ടോപ്പ് സ്പെക്ക് ഫീച്ചർ റിച്ചാണ്! എന്നാൽ ബേസ് മോഡൽ എങ്ങനെയുണ്ട് എന്ന് നോക്കാം; Slavia Active വോക്ക് എറൗണ്ട്

സ്‌കോഡ ഉടൻ തന്നെ സ്ലാവിയയെ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ്. കുഷാഖ് മിഡ് സൈസ് എസ്‌യുവിക്ക് ശേഷം ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലുള്ള ബ്രാൻഡിന്റെ രണ്ടാമത്തെ ഉൽപ്പന്നമാണിത്.

ടോപ്പ് സ്പെക്ക് ഫീച്ചർ റിച്ചാണ്! എന്നാൽ ബേസ് മോഡൽ എങ്ങനെയുണ്ട് എന്ന് നോക്കാം; Skoda Slavia ആക്ടീവ് വോക്ക് എറൗണ്ട് വീഡിയോ

ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി സ്‌കോഡ ഡീലർഷിപ്പുകളിൽ സ്ലാവിയ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട, ഇവ നിങ്ങൾക്ക് ഇപ്പോൾ ചെക്ക് ചെയ്യാൻ കഴിയും എന്നിരുന്നാലും, വാഹനം ടെസ്റ്റ് ഡ്രൈവിന് ഇപ്പോൾ ലഭ്യമല്ല. മീഡിയ ഡ്രൈവുകൾ അവസാനിച്ചാൽ മാത്രമേ സെഡാനിന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിക്കുകയുള്ളൂ.

ടോപ്പ് സ്പെക്ക് ഫീച്ചർ റിച്ചാണ്! എന്നാൽ ബേസ് മോഡൽ എങ്ങനെയുണ്ട് എന്ന് നോക്കാം; Skoda Slavia ആക്ടീവ് വോക്ക് എറൗണ്ട് വീഡിയോ

നാം ഇതിനോടകം സ്ലാവിയയുടെ ടോപ്പ് എൻഡ് വേറിയന്റുകളേയും അവയിൽ വരുന്ന ഫീച്ചറുകളേയും കണ്ടു കഴിഞ്ഞു എന്നാൽ ഇനി സെഡാനിന്റെ ബേസ് മോഡലായ ആക്റ്റീവ് വേരിയന്റിനെ പരിചയപ്പെടാം, ഇതിന്റെ ഒരു വോക്ക് എറൗണ്ട് വീഡിയോയും ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നുണ്ട്.

ടോപ്പ് സ്പെക്ക് ഫീച്ചർ റിച്ചാണ്! എന്നാൽ ബേസ് മോഡൽ എങ്ങനെയുണ്ട് എന്ന് നോക്കാം; Skoda Slavia ആക്ടീവ് വോക്ക് എറൗണ്ട് വീഡിയോ

ഓട്ടോ ക്രൂ എന്ന ചാനലാണ് വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ, സ്ലാവിയയുടെ അടിസ്ഥാന വേരിയന്റിന്റെ പുറംഭാഗവും ഇന്റീരിയറും നമുക്ക് കാണാം. ഇത് കൂടാതെ സ്ലാവിയയ്ക്ക് മിഡ് സ്പെക്ക് ആംബിഷൻ, ടോപ്പ് സ്പെക്ക് സ്റ്റൈൽ വേരിയന്റ് എന്നിങ്ങനെ മറ്റ് രണ്ട് വകഭേദങ്ങളുമുണ്ട്.

ടോപ്പ് സ്പെക്ക് ഫീച്ചർ റിച്ചാണ്! എന്നാൽ ബേസ് മോഡൽ എങ്ങനെയുണ്ട് എന്ന് നോക്കാം; Skoda Slavia ആക്ടീവ് വോക്ക് എറൗണ്ട് വീഡിയോ

വീഡിയോയിൽ കാണിക്കുന്ന സ്ലാവിയ ക്രിസ്റ്റൽ ബ്ലൂ നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ ഹാലൊജൻ ഹെഡ്‌ലാമ്പുകൾ ഇതിന് ലഭിക്കുന്നു. ടോപ്പ് സ്പെക്ക് വേരിയന്റിൽ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് വരുന്നത്.

