിയില്‍ അവതരിപ്പിക്കും.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

അതേസമയം ഉയര്‍ന്ന 1.5 ലിറ്റര്‍ TSI പതിപ്പ് മാര്‍ച്ച് 3-നായിരിക്കും സ്‌കോഡ അവതരിപ്പിക്കുക. പുതിയ സ്ലാവിയ സെഡാന്‍ ശ്രേണിയില്‍ ഒരു ഗെയിം ചേഞ്ചര്‍ ആകുമെന്നാണ് ചെക്ക് ബ്രാന്‍ഡ് പ്രതീക്ഷിക്കുന്നത്. ഇത് വ്യക്തമാക്കുന്ന അഞ്ച് കാരണങ്ങളും കമ്പനി പങ്കുവെച്ചിട്ടുണ്ട്. അവ ഏന്തെല്ലാമെന്ന് പരിശോധിക്കാം.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

കനത്ത പ്രാദേശികവല്‍ക്കരണം

സ്ലാവിയയില്‍ സ്‌കോഡ വലിയ പ്രതീക്ഷ വെയ്ക്കുന്നതിന്റെ പ്രധാന കാരണം കനത്ത പ്രാദേശികവല്‍ക്കരണത്തിന്റെ അളവാണ്. 95 ശതമാനം മെറ്റീരിയലുകളും പ്രാദേശികമായി സ്രോതസ്സുചെയ്തവയാണെന്ന് സ്‌കോഡ അവകാശപ്പെടുന്നു, ഇത് വിലയും പരിപാലനച്ചെലവും കുറയ്ക്കാന്‍ സഹായിക്കും.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

ഇതേ പ്രതീക്ഷ സ്‌കോഡയ്ക്ക് മുമ്പ് വളരെ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്, കൂടാതെ കുഷാക്ക് എങ്ങനെയാണ് ഇന്ത്യയിലെ മുഴുവന്‍ ബ്രാന്‍ഡിനെയും പുനരുജ്ജീവിപ്പിക്കുന്നത് എന്ന് നമ്മള്‍ കണുകയും ചെയതതാണ്. എന്നാല്‍ സ്ലാവിയയുടെ കാര്യത്തില്‍ ഇത് തികച്ചും വ്യത്യസ്തമാണ്.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

കാരണം കുഷാഖ് എത്തിയത് എസ്‌യുവി വിഭാഗത്തിലേക്കുകൂടിയാണെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ സ്ലാവിയ എത്തുന്നത് സെഡാന്‍ വിഭാഗത്തിലാണ്. കനത്ത പ്രാദേശികവല്‍ക്കരണം ഈ വിഭാഗത്തിലും വേലിയേറ്റത്തിന് എതിരായി പോകുകയും സെഡാനുകളിലേക്കുള്ള പ്രവണത തന്നെ മാറ്റുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

എഞ്ചിന്‍

സ്‌കോഡ സ്ലാവിയ ഒരു ഗെയിം ചേഞ്ചര്‍ സെഡാന്‍ ആകുന്നതിന്റെ രണ്ടാമത്തെ കാരണം അത് വരുന്ന എഞ്ചിന്‍ ഓപ്ഷനുകളാണ്. രണ്ട് ടര്‍ബോ-പെട്രോള്‍ എഞ്ചിനുകളായിരിക്കും സ്ലാവിയയ്ക്ക് കരുത്തേകുകയെന്നും ഡീസല്‍ എഞ്ചിന്‍ ഓഫര്‍ ചെയ്യില്ലെന്നും സ്‌കോഡ ഔദ്യോഗിക സ്ഥിരീകരണം നല്‍കി.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

ഈ എഞ്ചിനുകള്‍ സ്‌കോഡ കുഷാക്കില്‍ കാണുന്നത് പോലെയായിരിക്കും, അതായത് ഇത് 1.0 ലിറ്റര്‍ TSi അല്ലെങ്കില്‍ 1.5 ലിറ്റര്‍ TSi ആയിരിക്കും. യഥാക്രമം 110 bhp കരുത്തും 175 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന ചെറിയ എഞ്ചിനാണ് 1.0 ലിറ്റര്‍ TSi. അതേസമയം 1.5 ലിറ്റര്‍ TSi യൂണിറ്റ് 148 bhp കരുത്തും 250 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

സ്‌കോഡ കുഷാക്കിന്റെ അവലോകനങ്ങള്‍ അനുസരിച്ച്, വലിയ എഞ്ചിന് തീര്‍ച്ചയായും പവര്‍ നേട്ടമുണ്ടെങ്കിലും, ചെറിയ 1.0-ലിറ്റര്‍ TSi ആണ്, ഏറ്റവും മികച്ചത്, അത് ആ രീതിയില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ എഞ്ചിനുകള്‍ ഒരു സെഡാനില്‍ കൂടുതല്‍ അര്‍ത്ഥവത്താകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, അവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നത് കാത്തിരുന്ന് കാണണം.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

സവിശേഷതകള്‍

കുഷാക്കിലെന്നപോലെ, സ്ലാവിയയും സാങ്കേതിക ജ്ഞാനമുള്ളതും ഫീച്ചറുകളോട് കൂടിയതും ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. കുഷാക്കില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമായി ഇന്റീരിയറിന് ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീം, 8.0 ഇഞ്ച് വെര്‍ച്വല്‍ കോക്ക്പിറ്റ്, രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, പുതിയ 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ വാഹനത്തിന് ലഭിക്കുന്നു.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