ടോപ്പ് സ്പെക്ക് ഫീച്ചർ റിച്ചാണ്! എന്നാൽ ബേസ് മോഡൽ എങ്ങനെയുണ്ട് എന്ന് നോക്കാം; Skoda Slavia ആക്ടീവ് വോക്ക് എറൗണ്ട് വീഡിയോ

അടിസ്ഥാന വേരിയന്റിൽ ഫോഗ് ലാമ്പുകൾ ഓഫർ ചെയ്തിട്ടില്ല. മാത്രമല്ല, ഫോഗ് ലാമ്പ് ഹൗസിംഗിന് ചുറ്റുമുള്ള ക്രോം ഗാർണിഷും ഇതിൽ കാണുന്നില്ല. എന്നിരുന്നാലും വാഹനത്തിന്റെ ഫ്രണ്ട് ഫാസിയയുടെ ഏറ്റവും വലിയ ആകർഷണം സ്കോഡയുടെ ബട്ടർഫ്ലൈ ഗ്രില്ലാണ്.

ടോപ്പ് സ്പെക്ക് ഫീച്ചർ റിച്ചാണ്! എന്നാൽ ബേസ് മോഡൽ എങ്ങനെയുണ്ട് എന്ന് നോക്കാം; Skoda Slavia ആക്ടീവ് വോക്ക് എറൗണ്ട് വീഡിയോ

വശങ്ങളിൽ, ഫ്രണ്ട് ഫെൻഡറിൽ സ്കോഡ ബാഡ്ജും ബോഡി കളർ ഡോർ ഹാൻഡിലുകളും എൽഇഡി ടേൺ ഇൻഡിക്കേറ്റർ സംയോജിപ്പിച്ചിരിക്കുന്ന ഔട്ട്സൈഡ് റിയർവ്യൂ മിററുകളും സ്ലാവിയയിൽ വരുന്നു. ORVM -കൾക്ക് ഇലക്ട്രോണിക് ഫോൾഡിംഗ് ഫംഗ്‌ഷൻ ലഭിക്കുന്നില്ല. 15 ഇഞ്ച് വീൽ കവറുകൾക്കൊപ്പം 195/65 R15 ടയറുകളാണ് ഇതിൽ വരുന്നത്.

ടോപ്പ് സ്പെക്ക് ഫീച്ചർ റിച്ചാണ്! എന്നാൽ ബേസ് മോഡൽ എങ്ങനെയുണ്ട് എന്ന് നോക്കാം; Skoda Slavia ആക്ടീവ് വോക്ക് എറൗണ്ട് വീഡിയോ

പിൻഭാഗത്ത്, ഷാർക്ക്-ഫിൻ ആന്റിനയില്ല, എന്നാൽ നിങ്ങൾക്ക് ഒരു റിയർ ഡിഫോഗറും ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പും ലഭിക്കും. കൂടാതെ, സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകളും മൂന്ന് പിൻ പാർക്കിംഗ് സെൻസറുകളും മോഡലിലുണ്ട്. ബൂട്ടിൽ സ്‌കോഡ ലെറ്ററിംഗുകളും സ്ലാവിയ ബാഡ്‌ജിംഗുമുണ്ട്.

ടോപ്പ് സ്പെക്ക് ഫീച്ചർ റിച്ചാണ്! എന്നാൽ ബേസ് മോഡൽ എങ്ങനെയുണ്ട് എന്ന് നോക്കാം; Skoda Slavia ആക്ടീവ് വോക്ക് എറൗണ്ട് വീഡിയോ

തുടർന്ന് ഇന്റീരിയറിലേക്ക് നീങ്ങുമ്പോൾ ക്രോം ഡോർ ഹാൻഡിലുകളോ പിയാനോ-ബ്ലാക്ക് ഫിനിഷോ നമുക്ക് ഇവിടെ കാണാൻ സാധിക്കില്ല. എന്നാൽ ഇതിന് ഇപ്പോഴും നാല് പവർ വിൻഡോകളും റിയർ വ്യൂ മിററുകൾക്കുള്ള ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റും ലഭിക്കും. ഡോർ പാഡിൽ ഡ്രൈവർ ഹാൻഡ് റെസ്റ്റിന് ഒരു ഫാബ്രിക്ക് ഇൻസേർട്ട് ബേസ് മോഡലിലുമുണ്ട്.

ടോപ്പ് സ്പെക്ക് ഫീച്ചർ റിച്ചാണ്! എന്നാൽ ബേസ് മോഡൽ എങ്ങനെയുണ്ട് എന്ന് നോക്കാം; Skoda Slavia ആക്ടീവ് വോക്ക് എറൗണ്ട് വീഡിയോ

അടിസ്ഥാന വേരിയന്റ് ആണെങ്കിലും, ഡ്രൈവർ സീറ്റിന് ഇപ്പോഴും ഉയരം ക്രമീകരിക്കാനുള്ള ഫംഗ്ഷനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയും ആക്ടീവ് വേരിയന്റി ലഭിക്കും.

ടോപ്പ് സ്പെക്ക് ഫീച്ചർ റിച്ചാണ്! എന്നാൽ ബേസ് മോഡൽ എങ്ങനെയുണ്ട് എന്ന് നോക്കാം; Skoda Slavia ആക്ടീവ് വോക്ക് എറൗണ്ട് വീഡിയോ

ടിൽറ്റും ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ്‌മെന്റുമുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ഇതിലും വരുന്നുണ്ട്. മാനുവൽ എയർ കണ്ടീഷനിംഗാണ്, അതോടൊപ്പം കൂൾഡ് ഗ്ലൗവ്‌ ബോക്‌സും മുന്നിലും പിന്നിലും ആംറെസ്റ്റും പിൻ എസി വെന്റുകളും ഇതിൽ ലഭിക്കുന്നില്ല.

ടോപ്പ് സ്പെക്ക് ഫീച്ചർ റിച്ചാണ്! എന്നാൽ ബേസ് മോഡൽ എങ്ങനെയുണ്ട് എന്ന് നോക്കാം; Skoda Slavia ആക്ടീവ് വോക്ക് എറൗണ്ട് വീഡിയോ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം വരുന്ന ഒരു ചെറിയ ടച്ച്‌സ്‌ക്രീൻ യൂണിറ്റിൽ ഇതിലുണ്ട്. അതോടൊപ്പം ക്രമീകരിക്കാവുന്ന പിൻ ഹെഡ്‌റെസ്റ്റുകളും ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകളും ബേസ് മോഡലിൽ ലഭിക്കും.

ടോപ്പ് സ്പെക്ക് ഫീച്ചർ റിച്ചാണ്! എന്നാൽ ബേസ് മോഡൽ എങ്ങനെയുണ്ട് എന്ന് നോക്കാം; Skoda Slavia ആക്ടീവ് വോക്ക് എറൗണ്ട് വീഡിയോ

സുരക്ഷയുടെ കാര്യത്തിൽ സ്‌കോഡ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇത് സ്റ്റാൻഡേർഡായി നിരവധി സവിശേഷതകളോടെയാണ് വരുന്നത്. അതിനാൽ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവയുണ്ട്. ഉയർന്ന വേരിയന്റുകളിൽ, ആറ് എയർബാഗുകളും മൾട്ടി കോളീഷൻ ബ്രേക്കിംഗും ഉണ്ടാകും.

ടോപ്പ് സ്പെക്ക് ഫീച്ചർ റിച്ചാണ്! എന്നാൽ ബേസ് മോഡൽ എങ്ങനെയുണ്ട് എന്ന് നോക്കാം; Skoda Slavia ആക്ടീവ് വോക്ക് എറൗണ്ട് വീഡിയോ

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് സ്ലാവിയയെ സ്കോഡ അവതരിപ്പിക്കുന്നത്. 1.0 ലിറ്റർ TSI, 1.5 ലിറ്റർ TSI എന്നിവ ഓഫറിൽ ഉണ്ടാകും. 1.0 TSI 115 bhp കരുത്തും 178 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുമ്പോൾ 1.5 TSI യൂണിറ്റ് 150 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു.

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. 1.0 TSI യൂണിറ്റിനൊപ്പം ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാണ്, എന്നാൽ 1.5 TSI മോട്ടോറിന് ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും.

More from DriveSpark

Article Published On: Wednesday, February 16, 2022, 13:54 [IST]
English summary
Skoda slavia base model active variant features and specs revealed in walkaround video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X