സ്റ്റിയറിംഗ് വീല്‍ ലെതര്‍ പൊതിഞ്ഞതായിരിക്കും, കൂടാതെ ഒരു ക്രോം സ്‌ക്രോളറും കണ്‍ട്രോളുകള്‍ക്ക് ചുറ്റും ലഭിക്കും. സ്‌കോഡ സ്ലാവിയയ്ക്ക് താങ്ങാനാവുന്ന വിലയില്‍ പ്രീമിയം ഇന്റീരിയറുകള്‍ കൊണ്ടുവരുന്നതിനുള്ള ഒരു ഗെയിം ചേഞ്ചര്‍ സെഡാന്‍ ആകാം, കൂടാതെ ഇതിന് ആംബിയന്റ് ലൈറ്റിംഗും ഇലക്ട്രിക് സണ്‍റൂഫും ലഭിക്കുന്നു. ഇതൊക്കെ ഈ ശ്രേണിയില്‍ ഡിമാന്‍ഡ് ഉയര്‍ത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

സുരക്ഷ

ഗ്ലോബല്‍ NCAP അല്ലെങ്കില്‍ ലാറ്റിന്‍ NCAP പോലെയുള്ള ഒരു ഗവേണിംഗ് ബോഡിയും സ്‌കോഡ കുഷാക്ക് ക്രാഷ്-ടെസ്റ്റ് ചെയ്തിട്ടില്ല, എന്നാല്‍ കുഷാക്കും സ്ലാവിയയും പങ്കിടുന്ന MQB A0 IN പ്ലാറ്റ്ഫോം വളരെ കര്‍ക്കശവും സുരക്ഷിതവുമാണെന്ന് സ്‌കോഡയ്ക്ക് ഉറപ്പുണ്ട്.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

ഇതുകൂടാതെ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ASR, എല്ലാ പിന്‍ യാത്രക്കാര്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, മള്‍ട്ടി-കൊളീഷന്‍ ബ്രേക്കിംഗ്, MSR, ആറ് എയര്‍ബാഗുകള്‍, TPMS, HHC, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ നിരവധി സുരക്ഷ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

എതിരാളികള്‍

സെഡാന്‍ സെഗ്മെന്റ് മൊത്തത്തില്‍ വിപണിയില്‍ ഇടിവ് നേരിടുകയാണ്, എന്നാല്‍ പുതിയ ഹോണ്ട സിറ്റിയും ഹ്യുണ്ടായി വെര്‍ണയും സാധ്യതയുള്ള വാങ്ങുന്നവരെ ആകര്‍ഷിക്കാന്‍ പരമാവധി ശ്രമിക്കുന്നു.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

മാരുതി സുസുക്കി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ തുടങ്ങിയ മറ്റ് എതിരാളികള്‍ എങ്ങനെയെങ്കിലും വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് സെഗ്മെന്റിനുള്ളില്‍, സ്‌കോഡ സ്ലാവിയയ്ക്ക് പാക്കിനെ നയിക്കാന്‍ വളരെയധികം സാധ്യതയുള്ളത്.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

എന്നാല്‍, കുഷാക്കിന് സമാനമായി 12-17 ലക്ഷം വരെ പ്രതീക്ഷിക്കുന്ന വില ശ്രേണി പരിഗണിക്കുമ്പോള്‍, എസ്‌യുവി വിഭാഗത്തില്‍ നിന്ന് സ്‌കോഡ കടുത്ത മത്സരത്തെ അഭിമുഖീകരിക്കും. കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സ് മാത്രമല്ല, മികച്ച റോഡ് സാന്നിധ്യവും ഉള്ള ഒരു കൂട്ടം എസ്‌യുവികളില്‍ സ്ലാവിയ തെരഞ്ഞെടുക്കുന്നത് ഉപഭോക്താക്കള്‍ക്ക് മികച്ചതാണ്.

സെഡാന്‍ ശ്രേണിയില്‍ ഗെയിം ചേഞ്ചര്‍ ആകാന്‍ Slavia; കാരണങ്ങള്‍ നിരത്തി Skoda

വൈകാതെ തന്നെ സ്ലാവിയ പുറത്തിറക്കാന്‍ സ്‌കോഡ പദ്ധതിയിടുന്നു, ഡീലര്‍ഷിപ്പ് യാര്‍ഡുകളില്‍ എത്തുന്ന യൂണിറ്റുകളുടെ സ്‌പൈ ഷോട്ടുകള്‍ ഇതിനകം തന്നെ കണ്ടുകഴിഞ്ഞു. സ്‌കോഡ സ്ലാവിയയ്ക്ക് ഒരു ഗെയിം ചേഞ്ചര്‍ സെഡാന്‍ ആകാനുള്ള കഴിവുണ്ടെന്ന് ഞങ്ങള്‍ക്കറിയാം, എന്നാല്‍ ആളുകളും അങ്ങനെ തന്നെ ചിന്തിക്കുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.

More from DriveSpark

Article Published On: Sunday, February 20, 2022, 14:00 [IST]
English summary
Skoda says slavia can be a game changer in sedan segment find here some reasons
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X